Sunday, December 22, 2024
Novel

അറിയാതെ : ഭാഗം 6

നോവൽ
എഴുത്തുകാരി: അഗ്നി


അവൾ വാതിൽ അടച്ച് അവിടേക്ക് ഊർന്നിരുന്ന് മുഖം പൊത്തി ആദിയെ തന്റെ നെഞ്ചോടടക്കി പിടിച്ച് കരഞ്ഞു.. ആദിയും അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കരയുകയായിരുന്നു…ഇതേസമയം പുറത്ത് കുഞ്ഞാമി തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് വാതിലിൽ മുട്ടി ചുണ്ട് പിളർത്തി കരഞ്ഞുകൊണ്ടിരുന്നു… ●●●●●●●●●●●●●●●●●●●●●●●●●●●●●● സാം ദേഷ്യം കൊണ്ട് വിറച്ചിരുന്നു…..

മിയ ഓടിപ്പോയി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചെങ്കിലും അവൾ എങ്ങലടിച്ച് വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു…. സൈറയ്ക്ക് കുഞ്ഞാമിയുടെ കരച്ചിൽ കേൾക്കുന്തോറും വല്ലാത്തൊരു വിഷമം അനുഭവപ്പെട്ടു…കാരണം കുറച്ച് ദിവസങ്ങളായി തന്റെ ചൂടേറ്റാണ് കുഞ്ഞാമി കഴിയുന്നത്…ആ ഒരു ആത്മബന്ധം കാരണമാവാം അവൾ വേഗം തന്നെ വാതിൽ തുറന്ന് ആമിയെ വാരിയെടുത്തു എന്നിട്ട് മിയയുടെ കയ്യിലേക്ക് ഒരു സ്പെയർ കീയും കൊടുത്ത് അവൾ ആരെയും നോക്കാതെ വാതിൽ അടച്ചു കുറ്റിയിട്ടു…

മിയ നേരെ കാശിയുടെ ഫ്‌ളാറ്റിലേക്ക് പോയി…അവിടെ ചെന്നപ്പോൾ താൻ പറഞ്ഞതോർത്ത് തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന കാശിയെയും കണ്ണുകളടച്ച് മുഷ്ടി ചുരുട്ടി തല ഭിത്തിയിലേക്ക് വച്ചിരിക്കുന്ന സാമിനെയും ആണ് കണ്ടത്.. സാം ഒരു നിഷ്കളങ്കൻ ആണെങ്കിലും അവന് പെട്ടന്ന് ദേഷ്യം വരും…അത് നിയന്ത്രിക്കാനായി അവൻ തന്നെ കണ്ടുപിടിച്ച വഴിയാണ് ഈ രീതിയിലുള്ള ഇരുപ്പ്… മിയ ആരെയും ശല്യം ചെയ്യാതെ വേഗം തന്നെ അടുക്കളയിൽ ചെന്ന് മൂന്ന് ഗ്ലാസ് കട്ടൻ ചായ ഉണ്ടാക്കിക്കൊണ്ട് വന്നു…

ഓരോ ഗ്ലാസ് ആയി ഓരോരുത്തർക്കും കൊടുത്തശേഷം അവൾ അവിടെയുള്ള ബീൻ ബാഗിലേക്ക് ഇരുന്നു.. മിയ തന്നെയാണ് സംസാരിച്ച് തുടങ്ങിയതും… “കാശിച്ചായാ….നിങ്ങൾക്ക് അവളെപ്പറ്റി ഒന്നും തന്നെ അറിയില്ല…അറിയമായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊന്നും പറയില്ലായിരുന്നു…. ആദ്യമേ തന്നെ ഒരു മുഖവുര എന്ന നിലയിൽ ഞാൻ പറയാം…. സൈറ…അവൾ അവിവാഹിതയാണ്…”

കാശി ഞെട്ടലോടെയാണ് ആ വാക്കുകൾ ശ്രവിച്ചത്… “വാട്ട്….?.”.അവൻ സ്തബ്ധനായി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു… “കാശിച്ചായാ…അവിടെ ഇരിക്ക്..ബാക്കി സാമിച്ചായൻ പറയും..അവളുടെ ഇതുവരെയുള്ള ജീവിതം എന്താണെന്ന്….” സാം പതിയെ കണ്ണ് തുറന്നു… “സോറി കാശിച്ചായാ…പെട്ടന്ന് എനിക്ക് ദേഷ്യം വന്നു..മറ്റൊന്നുംകൊണ്ടല്ല…ഓർമ്മ വച്ച നാള് മുതൽ ഞാനും എന്റെ ഇച്ഛായനും അവളെ ഞങ്ങളുടെ സ്വന്തം പെങ്ങളെപ്പോലെ കൊണ്ട് നടക്കുന്നതാ…

അതുകൊണ്ട് അവളുടെ കണ്ണ് നിറഞ്ഞാൽ അത് ഞങ്ങൾ രണ്ടുപേർക്കും സഹിക്കില്ല….” “സാരമില്ല സാമേ..എന്റെ പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ…എനിക്കറിയില്ലായിരുന്നു…” “ഇല്ലിച്ചായ…ഇതിൽ അവളുടെ ഭാഗത്തും തെറ്റുണ്ട്.. കാരണം അവൾ ഇച്ഛായനോട് പറഞ്ഞിരുന്നത് അവൾക്ക് ഭർത്താവുണ്ടെന്നും അദ്ദേഹം ദുബായിൽ ആണെന്നും അല്ലെ… അതവൾ ഈ സമൂഹത്തിന്റെ ചോദ്യശരങ്ങളിൽ നിന്നും രക്ഷനേടാൻ ഉപയോഗിക്കുന്ന മാർഗമാണ്…അല്ലാതെ അങ്ങാനൊരാളെ ഇല്ല….”

“അപ്പോൾ ആദി…ആദിയുടെ പിതാവ്..” “അതിലേക്ക് നമുക്ക് വരാം…അതിന് ആദ്യം നമ്മൾ സൈറയെ അറിയണം..അതിന് മുന്നേ അവളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും അറിയണം….” സാം അങ്ങനെ സൈറയുടെ ജീവിതം പറഞ്ഞു തുടങ്ങി….. സൈറയുടെ അപ്പൻ സാമുവേൽ ഈപ്പൻ..’അമ്മ മീനാക്ഷി എന്ന ശ്യാമുപ്പയുടെ സ്വന്തം മീനു…ഞങ്ങളുടെ മീനമ്മ… ശ്യാമുപ്പ പാലായിലെ പേരുകേട്ട തറവാടായ ഇല്ലിക്കുന്നിലെ പ്ലാന്റർ കുര്യൻ ഈപ്പന്റെയും ത്രേസ്യാമ്മയുടെയും മൂന്നാമത്തെ പുത്രൻ…

അദ്ദേഹത്തിന് മുകളിൽ രണ്ട് ചേട്ടന്മാർ….ജോസഫ് ഈപ്പനും ജോർജ് ഈപ്പനും. വീട്ടിൽ അവരുടെ അപ്പൻ ഈപ്പൻ പള്ളിവക കാര്യങ്ങളിലൊക്കെ കാർക്കശ്യമുള്ള ഒരാളായിരുന്നു..’അമ്മ ഒരു പാവം വീട്ടമ്മയും… ശ്യാമുപ്പ നന്നായി പഠിക്കുകയും തനിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ഉറപ്പോടെ ചെയ്യുകയും ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവർക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു..എന്നാൽ അദ്ദേഹത്തിന്റെ ജേഷ്ട്ടന്മാർ പണത്തിന്റെ ഹുങ്കിൽ ഓരോ കാര്യങ്ങൾ ചെയ്യുന്നവരും.

അവരുടെ വീട്ടിൽ പാല് കൊടുത്തിരുന്നത് മീനാക്ഷിയുടെ കുടുംബമായിരുന്നു…അങ്ങനെയാണ് ശ്യാമുപ്പയ്ക്ക് മീനമ്മയെ പരിചയം.. മീനമ്മയുടെ യഥാർത്ഥ സ്ഥലം തൃശൂരാണെങ്കിലും മീനമ്മയുടെ അച്ഛന്റെ ജോലി നിമിത്തം പാലായിലേക്ക് വന്ന് താമസമാക്കിയതാണ്…. മീനമ്മ കാണാൻ അതി സുന്ദരിയായിരുന്നു..വിടർന്ന കണ്ണുകളും മുട്ടോളം നീണ്ടുകിടക്കുന്ന മുടിയും ഒരു നീലക്കൽ മൂക്കൂത്തിയും ഒക്കെ ആയി ഒരു ദേവിയെപോലെ ആയിരുന്നു …. എല്ലാ ദിവസവും പാല് കൊണ്ടുവരുന്ന മീനമ്മയെ ശ്യാമുപ്പ ശ്രദ്ധിക്കാൻ തുടങ്ങി..എന്നാൽ മീനമ്മ അതൊന്നും കാര്യമായി എടുത്തിരുന്നില്ല…

അവസാനം ശ്യാമുപ്പയുടെ നിരന്തരമായ അപേക്ഷ കാരണം മീനമ്മ ശ്യാമുപ്പയെ തനിക്ക് ഇഷ്ടമാണെന്ന് അറിയിച്ചു……എന്നാൽ തന്റെ ജീവിത സാഹചര്യങ്ങൾ വളരെ മോശമായിരുന്നു… ആ സമയം ശ്യാമുപ്പ പാലായിൽ തന്നെ ഡിഗ്രി രണ്ടാം വർഷവും മീനമ്മ പന്ത്രണ്ടാം ക്ലാസിലും ആയിരുന്നു…. മീനമ്മ സ്‌കൂളിൽ പോകുന്ന വേളകളിലും ശ്യാമുപ്പ പള്ളിയിൽ പോകുന്ന സമയത്തുമെല്ലാം അവർ പരസ്പ്പരം കത്തുകൾ കൈമാറിക്കൊണ്ട് സംവദിച്ചുകൊണ്ടിരുന്നു.. മീനമ്മയുടെ വീടിനെപ്പറ്റി പറയുകയാണെകിൽ അച്ഛൻ ദിവാകരൻ,’അമ്മ ഗായത്രീദേവി…ദേവി എന്ന് പേരിൽ മാത്രമേയുള്ളൂ….

മീനമ്മയുടെ രണ്ടാനമ്മയായിരുന്നു അവർ..മീനമ്മയുടെ ‘അമ്മ മീനമ്മയെ പ്രസവിച്ചപ്പോൾ തന്നെ മരണമടഞ്ഞു..അതിനുശേഷം ദിവാകരൻ വിവാഹം ചെയ്തതാണ് ഗായത്രിയെ.. എപ്പോഴും സംഭവിക്കന്നതുപോലെ തന്നെ ഗായത്രിക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വരെ മീനമ്മയെ വലിയ കാര്യമായിരുന്നു..എന്നാൽ ദിവാകരന് ഗായത്രിയിൽ കുഞ്ഞുണ്ടായപ്പോൾ പതിയെ പതിയെ മീനമ്മയെ അവഗണിക്കാൻ തുടങ്ങി…ഏതാണ്ട് നാലാം വയസ്സ് മുതൽ അവഗണനയും ഒറ്റപ്പെടലും അനുഭവിച്ചു വളർന്ന ഒരു സാധുവായിരുന്നു മീനമ്മ…

ജനിപ്പിച്ച അച്ഛന് പോലും വേണ്ടാത്തവൾ.. നാട്ടുകാരുടെ വായെ പേടിച്ച് മാത്രമാണ് മീനമ്മയെ സ്‌കൂളിലേക്ക് പറഞ്ഞുവിട്ടത്…ദിവാകരന് ഗായത്രിയിൽ ഉണ്ടായതും ഒരു മകൾ തന്നെ ആയിരുന്നു..രാജലക്ഷ്മി.. മീനമ്മയെ അവർ എത്ര അവഗണിച്ചാലും മീനമ്മയ്ക്ക് മീനമ്മയുടെ ലച്ചുവായിരുന്നു രാജലക്ഷ്മി…എന്നാൽ ലച്ചുവിന് തിരിച്ചറിവായപ്പോഴേക്കും ഗായത്രി അവളുടെയുള്ളിൽ വിഷം കുത്തിവെച്ച് ലച്ചുവും മീനമ്മയ്ക്ക് എതിരായി… മീനമ്മ ആ വീട്ടിൽ ശെരിക്കും ഒറ്റപ്പെട്ടു..

എന്നാലും തന്റെ പഠനത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല…ആ വീട്ടിലെ സകല പണികൾ എടുത്തിട്ടയാലും താൻ ഇരുന്ന് പഠിക്കുമായിരുന്നു… ഇത്രയും ജോലികൾ കൊടുത്തിട്ടും ക്ലാസ്സിൽ ഉന്നതവിജയം നേടുന്ന മീനമ്മയെ കാണുമ്പോൾ ഗായത്രിക്ക് അത്ഭുതവും അസൂയയുമായിരുന്നു… തന്റെ മകൾ പഠിച്ചോട്ടെ എന്ന് വിചാരിച് താഴത്തും തറയിലും വയ്ക്കാതെ കൊണ്ട് നടന്നിട്ട് പോലും ഇത്രയും മാർക്ക് കിട്ടുനില്ലല്ലോ എന്നോർത്തുള്ള അസൂയ ആയിരുന്നു അവർക്ക്.. എന്നാൽ മീനമ്മയുടെ ഉള്ളിൽ.

ഒരു നിശ്ചയധാർഢ്യമുണ്ടായിരുന്നു…തന്റെ അമ്മയ്ക്ക് സംഭവിച്ച പോലുള്ള ഒരു മരണം ഇനിയർക്കും സംഭവിക്കാതിരിക്കാൻ തനിക്കാവുന്നത് ചെയ്യണമെന്ന് അവൾ തീരുമാനിച്ചിരുന്നു..അതിനാൽ തന്നെ വലുതാവുമ്പോൾ തനിക്ക് ഒരു ഗൈനെക്കൊളജിസ്റ്റ് തന്നെ ആകണമെന്ന് തന്റെ ഹൃദയത്തിൽ അവർ നിശ്ചയിച്ചിരുന്നു… എന്നാൽ ഇതേസമയം മീനമ്മയുടെ പഠനം പത്താം ക്ലാസ്സിൽ വച്ച് തന്നെ അവസാനിപ്പിക്കാനായി ഗായത്രി തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അത് മാത്രം.ദിവാകരൻ സമ്മതിച്ചില്ല….

അവസാനം മീനമ്മയെ പതിനെട്ട് വയസ്സാകുമ്പോൾ ആരെയുടെയെങ്കിലും തലയിൽ കെട്ടിവച്ച് ഒഴിവാക്കാം എന്ന് ചിന്തിച്ചുകൊണ്ട് മീനമ്മയെ പഠിക്കാൻ വിട്ടു.. ആ സമയങ്ങളിലാണ് പാല് കൊടുക്കാൻ മീനമ്മ വീടുകൾ തോറും പൊയ്ക്കൊണ്ടിരുന്നെത്…..അത് മീനമ്മയുടെ വരുമാനമായിരുന്നു…. അങ്ങനെയാണ് ശ്യാമുപ്പയെ കണ്ടുമുട്ടുന്നതും ഇഷ്ടമാകുന്നതും…അങ്ങനെ പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞപ്പോഴേക്കും മീനമ്മയെ കല്യാണം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചപ്പോൾ ശ്യാമുപ്പ പതിയെ പഞ്ചായത്ത് സെക്രട്ടറി വഴി മീനമ്മയ്ക് തുടർ പഠനത്തിനുള്ള വഴിയൊരുക്കി…

അങ്ങനെ പാലായിൽ എൻട്രൻസ് കൊച്ചിങ്ങിന് ചേർന്നു…അടുത്ത വർഷം എൻട്രൻസ് എഴുതി മീനമ്മയ്ക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സീറ്റ് ശെരിയായി.. ഇതേസമയം ശ്യാമുപ്പയുടെ ബി.കോം പഠനം കഴിഞ്ഞിരുന്നു..ശ്യാമുപ്പ എറണാകുളത്തേക്ക് സി.എ കൊച്ചിങ്ങിന് വേണ്ടി ചേർന്നു…അങ്ങനെ രണ്ട് പേരും എറണാകുളത്തേക്കെത്തി.. അവിടം മുതൽ അവർ യഥാർത്ഥമായി പ്രണയിച്ചു തുടങ്ങുകയായിരുന്നു…എറണാകുളത്ത് നിന്നും മീനമ്മയ്ക്ക് ലഭിച്ച സുഹൃത്തുക്കളായിരുന്നു ലില്ലിയും ജീനയും..ലില്ലി എന്റെ അമ്മയാണ്..ജീന മിയയുടെയും.. അതുപോലെ തന്നെ ശ്യാമുപ്പയ്ക്ക് ലഭിച്ച സുഹൃത്തുക്കളാണ് ജേക്കബും മാത്യൂസും…

അതിൽ ജേക്കബ് എന്റെയും മാത്യൂസ് മിയയുടെയും അപ്പൻ.. അങ്ങനെ ശ്യാമുപ്പയ്ക്കും കൂട്ടുകാർക്കും ജോലിയും പഠനവും ഒന്നിച്ചായിരുന്നു..മാസത്തിൽ വട്ടചിലവിനുള്ള പൈസ അവർക്ക് ലഭിച്ചിരുന്നു.. മീനമ്മയ്ക്ക് എല്ലാത്തിനും പഞ്ചായത്തിന്റെ സഹായവും ഉണ്ടായിരുന്നു..അങ്ങനെ എറണാകുളത്ത് വച്ച് അവരുടെ പ്രണയം പൂത്ത് തളിർത്തു..അതിന്റെ കൂടെ ഇതിനെല്ലാം ചുക്കാൻ പിടിച്ചിരുന്ന ശ്യാമുപ്പയുടെയും മീനമ്മയുടെയും കൂട്ടുകാരായ ലില്ലിയും ജേക്കബും ജീനയും മാത്യൂസും തമ്മിൽ അടുത്തു…

“എന്നിട്ട്….” കാശി ചോദിച്ചു… “എന്നിട്ടോ…അത് നാളെ പറയാം…അല്ലയോടി മിയാക്കോച്ചേ…” “ഹാ കാശിച്ചായാ…നാളെപ്പറയാം…” “അല്ല..സൈറയുടെ കഥ പറയാണെന്നതിനാ ഇവരുടെ കഥ പറയുന്നേ..” കാശി ചോദിച്ചു “അതോ..അവരെ മനസ്സിലാക്കിയാലെ സൈറയെ മനസ്സിലാകുകയുള്ളൂ കാശിച്ചായാ…”മിയ ചെറിയൊരു ദുഃഖത്തോടെ പറഞ്ഞു.. “ഡി… അവിടെ ദോശയുടെ മാവ് ഇരിപ്പുണ്ടാകും..നീ പോയി ദോശയും കട്ടനും ഉണ്ടാക്കി വയ്ക്കാമോ..ഞങ്ങൾ ഒന്ന് ഫ്രഷ് ആയേച്ചും വരാം…” സാം മിയയുടെ കവിളിൽ ഒന്ന് തട്ടി അങ്ങനെ പറഞ്ഞേച്ചും പോയി.. കാശി അവന്റെ മുറിയിലേക്കും മിയ അടുക്കളായിലേക്കും ചെന്നു…

ഫ്രഷ് ആയതിന് ശേഷം സാമും മിയയും മേശയുടെ മുന്നിൽ ഇരിക്കുന്നത് കണ്ടുകൊണ്ടാണ് കാശി വന്നത്.. മേശയിൽ ആവി പറക്കുന്ന ദോശയും ,ഉള്ളി ചമ്മന്തിയും നല്ല ഏലക്കായ ഇട്ട് തിളപ്പിച്ച ചൂട് കട്ടൻ കാപ്പിയും കൂടെ മുട്ട ഓംലെറ്റും കണ്ടപ്പോൾ കാശിയുടെ വയറിലേക്ക് വിശപ്പ് ഓടിയെത്തി.. അവൻ ചെന്നപ്പോഴേക്കും മിയ കഴിക്കാനായി എല്ലാം വിളമ്പിയിരുന്നു.. എന്നാൽ കാശി കഴിക്കാൻ ഇരുന്നിട്ടും വിശപ്പുണ്ടായിട്ട് പോലും അവന് കഴിക്കാൻ തോന്നിയില്ല… “എന്താ കാശിച്ചായാ…എന്ത് പറ്റി..?..” സാം ചോദിച്ചു..

“അത്..എടാ..സൈറ..അവള് വല്ലതും കഴിച്ച് കാണുമോ…ഞാൻ..ഞാൻ കാരണം അല്ലെടാ അവൾ അത്രയും വിഷമിച്ചത്…” “ഹേയ്..കാശിച്ചായൻ വിഷമിക്കേണ്ട..അവൾ എന്തെങ്കിലും കഴിക്കാതിരിക്കില്ല..കാരണം അവൾ നേരെ ചൊവ്വേ ഭക്ഷണം കഴിച്ചാൽ മാത്രമല്ലേ അവൾക്ക് കുഞ്ഞുങ്ങളെ ഊട്ടാൻ കഴിയുകയുള്ളൂ..അതുകൊണ്ട് അതോർത്ത് ഇച്ഛായൻ വിഷമിക്കേണ്ട..” അത് കേട്ടപ്പോൾ അവന് അൽപ്പം സമാധാനമായതുപോലെ തോന്നി..അവൻ ഭക്ഷണം കഴിച്ചെഴുന്നേറ്റു…

മിയ വേഗം തന്നെ മേശയൊക്കെ വൃത്തിയാക്കി ഫ്‌ളാറ്റിലേക്ക് തിരികെ പോകാനായി തുടങ്ങി… അവൾ.കാശിയെയും കൂടെ വിളിച്ചു കാരണം മിയാമോൾ സൈറയുടെ കൂടെയാണല്ലോ… അവർ മൂവരും കൂടെ സ്പെയർ കീ വച്ച് ആ ഫ്‌ളാറ്റ് തുറന്നു…അവിടെയെല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ടെങ്കിലും ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ.തന്നെ മിയയ്ക്ക് മനസ്സിലായി സൈറ ഭക്ഷണം കഴിച്ചട്ടുണ്ടെന്ന്… അവൾ അത് കാശിയോട് പറഞ്ഞപ്പോൾ അവന്റെ മുഖത്തുണ്ടായ ശോഭ അവർണ്ണനീയമായിരുന്നു… മിയ വേഗം ചെന്ന് സൈറ കിടക്കാറുള്ള മുറി തുറന്ന് നോക്കി…പിറകെ പോയ കാശി അവിടെയുള്ള കാഴ്ച കണ്ട് സ്തബ്ധനായി നിന്നു…

(തുടരും….)

Aറിയാതെ : ഭാഗം 7