Saturday, January 18, 2025
Novel

അറിയാതെ : ഭാഗം 5

നോവൽ
എഴുത്തുകാരി: അഗ്നി


അവനിൽ നിന്നും സമ്മതം കിട്ടിയ ഉടനെ തന്നെ അവൾ ആമിയുമായി അകത്തേക്ക് കയറിപ്പോയി….അവൾ കുഞ്ഞിനെ തെരുതെരാ ചുംബിച്ചു…അവൾ കുഞ്ഞിനെ പാലൂട്ടി…. ആമി ആർത്തിയോടെ പാല് കുടിക്കുന്ന കണ്ട സൈറയുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു…ഇതുവരെ അനുഭവിക്കാത്ത ഒരു നിർവൃതി തന്നിൽ നിറയുന്നതായി അവൾ അറിഞ്ഞു… ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

അവൾ കുഞ്ഞിനെ തിരികെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ മുന്നിലത്തെ സോഫയിൽ ചാരിയുറങ്ങുന്ന കാശിയെയും അവന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന ആദിയേയുമാണ് കണ്ടത്… ആമി പാല് കുടിച്ചുംകൊണ്ട് ഉറങ്ങിപ്പോയിരുന്നു…അവൾ വേഗം തന്നെ ആമിയെ കാശിയുടെ ഫ്‌ളാറ്റിൽ കൊണ്ടുപോയി കിടത്തി അരികിലായി ഒരു തലയിണയും വച്ചിട്ട് അവളുടെ ഫ്‌ളാറ്റിലേക്ക് തിരികെ വന്നു…..

അവൾ പതിയെ ആദിയെ കാശിയുടെ നെഞ്ചിൽ നിന്നും എടുത്തു…കാശിയുടെ ബനിയൻ മുഴുവനും ആദിയുടെ വായില്നിന്നും വന്ന ഉമിനീരിനാൽ കുതിർന്നിരുന്നു… അവൾ ആദിയെ അവളുടെ കട്ടിലിൽ കൊണ്ടുപോയി കിടത്തി പതിയെ കാശിയെ എഴുന്നേൽപ്പിച്ചു… “രൂദ്രേട്ടാ…ആമിമോളെ ഞാൻ ഏട്ടന്റെ മുറിയിൽ കിടത്തിയിട്ടുണ്ട്….അവൾ ഉറങ്ങിപ്പോയി…..” അവൻ പെട്ടന്ന് തന്നെ ആദിക്കായ്‌ ചുറ്റും നോക്കി…

“ഏട്ടൻ നോക്കണ്ട…ആദിയെ ഞാൻ അകത്തേക്ക് കൊണ്ടുപോയി കിടത്തിയിരുന്നു….” അവൻ ഒന്ന് ചിരിച്ചു…പെട്ടന്നാണ് അവൻ അവളുടെ കൈകൾ കൂട്ടുപിടിച്ച് അവന്റെ ചുണ്ടുകൾ ചേർത്തത്… അവൾ പെട്ടന്ന് വല്ലാതായി…കാശിയും…താൻ എന്താണ് ചെയ്തതെന്ന് അപ്പോഴാണ് അവന് മനസ്സിലായത്… രണ്ടുപേർക്കും തമ്മിൽ നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് അവൻ വേഗം അവന്റെ ഫ്‌ളാറ്റിലേക്ക് തിരിച്ചുപോയി…. ●●●●●●●●●●●●●●●●●●●●●●●●●●●●●● സാം വന്നതറിഞ്ഞ് മിയ സൈറയേയും കാശിയെയും കുഞ്ഞുങ്ങളെയും അവിടെയാക്കിയിട്ട് അവന്റെ കൂടെ താഴത്തെ പാർക്കിൽ.ചെന്നിരിക്കുകയായിരുന്നു…

അവൾ അവളുടെ പുതിയ ഹെഡ് സെറ്റ് വാങ്ങിയത് സാമിനെ കാണിക്കാനായി എടുക്കാനായി വന്നപ്പോൾ കാണുന്നത് സൈറയുടെ കൈകളിൽ ചുംബിക്കുന്ന കാശിയെയും പിന്നീട് സോറി പറഞ്ഞുംകൊണ്ട് ചമ്മൽ അടക്കാൻ പാടുപെടുന്നതുമാണ്… കാശി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും മിയ താഴേക്ക് ഓടിയിരുന്നു… “ടി…നീയെന്നത്തിനാ ഇങ്ങനെ ഓടുന്നെ.. ആരേലും നിന്നെ പിടിച്ചു തിന്നാൻ വരുവാണോ…” സാം ഓടിവരുന്ന മിയയെ നോക്കി ചോദിച്ചു.. “സാ…സാമിച്ചായാ…..ഉമ്മാ…”

അവൾക്ക് കിതപ്പ് മൂലം ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല… “ഇനീം വേണോടിയെ…ഇന്നലെതന്നെ കഫേയിൽ വച്ച് ഒരെണ്ണം തന്നപ്പോഴേ നീ ക്ഷീണിച്ചു..ആകെ ഈ തടി മാത്രേ ഉള്ളു…ബ്രീത്തിങ് കപ്പാസിറ്റി തീരെയില്ല്യ കുട്ടിയ്ക്ക്…”… അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു… അവൾ അവന്റെ തലയ്ക്കിട്ടൊന്ന് കൊട്ടി.. “ഔച്… എന്നാ വേദനയാടി…നീ ചോദിച്ച കാര്യവല്ലേ ഞാൻ തരാം എന്ന് പറഞ്ഞത്…അതിന് ഇങ്ങനെ ഉപദ്രവിക്കണോ… ഞാൻ പാവല്ലേ… അതോ..ഇനി ഉമ്മ മാത്രം പോരാ എന്നാണോ….”

അവൻ ഒരു കുസൃതി ചിരിയോടെ അവളോട് ചോദിച്ചു…. “നീ പോടാ വൃത്തികേട്ടവനെ… ” “നീ എന്നോ..മര്യാദക്ക് ഇച്ഛായാന്ന് വിളിയെടി”…അതും പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈകൾ പിടിച്ചു തിരിച്ചു.. “ഹൗ…വേദനയെടുക്കുന്നു…വിടെടാ ഇഛായാ…പ്ലീസ്…” അവൻ അവളുടെ കൈ വിട്ടു… അവൾ വേഗം തന്നെ അവനെയും കൂട്ടി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു… “സാമിച്ചായാ…ഇന്നില്ലേ കാശിച്ചായൻ സൈറാമ്മയെ ഉമ്മവച്ചു…” അവൻ കേട്ട പാതി കേൾക്കാത്ത പാതി എന്തോ തമാശ കേട്ടവണ്ണം ചിരിക്കാൻ തുടങ്ങി….

അവസാനം സഹികെട്ട് അവൾ അവന്റെ കയ്യിൽ അടിച്ചു… “ഡി… എന്നതാ…എന്നാത്തിനാ എന്നെ അടിച്ചേ???…”.. “പിന്നെ നിങ്ങൾ ഇങ്ങനെ ഇരുന്ന് ചിരിച്ചാൽ… ഞാൻ സത്യമാണ് പറഞ്ഞത് മനുഷ്യാ…ഞാൻ കണ്ടതാ… കാശിച്ചായൻ സൈറമ്മയുടെ കയ്യിൽ ഉമ്മവയ്ക്കുന്നത്…അവസാനം സോറി പറഞ്ഞ് തിരിച്ചു പോരുകയും ചെയ്തു… എന്നെയവർ കണ്ടില്ല….” “ഏ..സത്യമാണോടാ….

അപ്പൊ ബുദ്ധിക്ക് മുന്നേ മനസ്സ് പ്രവർത്തിച്ചു തുടങ്ങിയല്ലേ…. ഇത് എന്തായാലും അപ്പനേം അമ്മയേം അച്ഛനേം.അമ്മയേം വിളിച്ചു പറയണം…” “ശെരിയാ ഇച്ചായാ…സത്യം..അച്ചക്കും അമ്മക്കും സന്തോഷാവും…” “അതേടി മിയാമോ…ഇച്ഛായന്റെ അച്ഛനും അമ്മയ്ക്കും അവളെ ഭയങ്കര ഇഷ്ടമാണ്…അവളെപ്പറ്റി എല്ലാം അവർക്കറിയാം…അവരെ തമ്മിൽ പിരിയാൻ കഴിയാത്ത രീതിയിൽ അടുപ്പിക്കണം എന്നാണ് അമ്മയുടെ ഓർഡർ… ഹം…അതാണെടി ‘അമ്മ… എനിക്കുമുണ്ട് ഒരു മമ്മി….

അറിയാതെ ഒരു ദിവസം ആവേശത്തിൽ അന്ന് ഒരു ദിവസം ആദ്യമായി നിന്റെ കയ്യിൽ ഒരു ഉമ്മവച്ചെന്ന് പറഞ്ഞതിന് എന്നെ ഉപദേശിച്ച് കൊന്നു… പിന്നെ കർത്താവാണേ.. ഞാൻ ഒന്നും.പറഞ്ഞിട്ടില്ല…..” അവൻ അതും പറഞ്ഞുകൊണ്ട് നെടുവീർപ്പിട്ടു.. “എന്നാലും ഇച്ചായാ…സൈറമ്മ…അവൾ സമ്മതിക്കുമോ..”… “എടി പെണ്ണേ..അവൾക്കുള്ളിൽ ഒരിഷ്ട്ടം ഉറങ്ങിക്കിടപ്പുണ്ട്…പക്ഷെ അത് പുറത്ത് കൊണ്ടുവരണം…അതിന് ആമിമോൾക്കെ കഴിയു എന്നാണെനിക്ക് തോന്നുന്നെ… ഹാ…എന്തായാലും നോക്കാന്നെ..” അവർ അങ്ങനെ അവരെ ഒരുമിപ്പിക്കാനായി ഓരോരോ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരുന്നു…

ഇതേസമയം കാശി അവന്റെ ഫ്‌ളാറ്റിൽ ആമിമോളെ നെഞ്ചോട് ചേർത്ത് കിടക്കുകയായിരുന്നു….ആ കുഞ്ഞിന് വരെ സൈറയുടെ ഗന്ധമാണെന്ന് തോന്നി അവന്.. താൻ എന്താണ് പെട്ടന്നങ്ങനെ പ്രതികരിച്ചത് എന്നവൻ ഓർത്തു….തനിക്ക് ഇനി സൈറയെ ഇഷ്ടമാണോ …അതെല്ലാം ഓർത്ത് അവന്റെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു….ഒന്നിനും ഒരുത്തരം ലഭിക്കുന്നില്ല…. തന്റെ മനസ്സിൽ സൈറയ്ക്ക് പ്രത്യേക ഒരു സ്ഥാനം ഉണ്ടെന്ന് അവൻ മനസ്സിലാക്കി…

പക്ഷെ താൻ ചെയ്യുന്നത് തെറ്റല്ലേ….അവൾക്കൊരു കുഞ്ഞുമുണ്ട് ഭർത്താവുമുണ്ട്…. കുഞ്ഞ്‌ മാത്രം ആയിരുന്നെങ്കിൽ ഞാൻ അവളെ ഒരുപക്ഷേ സ്വീകരിച്ചേനെ..എനിക്ക് ആദിക്ക് ഒരു നല്ല അപ്പനും സൈറയ്ക്ക് ആമിമോൾക്ക് നല്ലൊരു അമ്മയാകാനും കഴിയും എന്നെനിക്കുറപ്പാണ് …പക്ഷെ ഭർത്താവുള്ള സ്ഥിതിക്ക് താൻ എങ്ങനെ…. തന്റെ മനസ്സ് എന്തുകൊണ്ട് ചാഞ്ചാടുന്നു എന്ന് അവനോർത്തു…താൻ ഇത്രയും ബുദ്ധിശൂന്യനാണോ…തനിക്ക് എങ്ങനെ അവളെ സ്വീകരിക്കാൻ കഴിയും….അതും.

ഭർത്താവുള്ളൊരു സ്ത്രീയെ….തന്റെ പാത്തുവിനെ താൻ മറക്കുകയാണോ… എന്നാലും സൈറയേയും തന്നെയും അടുപ്പിക്കുന്ന അദൃശ്യമായൊരു കണികയുണ്ടെന്നവന് തോന്നി… അവൻ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു…ഒരു തീരുമാനം കൈക്കൊള്ളാനാവാതെ അവൻ ഉരുകി.. അവൻ വെരുകിനെപ്പോലെ തന്റെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു…ആപ്പോഴും അവന്റെ മനസ്സ് മുഴുവനും താലിയില്ലാത്ത സൈറയുടെ കഴുത്തായിരുന്നു…..

അവന്റെ നടത്തം കണ്ടുകൊണ്ടാണ് സാം വന്നത്…അവൻ പുറത്ത് നിന്ന് ഊറിച്ചിരിച്ചു… “മോനെ ഇഛായാ… ഈ നടത്തത്തിന്റെ പിന്നിൽ സൈറമ്മയാണെന്ന് അറിയാം…വൈകാതെ തന്നെ അവളുടെ കഴുത്തിൽ ഞാൻ ഇച്ഛായനെക്കൊണ്ട് കുരുക്കിടിക്കും…” അവൻ അതും മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് മിയയെ വിളിച്ചു…ഇതേസമയം സൈറയും തന്റെ മുറിയിൽ ചിന്താമഗ്നയായിരിക്കുകയായിരുന്നു…. എന്തുകൊണ്ടാണ് ഒരു പുരുഷൻ തന്റെ കയ്യിൽ ചുംബിച്ചപ്പോൾ താൻ പ്രതികരിക്കാഞ്ഞത്…

പണ്ട് മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ തന്റെ കയ്യിൽ കയറിപ്പിടിച്ച വരുണിന്റെ കരണക്കുറ്റി നോക്കി കൊടുത്ത തന്റെ കൈക്കിതെന്തു പറ്റി… രൂദ്രേട്ടൻ തന്റെ അടുക്കൽ വരുമ്പോൾ എന്തുകൊണ്ടാണ് തനിക്കു പ്രതികരിക്കാനാകാത്തത്…തന്റെ ആദിയ്ക് തണലായി അദ്ദേഹം നിൽക്കുന്നതിനാലോ…അതോ താൻ അദ്ദേഹത്തെ ഇഷ്ട്ടപെടുന്നുണ്ടോ…. എന്നാൽ തനിക്കതിനുള്ള യോഗ്യതയുണ്ടോ..

.അറിഞ്ഞിടത്തോളം പേരുകേട്ട…അനേകം ബന്ധുക്കളുള്ള ഒരു തറവാട്ടിലെ അംഗമാണ് രൂദ്രേട്ടൻ… അങ്ങനെയൊരാൾക്ക് എന്നെപോലുള്ളൊരാൾ ചേരുമോ….അവളുടെ മനസ്സ് വാദ- പ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരുന്നു… സാമിന്റെ ചേട്ടായിയുടെ അടുക്കൽ നിന്നും എപ്പോഴും കേൾക്കുന്ന പേരായിരുന്നു കാശി എന്നുള്ളത്…അന്നൊക്കെ ഓരോ കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തോട് ആരാധന തോന്നിയിട്ടുണ്ട്…അന്ന് പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ മനസ്സിലായിരുന്നു… സ്ത്രീകളെ ബഹുമാനിക്കുന്ന…

മറ്റുള്ളവരെ സഹായിക്കുന്ന..എല്ലാവരുടെയും ഇഷ്ടപുത്രനായ ദേഷ്യക്കാരനായ കാശിരുദ്ര…. ചേട്ടായി പറയാറുള്ളത് ഓർത്തവൾ കിടന്നു…ഇനി അതാണോ തന്നെ അദ്ദേഹത്തോട് അടുപ്പിക്കുന്നതെന്നവൾ ചിന്തിച്ചു… അവൾ കട്ടിലിൽ കിടന്ന് ആലോചിക്കുന്നത് കണ്ടിട്ട് മിയ ഉള്ളിൽ ചിരിച്ചു… “മോളെ സൈറെ… നിന്നേം കാശിച്ചയനേം ഓപ്പോസിറ്റ് ഫ്‌ളാറ്റുകളിൽ എത്തിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളെ ജീവിതകാലം മുഴുവനും ഒറ്റ ഫ്‌ളാറ്റിൽ ആക്കിയിരിക്കും ഞങ്ങൾ….

നിന്റെ മനസ്സിൽ പല കാരണങ്ങൾ കൊണ്ടും മൂടിവച്ചിരിക്കുന്ന ആ ഇഷ്ട്ടത്തെ ഞങ്ങൾ പുറത്തുകൊണ്ടുവരും…” അവൾ മനസ്സിൽ പറഞ്ഞു… അപ്പോഴാണ് പോക്കറ്റിൽ ഇരുന്ന അവളുടെ ഫോൺ വൈബ്രെറ്റ് ചെയ്തത്… സാമിച്ചായൻ കാളിംഗ്.. “ഇഛായാ…പറഞ്ഞോ…അവിടെ എന്താ അവസ്ഥ….” “ഇവിടെ കാശിച്ചായന്റെ കിളി പോയി എന്നാ തോന്നുന്നെ…അവിടോ…എന്നതായി അവസ്ഥ…” “അവളും അതുപോലെ തന്നെയാണ് മോനെ…

എന്തായാലും രണ്ടുപേരുടെയുള്ളിലും ഒരു ഇഷ്ടമുണ്ടെന്ന് മനസ്സിലായി കാരണം തനിക്ക് ഇഷ്ടമല്ലത്തൊരാൾ അവളുടെ ദേഹത്ത് തൊട്ടാൽ ആരാണെന്ന് പോലും നോക്കാതെ പ്രതികരിക്കുന്ന അവൾ ഒരു പൂച്ചക്കുട്ടിയെപോലെ നിന്നില്ലേ….അത് മതി അവൾക്ക് കാശിച്ചായനോടുള്ള ഇഷ്ട്ടം മനസ്സിലാക്കാൻ…” “കാശിച്ചായനും ഇഷ്ടമൊക്കെയാണ്…അത് നമുക്ക്‌ മനസ്സിലാകുന്നുമുണ്ട്…പക്ഷെ…എന്താണ് അവരെ തമ്മിൽ അകറ്റുന്ന ആ കണിക എന്ന് നമ്മൾ കണ്ടെത്തണം…

അത് ചിലപ്പോൾ എന്തെങ്കിലും തെറ്റിധാരണയാകാം…അല്ലെങ്കിൽ ഈഗോ ആകാം…അങ്ങനെയെന്തും….” “ഹ്മ്മ…അത് ശെരിയാ ഇച്ചായാ…എത്രയും വേഗം തന്നെ കണ്ടെത്തണം…വൈകുംതോറും നമ്മുടെ സൈറയ്ക്ക് അത് ആപത്താണ്…. അറിയാലോ അവൾക്ക് 27 വയസ്സാകാൻ ഇനി 6 മാസങ്ങൾ കൂടിയേ ഉള്ളു…അതിന് മുന്നേ എന്തേലും ചെയ്യണം…” “ഹ്മ്മ..ഞാനും അത് ആലോചിച്ചു…

ഇനിയെന്നതായാലും ഒരു വഴിയുണ്ട്…നമുക്ക് കാശിച്ചായന്റെ അച്ഛനെയും അമ്മയെയും ഇങ്ങോട്ടേക്ക് വരുത്താം…ബാക്കി അവർ നോക്കിക്കൊള്ളും… കാര്യം ദേഷ്യം ഇച്ചിരി കൂടുതൽ ആണേലും അച്ഛനും അമ്മയും പറഞ്ഞാൽ ഇച്ഛായന് അനുസരിക്കാതിരിക്കാൻ പറ്റുകേല…” “ഹ്മ്മ…എങ്കിൽ ശെരി..ഞാൻ വയ്ക്കുന്നു സാമിച്ചായാ…ബൈ..ഉമ്മ…” “ശെരി ഡാ..ബൈ..” അവർ കാശിയെയും സൈറയേയും ഒന്നിപ്പിക്കാനുള്ള വഴികൾ തേടി നടന്നു…

ദിവസങ്ങൾ കടന്നുപോയി….സൈറയ്ക്ക് കാശിയെയും കാശിക്ക് സൈറയേയും മറക്കണമെന്നുണ്ടെങ്കിലും കുഞ്ഞുങ്ങൾ അതിന് സമ്മതിച്ചിരുന്നില്ല… കാശിയ്ക്ക് ഓഫീസിൽ പോകാനുള്ള സൗകര്യാർത്ഥം ആമിയെ ഏൽപ്പിക്കാൻ നല്ലൊരു ക്രഷ് തേടിയെങ്കിലും സാമും മിയയും ഇടപെട്ട് ആമിയെയും രാധ ദീദിയുടെ അടുത്താക്കി…… ആമി മിക്കപ്പോഴും സൈറയുടെ മാറിലെ ചൂടേറ്റ് ഉറങ്ങാൻ കൊതിച്ചപ്പോൾ ആദി മിക്കവാറും സാമിന്റെയും കാശിയുടെയും കൂടെയായിരുന്നു…

എന്നാലും രണ്ടു കുഞ്ഞുങ്ങൾക്കും അധികം സമയം.പിരിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല….കുറച്ചധികം സമയം ഒരാളെ കാണാതാകുമ്പോൾ മറ്റെയാൾ ബഹളം ഉണ്ടാക്കും….പിന്നെ അവരെ ഒന്നിച്ചാക്കും..ഇല്ലെങ്കിൽ അവർ കരയും…അതായിരുന്നു അവസ്ഥ… കാശി ഓരോ ദിവസവും ഇപ്പോൾ പാത്തു തന്റെ കൈകൾ സൈറയെ ഏൽപ്പിക്കുന്നത് സ്വപ്നം കണ്ടാണ് ഉണരുന്നത്….. അവന് എന്ത് ചെയ്യണം എന്ന് അറിയായ്കയാൽ ആകെ വിഷമിച്ചു… തനിക്ക് അവിടെ നിന്നും മാറണം എന്നുണ്ടെങ്കിലും ഇപ്പോൾ താൻ മാറിയാൽ അത് ആമിയ്ക്ക് വലിയൊരു ആഘാതമാകും..

കാരണം അവൾ അത്രയേറെ ആദിയും സൈറയുമായി അടുത്തു…ഇപ്പോഴും ആമി സൈറയുടെ അടുത്തിരുന്ന് ആദിയുടെ കൂടെ കളിക്കുകയാണ്…. തനിക്കും ആദിയെയും ആമിയെയും കാണാതെ ഒരു നിമിഷം പോലും ചിലവഴിക്കാൻ കഴിയില്ലെന്നവൻ മനസ്സിലാക്കി… അവൻ ആകെ വിഷമിച്ചിരുന്ന നേരത്താണ് സാമും മിയയും അവനെ തേടി വന്നത്… “കാശിച്ചായാ…”..സാം വിളിച്ചു… അവൻ അവരെ ഒന്നു നോക്കി…അവൻറെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൻ വല്ലാത്തൊരു പിരിമുറുക്കത്തിലാണെന്ന്… “ആമി സൈറയുടെ അടുത്തായിരിക്കുമല്ലേ കാശിച്ചായാ….

അവൾക്കിന്ന് ഓഫ് ആണല്ലോ….” മിയ ആ സന്ദർഭം മാറ്റുവാനായി പറഞ്ഞു… “ഒന്ന് നിർത്തുന്നുണ്ടോ രണ്ടും…..” കാശിയുടെ ശബ്ദം ഉയർന്നു… “എ… എന്താ….ഇച്ചായാ…..” “എന്താണെന്ന് നിനക്കൊക്കെ ആറിയണോ…..വേറെ ഒരു ഫ്‌ളാറ്റുമില്ലാഞ്ഞിട്ടാണല്ലോ എന്നെ ഇവിടെ തന്നെ താമസിപ്പിച്ചത്….അതുകൊണ്ടിപ്പോൾ എന്തായി….ആമിയെ എനിക്ക് കയ്യിൽ കിട്ടുന്നുണ്ടോ… സൈറയുടെ അടുക്കൽ അല്ലെ അവൾ എപ്പോഴും… എന്തിനാ അവൾ എന്റെ കുഞ്ഞിനെ കൊണ്ടുപോകുന്നേ..

എന്റെ ആമിക്ക് മുലപ്പാല് കൊടുക്കാൻ അവൾ ആരാ… ആദി ശെരിയാണ്…എന്നെ അപ്പാ എന്ന് വിളിക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല…പക്ഷെ അവൻ എന്നെ അപ്പാ എന്ന് വിളിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു ബുദ്ധിമുട്ടും കാണുന്നില്ലല്ലോ.. അവൾ എന്താ അവളുടെ ഭർത്താവിനെ ചതിക്കാനുള്ള പുറപ്പാടാണോ…” അവൻ ദേഷ്യവും മനസ്സിലുള്ള പിരിമുറുക്കവും കൊണ്ട് വായിൽ വന്നതൊക്കെയും വിളിച്ചുകൂവി… അത് കേൾക്കെ മിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…സാം ദേഷ്യം കൊണ്ട് വിറച്ചു….

പെട്ടന്നാണ് മിയയുടെ കൈകൾ സാമിന്റെ കൈകളിൽ അമർന്നത്…അവൻ അവൾ നോക്കുന്നിടത്തേക്ക് നോക്കിയപ്പോൾ കണ്ടു എല്ലാം കേട്ടുകൊണ്ട് വാതിൽക്കൽ ആദിയെയും ആമിയെയും നെഞ്ചോടടക്കി കണ്ണുകൾ നിറച്ചു നിൽക്കുന്ന സൈറയെ…അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ട് കുഞ്ഞാമിയും കുഞ്ഞാദിയും വിതുമ്പുന്നുണ്ടായിരുന്നു.. കാശിയും അവളെക്കണ്ട് സ്തബ്ധനായി…ഒരു ദേഷ്യത്തിന്റെ പുറത്ത് തന്റെ വായിൽ നിന്നും വന്ന വാക്കുകളെ അവൻ പഴിച്ചു…. സൈറയ്ക്ക് അവിടെ നിൽക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല….അവൾ ആമിയെ ആ വാതിൽക്കൽ നിർത്തിയിട്ട് ആദിയുമായി തന്റെ വായ പൊത്തിക്കൊണ്ട് അകത്തേക്ക് ഓടി..

ആദിയും ആമിയും വലിയവയിൽ നിലവിളിക്കാൻ തുടങ്ങി….അവൾ പോയതിന് പിന്നാലെ ആമി ഓടി അടുത്തെങ്കിലും കുഞ്ഞാമി എത്തുന്നതിന് മുന്നമേ അവൾ അവളുടെ ഫ്‌ളാറ്റിൽ കയറി വാതിൽ അടച്ചിരുന്നു… അവൾ വാതിൽ അടച്ച് അവിടേക്ക് ഊർന്നിരുന്ന് മുഖം പൊത്തി ആദിയെ തന്റെ നെഞ്ചോടടക്കി പിടിച്ച് കരഞ്ഞു.. ആദിയും അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കരയുകയായിരുന്നു…ഇതേസമയം പുറത്ത് കുഞ്ഞാമി തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് വാതിലിൽ മുട്ടി ചുണ്ട് പിളർത്തി കരഞ്ഞുകൊണ്ടിരുന്നു…

(തുടരും…..)

റിയാതെ : ഭാഗം 6