Friday, January 17, 2025
Novel

അറിയാതെ : ഭാഗം 14

നോവൽ
എഴുത്തുകാരി: അഗ്നി


അവർ പതിയെ പാർക്കിൽ നിന്നും ഇറങ്ങി എന്നിട്ട് അവിടെ അടുത്തുള്ള ഒരു മാളിൽ ചെന്നു…പാർക്ക് മുതൽക്കേ കുഞ്ഞുങ്ങളെ നോക്കിയതും എടുത്തതും ബിസ്ക്കറ്റ് കൊടുക്കുന്നതുമെല്ലാം ജാനകിയും രാധാകൃഷ്ണനും ചേർന്നായിരുന്നു… മാളിൽ എത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നു…ആദിയെ കാശിയും ആമിയെ സൈറയും കൈകളിൽ എടുത്തുകൊണ്ട് നടന്നു…

അവർ അവിടെയെല്ലാം ചുറ്റിക്കറങ്ങിയ ശേഷം ഫുഡ്‌കോർട്ടിൽ ചെന്ന് ഭക്ഷണം കഴിക്കാനായി ഇരുന്നു…സെല്ഫ് സർവീസ് ആയതുകൊണ്ട് തന്നെ ഓർഡർ കൊടുത്ത ശേഷം സൈറയേയും.ജാനാകിയെയും കുഞ്ഞുങ്ങളെയും ഒരു ടേബിളിൽ ഇരുത്തി അവർ ഭക്ഷണം ഓർഡർ ചെയാനായി പോയി…അതേ സമയം ജാനകി സൈറയോട് മനസ്സ് തുറക്കാനായി തീരുമാനിച്ചു… °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° “മോളെ സൈറ…” സൈറ എന്താണെന്നുള്ള ഭാവത്തിൽ ജാനകിയെ നോക്കി ജാനകി പതിയെ സംസാരിച്ചു തുടങ്ങി…

“മോളെ…ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ…മോള് അതെങ്ങനെ എടുക്കും എന്നെനിക്കറിയില്ല… മോളെ…മോൾക്ക് എന്റെ മകളായി..എന്റെ കിച്ചുവിന്റെ ഭാര്യയായി വീട്ടിലേക്ക് വന്നൂടെ…മോൾക്ക് അവനെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്…നീ അവനെ രൂദ്രേട്ടാ എന്ന് വിളിക്കുമ്പോൾ അല്ലെങ്കിൽ അവനെപ്പറ്റി പറയാനുള്ള ആവേശം കാണുമ്പോഴെല്ലാം നിന്റെ കണ്ണുകളിൽ വിരിയുന്ന പ്രണയം ഞാൻ കണ്ടിട്ടുണ്ട്…

മോൾക്ക് അറിയുമോ എന്നെനിക്കറിയില്ല…മീനുവിന്റെയും ശ്യാമുവിന്റെയും പോലെ വിപ്ലവകരമായിട്ടല്ലെങ്കിലും പ്രണയിച്ചു വിവാഹം ചെയ്തവരാണ് ഞങ്ങൾ..അപ്പോൾ നമുക്ക് ഓരോ മാറ്റങ്ങളും അറിയാൻ കഴിയും… വന്നൂടെ എന്റെ ആമിമോളുടെ അമ്മയായി….ആദിയ്ക്ക് നല്ലൊരു അച്ഛനാകാനും കിച്ചുവിന് സാധിയ്ക്കും…എനിക്കെന്തോ മോളെന്റെ കൂടെ എപ്പോഴും വേണമെന്നൊരു ആശ.. എന്നെ..എന്നെ വിഷമിപ്പിക്കല്ലേ മോളെ…”

“അ.. ‘അമ്മ ഇതെന്താ ഈ പറയണേ..അമ്മയെ വിഷമിപ്പിക്കാനോ..ഇന്ന് ഞാൻ ഇവിടെ സന്തോഷവതിയായിരിക്കുന്നതിന് കാരണം എന്റെ ആദിയാണ്…അവനെ വളർത്താൻ സഹായിച്ചതോ എന്റെ ഈ അമ്മയാണ്…അങ്ങനെയുള്ള എന്റെ ഈ അമ്മയെ ഞാൻ വിഷമിപ്പിക്കുമോ… പിന്നെ രൂദ്രേട്ടന്റെ കാര്യം…എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അതിനൊരുത്തരം പറയാൻ എനിക്കറിയില്ല..

എങ്കിലും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്റെ എല്ലാമെല്ലാമായി അദ്ദേഹം വന്നിരുന്നെങ്കിൽ എന്ന്.. എനിക്ക് ആമിമോളുടെ അമ്മയാവൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൂടാതെ ആദിയുടേം ആമിയുടെയും അപ്പയായി രൂദ്രേട്ടൻ എന്നും ഉണ്ടായിരുന്നെങ്കിൽ എന്ന്.. പക്ഷെ പാത്തുവിനെ ജീവന് തുല്യം സ്നേഹിച്ച രൂദ്രേട്ടന് എന്നെ അംഗീകരിക്കാൻ കഴിയുമോ..ആ ഒരു ഭയമായിരുന്നു എന്നെ എല്ലാത്തിൽ നിന്നും അകറ്റിയത്…..”

“മോളെ..നീ അതൊന്നും ഓർത്ത് ഭയപ്പെടേണ്ട….എനിക്ക് മോളെ വേണം..ഒരു മകളായി സ്നേഹിക്കാൻ…എന്റെ മഹിക്ക് ഒരു ഏട്ടത്തിയമ്മയായി… എന്റെ മകന് നല്ലൊരു ഭാര്യയായി.. എന്റെ കൊച്ചുമകളുടെ അമ്മയായി അതിലുപരി എന്റെ മകളായി….വരില്ലേ മോളെ നീ…” ജാനകിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…അത് കണ്ടതും സൈറയുടെ കണ്ണുകളും നിറഞ്ഞു…കാരണം ജാനകിയെ അവൾ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു…ബഹുമാനിച്ചിരുന്നു.. അതിലുപരി അവരോടൊരു ആരാധനയായിരുന്നു അവൾക്ക്…

“ജാനമ്മ കരയല്ലേ… ജാനമ്മയ്ക്കും കൃഷ്ണച്ചനും രൂദ്രേട്ടനും പിന്നെ എന്നെ ഇങ്ങനെയാക്കിയെടുത്ത എന്റെ സാംകുട്ടന്റേം മിയമ്മയുടെയും പിന്നെ ഞങ്ങളുടെ പപ്പ മമ്മിമാരുടെയും സമ്മതമുണ്ടെങ്കിൽ ഞാൻ തയാറാണ്….” ഇത് കേട്ടതും ജാനകിയുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു..എന്നാൽ സന്തോഷം കൊണ്ടായിരുന്നു എന്ന് മാത്രം.. ജാനകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി…പെട്ടന്നാണ് ഒരു കുഞ്ഞിക്കയ്യുടെ സ്പർശനം തന്റെ കവിളിൽ അനുഭവപ്പെട്ടതായി ജാനകിയ്ക്ക് തോന്നിയത്…

അവർ ആദിയെ രണ്ട് കൈകൾ കൊണ്ട് അവരുടെ നെഞ്ചിന് താഴെയായി ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു…. അവന്റെ കൈകളായിരുന്നു ജാനകിയുടെ കവിളുകളെ തലോടിയത്…അവൻ പെട്ടന്ന് എഴുന്നേറ്റിരുന്നു…എന്നിട്ട് ജാനകിയുടെ കവിളുകളിൽ ചുണ്ടുകൾ ചേർത്തു…എന്നിട്ടവൻ സൈറയിലേക്ക് തിരിഞ്ഞു… “അമ്മാ…അച്ചി കഞ്ഞു…എന്ന കഞ്ഞെ…?…അവൻ കൊഞ്ചി കൊഞ്ചി ചോദിച്ചു…

(അമ്മാ…അച്ചി കരഞ്ഞു…എന്തിനാ കരഞ്ഞത്?) “ഒന്നുല്ലടാ കുട്ടാ…”..ജാനകി അവന് മറുപടി കൊടുത്തുകൊണ്ട് അവനെ മാറോടണച്ചു…സൈറ ഇതെല്ലാം കണ്ട് പുഞ്ചിരി തൂകി…എന്നിട്ട് തകന്റെ കൈകളിൽ ഇരുന്ന് വീണ്ടും ഉറങ്ങിപ്പോയ ആമിയുടെ നെറ്റിയിൽ ഒരു നറുചുമ്പനം നൽകി… ************************************************************************************** ഇതേ സമയം ഭക്ഷണത്തിനായി കാത്തു നിന്ന കാശിയുടെ അടുക്കൽ രാധാകൃഷ്ണൻ ചെന്നു…

എന്നിട്ടദ്ദേഹം അവനെ അവിടെയുള്ളൊരു കസേരയിൽ തനിക്കഭിമുഖമായി ഇരുത്തി… അവിടെ നിന്നും നോക്കിയാൽ തങ്ങൾ ഓർഡർ ചെയ്തിരിക്കുന്ന ഫുഡ് കൗണ്ടറുകളും കാണുവാൻ സാധിയ്ക്കുമായിരുന്നു… “കിച്ചൂട്ടാ…”..അവിടെ ജാനകി തുടക്കം കുറിച്ചതുപോലെ ഇവിടെ രാധാകൃഷ്ണനും സംസാരത്തിന് തുടക്കം കുറിച്ചു… “എന്താ അച്ഛാ…”.. കാശി തിരിച്ചു മറുപടി പറഞ്ഞു… “മോനെ..കിച്ചു…ഈ അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോനത് തള്ളിക്കളയരുത്…” “എന്താ അച്ഛാ…

സീരിയസ് ആണെന്ന് തോന്നുന്നു…അച്ഛന്റെ മുഖഭാവം കണ്ടിട്ട് അങ്ങനെ തോന്നി…” “അതേ മോനെ ഒരൽപ്പം സീരിയസാ…” കാശി രാധാകൃഷ്ണനെ കേൾക്കാനായി കാതോർത്തിരുന്നു… “മോനെ കിച്ചു…നിനക്ക് പാത്തുവിനെ മറക്കാൻ കഴിഞ്ഞുവോ എന്നെനിക്കറിയില്ല…എന്നാലും ഞാൻ ചോദിച്ചോട്ടെ…സൈറയെ…സൈറമോളെ നിനക്ക് വിവാഹം ചെയ്തൂടെ മോനെ….” കാശി മറുപടി ഒന്നും ഒരായതെ അച്ഛനെ ശ്രദ്ധിച്ചു….രാധാകൃഷ്ണൻ അവന്റെ കണ്ണുകളിലേക്ക് നോക്കി….എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി…

”അവളെപോലൊരു മോളെ കിട്ടാൻ പുണ്യം ചെയ്യണം….എനിക്കും നിന്റെ അമ്മയ്ക്കും ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് അവളെ……” കാശി ഒന്ന് ഞെട്ടി…അവൻ തന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി… “നീ നോക്കണ്ട കിച്ചു…മക്കളുടെ ഓരോ മാറ്റവും ഒരച്ചനും അമ്മയ്ക്കും അറിയാൻ കഴിയും…ഇന്ന് ഞാൻ കണ്ടു..പലപ്പോഴും നീ അവളെ നോക്കുമ്പോൾ നിന്റെ കണ്ണുകളിൽ പ്രണയം നിറയുന്നത്…. ഇത് തെറ്റാണെന്ന് നിനക്ക് എന്റെ മുഖത്ത് നോക്കി പറയാൻ പറ്റുമോ കിച്ചൂട്ടാ….” കാശി അവന്റെ മുഖം കുനിച്ചു…

ശ്വാസം വലിച്ചെടുത്തു..എന്നിട്ട് അച്ഛന്റെ കൈകളിലേക്ക് അവന്റെ കൈകൾ ചേർത്ത് പറഞ്ഞു തുടങ്ങി…. “അച്ഛാ…അവളെ ഞാൻ ആദ്യമായി കണ്ടപ്പോൾ തന്നെ..എന്തോ അവളുമായി അടുത്തിടപഴകിയപ്പോൾ തന്നെ എന്തോ ഒന്ന് എന്നെ അവളിലേക്ക് വലിച്ചെടുപ്പിക്കുന്നതായി തോന്നിയിരുന്നു..എന്നാൽ അന്ന് പാത്തുവിന്റെ ഓർമ്മകളിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ അത് കാര്യമാക്കിയില്ല…അച്ഛന് അറിയാലോ ഞങ്ങളുടെ പ്രണയം….

പക്ഷെ സൈറയെ കണ്ട അന്ന് മുതലാണ് ഞാൻ പാത്തുവിനെ മരണശേഷം സ്ഥിരമായി കണ്ടുകൊണ്ടിരുന്ന എന്റെ സ്വപ്നത്തിന് ജീവൻ വച്ചത്….. എല്ലാ ദിവസവും പാത്തു എന്റെ കൈകളും കൂടെ കുഞ്ഞാമിയുടെ കൈകളും മറ്റൊരു കൈകളിലേക്ക് ചേർത്ത് വയ്ക്കുന്നതായി ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു… എന്നാൽ ആ കൈകളുടെ ഉടമയെ ഞാൻ കണ്ടിരുന്നില്ല….അവളെ കണ്ടതിന് ശേഷമാണ് ആ സ്വപ്നത്തിന്റെ ഉടമയുടെ മുഖം ഞാൻ കാണുന്നത്…അത് സൈറയായിരുന്നു…

പക്ഷെ ഒന്നും വേണ്ട…ഇനി ഒരിക്കലും അവളെ കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു…കാരണം എനിക്ക് എന്റെ പാത്തു ആയിരുന്നു മനസ്സ് നിറയെ… പക്ഷെ അവസാനം ദൈവ നിയോഗം എന്നപോലെ സൈറ സാമിന്റെ സുഹൃത്താകുകയും കൂടാതെ ഞങ്ങൾ അയൽക്കാരാകുകയും ചെയ്തു… പരസ്പരം അകലാൻ ശ്രമിച്ചെങ്കിലും ആദിയും ആമിയും ഞങ്ങളെ സമ്മതിച്ചില്ല എന്ന് വേണം പറയുവാൻ…അവരിലൂടെ ഞങ്ങൾ കൂടുതൽ അടുത്തറിഞ്ഞു….

ഒരുപക്ഷേ അവൾ ആമിമോളെ നോക്കുന്നത് കൊണ്ടോ അല്ലെങ്കിൽ അവളുടെ പെരുമാറ്റം കൊണ്ടോ അല്ലേൽ പാത്തു എന്നെ സ്വപ്നത്തിൽ ഏൽപ്പിച്ച പെണ്കുട്ടിയ്ക്ക് അവളുടെ മുഖം ആയതിനാലോ ആകാം അവളോട് ഞാൻ പോലും അറിയാതെ ഞാൻ അടുത്തു…ചിലപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു…എന്തോ..അറിയാതെ ഞാൻ അവളോട് അടുത്തുപോയി അച്ഛാ…” രാധാകൃഷ്ണന്റെ മുഖത്ത് ഒരു നറുപുഞ്ചിരി വിടർന്നു…അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് കാശിയെ കെട്ടിപ്പുണർന്നു…

“അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞോട്ടെ എന്റെ മോന് സമ്മതമാണെന്നുള്ള കാര്യം…” .”അല്ല അച്ഛാ…സൈറ..അവൾക്കെന്നെ ഇഷ്ട്മാണോ എന്നറിയാതെ…” “അതോർത്ത് എന്റെ കിച്ചു പേടിക്കണ്ട…അവിടെ നിന്റെ ജാനമ്മ സൈറയുമായി സംസാരത്തിലാണ്..എന്തായാലും ആ മറുപടി അനുകൂലമായിരിക്കും എന്നാണെന്റെ പ്രതീക്ഷയും…” കാശി ഒന്ന് ചിരിച്ചു…എന്നിട്ട് പറഞ്ഞു… “അച്ഛാ..എന്ത് തന്നെയായാലും വിവാഹത്തിന് തിടുക്കം കൂട്ടരുത്…

എനിക്ക് കുറച്ച് കാര്യങ്ങൾ കൂടെ ചെയ്ത തീർക്കാനുണ്ട്… അത് കഴിഞ്ഞിട്ട് മതി എല്ലാം…” “ശെരി കിച്ചു..എല്ലാം നിന്റെ ഇഷ്ട്ടം പോലെ…”… അപ്പോഴേക്കും അവരുടെ ഭക്ഷണം റെഡി ആയിരുന്നു…സൈറയ്ക്കും കാശിയ്ക്കും പിസയും ജാനകിയ്ക്കും കൃഷ്ണനും ഫ്രൈഡ്‌റൈസും ഗോബി മഞ്ചുരിയനുമായിരുന്നു പറഞ്ഞിരുന്നത്…. അവർ അതുമായി എത്തിയപ്പോഴേയ്ക്കും ജാനകി സൈറയുടെ അടുക്കലേക്ക് ഇരുന്നു…

കാശി സൈറയുടെ എതിർഭാഗത്തായും കൃഷ്ണൻ ജാനകിയുടെ എതിരെയും ഇരുന്നു… കുഞ്ഞുങ്ങൾക്കായി അവർ ബേബി കൊൺ ഇട്ട എരിവില്ലാത്ത ചിക്കൻ സൂപ്പും വാങ്ങിയിരുന്നു…അവർക്കത് പതുക്കെ ഊതി ഊതി കൊടുത്ത ശേഷം അവരും കഴിച്ചു തുടങ്ങി… കഴിയ്ക്കുന്നതിനിടയിൽ അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞുകൊണ്ടിരുന്നു… ഇതെല്ലാം കണ്ട് ജാനകിയുടെയും രാധാകൃഷ്ണനെയും ചൊടികളിൽ പുഞ്ചിരി തത്തിക്കളിച്ചു…

എന്നാൽ ജാനകിയും സൈറയും വന്നിരുന്നത് മുതൽ അവരുടെ അടുത്തുള്ള ഒരു മേശയിൽ കറുത്ത ഹൂഡി ധരിച്ചുകൊണ്ടൊരാൾ വന്നിരുന്നിരുന്നു… ബാംഗ്ലൂർ നഗരത്തിൽ അതൊക്കെ സാധാരണ കാഴ്ചയായതുകൊണ്ട് ആർക്കും അങ്ങനെയുള്ള വേഷങ്ങളൊന്നും അസാധാരണമായി തോന്നുകയില്ല… അയാൾ അവരുടെ സംഭാഷണശകലങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു…എല്ലാം കേട്ടയുടനെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… അവൻ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്തു…

“അവൾ ബാംഗ്ലൂർ നഗരത്തിൽ തന്നെയുണ്ട്…..പിന്നെ ഒരു സന്തോഷ വാർത്ത ..അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല…അന്ന് അവളുടെ കൂടെ കണ്ടത് അവളുടെ കൂട്ടുകാരനും അതിൽ ഒരു കൊച്ച് അയാളുടേതുമാണ്… പക്ഷെ ഒരു കുട്ടി കൂടെ ഉണ്ട്..അതിന്റെ കാര്യം അറിയില്ല…എന്നാലും വിവാഹം കഴിഞ്ഞിട്ടില്ല എന്നത് ഒരു ശുഭ സൂചന തന്നെയാണ്…” പത്ത് മിനിട്ടുകൾക്കുള്ളിൽ തന്നെ അയാളുടെ ഫോണിൽ ബീപ്പ് സൗണ്ട് കേട്ടു..

അയാളത് തുറന്നു നോക്കി…. “അപ്പോൾ നമുക്ക് പേടിക്കാനില്ല…എത്രയും വേഗം അവൾ ഞങ്ങളുടെ അടുക്കൽ എത്തണം….അത്രമാത്രം…. അവൾ കണ്ണിൽ നിന്നും മായാതെ നോക്കണം….” ആ മെസ്സേജ് അവിടെ അവസാനിച്ചു…അയാളുടെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരി വിടർന്നു… ************************************************************************************** ഭക്ഷണത്തിന് ശേഷം അവർ വാങ്ങിയ സാധനങ്ങളുമായി താഴെ പാർക്കിങ് ഏരിയയിലേക്ക് നടന്നു…

അപ്പോഴാണ് സൈറ അവളുടെ ബാഗ് ഫുഡ്‌കോർട്ടിൽ വച്ച് മറന്നത് ഓർത്തത്…. അവൾ ബാക്കിയുള്ളവരെ പറഞ്ഞുവീട്ടിട്ട് അതേടുക്കാനായി പോയി…ഒരവസരം നോക്കിയിരുന്ന മുഖം മൂടിക്കാരൻ അവളുടെ പിന്നാലെ ആരും അറിയാതെ ചെന്നു…. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° കാശിയും ജാനകിയും കൃഷ്ണനും കുഞ്ഞുങ്ങളും താഴേയ്ക്ക് പോകുവാനായി തുടങ്ങിയെങ്കിലും എന്തോ ഒരു ഉൾപ്രേണയാൽ കാശി ഫുഡ്കോർട്ടിലേക്ക് സൈറയുടെ പിന്നാലെ പോകുവാനായി തീരുമാനിച്ചു..

അവൻ തന്റെ കയ്യിൽ ഇരുന്ന ആമിമോളെ കൃഷ്ണന്റെ കയ്യിലേക്ക് എൽപ്പിച്ചിട്ട് കൃഷ്ണന്റെ കയ്യിലിരുന്ന കവർ നിലത്തേക്ക് ചാരി വച്ചു.. “അച്ഛാ…അമ്മേ..അവൾ തനിയെ അല്ലെ പോയെക്കുന്നെ….ഞാനും കൂടെ ചെല്ലട്ടെ..എന്തോ എനിക്കൊരു പേടി…” ജാനകിയും കൃഷ്ണനും സന്തോഷത്തോടെ അവനോട് പൊയ്ക്കൊള്ളുവാൻ പറഞ്ഞു…

അവൻ പോകാൻ തുടങ്ങിയപ്പോഴേക്കും ജാനകിയുടെ കയ്യിലിരുന്ന ആദി അവനെയും കൊണ്ടുപോകാണമെന്ന് പറഞ്ഞുകൊണ്ട് കാശിയുടെ ഷർട്ടിൽ പിടിച്ച് വലിച്ചെങ്കിലും ജാനകി കയ്യിലിരുന്നൊരു ഡയറി മിൽക്ക് അവന് കൊടുത്തപ്പോഴേക്കും കുഞ്ഞാദിയുടെ ശ്രദ്ധ തിരിഞ്ഞു…ആ സമയം നോക്കി കാശി മുകളിലേക്ക് പോയി….

സൈറ പതിയെ മുകളിലേക്ക് എസ്‌കലേറ്റർ വഴി കയറി….മുകളിലെത്തിയപ്പോഴാണ് അവൾ ലിഫ്റ്റ് ഉണ്ടായിരുന്നല്ലോ എന്നോർത്തത്… അവൾ വേഗം ഫുഡ്‌കോർട്ടിൽ അവർ ഇരുന്ന സ്ഥലത്തേക്ക് നടന്നു…അവളുടെ പിറകെ അവൾ ശ്രദ്ധിക്കാത്ത രീതിയിൽ ആ കറുത്ത ഹൂഡിയിട്ട അജ്ഞാതനും നടന്നു…. അവൾ മേശയുടെ അരികിലെത്തി…അധികം ആളുകൾ ശ്രദ്ധിക്കാത്ത ഒരു മൂലയിലായിരുന്നു അവർ ഇരുന്നത്…ശാന്തമായ ഒരിടം….

അവൾ അങ്ങോട്ടേക്ക് ചെന്നു..അവിടെ തന്റെ ബാഗ് ഇരിക്കുന്നത് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു… അവൾ അതിനകത്തുള്ള തന്റെ സാധനങ്ങളെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തി…പേഴ്‌സ്,ഫോൺ,ഡെബിറ്റ് കാർഡ്,ലൈസൻസ് പിന്നെ കുഞ്ഞുങ്ങളുടെ സാധനങ്ങൾ എല്ലാം ഉണ്ടോ എന്ന് നോക്കിയശേഷം ബാഗ് അടച്ച് തന്റെ വലതു തോളിൽ തൂക്കിയ ശേഷം തിരിഞ്ഞതും ആ അജ്ഞാതൻ അവളെ വന്ന് തട്ടിയതും ഒന്നിച്ചായിരുന്നു… “ഓഹ്…ആം സോറി..”

അജ്ഞാതൻ പറഞ്ഞു.. “ഹേയ്..ഇറ്റ്‌സ് ആൾ റൈറ്റ്”…സൈറ തിരിച്ചു പറഞ്ഞു.. “Are u Dr. Saira, Saira Mariyam Samuel..the pediac in Medi World ..Am I right?..” (നിങ്ങൾ മെഡി വേൾഡ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലുള്ള ഡോക്ടർ സൈറ മറിയം സാമുവേൽ അല്ലെ…എനിക്ക് തെറ്റിയില്ലല്ലോ…) “Yes…I am” (അതേ…ഞാൻ തന്നെയാണ്…) സൈറ ഉത്തരം പറഞ്ഞു….. “ഓഹ്..ഓക്കെ…”..അദ്ദേഹം പറഞ്ഞു…

സൈറ അദ്ദേഹത്തെ നോക്കി ചിരിച്ചിട്ട് തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു അവന് നേരെ നിറുത്തി…എന്നിട്ട് അവളുടെ മൂക്കിന് നേരെ ഒരു വെള്ളത്തുണി കൊണ്ടുവന്നതും പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടിയതും ഒന്നിച്ചായിരുന്നു… ചവിട്ടിന്റെ ഊക്കിൽ അജ്ഞാതൻ ഒരു വശത്തേക്ക് തെറിച്ചു വീണു…സൈറ മറുവശത്തേക്കും… സൈറ അവിടെയുള്ള ഒരു ഭിത്തിയുടെ ചുവട്ടിലേക്കാണ് വീണത്…

അവിടെ അലങ്കാരത്തിനായി വച്ചിരുന്ന ചെടികളുടെ വശത്തേക്ക്…അതിൽ ഒരു ചെടി വച്ചിരുന്ന കല്ലുകൊണ്ടുള്ള ചെടി ചട്ടിയിൽ അവളുടെ നെറ്റി ഇടിച്ചു… അവളുടെ തലയിൽ നിന്നും ചോര ഒഴുകി…അവളുടെ ബോധം പതുക്കെ മറഞ്ഞു..എന്നാലും അതിനിടയിലും തന്റെ നേരെ ഓടിയടുക്കുന്ന അവളുടെ രൂദ്രേട്ടനെ അവൾ കണ്ടിരുന്നു…

കാശി അവളുടെ അടുക്കലേക്ക് ഓടിച്ചെന്നു…അവളുടെ നെറ്റിയിൽ നിന്നും ചോര വരുന്നത് കണ്ട് അവൻ വേഗം അവൾ കഴുത്തിൽ കെട്ടിയിരുന്ന സ്റ്റോൾ ഊരി അവളുടെ നെറ്റിയിലേക്ക് കെട്ടാൻ തുടങ്ങിയതും പുറകിൽ നിന്നും ഒരു ചവിട്ടേറ്റ് അവൻ സൈറയുടെ ദേഹത്തേക്ക് ചാഞ്ഞു… കാശിയ്ക്ക് ദേഷ്യം അടക്കാൻ വയ്യാതെ സൈറയെ അവിടെ കിടത്തി തിരിഞ്ഞതും അവന്റെ നേരെ ഓടിയടുക്കുന്ന ആ അജ്ഞാതനെയാണ് കണ്ടത്…

എന്നാൽ അവൻ ഓടി എത്തുന്നതിന് മുന്നേ തന്നെ കാശി അവിടെയുണ്ടായിരുന്ന മിനുസമാർന്ന ഉരുളൻ കല്ലെടുത്ത് അവന്റെ നെറ്റി നോക്കിയേറിഞ്ഞു… നെറ്റിയിൽ കൊണ്ടതും..അത് പ്രതീക്ഷിക്കാതിരുന്നതിനാലാവണം ആ അജ്ഞാതൻ മലർന്നടിച്ചു വീണു… ആ സമയം കൊണ്ട് ആളുകളൊക്കെ അവിടെ കൂടിയിരുന്നു..അതിൽ ആരൊക്കെയോ പോലീസിൽ വിളിക്കുന്നുണ്ടായിരുന്നു…..

അവൻ വേഗം സൈറയുടെ സ്റ്റോൾ വച്ച് അവളുടെ മുറിവ് കെട്ടി… അവൻ തിരിഞ്ഞതും അജ്ഞാതൻ എഴുന്നേറ്റതും ഒന്നിച്ചായിരുന്നു…അജ്ഞാതന്റെ കണ്ണുകളൊഴികെ എല്ലാ ഭാഗവും കറുത്ത വസ്ത്രത്തിനാൽ മൂടപ്പെട്ടിരുന്നു… കാശി ഓടിച്ചെന്ന് അവന്റെ നെഞ്ചിൽ ചവിട്ടി…അവൻ ഒന്ന് പുറകോട്ടഞ്ഞെങ്കിലും വീഴാതെ അടുത്തുള്ള മേശയിൽ പിടിച്ചു നിന്നു… വീണ്ടും കാശിയെ പ്രഹരിക്കാനായി മുഷ്ട്ടി ചുരുട്ടി വന്ന അവന്റെ കൈകളിൽ പിടിച്ചു തിരിച്ച്‌ അവനെ വട്ടം കറക്കി കാശി പൂട്ടി… അപ്പോഴേക്കും ജയകൃഷ്ണനും വേറെ രണ്ട് പോലീസുകാരും കൂടെ അവിടെയെത്തിയിരുന്നു…

കുഞ്ഞുങ്ങളും കൂടെ വാങ്ങിയ സാധനങ്ങളുമായി കാശിയെയും.സൈറയേയും നോക്കി നിന്ന് മതിയായിട്ട് രാധാകൃഷ്ണൻ ജാനകിയെയും മക്കളെയും മാളിൽ നിർത്തി കാറിൽ ചെന്ന് സാധനങ്ങൾ വയ്ക്കാൻ തീരുമാനിച്ചു… അതിനു മുന്നേ സാധനങ്ങൾ വാങ്ങുന്ന ഒരു ട്രോളി കൊണ്ടുവന്ന് ആദിയെയും ആമിയെയും അതിൽ ഇരുത്തി രണ്ട് പുത്തൻ കളിപ്പാട്ടങ്ങളും വാങ്ങിച്ചു കൊടുത്തു..

കാരണം സൈറയും കാശിയും ഇല്ലാത്തതിനാലും..ഇത്രയും തിരക്കുള്ള ചുറ്റുപാടായതിനാലും ജാനകിയ്ക്ക് കുഞ്ഞുങ്ങളെ നോക്കാൻ പ്രയാസമാകും എന്ന് കൃഷ്ണന് മനസ്സിലായിരുന്നു… അവരെ പാർക്കിങ്ങിലേക്ക് കൊണ്ട്‌പോകാം എന്ന് വച്ചാലും ബേസ്മെന്റ് പാർക്കിങ് ആയതുകൊണ്ട് തന്നെ അവിടെ അധിക നേരം ഇരുന്നാൽ ജാനകിയ്ക്ക് ശ്വാസം മുട്ടും..അതിനാലാണ് കൃഷ്ണൻ ഇങ്ങനെ ചെയ്തത്…

കൃഷ്‌ണൻ സാധനങ്ങൾ വച്ചിട്ട് തിരിച്ചു വരുമ്പോഴും അവർ തിരിച്ചു വന്നത് കണ്ടില്ല… അവസാനം കൃഷ്ണൻ മുകളിലേക്ക് പോകാം എന്ന് തീരുമാനിച്ചു…കുഞ്ഞുങ്ങളെ നോക്കിയപ്പോൾ അവർ ഇപ്പോഴും ആ പുതിയ കളിപ്പാട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയാണ്…ജാനകിയുടെ കയ്യിൽ ഫോൺ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം രാധാകൃഷ്ണൻ മുകളിലേക്ക് ചെന്നു….

കാശി അവനെ പൂട്ടുമ്പോഴാണ് ജയകൃഷ്ണനും കൂടെ രണ്ട് പോലീസും വരുന്നത് കണ്ടത്..ഇത് കണ്ട അജ്ഞാതൻ കാശിയുടെ ശ്രദ്ധ ഒരൽപ്പം പാളിയ സമയം നോക്കി തന്റെ കൈമുട്ടിനാൽ കാശിയുടെ വയറിലേക്ക് ഇടിച്ചു… വേദനിച്ച കാശി കൈവിട്ട സമയം നോക്കി അവൻ പോലീസ് വരുന്ന വശത്തു നിന്നും എതിർ വശത്തുള്ള ഫയർ എക്സിറ്റിലേക്ക് ഓടി..ജയകൃഷ്ണനും സംഘവും അവന്റെ പുറകെ പോയി… കാശി സൈറയെ തന്റെ കയ്യിൽ കിടത്തി ലിഫ്റ്റിലേക്ക് ഓടി…….

രാധാകൃഷ്ണൻ ലിഫ്റ്റിറങ്ങി ചെന്നതും കാശി ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ചതും ഒന്നിച്ചായിരുന്നു… കാശിയുടെ കോലവും കയ്യിൽ കിടക്കുന്ന സൈറയേയും കണ്ട അയാൾ ഒന്ന് പകച്ചു… “മോ..മോനെ…കിച്ചു…ഇത്…ഇതെന്താ….” “അച്ഛാ..ഞാൻ എല്ലാം പറയാം..അച്ഛൻ വേഗം കാറിന്റെ താക്കോൽ എന്റെ പോക്കറ്റിലേക്ക് വയ്ക്ക്..അച്ഛൻ അമ്മയുടെ അടുക്കൽ ഇറങ്ങി ഒരു ഊബർ വിളിച്ച് മെഡി വേൾഡിലേക്ക് വാ..

ബാക്കി ഞാൻ അപ്പോൾ പറയാം…” അവർ ബേസ്‌മെന്റിൽ ഇറങ്ങി…കാശി വേഗം സൈറയെ പിന്നിൽ കിടത്തി…അവൻ ഡ്രൈവിംഗ് സീറ്റിലേക്കിരുന്ന് ട്രാഫിക്കിലേക്ക് വിളിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു… കൃഷ്ണൻ അപ്പോൾ തന്നെ മുകളിലേയ്ക്ക് പോയി…കുഞ്ഞുങ്ങളുമായി ഒരു ഓട്ടോ എടുത്ത് മെഡി വേൾഡിലേക്ക് വിട്ടു…ഊബർ പിടിക്കാൻ നിന്നാൽ സമയം പോയാലോ എന്നോർത്തിട്ടാണ്…

കൃഷ്ണൻ ജാനമ്മയോട് ഒന്നും പറഞ്ഞിരുന്നില്ല..എന്നാൽ അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് തന്നെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു…ജാനകി ഒന്നും ചോദിച്ചില്ല…പറയുമ്പോൾ അറിഞ്ഞാൽ മതി എന്ന് തീരുമാനിച്ചു… എന്നാൽ കാശിയെയും സൈറയേയും കാണാത്തത് അവരുടെയുള്ളിൽ ഒരു കനലായി കിടന്നു…

തിരക്കേറിയ നേരത്ത് തിരക്കുള്ള റോഡിലൂടെ കാശിയുടെ ജീപ്പ് കൊമ്പസ് ചീറിപ്പാഞ്ഞു…അവൻ ട്രാഫിക്കിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നത് കൊണ്ട് അവന് വേഗം ആസ്പത്രിയിലേക്കെത്താൻ സാധിച്ചു… അവിടെ ചെന്നപ്പോൾ കൃഷ്ണൻ അറിയിച്ചതിനനുസരിച്ച് സാം സകലവിധ സജ്ജീകരണങ്ങളുമായി പുറത്ത് നിൽപ്പുണ്ടായിരുന്നു..

കാശിയുടെ വണ്ടി ചീറിപ്പാഞ്ഞു അവിടെയെത്തി…അവിടെ അവരെ കാത്തുനിന്ന സാമിനെ ഒന്ന് നോക്കിയിട്ട് അവൻ സൈറയെ തന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് കാഷ്വാലിറ്റിയിലേക്ക് ചെന്നു..അവിടെയുള്ള ഒരു ബെഡിൽ കിടത്തി… കാശിയെ പുറത്തേക്ക് പറഞ്ഞുവിട്ടു..സാം ആണെങ്കിൽ അകത്തും വാർത്തയറിഞ്ഞെത്തിയ മിയാ കാശിയുടെ കൂടെ പുറത്തും ഉണ്ടായിരുന്നു..

അപ്പോഴേക്കും കൃഷ്ണനും ജാനകിയും കുഞ്ഞുങ്ങളും എത്തി..ഇതിനോടകം തന്നെ ജാനകി സൈറയ്ക്ക് അപകടം പറ്റിയത് അറിഞ്ഞിരുന്നു..അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.. കുഞ്ഞുങ്ങൾ രണ്ടുപേരും ആണെങ്കിൽ അമ്മാ എന്ന് വിളിച്ചുകൊണ്ട് നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു…ഒടുവിൽ കാശിയെ കണ്ടപ്പോൾ ഇരുവരും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…എന്നാലും ചെറിയൊരു തേങ്ങൽ അപ്പോഴും അവരിൽ ഉണ്ടായിരുന്നു…

പിറ്റേന്ന് രാവിലെ തന്നെ സൈറയെ ഡിസ്ചാർജ് ചെയ്തു….അധികം പരിക്കൊന്നും ഉണ്ടായിരുന്നില്ല… വീണതിന്റെ ആഘാതത്തിൽ അവളുടെ നെറ്റിയുടെ വലതു വശത്ത് മൂന്ന് സ്റ്റിച് ഉണ്ടായിരുന്നു… രാത്രി തന്നെ അവളെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരുന്നിന്റെ സെഡേഷൻ കാരണം അവൾ പിറ്റേന്ന് രാവിലെയാണ് കണ്ണ് തുറന്നത്…. ആദിയും ആമിയും തലേന്ന് ഇരുന്നുറങ്ങിയ കാശിയുടെ നെഞ്ചിൽ ചാരിയാണ് കിടന്നത്…

ഡിസ്ചാജിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ടും കാശിയും കുഞ്ഞുങ്ങളും എഴുന്നേറ്റിരുന്നില്ല…അവസാനം രോഗിയായ സൈറ തന്നെ അവന്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ അടർത്തിമാറ്റി ബെഡിൽ കിടത്തിയ ശേഷം അവനെ ഏഴുന്നേല്പിച്ചു… “രൂദ്രേട്ടാ…എഴുന്നേറ്റെ…നമുക്ക് പോകണ്ടേ…” അവൾ അവനെ കുലുക്കി കുലുക്കി അവസാനം അവൻ കണ്ണ് തുറന്നു…

അവൻ പെട്ടന്ന് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു….അപ്പോഴാണ് അവൻ അവളുടെ മുറിവ് കണ്ടത്…. അവൻ വേഗം എഴുന്നേറ്റ് നിന്ന് അവളുടെ മുറിവിൽ തലോടി… “സ്സ്….”..സൈറ എരിവ് വലിച്ചു… “വേദനയുണ്ടോടാ ……”കാശി ചോദിച്ചു.. “മ്മ്…ചെറുതായിട്ട്….”..അവൾ പറഞ്ഞു “സാരില്യാട്ടോ… വേഗം മാറും….”..അത് പറഞ്ഞുകൊണ്ട് കാശി മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു…. അവൾ അവനെ പുണർന്നുകൊണ്ട് അവന്റെ നെഞ്ചോട് ചാഞ്ഞു…അവന്റെ കൈകൾ അവളെ ചുറ്റിപിടിച്ചു… (തുടരും…)

എന്ന് നിങ്ങളുടെ സ്വന്തം,
അഗ്നി🔥

അറിയാതെ : ഭാഗം 15