Saturday, January 18, 2025
Novel

അറിയാതെ : ഭാഗം 10

നോവൽ
എഴുത്തുകാരി: അഗ്നി


എന്നാൽ ഒരു ഡോക്‌ടർ എന്ന നിലയിൽ ആ കുഞ്ഞിന് നിഡോ കലക്കി കൊടുക്കാൻ അവളുടെ മനസ്സനുവദിച്ചില്ല…അതിനാൽ തന്നെ അവൾ പിറ്റേന്ന് രാവിലെ തന്നെ എന്നെയും കൂട്ടി ഞങ്ങളുടെ മമ്മിമാരുടെ സുഹൃത്തായ ഗൈനക്കോലോജിസ്റ്റ് ജാനകി, ജാനകി രാധാകൃഷ്ണ മേനോനെ ചെന്ന് കണ്ടു…

“ഇഹ്ഹ്…നീ ഇപ്പൊ ആരുടെ കാര്യമാ പറഞ്ഞേ…”..കാശി ചോദിച്ചു.. “ജാനകി രാധാകൃഷ്ണ മേനോൻ…അതായത് ഇച്ഛായന്റെ ‘അമ്മ…” കാശി സ്തബ്ധനായി പോയി… “അപ്പോൾ അവൾക്കെന്നെ അറിയാമോ…”..കാശി ചോദിച്ചു… “ഏയ്…ഇല്ല…മകനുണ്ടെന്ന് മാത്രേ അറിയൂ..പേരും ജോലിയും ഒന്നും അറിയില്ല..” അപ്പോൾ നിങ്ങൾ ഇത്രേം നേരം പറഞ്ഞുകൊണ്ടിരുന്ന മീനമ്മ എന്റെ മീനാക്ഷിയമ്മ ആയിരുന്നല്ലേ….

അതാണ് എനിക്കവളെ ആദ്യം കണ്ടപ്പോഴേ നല്ല.പരിചയം തോന്നിയിരുന്നു…ആ കണ്ണും പിരികവും എല്ലാം മീനാക്ഷിയാമ്മയുടേതാണ്…” “അതെയതെ…”..സാം ഉത്തരം പറഞ്ഞു… “ഹാ…നിങ്ങൾ അമ്മയെ പോയി കണ്ടിട്ട്…” കാശി ചോദിച്ചു… “ഹാ…അങ്ങനെ ഞങ്ങൾ ജാനമ്മയെ പോയി കണ്ടു..”…സാം തുടർന്നു…….

“ആ..സൈറമോള് വാ..എന്നോടെല്ലാം ജീന ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു…” “ആ..ജീനമ്മി പറഞ്ഞറിഞ്ഞ് കാണുമല്ലോ എന്റെ ആദിയെപ്പറ്റി..” “ഉവ്വ്..ഞാനറിഞ്ഞു…ഞാൻ എന്ത് സഹായമാ ചെയ്യേണ്ടേ…” “അത്…അത്….” “പറ മോളെ..ജാനമ്മയ്ക്ക് പറ്റാവുന്നതാണേൽ ഞാൻ സഹായിക്കാം…” “അത് ജാനമ്മെ..മറ്റൊന്നുമല്ല…എനിക്ക്…എനിക്കവനെ മുലയൂട്ടണം..അതിന് എന്തെങ്കിലും വഴിയുണ്ടാകുമോ…” “മോളെ..അത്..” “ജാനമ്മ ഒന്നും.പറയണ്ട….

വഴിയുണ്ടോ….അതറിഞ്ഞാൽ മതി…” “വഴിയൊക്കെ ഉണ്ട്…പക്ഷെ ഒരു രണ്ട് മാസം എടുക്കും….” “അത് സാരമില്ല…അത് കഴിഞ്ഞ് എന്നൊക്കെന്റെ കുഞ്ഞിനെ മുലയൂട്ടാമല്ലോ…..” “കഴിയും മോളെ…അതിന് ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്ന് വച്ചാൽ…ഹ്മ്മ..മോൾടെ ഈ മാസത്തെ ഡേറ്റ് കഴിഞ്ഞോ…” “ഇല്ല..ഇല്ലാലോ ജാനമ്മെ…ഇനി ഒന്നര ആഴ്ച കൂടെയുണ്ട്…” “മോൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല…മോൾടെ ബ്ലഡ് റിപ്പോർട്ട് എന്റെ കയ്യിൽ ഉണ്ട്.. അപ്പോൾ ഞാനൊരു ഗുളിക തരാം…അത് മോള് കഴിക്കണം……

അത് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കുറച്ച് ഹോർമോണുകൾ പുറപ്പെടുവിക്കും…അത് നമ്മുടെ ആർത്തവത്തെ തടയും….അങ്ങനെ ആ ഹോർമോണുകൾ നമ്മൾ ഗർഭിണിയാണെന്ന് ശരീരത്തോട് പറയും..ഒരു ഫേക്ക് പ്രെഗ്നന്സി.. അങ്ങനെ ഇത് കൃത്യമായ ഇടവേളകളിൽ കഴിച്ചാൽ ആ തെറ്റിദ്ധപ്പിക്കലിലൂടെ ശരീരം പാല് ചുരത്താൻ തുടങ്ങും…രണ്ട് മാസത്തിനകം… മോൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുമല്ലോലെ…ഒരു മെഡിക്കൽ സ്റ്റുഡന്റ് അല്ലെ…” അവൾ അതിനുത്തരമായി തന്റെ തലയെ ചലിപ്പിച്ചുകൊണ്ട് തുടർന്നു…

“എന്നിട്ട്….” “അങ്ങനെ പാല് ചുരത്തി തുടങ്ങുമ്പോൾ ഒരു ഹോർമോൺ ഇൻജക്ഷൻ കൂടെ എടുക്കണം..പാലിന്റെ അളവ് വർധിപ്പിക്കാൻ… ഡോംപേരിഡോൺ എന്ന ഹോർമോൺ… അത്കൂടെ കഴിഞ്ഞാൽ കുഞ്ഞ്‌ പാൽ കുടിക്കുന്നതിനനുസരിച് പാലിന്റെ അളവ് കൂടും…അങ്ങനെ മോളുടെ ആഗ്രഹം സാധിപ്പിക്കാം….” “ഒത്തിരി നന്ദിയുണ്ട് ജാനമ്മെ…ഒത്തിരി നന്ദി….” “ഏയ്..നീ എന്റെ മകളെപ്പോലെയാ…

ശെരിക്കും എന്റെ മകന് മറ്റൊരിഷ്ടമില്ലായിരുന്നെങ്കിൽ ഞാൻ മോളെ കൊണ്ടുപോയേനെ അവന്റെ ഭാര്യയായി..എന്റെ മകളായി..പക്ഷെ അവന് വേറൊരു കുട്ടിയെ ഇഷ്ട്ടമാണ്…” സൈറ ഒന്ന് ചിരിച്ചു… അവൾ നന്ദി പറഞ്ഞ് പുറത്തേക്ക് നടന്നു…പുറത്തുനിന്ന് മരുന്ന് വാങ്ങി രണ്ടുമാസം ജാനമ്മ പറഞ്ഞതുപോലെ കഴിച്ചു… അതിന് ശേഷം ഇൻജക്ഷൻ എടുത്തു…അതിലൂടെ അവൾ അവനായി പാല് ചുരത്താൻ തുടങ്ങി..

എന്നാൽ ആ ഇൻജക്ഷൻ കാരണം പിന്നീടുള്ള രണ്ട് മാസത്തേക്ക് അവൾക്ക് തുടരെ തുടരെ വയറു വേദനയും..ശരീരം മുഴുവനും അലർജിയും ആയിരുന്നു.. എങ്കിൽ പോലും സ്വന്തം കുഞ്ഞിനെപ്പോലെ..എല്ലാം സഹിച്ച് അവൾ അവനെ പാലൂട്ടി…. അവനൊരു ആറ് മാസം ഒക്കെ ആയപ്പോഴാണ് ഞങ്ങൾ ഇവിടെയെത്തിയത്….  “ഇതാണ് സൈറയുടെ കഥ….അവളുമായി ഞാൻ അടികൂടും..വഴക്കുണ്ടാക്കും..

എന്നാലും അവളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാൻ തോന്നും എനിക്ക് ..കാരണം അവൾക്ക് ആദിയോടുള്ള സ്നേഹം മാത്രം…” ഇത് പറഞ്ഞപ്പോഴേക്കും സാമിന്റെ കണ്ണുകൾ കലങ്ങിയിരുന്നു… പെട്ടന്നാണ് സാമിന്റെ ഫോൺ ബെല്ലടിച്ചത്….അവൻ എടുത്ത് നോക്കിയതും അവൻ തലയിൽ കൈ വച്ചതും ഒന്നിച്ചായിരുന്നു… സൈറ കാളിംഗ്…ഫോൺ അവനെ നോക്കി ചിരിച്ചു… “ടി മിയെ…സൈറയാ..നീ സംസാരിക്ക്…” “ഞാനോ..ഇച്ഛായൻ സംസാരിച്ചാൽ മതി…”

“അത്..അത് ശെരിയവില്ല….പ്ലീസ് ടി..” “ഇല്ല..ഇല്ല..ഇല്ലാ…ഇച്ഛായൻ എന്നാ കുരുത്തക്കേടാ ഒപ്പിച്ചേക്കുന്നെ…” “അത് പിന്നെ..ഇന്നലെ വൈകിട്ട് ഞാൻ അവളുടെ കൂടെ ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞായിരുന്നു…ഞാൻ പോയാൽ നമ്മൾ ഇന്ന് കാണാനായി ടിക്കറ്റ് എടുത്ത് വച്ച മൂവി ആര് കാണും…” “അയ്യോ…അത് ശെരിയാണല്ലോ..” മിയാ അവളുടെ തലയിൽ കൈവച്ചു… അപ്പോഴേക്കും മിയയുടെ ഫോണും ബെല്ലടിച്ചു തുടങ്ങി…

“ദേ സൈറ…ഞാൻ എടുക്കുവാണേ…” അവൾ ഫോൺ എടുത്തപ്പോഴേക്കും അവിടെ നിന്നും സൈറ പറഞ്ഞുതുടങ്ങി… “മിയാമോ… സാം എന്തിയെ…അവനെ വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നില്ല…ഞാൻ ദേ ലാൽ ബാഗിന് പുറത്തുണ്ട്..നിങ്ങൾ വേഗം ഇങ്ങോട്ടേക്ക് വാ.. പിന്നെ ആദിയും ആമിയും എന്തിയെ…അവർ കുഴപ്പമൊന്നും ഉണ്ടാക്കിയില്ലല്ലോല്ലേ…” “ടി സൈറെ..നീ നിർത്തി നിർത്തി ചോദിക്ക്..ഇത് ഒരുമാതിരി സൂപ്പർഫാസ്റ്റ് ബസ്സ് പോലെയുണ്ടല്ലോ..കുഞ്ഞുങ്ങൾ ഇവിടെയുണ്ട്…..

നീ എവിടെയാണ് ഇപ്പോൾ..ഞങ്ങൾ അങ്ങോട്ടേക്ക് വരാം…” “ഞാൻ ആ പടിഞ്ഞാറ് വശത്തുള്ള ഗേറ്റിന്റെ അവിടെയുണ്ട്…അങ്ങോട്ടേക്ക് പോരെ…” അവൾ ഫോൺ കട്ട് ചെയ്തു…അപ്പോഴേക്കും സാമിന്റെ തോളിൽ കിടന്നിരുന്ന ആദി ഉണർന്നിരുന്നു…. അവൻ അവന്റെ ചുണ്ട് പിളർത്തി അമ്മാ എന്നും വിളിച്ചുകൊണ്ട് കരയുവാൻ തുടങ്ങി…മിയാ അവന് പാല് കൊടുക്കാൻ നോക്കിയിട്ട് പോലും അവൻ വാങ്ങാൻ കൂട്ടാക്കിയില്ല..

പെട്ടന്നാണ് അവൻ ആമിയെ തോളിലേന്തി നിൽക്കുന്ന കാശിയെ കണ്ടത്…അവൻ വേഗം അപ്പാ എന്നും വിളിച്ചുകൊണ്ട് അവന്റെ നേരെ കൈനീട്ടി… കാശി വേഗം തന്നെ ഉറങ്ങുന്ന ആമിമോളെ മിയയുടെ കയ്യിൽ ഏല്പിച്ചിട്ട് ആദിയെ എടുത്തു…അവന്റെ മാറോട് ചേർന്നപ്പോൾ കുഞ്ഞാദിയുടെ കരച്ചിലും നിന്നിരുന്നു.. അവർ ഒന്നിച്ച് പടിഞ്ഞാറ് വശത്തുള്ള ഗേറ്റിലേക്ക് നടന്നു…

അതിന് മുന്നേ തന്നെ സാം കാശിയുടെ വണ്ടിയുടെ താക്കോൽ കൈക്കലാക്കി വച്ചിരുന്നു…സാമിന്റെയും മിയയുടെയും ചുണ്ടിൽ ഒരു കള്ളച്ചിരി തത്തികളിക്കുന്നുണ്ടായിരുന്നു… അവർ ഗേറ്റിന് പുറത്തെത്തിയപ്പോഴേക്കും സൈറയുടെ കറുത്ത നിറത്തിലുള്ള ക്രേറ്റ പുറത്ത് കിടക്കുന്നത് കണ്ടു… മിയാ വേഗം തന്നെ ഓടിപ്പോയി ആമിയെ മുന്നിലത്തെ സീറ്റിലേക്ക് ചായിച്ചിരുത്തി..

അവളുടെ മുഖത്ത് അവൾ കഴിച്ചുകൊണ്ടിരുന്ന ചോക്ലേറ്റിന്റെ അവശിഷ്ടം ഉണ്ടായിരുന്നു.. സൈറ വേഗം പുറകിലത്തെ സീറ്റിൽ നിന്നും തന്റെ ബാഗ് കയ്യെത്തി പിടിച്ച് അതിൽ നിന്നും ഹിമലയയുടെ ബേബി വൈപ്‌സ് എടുത്ത് ആമിയെ ഉണർത്താതെ അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്നതെല്ലാം തുടച്ചു നീക്കി…കുഞ്ഞാമി ഒന്ന് ചിണുങ്ങിക്കൊണ്ട് പതിയെ തല ചെരിച്ചു…

ഇതെല്ലാം കണ്ടുകൊണ്ട് സൈറയെ തന്നെ വീക്ഷിക്കുകയായിരുന്നു കാശി..അവളെ കണ്ടമാത്രയിൽ തന്നെ തന്റെ ഹൃദയ താളത്തിന് വത്യാസമുണ്ടായിരുന്നതായി ആവൻ ഓർത്തു..അതിന് ശേഷമാണ് താൻ ദിനവും കാണാറുള്ള സ്വപ്നങ്ങളിൽ അവളുടെ മുഖം തെളിഞ്ഞു വന്നതെന്നും അവൻ ഓർത്തു… സൈറ അവനെ നോക്കിയപ്പോഴാണ് അവൻ അവളെതന്നെ നോക്കുകയായിരുന്നെന്ന് അവന് മനസ്സിലായത്..

രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടായത് കൊണ്ട് ഇരുവർക്കും തമ്മിൽ നോക്കാൻ പ്രയാസമായിരുന്നു…അതിനെ മറയ്ക്കാണെന്നോണം സൈറ സാമിനെ അടുക്കലേക്ക് വിളിച്ചു..അപ്പോഴും ആദി തന്റെ വിരൽ ചപ്പിക്കൊണ്ട് കാശിയുടെ തോളിൽ കിടക്കുകയായിരുന്നു.. “സാമേ..നമുക്ക് പോയാലോ…കുട്ടിപട്ടാളത്തെയും കൂടെക്കൂട്ടാം.. മിയയ്ക്ക് ജോലിക്ക് കയറേണ്ട…”…സൈറ ചോദിച്ചു…

സാം പതിയെ ചിരിച്ചു…എന്നിട്ട് വേഗം മിയായുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് ഓടി… “കാശിച്ചായാ… ജീപ്പിന്റെ താക്കോൽ എന്റെ കയ്യിൽ ഉണ്ട്…ഞാൻ ഇവളേം കൊണ്ട് സിനിമയ്ക്ക് പോകുവാ…നിങ്ങൾ സൂപ്പർ മാർക്കറ്റിൽ ഒക്കെ പോയി ഭക്ഷണം ഒക്കെ കഴിച്ചിങ് പോരെ…ബൈ….” അവൻ ഓടിയ ഓട്ടം നോക്കിയിരിക്കുകയായിരുന്നു ഇരുവരും..സൈറയ്ക്കും കാശിക്കും ആകെ എന്തോ പോലെയായി…

അപ്പോഴേക്കും ആദി തലപൊക്കിനോക്കിയിരുന്നു..സൈറയെ കണ്ട ഉടൻ തന്നെ ആദി അവളുടെ മേലേക്ക് ചാഞ്ഞു…അവന്റെ വിശപ്പിന്റെ കാഠിന്യം നിമിത്തമാകാം അവളുടെ മേലെ കയറിയ ഉടൻ തന്നെ അവൻ അവളുടെ മാറിൽ തപ്പിക്കൊണ്ടിരുന്നു… സൈറയ്ക്കും കാശിക്കും കാര്യം മനസ്സിലായിരുന്നു…സൈറയ്ക്ക് ആകെ ഒരു ചമ്മൽ പോലെ തോന്നി…. ഇത് മനസ്സിലാക്കിയ കാശി മിയാമോൾ വേഗം എടുത്ത് കൊ ഡ്രൈവർ സീറ്റിന്റെ പിന്നിൽ കിടത്തി..

എന്നിട്ട് സൈറയെ ഡ്രൈവർ സീറ്റിൽ നിന്നും പിടിച്ചിറക്കി അതിന് പിന്നിലായി അവളെ ഇരുത്തി.. എന്നിട്ട് അവൻ വണ്ടിയിൽ കയറി കണ്ണടച്ചിരുന്നു…ആ സമയം സാം പറഞ്ഞ ഓരോ കാര്യങ്ങളും അവന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.. ഇതേസമയം.സാമും മിയായും അവരെ ഒന്നിച്ചു പറഞ്ഞുവിടാൻ കഴിഞ്ഞതിൽ പരസ്പരം നോക്കി ചിരിക്കുകയായിരുന്നു… “ഡോ മനുഷ്യാ…എന്നെ ഓഫീസിൽ കൊണ്ടാക്ക്…എനിക്ക് ജോലിക്ക് കയറണം…”..മിയാ സാമിനോട് പറഞ്ഞു…

“എടി…ഞാനെ അവരോട് പറഞ്ഞത് സത്യമാണ്…ഞാൻ നിന്റെ ഓഫിസിൽ വിളിച്ച് അവധി പറഞ്ഞിട്ടുണ്ട്… നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം…അവരും ഒന്ന് കറങ്ങട്ടെന്നെ..”…. മിയാ സന്തോഷം കൊണ്ട് അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു…  ഇതേസമയം കാശി സീറ്റിലേക്ക് ചാഞ്ഞിരുന്ന് ഉറങ്ങിപ്പോയിരുന്നു…അപ്പോഴേക്കും സൈറ ആദിക്കും….ഉറക്കം വിട്ടുണർന്ന ആമിക്കും പാല് കൊടുത്തിരുന്നു… “രു…രൂദ്രേട്ട…..”

അവൾ പതിയെ കാശിയുടെ തോളിൽ തട്ടി വിളിച്ചു.. അവൻ ചാടി എഴുന്നേറ്റു…. “എഹ്..എന്താ…”.. “അല്ല…നമുക്ക് പോയാലോ…”..അതും ചോദിച്ചുകൊണ്ട് അവൾ രണ്ട് കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് മുന്നിലത്തെ സീറ്റിലേക്ക് വന്നിരുന്നു… കാശിക്ക് ഇത് കണ്ട് എന്തോ ഭയങ്കര സന്തോഷമായി…അവൾ വന്നിരുന്ന കുഞ്ഞുങ്ങളെ രണ്ടുപേരെയും മടിയിലേക്കിരുത്തി.. അവരുടെ ഉറക്കം വിട്ടുമാറാത്തതുകൊണ്ട് ഇരുവരും സൈറയുടെ രണ്ടു വശങ്ങളിലായിരുന്ന് അവളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്ന് മുഖാമുഖം നോക്കി എന്തൊക്കെയോ പതിയെ പറഞ്ഞുകൊണ്ടിരുന്നു…

അതിനിടയിൽ രണ്ടുപേരും കാശിയുടെ മേലേക്ക് ചാഞ്ഞു ഉമ്മ കൊടുക്കാനും മറന്നില്ല… അവൻ വണ്ടിയെടുക്കുന്നതിന് മുന്നേ തന്നെ സൈറയുടെ കരം കവർന്നു..അവൾ.എന്താണെന്ന് ചോദിക്കുന്നതിന് മുന്നേ അവൻ അവളുടെ കരം കവർന്ന് അവന്റെ അധരങ്ങൾ അവിടെ പതിപ്പിച്ചു… അവളെ പതിയെ അവൻ ഒന്ന് നോക്കി…കാശി പറഞ്ഞുതുടങ്ങി… “എനിക്ക് എന്ത് പറയണം എന്ന് അറിയില്ല..കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ കാര്യങ്ങൾ അത്രമേൽ വിഷമിപ്പിച്ചു എന്നെനിക്കറിയാം …

എനിക്ക്…എനിക്കൊന്നും അറിയില്ലായിരുന്നു…..പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്…എന്നാലും…എന്നോട് ക്ഷമിച്ചൂടെ….” ബാക്കി ആവൻ പറയുന്നതിന് മുന്നേ അവൾ അവന്റെ അധരങ്ങളെ തന്റെ കൈകളാൽ ബന്ധിച്ചു…ആദിയും ആമിയും ഇവിടെയെന്താ സംഭവിക്കുന്നത് എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്… “രൂദ്രേട്ട….രൂദ്രേട്ടൻ മാപ്പ് പറയേണ്ട കാര്യം ഇല്ല….കാരണം എന്റെ ഭാഗത്തും തെറ്റുണ്ട്..പരസ്പരം നല്ല രീതിയിൽ തന്നെ പരിചയപ്പെട്ടിട്ട് പോലും ഞാനല്ലേ തുറന്ന് പറയാതിരുന്നത്…അപ്പോൾ ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്…”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ആ ഒഴുകിയ കണ്ണുനീരിനെ കാശി യാന്ത്രീകമായി തന്റെ കൈകളാൽ തുടച്ചുനീക്കിക്കൊണ്ട് സൈറയുടെ നെറുകയിൽ അവന്റെ അധരങ്ങളെ പതിപ്പിച്ചു… ആ സമയം സൈറയ്ക്ക് ഇതുവരെയും തോന്നാത്ത ഒരു അനുഭവം ആയിരുന്നു മനസ്സിൽ….സ്നേഹവും വാത്സല്യവും കലർന്ന ആ ചുംബനത്തെ അവൾ കണ്ണുകളടച്ച് തന്നിലേക്ക് ആവാഹിച്ചു… അവർ കുറച്ച് നേരം അങ്ങനെ തന്നെ അവിടെയിരുന്നു…കുഞ്ഞുങ്ങളുടെ കൈകൊട്ടിയുള്ള പൊട്ടിച്ചിരിയാണ് അവരെ ഉണർത്തിയത്…..

രണ്ടുപേർക്കും തമ്മിൽ നോക്കാനായി ഒരു ചമ്മൽ അനുഭവപ്പെട്ടു…സൈറ പുറമെയുള്ള കാഴ്ചകൾ വീക്ഷിച്ചോണ്ടിരുന്നു…അപ്പോഴേക്കും കുഞ്ഞുങ്ങൾ രണ്ടും കാശിയുടെ മേലേക്ക് ചാഞ്ഞുകൊണ്ട ഉമ്മ തരാനായി ആവശ്യപ്പെട്ടു…. അവൻ അവന്റെ മീശകൊണ്ട് അവരുടെ താടിയിൽ ഇക്കിളിയാക്കി…കുഞ്ഞുങ്ങളുടെ കവിളുകളിൽ ചുണ്ടുകൾ ചേർത്തു…അവരും അവനെ കെട്ടിപ്പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി… അവർ തിരികെ സൈറയുടെ മേലേക്കും ചാഞ്ഞു അവളുടെ കയ്യിൽ നിന്നും ഉമ്മ വാങ്ങി അവളുടെയും മുഖത്തും കാതിലും കഴുത്തിലുമെല്ലാം ഉമ്മ വച്ചുകൊണ്ടേയിരുന്നു..

അപ്പോഴേക്കും കാശി വണ്ടിയെടുത്തു… കുറച്ച് കഴിഞ്ഞപ്പോഴേക്കും കുഞ്ഞുങ്ങൾ സൈറയുടെ മാറിന്റെ ചൂട്പറ്റി ഉറങ്ങിപ്പോയിരുന്നു..കാശി നേരെ ഒരു മാളിലേക്കാണ് വണ്ടി കയറ്റിയത്… അവൾക്ക് അത്യാവശ്യമായി കുറച്ച് സാധനങ്ങൾ വാങ്ങേണ്ടിയിരുന്നു…അവൻ രണ്ട് കുഞ്ഞുങ്ങളെയും തന്റെ ഇരുകൈകൾകൊണ്ട് പൊതിഞ്ഞ് പിടിച്ച് നടന്നു..സൈറയവന്റെ പിന്നാലെയും…കുഞ്ഞുങ്ങളിൽ ഒരാളെ അവൾ എടുക്കാം എന്ന് പറഞ്ഞിട്ട് അവൻ കേട്ട ഭാവം നടിച്ചില്ല…

പിന്നെ സൈറ ഒന്നും പറയാൻ പോയില്ല…അവൾ അവന്റെ പിന്നാലെ നടന്നു…അവർ അവിടെയുള്ള റിലയൻസിന്റെ സൂപ്പർ മാർക്കറ്റിൽ കയറി..അവശ്യ സാധനങ്ങൾ വാങ്ങി…പോരുന്ന വഴിയിൽ മാക്സിൽ കയറി രണ്ടു കുഞ്ഞുങ്ങൾക്കും കുറച്ച് വസ്ത്രങ്ങളും വാങ്ങി തിരികെ പോന്നു… എന്നാൽ എന്തോ ആവശ്യത്തിന് ബാൻഗ്ലൂർ വന്ന ജോർജ്ജ് ഇരുവരെയും കാണുവാൻ ഇടയായി….അവളുടെ വിവാഹം കഴിഞ്ഞുവോ എന്നവൻ ചിന്തിച്ചു…

എന്നാൽ അവളുടെ കഴുത്തിലേക്ക് നോക്കിയ അയാൾക്ക് മിന്നുമാലയോ താലിയോ ഒന്നും കണ്ടെത്താൻ ആയില്ലെങ്കിലും അവൾ കാശിയോട് കാണിക്കുന്ന അടുപ്പവും തോളിൽ അവന്റെ തോളിൽ കിടക്കുന്ന കുഞ്ഞുങ്ങളും എല്ലാം അദ്ദേഹത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി… അവൻ പൊടുന്നനെ ആർക്കോ ഫോണിൽ നിന്നും മെസ്സേജ് അയച്ചു.. “അവൾ ഇവിടെയുണ്ട്…..”  കാശിയും സൈറയും പുറത്തുനിന്ന് ഭക്ഷണവും കഴിച്ചതിന് ശേഷമാണ് വീട്ടിലേക്ക് വന്നത്….

അതിനിടയിൽ കുഞ്ഞുങ്ങൾ ഉറക്കം വിട്ടുണർന്നിരുന്നത് കൊണ്ട് തന്നെ സൈറയുടെ മടിയിൽ ചാടിക്കളിക്കുകയായിരുന്നു അവർ… ഫ്‌ളാറ്റിൽ എത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾക്ക് രണ്ടാൾക്കും തമ്മിൽ പിരിയാൻ മടിയായി…അവസാനം അവരെ വീണ്ടും കഷ്ടപ്പെട്ട് ഉറക്കിയതിന് ശേഷമാണ് അവരവരുടെ ഫ്‌ളാറ്റുകളിലേക്ക് തിരികെ പോയത്… കാശി ഫ്‌ളാറ്റിൽ ചെന്ന് ആമിയെ അവളുടെ തൊട്ടിലിൽ കിടത്തി..അവൾ ഒന്ന് കുറുകിക്കൊണ്ട് ചരിഞ്ഞു കിടന്നു..അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തിയിട്ട് കുളിക്കാനായി പോയി..

കുളി കഴിഞ്ഞ്‌ തിരികെ വന്നപ്പോഴേക്കും ആമി നന്നായി ഉറങ്ങിയിരുന്നു.. അവൻ വേഗം തന്നെ ഒരു ലുങ്കി എടുത്തണിഞ്ഞു…ടിഷർട്ടിനായി തന്റെ കൈകൾ തന്റെ പെട്ടിയിൽ പരതിയപ്പോഴാണ് ഒരു ഡയറി തന്റെ കൈകളിൽ ഉണ്ടാക്കിയത്…. അവൻ വേഗം അത് കയ്യിലെടുത്തു…കൂടെ ഒരു ടി ഷർട്ടും…..അവൻ ടി ഷർട്ട് അണിഞ്ഞ് ആ ഡയറി തുറന്ന് നോക്കി… ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരുന്നു…ഫാത്തിമാ കാശിരുദ്രമേനോൻ….കാശിയുടെ സ്വന്തം പാത്തു….

(തുടരും…..)

അറിയാതെ : ഭാഗം 11