Monday, November 25, 2024
Novel

അറിയാതെ : ഭാഗം 37- അവസാനിച്ചു

എഴുത്തുകാരി: അഗ്നി

കുറച്ചു കഴിഞ്ഞതും അവൻ പറഞ്ഞുതുടങ്ങി… “എന്റെയും സൈറയുടെയും മക്കളാണ് ആദിയും ആമിയും… വിധി ഞങ്ങളെ കൂട്ടി യോജിപ്പിച്ചു…. ഈ സത്യങ്ങളെല്ലാം സ്വന്തം ജീവൻ പണയം വച്ച് വീണ എന്നോട് വന്ന് പറഞ്ഞിരുന്നു അവളും അവളുടെ അമ്മായും കിടന്ന് ഉരുകുന്ന കാര്യം….അവളുടെ അച്ഛൻ നിസ്സഹായനാണെന്ന കാര്യം..എല്ലാം… കൂടാതെ വേറെ പല കാര്യങ്ങളും…ഇവിടെ നടക്കുന്ന യുവതികളെ കടത്തിക്കൊണ്ടുപോകുന്ന കേസിലെ പ്രധാന പ്രതികളിൽ ചിലരാണ് ഇവർ…ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ആയിരുന്നു അത്…അതിലും തെളിവുകൾ എല്ലാം ഇവർക്കെതിരെ തന്നെ…. ഇവർ കാരണം അനാഥമായ ചില ആൾ രൂപങ്ങൾ…ഇവർക്ക് കൂട്ടായി ഓണത്തിനോട് ആർത്തി പൂണ്ട…

എന്റെ ഭാര്യക്ക് അവളുടെ പപ്പയും മമ്മയും നഷ്ടപ്പെടാൻ കാരണമായ ശ്യാമുപ്പയുടെ ജ്യേഷ്ടന്മാർ…അവർ നേരത്തെ എന്റെ കസ്റ്റഡിയിൽ ആണ്.. ഇതെല്ലാം തെളിവ് സഹിതമാണ് അവരെ അറസ്റ്റ് ചെയ്തത്……” കാശി തളർന്നിരുന്നു എല്ലാം കണ്ടും കേട്ടും പറഞ്ഞുംകൊണ്ട്… “ഠോ….”…പെട്ടന്നാണ് ഒരു ശബ്ദം കേട്ടത്‌…കാശി താഴേക്ക് നോക്കിയപ്പോൾ സൈറയും മിയയും വീണയും വരുണിനെ മാറി മാറി തല്ലുന്നതാണ് കണ്ടത്…ബാലയും അവരോട് കൂടെ ചേർന്നു…. അവസാനം അവരെയെല്ലാവരെയും കൊലക്കുറ്റം,ഹ്യൂമൻ ട്രഫീക്കിങ് കൂടാതെ കാശിയോടും സൈറയോടും കാണിച്ച വിശ്വാസ വഞ്ചന എന്നിവയുടെ പേരിലെല്ലാം കേസ് എടുത്തു..അവരെ ജയകൃഷ്ണൻ തിരികെ കൊണ്ടുപോയി… അങ്ങനെ വിവാഹം.കഴിഞ്ഞു സദ്യയും കഴിച്ച് എല്ലാവരും പിരിഞ്ഞു…ഹരിയും ബാലയും കുഞ്ഞുങ്ങളും അന്ന് തന്നെ തിരികെ പോയിരുന്നു…

വിച്ചുവിന് ആദിയെയും ആമിയെയും പിരിയുവാൻ സങ്കടമായിരുന്നു…. മഹിയെ സഞ്ജുവിന്റെ അടുക്കൽ ആക്കി അവർ പുതിയാകാവിലുള്ള വീട്ടിലേക്ക് പൊന്നു…. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം കാശിയുടെ സാമീപ്യത്താൽ അവന്റെ സ്നേഹത്താൽ അവൻ അവളെ വീർപ്പുമുട്ടിച്ചു…കുഞ്ഞുങ്ങളായാലും സൈറയുടെ വയറിൽ തലോടി ഓരോ ചോദ്യങ്ങൾ ചോദിച്ചും പറഞ്ഞുമെല്ലാം ഇരു ന്നു…അവരെ അടുത്തുള്ള അംഗനവാടിയിൽ ചേർത്തു… ജാനകി വീണ്ടും പഴയ ആശുപത്രിയിൽ കയറി…ഇതിനിടയിൽ ഏഴാം മാസത്തെ ചടങ്ങിനായി സൈറ ഓരോ ദിവസം വച്ച് സാമിന്റെയും മിയയുടെയും പപ്പയുടെയും മമ്മിയുടെയും കൂടെ തങ്ങി… ജാനകി തന്നെ ആയിരുന്നു അവളെ നോക്കിക്കൊണ്ടിരുന്നത്…അവളുടെ തീയതി അടുക്കാരായപ്പോൾ മഹി കുഞ്ഞുങ്ങളെ അവകുടെ അടുക്കലേക്ക് കൊണ്ടുപോയിരുന്നു…..

കുഞ്ഞുങ്ങളെ കൊണ്ടുപോയത്തിന്റെ പിറ്റേ ദിവസം ജാനകി ആശുപത്രിയിൽ പോകുന്നതിന് മുന്നേ അവളെ പരിശോധിച്ചു….ഡേറ്റിന് ഇനിയും പതിനഞ്ച് ദിവസങ്ങൾ ഉണ്ടെങ്കിലും അന്ന് തന്നെ അഡ്മിറ്റ് ആകാൻ പറഞ്ഞു…അങ്ങനെ അന്ന് അഡ്മിറ്റ് ആയി… അന്ന് രാത്രി അവൾക്ക് വേദന അനുഭവപ്പെട്ടു…ജാനകി അന്നവളുടെ കൂടെ തന്നെ ആയിരുന്നു… വേദന വന്നതും അവക്ക് വേഗം തന്നെ ലേബർ റൂമിലേക്ക് മാറ്റി…കൂട്ടിന് കാശിയും ചെന്നു…. അവിടെ അവൻ കണ്ടു..വേദനയോടെ തന്റെ പൊന്നോമനകളെ പ്രസവിക്കുന്ന തന്റെ മറിയാമ്മയെ…രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചപ്പോഴേക്കും അവൾ തളർന്നിരുന്നു… തളർന്ന് കിടക്കുന്ന അവൾ തന്റെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ തളർച്ച മറന്ന് പുഞ്ചിരിച്ചു… കാശി അവളുടെ നെറുകയിൽ ഒന്ന് മുത്തി…കുഞ്ഞുങ്ങളെ വൃത്തിയാക്കി ജാനകി രണ്ടുപേരെയും അവന്റെ കൈകളിൽ വച്ചുകൊടുത്തു.. അവൻ രണ്ടുപേരുടെയും നെറ്റിയിൽ നനുത്ത ഒരു ചുംബനം അർപ്പിച്ചു…രണ്ടുപേരും ഒന്ന് കുറുകി…അവൻ ശ്രദ്ധയോടെ അവരെ സൈറയുടെ അടുക്കലേക്ക് ചേർത്ത് കിടത്തി….അവൾ അവരെ നോക്കി…ഒരു ആണ്കുഞ്ഞും ഒരു പെണ്കുഞ്ഞും…ആദിയും ആമിയും പോലെ…അവളോർത്തു..

****************************** കുഞ്ഞുങ്ങളുടെയും ആദിയുടെയും ആമിയുടെയും കളിച്ചിരികളാൽ ആ വീട് നിറഞ്ഞു…. അവരുടെ പേരിടീൽ ചടങ്ങെല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു…ആണ്കുഞ്ഞിനെ ആദിനാഥ് എന്നും പെണ്കുഞ്ഞിനെ ആദിലേക്ഷ്മി എന്നും വിളിച്ചു…വീട്ടിൽ അച്ചു എന്നും പാത്തു എന്നും…സൈറയുടെ കണ്ടെത്തൽ ആയിരുന്നു അത്… കുഞ്ഞുങ്ങൾക്ക് ഇപ്പോൾ അഞ്ച് മാസം കഴിഞ്ഞു..ചിരിക്കുന്ന പ്രായം ആയതിനാൽ തന്നെ ആദിയും ആമിയും എപ്പോഴും അവരുടെ അടുക്കൽ തന്നെയാണ്…..

എല്ലാ ദിവസവും പിടിച്ചു വലിച്ചുകൊണ്ടാണ് അംഗനവാടിയിൽ കൊണ്ടുചെല്ലുന്നത്…വന്ന് കഴിഞ്ഞാൽ ഭക്ഷണം പോലും കഴിക്കാതെ കുഞ്ഞാവകളുടെ കൂടിയിരിക്കും…പിന്നെ കാശി വന്ന് കണ്ണുരുട്ടി പേടിപ്പിക്കും…ഇതിപ്പോൾ അവിടുത്തെ സ്ഥിരം കാഴ്ചയാണ്.. കുഞ്ഞുങ്ങൾക്ക് ഒരു വയസ്സ് കഴിയുമ്പോഴേക്കും ജാനകിയുടെ ആശുപത്രിയിൽ ചേരുവാൻ തീരുമാനിച്ചു… കാശിയ്ക്ക്.പ്രൊമോഷൻ കിട്ടി…രാധാകൃഷ്ണൻ തന്റെ ബിസിനസ്സ് മഹിയെ ഏൽപ്പിച്ചു…മഹി അത് ഭംഗിയായി നടത്തിക്കൊണ്ട് പോകുന്നു…

സാമും മിയായും ആരുടെയും ശല്യമില്ലാതെ ബാംഗ്ലൂരിൽ പ്രണയ ശാലഭങ്ങളായി പറന്ന് നടക്കുന്നു…കുറച്ചൂടെ കഴിഞ്ഞിട്ട് മതി വിവാഹം എന്നാണവരുടെ പക്ഷം… രുദ്രനും മറിയാമ്മയും ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു….അതിനിടയിൽ ഇടങ്കോലിടാനായി അവരുടെ നാല് കുരിപ്പുകളും….

അവസാനിച്ചു….. എന്ന് ഞാൻ പറയുന്നില്ല…

അവർ ഇങ്ങനെ സ്നേഹിച്ചുകൊണ്ട് ജീവിക്കട്ടെ…അല്ലെ… അപ്പോൾ ഇതോട് കൂടെ സൈറ കാശി ആദി ആമി..ഇവരെല്ലാവരും വിട പറയുകയാണ്….. ഈ കഥ എഴുതുമ്പോൾ എന്നെ സപ്പോർട്ട് ചെയ്ത ഒരുപാട് പേരുണ്ട്..പേരെടുത്ത് പറയാത്തത് ഒരാളെ മറന്നാൽ അത് അവർക്ക് വിഷമമായേക്കാം…അതുകൊണ്ട് ആരുടെയും പേരെടുത്ത് പറയുന്നില്ല…എല്ലാവരോടും ഒത്തിരി നന്ദി… നിറയെ സ്നേഹം മാത്രം.ട്ടോ

ഇന്നത്തെ ഭാഗത്തിൽ അക്ഷരത്തെറ്റുകൾ.ഉണ്ടാകാം…ക്ഷമിക്കണം കേട്ടോ… എല്ലാവരും അഭിപ്രായങ്ങൾ പറയണേ..വായിക്കുന്ന എല്ലാവരും…കാരണം അതാണ് ഞങ്ങളെപ്പോലുള്ളവർക്കുള്ള ഏറ്റവും വലിയ പ്രചോദനം… കഴിവതും ഇമോജികളും സൂപ്പർ,അടിപൊളി തുടങ്ങിയ കമന്റുകളും ഒഴിവാക്കി സത്യസന്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ… അപ്പോൾ വീണ്ടും കാണും വരേക്കും ബൈ… ശുഭരാത്രി എന്ന് നിങ്ങളുടെ സ്വന്തം, അഗ്നി🔥

അറിയാതെ : ഭാഗം 1