Sunday, December 22, 2024
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

പിറ്റേന്ന് വൈകുന്നേരം ,

ചേതനൊപ്പം നടന്നടുക്കുന്ന മിത്രയെയും അവളുടെ കൂടെയുള്ള ചെറുപ്പക്കാരനെയും കണ്ട് അഖിലിന്റെ കണ്ണുകൾ വിടർന്നു.

സിദ്ധു…

സൈനീക സ്കൂളിൽ പഠിക്കുമ്പോൾ സിദ്ധു എങ്ങനെ ആയിരുന്നോ അതുപോലെ ഒരാൾ…

അയാൾ വിസ്മയത്തോടെ നോക്കി നിന്നു.

ഇന്ദുവിന്റെയും ചേതന്റേയും ഒപ്പം അരവിന്ദൻ അഖിലിന് നേരെ നടന്നടുത്തു.

“ഹായ്..മിത്ര…” അഖിൽ അവൾക്കു നേരെ കൈനീട്ടി.

“ഹാ.. ക്യാപ്റ്റൻ…”അവൾ തിരികെ ഹസ്തദാനം ചെയ്തു. അഖിലിന്റെ നോട്ടം കണ്ട അവൾ അരവിന്ദനെ അവർക്ക് പരിചയപ്പെടുത്തി.

“ക്യാപ്റ്റൻ, ഇത് അരവിന്ദൻ…. ഏട്ടന്റെ നെയ്‌ബർ…ആൻഡ്…” അവളൊന്നു നിർത്തി അരവിന്ദനു നേരെ മുഖം തിരിച്ചു….

അരവിന്ദൻ ആകാംഷയോടെ അവളെന്താണ് പറയാൻ പോകുന്നത് എന്നോർത്തു മിഴികൾ വിടർത്തി കാതു കൂർപ്പിച്ചു.

“….മൈ ബെസ്റ്റി…” അവൾ പുഞ്ചിരിച്ചു.

അഖിൽ അരവിന്ദന് നേരെ കൈനീട്ടി അരവിന്ദൻ അയാളുടെ കൈകളിൽ വിരൽ ചേർത്തു. ആ കൈകൾക്ക് അസാമാന്യ കരുത്തുണ്ടെന്നു അരവിന്ദന് തോന്നി. വിസ്മയത്തോടെ അഖിലിന് നേരെ മിഴികളുയർത്തി.

“നൈസ് മീറ്റിംഗ് അരവിന്ദ്… വെൽക്കം….യൂ..ലുക്കസ് ലൈക്ക് സിദ്ധു…” അഖിൽ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

,”അരവിന്ദാ…ഇതു ക്യാപ്റ്റൻ അഖിൽ സുദർശൻ ഇതു ചേതൻ ശാസ്ത്രി….സിദ്ധുവിന്റെ കോലീഗ്‌സ് ആണ്…” അവൾ തിരിച്ചു അരവിന്ദന് പരിചയപ്പെടുത്തി കൊടുത്തു.

ഹൈദരാബാദിൽ മേജർ സഹ്യാദ്രി ശിവ്റാമിന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു അവർ ചെന്നത്.

അവരെയും കൊണ്ട് അഖിലും ചേതനും ലിഫ്റ്റ് കയറി മുകളിൽ എത്തി.

കോളിങ് ബെൽ അമർത്തി കാത്തുനിൽക്കുമ്പോൾ ഇന്ദു സഹ്യാദ്രിയുടെ മുഖം ഓർമയിൽ പരതി നോക്കി.

വാതിൽ തുറന്നു.

ഇന്ദുവും അരവിന്ദനും മുഖമുയർത്തി.

അവിടെ മേജർ സഹ്യാദ്രി ശിവ് റാം വാതിൽ നിറഞ്ഞു നിൽക്കുന്നു. അരവിന്ദൻ കണ്ണുവിടർത്തി അയാളെനോക്കി. ഹിന്ദി സിനിമയിൽ നിന്നും ആരവ് ചൗധരി ഇറങ്ങി വന്നു നിൽക്കുന്നതുപോലെ തോന്നി അയാൾക്ക്.

അഖിലും ചേതനും പെട്ടന്ന് അറ്റന്ഷന് ആയി.

“ഗുഡ് ഈവനിംഗ് സർ…”

“ഗുഡ് ഈവനിംഗ്…കം ഇൻ…” അദ്ദേഹം അവരെ അകത്തേക്ക് ക്ഷണിച്ചു.

നാലുപേരും അദ്ദേഹത്തിനു പിന്നാലെ അകത്തേക്ക് കയറി.

അരവിന്ദനും ഇന്ദുവും ആ മുറിയാകെ കണ്ണോടിച്ചു. പട്ടാളച്ചിട്ട എന്നു കുഞ്ഞിലെ ഏട്ടൻ പറഞ്ഞു കേട്ടിട്ടുള്ളത് ഇതൊക്കെ ആവും ന്നു അരവിന്ദൻ മനസ്സിലോർത്തു.

“പ്ലീസ് ബി സീറ്റെഡ്…അദ്ദേഹം അവർക്ക് നേരെ കൈനീട്ടി ഒരു കസേരയിലേക്ക് ഇരുന്നു. അതിനു ശേഷമാണ് അരവിന്ദനെ ശ്രദ്ധിക്കുന്നത്. സിദ്ധുവിന്റെ രൂപാസാദൃശ്യം കണ്ടു അദ്ദേഹം അദ്ഭുതംകൂറി.

“അഖിൽ , ഇതു സിദ്ധുവുടെ ബ്രദർ ആ…” അത്ര നലതല്ലാത്ത മലയാളത്തിൽ ചോദിച്ചുകൊണ്ട് അദ്ദേഹം അരവിന്ദനെ നോക്കി.

” നോ സർ…ഇതു…” മറുപടി പറഞ്ഞത് ഇന്ദു ആയിരുന്നു.

” ഇതു…ഉണ്ണിലക്ഷ്മിയുടെ ബ്രദർ ആണ്. അരവിന്ദൻ…”

“വാട്ട്…” അയാൾ അമ്പരന്നു ഇന്ദുവിനെ നോക്കി. അഖിലും ചേതനും അതേ അവസ്ഥയിൽ ആയിരുന്നു. ഇന്ദു മൂവരെയും മാറിമാറി നോക്കി.

” സോറി ക്യാപ്റ്റൻ..സോറി….ഞാൻ മനഃപൂർവം പറയണ്ടന്നു വച്ചിട്ടാണ്… പറയാതിരുന്നത്. അരവിന്ദന് അതു വിഷമം ആകുമല്ലോ ന്നോർത്തു..”

” അതു സരല്ല്യ ഇന്ദു..പറഞ്ഞോളൂ…” അരവിന്ദൻ അവളോട്‌ മെല്ലെ പറഞ്ഞു്.

“ബട്ട്, മിത്ര..ബ്രിഗേഡിയറിന് ഒരു മകൾ മാത്രം ഉള്ളു ന്നാണല്ലോ….” മേജർ പിന്നെയും പറഞ്ഞു.

” സർ..എനിക്ക് കുറച്ചധികം പറയാനുണ്ട്…. ഒരു വല്ല്യ ചതിയുടെ കഥയാണ്. യഥാർത്ഥത്തിൽ ഞാനും സിദ്ധുവും ഒക്കെ അതിന്റെ ഇടയിൽ അറിയാതെ വന്നു പെട്ടവരാണ്..” മിത്ര ഒന്നു നിർത്തി.

സഹസ്യദ്രി അവളുടെ മുഖത്തേക്ക് തന്നെ ദൃഷ്ടിയുറപ്പിച്ചു.

ഇന്ദു അരവിന്ദന്റെയും മൃദുലയുടെയും ബന്ധം പറഞ്ഞു… കുടുംബ വഴക്ക് പറഞ്ഞു…
അരവിന്ദന്റെ അമ്മയെ, അച്ഛച്ഛനെ, അച്ഛനെ ഒക്കെ വകവരുത്തിയത്‌…
അരവിന്ദൻ അനാഥനായത്…
സിദ്ധുവും ഉണ്ണിലേക്ഷ്മിയും ആയുള്ള പ്രണയത്തിൽ മൃദുല എതിര് നിന്നതു…
സിദ്ധു അരവിന്ദനോട് സംസാരിച്ചത്…
അരവിന്ദൻ ബാംഗ്ലൂർ ചെന്നത്…

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സഹ്യാദ്രി അല്പനേരം ആലോചിച്ചിരുന്നു.

” സോ….അവർ ഒരുപാട് പേരെ ഫിനിഷ് ചെയ്തു…അല്ലെ..? വെറുമൊരു കുടുംബവഴക്ക്.. അതിന്റെ പേരിൽ ഇന്ത്യൻ ആർമിയിലെ എഫിഷ്യൻറ് ആയൊരു ക്യാപ്റ്റനെ വകവരുത്തി…മ്മ്…”

” ഉണ്ണിലക്ഷ്മിയുടെ സഹോദരനും… സിദ്ധുവിന്റെ ഭാര്യയും… എല്ലാം തിരിച്ചു പിടിക്കാൻ….അല്ലെ..? ..മ്മ്”

“ഇനി നിങ്ങളറിയാത്ത ചില കാര്യങ്ങൾ കൂടി ഉണ്ട്. അരവിന്ദിന് കാര്യങ്ങളൊക്കെ അറിയാമല്ലോ അല്ലെ… ” അയാൾ അരവിന്ദനെ നോക്കി ചോദിച്ചു.

” ഉവ്വ് സർ…ഇങ്ങോട്ട് പോരുമ്പോൾ ഇന്ദു ഒക്കെ പറഞ്ഞിരുന്നു.”

” എന്തെങ്കിലും ഒപ്പീണിയൻ ഉണ്ടോ അരവിന്ദിന്…ഐ മീൻ..അവരെ വെറുതെ വിടാൻ ഉദ്ദേശം…”

” നോ സർ..നോ…” അരവിന്ദൻ പെട്ടന്ന് പറഞ്ഞു.

അയാൾ ഒന്നു ചിരിച്ചു.

ശേഷം, വിക്രമിനോട് ആർമി റീസേർച്ച് ആൻഡ് റഫറൽസിൽ വച്ചു നടത്തിയ സംസാരത്തെ കുറിച്ചു പറഞ്ഞു. ആദ്യം അയാൾ എതിർത്തു എങ്കിലും, ക്രമേണ കുറ്റബോധം വന്നു എല്ലാം ഏറ്റുപറഞ്ഞു എന്നും അയാൾ പറഞ്ഞു.

” സർ, ഇനി എന്താണ് ചെയ്യേണ്ടത് …” അരവിന്ദൻ ആയിരുന്നു ചോദിച്ചത്. സഹ്യാദ്രി കണ്ണുകൾ കൂർപ്പിച്ചു അവരെ ഇരുവരെയും നോക്കി.

” ലീഗലി നമുക്ക് മൂവ് ചെയ്യാം.. അരവിന്ദ്…
പിന്നെ, പൊതുവാൾ സർ കമ്മീഷൻഡ് ഓഫീസർ ആയതുകൊണ്ട്… ജെസിഎം ആയിരിക്കും നടക്കുന്നത്…

” സർ…ന്നുവെച്ചാൽ…” ഇന്ദു മെല്ലെ ചോദിച്ചു.

അഖിലിനെയും ചേതന്റേയും മുഖഭാവം കണ്ടപ്പോൾ അതെന്താണെന്ന് അറിയാൻ അരവിന്ദനും അതിയായ ആഗ്രഹം ഉണ്ടായി.

” …അതായത്…മിത്രാ… ജനറൽ കോർട് മാർഷൽ, ഈ പ്രോസസിന് കൂടുതൽ ടൈം എടുക്കും…കാരണം ഇതിൽ ആർട്ടിക്കിൾ 32 ഹിയറിങ് ആവശ്യമായി വരും…അതിനു മുൻപുള്ള നടപടികളൊക്കെ സിവിൽ കോടതി പോലെ തന്നെയാണ്…

…ലാർജ് നമ്പർ ഓഫ് വിറ്റ്നസിനെ വിചാരണ ചെയ്യേണ്ടി വരും…കൂടാതെ മോർ എസ്റ്റൻസീവ് എവിഡൻസ് വേണ്ടി വരും…ഇതൊക്കെയാണ് നടക്കുക…” അയാൾ പറഞ്ഞു നിർത്തി.

” സർ അതിനൊക്കെ …”

” മ്മ്…പ്രോബ്ലം ഉണ്ടാവില്ല..കാരണം ഞാനുൾപ്പെടുന്ന ഒരു ലാർജ് നമ്പർ ഓഫ് മിലിട്ടറി മെൻ ഇതിൽ വില്ലിങ് ആണ്…” അദ്ദേഹം പുഞ്ചിരിച്ചു.

ഇന്ദു നന്ദിയോടെ അദേഹത്തെ നോക്കി കൈകൂപ്പി.

“പിന്നെന്താണ് സർ..”അരവിന്ദൻ മെല്ലെ എഴുന്നേറ്റ് നിന്നു.

” കോടതി വിചാരണക്ക് കൊണ്ടുവരുന്നതിന് മുൻപ് സെക്യൂരിറ്റി സംവിധാനങ്ങൾ നിർമ്മിക്കും അരവിന്ദ്…ഒരു എഫ് ഐ ആർ ,സമ്മറി ഓഫ് എവിഡൻസിസ് ഒക്കെ പ്രീപെയ്ർ ചെയ്യും….നെക്സ്റ്റ് കോർട് മാർഷൽ നിയമ നടപടികളാണ്…

…പ്രതിയെ അറസ്റ്റ് ചെയ്യുക. അതായത് സെക്യൂരിറ്റി ബെൽറ്റ്, ക്യാപ് ഇതൊക്കെ ഇല്ലാതെ കോർട്ടിൽ സബ്മിറ്റ് ചെയ്യും…..ദെൻ, ചാർജ് വായിച്ചു കേൾപ്പിക്കും…

…അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്..അറസ്റ്റ്ന് മുൻപ്, 72 ആവേഴ്‌സ് ന് മുൻപ് എവിഡൻസ് കംപ്ലീറ്റ് സമ്മറി നൽകേണ്ടതാണ്..” സഹ്യാദ്രി പറഞ്ഞു നിർത്തി എല്ലാവരുടെയും മുഖത്തോടെ കണ്ണോടിച്ചു.

” ഈ കോർട് ഇൽ ആരാണ് സർ വിചാരണ നടത്തുന്നത്…” അരവിന്ദൻ ചോദിച്ചു കൊണ്ട് അദ്ദേഹത്തെ നോക്കി.

” അല്ല സർ…രാജശേഖര പൊതുവാളിന് കൂട്ട് നിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ….” അരവിന്ദൻ സംശയത്തോടെ അദ്ദേഹത്തെ നോക്കി. അദേഹമൊന്നു പുഞ്ചിരിച്ചു. ശേഷം അരവിന്ദന് അടുത്തുചെന്ന് ആ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി.

” മ്മ്….അരവിന്ദുടെ ഡൗട്ട് എനിക് മനസിലാകും…

…..ജെസിഎം ഇൽ ഫൈവ് ടു സെവൻ മെമ്പേഴ്‌സ് ഉൾപ്പെടുന്ന സൈനീക ജഡ്ജ് ആയിരിക്കും ഉണ്ടാവുക. ഇവർ എല്ലാവരും തന്നെ പ്രതിക്ക് തുല്യരോ സീനിയർ റാങ്കിൽ ഉള്ളവരോ ആയിരിക്കും … പ്രതിക്ക് താല്പര്യം ഇല്ലാത്ത ആരെങ്കിലും ആ എഴുപേരിൽ ഉണ്ടെങ്കിൽ അവരെ മാറ്റി വേറെ ആളെ നിയമിക്കാൻ സാധിക്കും..അല്ലെങ്കിൽ പ്രതിയുടെ അഭ്യർത്ഥന പ്രകാരം സൈനീക ജഡ്ജ്ന് മാത്രം വിചാരണ നടത്താം…

എല്ലാവരുടെയും മുഖം പെട്ടന്ന് മ്ലാനമായി.

സഹ്യാദ്രി എല്ലാവരെയും മാറിമാറി വീക്ഷിച്ചു.

“…പക്ഷെ…ഇവിടെ അതു ബാധിക്കില്ല, ആർമിയിൽ മിക്കവരും ബ്രിഗഡിയറോട് വിരോധം ഉള്ളവരാണ്. കൂടാതെ നമ്മുടെ എവിഡൻസ്, വിറ്റൻസ് ഒക്കെ സ്‌ട്രോങ് ആണ് ബ്രിഗേഡിയറോട് എതിരുമാണ് …എസ്‌പെഷ്യാലി മേജർ വിക്രം നമ്മുടെ കൂടെ ഉണ്ട്…വിക്രമാണ് ബ്രിഗേഡിയറിന് വേണ്ടി ആ കൃത്യം ചെയ്തത്..സോ ഡോണ്ട് ബോതേഡ് അബൗട് ദാറ്റ്….”

“സർ എത്ര നാൾ എടുക്കും ഈ വിചാരണക്ക്…”

“…മ്മ്… ഈ നടപടികൾ പൂർത്തിയാകാൻ ഒരു സിക്സ് ടു വണ് ഇയർ ആകും. കുറ്റകൃത്യത്തോടെ ഗ്രാവിറ്റി അനുസരിച്ച് ശിക്ഷ ഉണ്ടാവും… ചില കുറ്റങ്ങളിൽ വധശിക്ഷ വരെ ഉണ്ടാവും…ജീവപര്യന്തം ആണെങ്കിൽ 14 യർസ് വരെ ആകാം….ഇതൊക്കെയാണ് ഇനി നടക്കാൻ പോകുന്നത്..” അദ്ദേഹം പറഞ്ഞു നിർത്തി..

എല്ലാവരും നിശ്ശബ്ദരായിയുന്നു.

“ന്താണ് പറയാനുള്ളത്… മിത്ര…അരവിന്ദ്…അഖിൽ..ചേതൻ…” സഹ്യാദ്രി നാലുപേരെയും മാറിമാറി നോക്കി.

നാലുപേരും എഴുന്നേറ്റു…

അഖിൽ മറ്റു മൂന്നുപേരെയും ഒന്നു നോക്കിയിട്ട് , സഹ്യാദ്രിയുടെ മുൻപിലേക്ക് നീങ്ങി നിന്നു അറ്റൻഷനായി,

” വീ ആർ റെഡി സർ…” അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

” നമുക്ക് കേസ് ഫയൽ ചെയ്യാം സർ…” മിത്ര പറഞ്ഞു.

ഒരു നിമിഷം ഒന്നാലോചിച്ചു സഹ്യാദ്രി.

“ഓക്..ഞാൻ നാളെ മോർണിംഗ് ഫ്ലൈറ്റ് ഡൽഹിക്ക് മടങ്ങും…അവിടെ ചെന്നിട്ട് ഞാൻ വിളിക്കാം..നിങ്ങൾ നാലുപേരും അലർട് ആയിരിക്കു. ഞാൻ എപ്പോൾ വിളിച്ചാലും റെഡി ആയിരിക്കണം. ഓക്കേ…? ” അദ്ദേഹം അവർക്ക് ഹസ്താദാനം നൽകി. അവരെ യാത്രയാക്കി.
********** ********** ********
പിറ്റേന്ന് വൈകുന്നേരം

പോലീസ് സ്റ്റേഷന്റെ പടിയിറങ്ങുമ്പോൾ ഹരിക്കും ശ്രീകാന്തിനും ആശ്വാസം ആയിരുന്നു.

ശ്രീയുടെ ക്ലാസ്മേറ്റ് ആയിരുന്നു സ്ഥലത്തെ പുതിയ എസ് ഐ. അതു കുറച്ചൂടെ കാര്യങ്ങൾ എളുപ്പമാക്കി.

അതുവരെ നടന്ന കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അരവിന്ദൻ എത്തിക്കഴിയുമ്പോൾ പരാതിയുമായി ചെല്ലാമെന്ന ധാരണയിൽ അവർ പിരിഞ്ഞു.

അമ്പലത്തിന്റെ വഴിയിലേക്ക് തിരിയുമ്പോൾ ആയിരുന്നു ശ്രീയുടെ ചോദ്യം.,

” ഹരീ.. ആ റജിസ്ട്രാറെ നമുക്ക് വിശ്വസിക്കാമോ…”

” മ്മ്..ഇനി അയാൾക്ക് ഇതിനു മേൽ ഒന്നും ചെയ്യാൻ സാധിക്കില്ല ശ്രീ…അങ്ങനെ അയാൽ അയാൾ കുടുങ്ങുമെന്ന ബോധ്യയിട്ടുണ്ട്…നമ്മുടെ കൂടെ നിന്നാലെ രക്ഷപെടാൻ പറ്റുള്ളുന്നയാൾക്ക് അറിയാം ..” ഹരിയുടെ മുഖത്തു പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു.

” മ്മ്.., നമ്മളൊന്ന മനസ് വെച്ചിരുന്നെങ്കിൽ ഇതു ഒക്കെ നേരത്തെ തീർന്നേനെ…” ശ്രീ ഒരു ശാസന പോലെ ഹരിയെ നോക്കി.

” മ്മ്. ശെരിയാണ്‌..പക്ഷെ…സിദ്ധു, ഇന്ദു…ഒന്നും നമ്മളറിയാതെ പോയേനെ.. ഇല്ലെടാ… ഇതാണ് ദൈവനിശ്ചയം…. അരവിന്ദൻ ,ഇന്ദു, സിദ്ധു…ദൈവം ബന്ധിച്ച ചാരടാണത്.. പൊട്ടിച്ചെറിയാൻ അവർക്ക് മാത്രേ സാധിക്കു…” ഹരി പറഞ്ഞു നിർത്തി.

അവർ അമ്പലത്തിലേക്ക് കയറി.
*********** ********** ***********

അരവിന്ദനും ഇന്ദുവും ഹൈദരാബാദിൽ നിന്നും പിറ്റേന്ന് ഉച്ചയോടെ തിരിചെത്തി. വൈകുന്നേരം തെരുവോരത്തുകൂടെ മെല്ലെ നടക്കുകയായിരുന്നു ഇരിവരും.

നിശബ്ദമായ നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

” ഇന്ദു…” അവസാനം അരവിന്ദന് തന്നെ മൗനം ഭഞ്ജിച്ചു.

“പറഞ്ഞോളൂ…അരവിന്ദാ…”

” മ്മ്…പറയാൻ ഒത്തിരിയൊക്കെ മനസിൽ കൊണ്ടുനടന്നിരുന്നു…ഒരു കാലത്ത്…. ഇപ്പോ…ന്തോ…ഒരു വല്ലായ്മയാണ്..”
അരവിന്ദൻ ഒന്നു നിർത്തി.

“മ്മ്…ഒന്നും പറയാതെ പോയതിൽ….” അയാൾ പറയാൻ വന്നത് പകുതിക്ക് വച്ചു നിർത്തി.

” …അറിയാതെ പോയതിൽ എനിക്കും ….”

” ചെറിയ പ്രായത്തിൽ നമ്മൾ എന്തൊക്കെ ആഗ്രഹിക്കും അരവിന്ദാ…ഡോക്ടർ ആവാൻ..പിന്നെ കുറേക്കൂടി വളരുമ്പോൾ ടീച്ചർ ആവൻ…പിന്നെ ഇഷ്ട്ടങ്ങൾ അങ്ങനെ മാറിമാറി വരും..അതിനിടയിൽ ഉള്ളിൽ കടന്നു കൂടിയതാണ് ആർമി ഓഫീസറെ വിവാഹം ചെയ്യണമെന്ന്…അതിനർത്ഥം ങ്ങനെയൊരാളെ മാത്രമേ വിവാഹം ചെയ്യൂ ന്നല്ലായിരുന്നു….” അവൾ വിഷാദത്തിൽ ഒന്നു പുഞ്ചിരിച്ചു പിന്നെ തുടർന്നു.

” …പിന്നെ ന്റെ ആഗ്രഹം അത്ര ശക്തമായത് കൊണ്ടാവും പഠനം കഴിഞ്ഞിങ് വന്നിറങ്ങിയപ്പോ തന്നെ സിദ്ധുന്റെ ആലോചന വന്നത്. ആർക്കും ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല. പെട്ടന്ന് തന്നെ വിവാഹം…പക്ഷെ അതിൽ ഇത്ര വലിയൊരു കെട്ടുപാടുകൾ ഉണ്ടാകുമെന്ന് ആരറിഞ്ഞു…”

അരവിന്ദൻ എല്ലാം കേട്ട് അവളുടെ ഒപ്പം നടന്നു.

” മ്മ്…ശെരിയാണ്‌ ഇന്ദു…എനിക് അന്നും എന്നും…സ്വപ്നങ്ങളിൽ ഇന്ദു മാത്രമേ ഉണ്ടായിരുന്നുള്ളു…. ഇന്ദുവിനെ നഷ്ട്ടമാകും എന്നു വന്നിടത്തു മറ്റെല്ലാം ഉപേക്ഷിച്ചു…” അതുകേട്ട് അവളുടെ മനസ് നൊമ്പരപ്പെട്ടു.

“മ്മ്….അരവിന്ദാ..ഒന്നു ചോദിച്ചോട്ടെ….” അവൾ പെട്ടന്ന് അരവിന്ദന് മുൻപിൽ കയറി അവനു അഭിമുഖം നിന്നു.

” ഒരു പക്ഷെ…സിദ്ധു…ജീവനോടെ ഉണ്ടായിരുന്നെങ്കിൽ…ഞങ്ങൾ ഒരു നൂറു വർഷം ഒന്നിച്ചുണ്ടായിരുന്നെങ്കിൽ … അരവിന്ദൻ എന്തു ചെയ്തേനെ….” അവൾ അരവിന്ദനെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

അരവിന്ദൻ തന്നോട് തന്നെ ആ ചോദ്യം ചോദിച്ചു.

താൻ എന്തു ചെയ്തേനെ….

ഉത്തരം കിട്ടാതെ അയാൾ ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു,

” ഞാൻ …കാത്തിരുന്നേനെ… എന്നും…. ഒരിക്കലും വരില്ല എന്നറിഞ്ഞു കൊണ്ടു തന്നെ….കാരണം…എനിക്കത്രക്ക് ഇഷ്ട്ടമാണ്….ഈ ഇന്ദുമിത്രയെ….” അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷമിരുന്നു.

പിന്നെ അകലേക്ക് നോക്കി പുഞ്ചിരിച്ചു.

” മ്മ്…അരവിന്ദന്റെ ആഗ്രഹം എന്നിലും ശക്തമായിരുന്നു….പക്ഷെ..അതിനു സിദ്ധുവിന്റെ ജീവന്റെ വിലയുണ്ടായിരുന്നു… അരവിന്ദാ…”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു അരവിന്ദനതിൽ ലയിച്ചു അവളുടെ കാഴ്ചയിൽ നിന്നു മറഞ്ഞു.

Nb: കഥയിൽ പരാമര്ശിച്ചിരിക്കുന്ന നിയമങ്ങളും നടപടികളും പരിമിതപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. മിലിറ്ററി ലോ ഓരോ റാങ്കിൽ ഉള്ള സൈനീകരേയും വിവിധ തരത്തിലുള്ള കോടതിയിലാണ് വിചാരണ നടപ്പാക്കുന്നത്. കഥയുടെ ആസ്വാദനത്തിനു വേണ്ടി അതിന്റെ സങ്കീര്ണതകളിലേക്ക് കടക്കാതെ ഏതാനും ഭാഗങ്ങൾ മാത്രം പരാമർശിച്ചു പോന്നിരിക്കുന്നു. കഥയായി മാത്രം കണ്ടു സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ– ദീപ

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14