Friday, January 17, 2025
Novel

അർച്ചന-ആരാധന – ഭാഗം-1 & 2

എഴുത്തുകാരി: വാസുകി വസു

ഭാഗം-1 & 2 ഇന്നാണ് കോളേജ് Fresher’s day.നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.സീനിയേഴ്സായ ആൺകുട്ടികളും പെൺകുട്ടികളും ഓരോ ഗ്യാങ്ങുകളായി ക്യാമ്പസ് അലങ്കരിക്കാനുളള ശ്രമത്തിലാണ്. ക്ലാസ് പതിവായി കട്ട് ചെയ്യുന്നവരും വല്ലപ്പോഴും വരുന്നവരും ഇന്നത്തെ ദിവസം അവിടെ ഹാജരാണ്.ഇന്നത്തെ ഒരുദിനം പോലെ മറ്റൊരു ദിവസവും ഇത്രയും ആനന്ദകരമായിരിക്കില്ല. “ഡാ എന്തായി വല്ലതും നടക്കുമോ” മുട്ടോളം മുടിയുളള നീണ്ട് മെലിഞ്ഞൊരു പെൺകുട്ടി എൻഫീൽഡിന് അരികിൽ നിൽക്കുന്ന ആൺകുട്ടികളുടെ അടുത്തെത്തി.

“നീയെവിടെ പോയിരിക്കുവാരുന്നെടീ” കൂട്ടത്തിൽ കട്ടത്താടിയുളളവനും മുടി വളർത്തി കൂട്ടിച്ചേർത്തു റിബൺ വെച്ചു കെട്ടി ആകാശത്തേക്ക് കുത്തി നിർത്തിയതു പോലെ വെച്ചിട്ടുണ്ട്. “ഓ.. ലവന്റെ പിറകെ ഇന്നും നടന്നിട്ട് വരുവാടാ.ഒരുരക്ഷയുമില്ല.അടുക്കുന്നില്ല” “എടീ നിനക്ക് നാണമില്ലേ അവന്റെ പിന്നാലെ നടക്കാൻ. ഞങ്ങൾ ഇത്രയും സുമുഖന്മാർ ഉണ്ടായിട്ടും നിനക്ക് പോരേ” കൂട്ടത്തിലെ ബുജിയുടെ ചോദ്യം കേട്ടതും അവളിൽ കോപം ആളിക്കത്തി. “ഒന്നു പോയേടാ..പ്രേമിക്കാൻ പറ്റിയ ചരക്ക്” “ഡീ അവനൊനരു തമാശ പറഞ്ഞതല്ലേ.

നീ വിട്ടേക്ക്” ചിരിയോടെ സുമുഖനായവൻ പറഞ്ഞതോടെ അവളുടെ കോപം പതിയെ ആറിത്തുടങ്ങി. “എടാ ആഗ്രഹിച്ചത് നേടിയെടുക്കുന്നൊരു സംതൃപ്തി ഇങ്ങോട്ട് ഫ്രീയായി കിട്ടുന്നതിനോട് തോന്നില്ല” നെടുവീർപ്പെട്ടു അവൾ. അവൾ പറയുന്നത് ശരിയാണെന്ന് മറ്റുള്ളവർക്ക് അറിയാം.എന്നാലും കിട്ടില്ലെന്ന് അറിയാമെന്ന ഒന്നിന്റെ പിറകെ എന്തിനാണ് നടക്കുന്നതെന്നാണ് മനസ്സിലാകാത്തത്.അതോ അതൊരു പ്രതികാരമാണോ? എല്ലാം കണ്ടറിയണം. തമിഴ്നാട്ടിലെ പ്രമുഖ കോളേജാണ് L J K college.

കേരളത്തിലെ സമ്പന്നന്മാരുടെ 90% മക്കളും പഠിക്കുന്ന കോളേജ്. നാട്ടിലൊന്നും ഇവർക്ക് അഡ്മിഷൻ ലഭിക്കില്ല.കാരണം മറ്റൊന്നുമല്ല.എത്രയൊക്കെ ഡൊണേഷൻ ഫീ കെട്ടിവെക്കാമെന്ന് പറഞ്ഞാലും കിട്ടില്ല.നല്ല മാർക്ക് കൂടി വേണമേ.നന്നായി മാർക്കുണ്ടെങ്കിൽ മാത്രമേ കോളേജിന്റെ പേര് നില നിർത്താൻ കഴിയൂന്ന് അധികൃതർക്ക് അറിയാം. ഇനി നമുക്ക് ആ പെൺകുട്ടിയെയും ആൺകുട്ടികളേയും പരിചയപ്പെടാം.അഞ്ചംഗ ഗ്യാങ്ങിലെ ഏക പെൺകുട്ടി ആരാധന.പേരിലെ തനിമ സ്വഭാവത്തിലില്ല. പണക്കൊഴുപ്പിന്റെ അഹങ്കാരവും ജാഡയുമെല്ലാം അവളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.

എപ്പോഴും സ്റ്റൈലിഷ് ലുക്കിലാണ് വരവും പോക്കുമെല്ലാം.അവൾക്കൊരു അപവാദമായുളളത് നീണ്ട കോലൻ മുടിയാണ്.അത് മുറിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെങ്കിലും ഉള്ളിലടക്കി വെച്ചിരിക്കുകയാണ്. മരണക്കിടക്കിയിൽ വെച്ച് അമ്മ കീർത്തി ആവശ്യപ്പെട്ടത് അതൊന്നുമാത്രം ആയിരുന്നു. പാരമ്പര്യമായി നീണ്ടകോലൻ മുടിയുളളവരാണ് കീർത്തിയുടെ പിൻ മുറക്കാർ.മകളുടെ തെറിച്ച സ്വഭാവം അറിയാവുന്നതിനാലാണ് അവർ അങ്ങനെ വാക്ക് വാങ്ങിച്ചതും. കൂടെയുള്ള ആൺകുട്ടികൾ അശ്വിൻ, അജിൻ,ബിനോജ്,നിഥിൻ.അവരും പ്രമുഖ സമ്പന്നരുടെ മക്കൾ.

കോളേജിൽ അറിയപ്പെടുന്ന ചെകുത്താൻ ഗ്രൂപ്പ്. അവരുടെ ലീഡർ ആരാധനയാണ്.പൊതുവേ ക്യാമ്പസിൽ ഗ്യാങ്ങ് തിരിഞ്ഞ് അടിയും ബഹളവുമെല്ലാം ഉണ്ട്. പക്ഷേ ഇന്നത്തെ ദിവസം എല്ലാം ഒഴിവാക്കി നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കോളേജിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന വരും അല്ലാതെ റൂം റെന്റിനു എടുത്ത് താമസിക്കുന്നവരും ഉണ്ട്. ആരാധന ഹോസ്റ്റലിൽ ആണ്. നല്ലൊരു തുക മുടക്കിയതിനാൽ നാലാൾ താമസിക്കണ്ട റൂമിൽ അവളൊറ്റക്കാണ്.മറ്റൊരാളുടെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നില്ല അവൾ. പപ്പ അരവിന്ദ് നമ്പ്യാർ മകളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കും.

ബിസിനസ്സുകാരനായ അയാൾക്ക് മകളെ എവിടെ ശ്രദ്ധിക്കാൻ സമയം. പണം നൽകിയാൽ എല്ലാം ശരിയാകുമെന്നാണ് അയാളുടെ വിശ്വാസം. ക്യാമ്പസിലേക്ക് നവാഗതർ വരാൻ തുടങ്ങിയതോടെ അവർ എഴുന്നേറ്റു. ഏറ്റവും ലാസ്റ്റാണ് അവർ നിന്നത്.മറ്റ് ചിലരും ഗ്യാങ് തിരിഞ്ഞ് ഗേറ്റിന് അരികിൽ നിൽപ്പുണ്ട്.പുതിയവർക്ക് സ്വീറ്റ്സ് നൽകി വരവേൽപ്പ് തുടങ്ങി. .അപ്പോഴാണ് ആരാധനയുടെ മിഴികൾ ഒരാളിൽ തറഞ്ഞത്.കണ്ണുകളിൽ ദീപനാള ശോഭയേറി.മുഖം ചുവന്ന് തുടുത്തു.തെല്ലൊരു നാണം അവളിൽ ഉണ്ടായി. അക്ഷയ്.

ആരാധനയുടെ മനം കവർന്ന ചെറുപ്പക്കാരൻ.അവളുടെ ജ്യൂനിയർ. ഇപ്പോഴത്തെ ആൺകുട്ടികളെ പോലെ ഫാഷനോ കാര്യങ്ങളോ ഒന്നുമില്ല. ലളിതമായ വേഷം മുഖത്ത് എപ്പോഴും പുഞ്ചിരി. അവളിലൊരു കുതിച്ചു ചാട്ടമുണ്ടായി.അവന് അടുത്തേക്ക് ഓടാൻ തുനിഞ്ഞവൾ പിടിച്ചു നിർത്തിയതു പോലെ നിന്നു.ഷോക്കേറ്റത് പോലെ വിറച്ചു.അവന് പിന്നിലൊരു പെൺകുട്ടി.ഭയന്ന് ഇരുണ്ടത് പോലെയുണ്ട്.. തറഞ്ഞ് നിന്നിരുന്ന ആരാധനക്ക് സമീപം അക്ഷയും ആ കുട്ടിയും കൂടി നടന്നു വന്നു.അപ്പോഴും ഷോക്കിൽ നിന്ന് അവൾ ഉണർന്നിരുന്നില്ല.

“എടോ താൻ ഇവിടെയെങ്ങുമല്ലേ” അക്ഷയുടെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി. “മ്മ്.. മ്മ്..” “ഇത് അർച്ചന.. ” തനിക്ക് പിന്നിൽ നിന്ന കുട്ടിയെ മുന്നിലേക്ക് അക്ഷയ് നീക്കി നിർത്തി. “നാട്ടിൽ നിന്നാണ്.. ആൾ പാവമാണ്. ഇനി നമ്മുടെ കോളേജിൽ കാണും.തന്റെയൊരു കണ്ണ് ഇവളിൽ ഉണ്ടാകണം” അക്ഷയ് പറഞ്ഞതൊന്നും ആരാധന കേട്ടിരുന്നില്ല. കണ്മുമ്പിൽ നിൽക്കുന്ന അർച്ചനയെ കണ്ണുമിഴിച്ച് അതിലുപരി അവിശ്വസനീയതോടെ ശ്രദ്ധിച്ചു.സ്വന്തം കണ്ണുകൾ തന്നെ ചതിക്കുകയാണെന്ന് അവൾ കരുതി. കാഴ്ചയിൽ തന്റെ രൂപവും ഭാവവും നിറവും ഉയരവും വണ്ണവുമെല്ലാം അവൾക്കുണ്ട്.

എന്തിനേറെ പറയുന്നു.മുടിയും സെയിം.താനെങ്ങെനെ മുടി കെട്ടിവെച്ചിരിക്കുന്നു അതുപോലെ ഉണ്ട്. ചുരുക്കത്തിൽ ഇരട്ടകളെ പോലെ .യാതൊരു മാറ്റവുമില്ല.തന്നെ കണ്ടില്ലെങ്കിൽ അർച്ചനയെ കണ്ടാൽ മതി. പാവമൊന്നുമല്ല.മൂർച്ചയുള്ള നോട്ടം ഏത് കാരിരുമ്പും തുളച്ചു കയറും.ആരാധനയുടെ സെയിം നോട്ടം.കണ്ണുകൾക്ക് കാന്തിക ശക്തി. അർച്ചനയുടെ മിഴികളും ആരാധനയിൽ ആയിരുന്നു.തന്നെ വാർത്തു വെച്ചതുപോലെയുണ്ട്.ആരാധന സീനിയർ എങ്കിൽ അർച്ചന നവാഗത.അത്രയെയുള്ളൂ ആകെയൊരു വ്യത്യാസം. അവൾക്ക് തന്നോടെന്തക്കയോ ചോദിക്കണമെന്നും പറയണമെന്നും ഉണ്ടെന്ന് ആരാധനക്ക് തോന്നി.

അതിനു മുമ്പേ അക്ഷയ് അവളുടെ കയ്യും പിടിച്ചു മുന്നോട്ടു നീങ്ങി. അതിനിടയിൽ അർച്ചന തിരിഞ്ഞൊന്ന് നോക്കി. .കാരിരുമ്പ് തുളച്ചു കയറുന്ന മൂർച്ചയുള്ളൊരു നോട്ടം..അതിൽ എന്തെക്കയോ അർത്ഥങ്ങൾ ഉണ്ടായിരുന്നു. “സ്നേഹം അത് കൊടുക്കാനുളളതാണ്.അത് അർഹതപ്പെട്ടവർക്ക്..അല്ലാതെ മനസിൽ പൂട്ടിവെച്ച് നടക്കാനുളളതല്ല‌.. അർച്ചനയുടെ മിഴികളും ആരാധനയിൽ ആയിരുന്നു.തന്നെ വാർത്തു വെച്ചതുപോലെയുണ്ട്.ആരാധന സീനിയർ എങ്കിൽ അർച്ചന നവാഗത.അത്രയെയുള്ളൂ ആകെയൊരു വ്യത്യാസം. അവൾക്ക് തന്നോടെന്തക്കയോ ചോദിക്കണമെന്നും പറയണമെന്നും ഉണ്ടെന്ന് ആരാധനക്ക് തോന്നി.

അതിനു മുമ്പേ അക്ഷയ് അവളുടെ കയ്യും പിടിച്ചു മുന്നോട്ടു നീങ്ങി. അതിനിടയിൽ അർച്ചന തിരിഞ്ഞൊന്ന് നോക്കി. .കാരിരുമ്പ് തുളച്ചു കയറുന്ന മൂർച്ചയുള്ളൊരു നോട്ടം..അതിൽ എന്തെക്കയോ അർത്ഥങ്ങൾ ഉണ്ടായിരുന്നു. “സ്നേഹം അത് കൊടുക്കാനുളളതാണ്.അത് അർഹതപ്പെട്ടവർക്ക്..അല്ലാതെ മനസിൽ പൂട്ടിവെച്ച് നടക്കാനുളളതല്ല‌.. ” എന്തുവാടീ അന്തം വിട്ടു നിൽക്കുന്നത്. ആകെ കിളിപോയോ” നാൽവർ സംഘം ആരാധനയുടെ അടുത്തേക്ക് ചുവടുകൾ വെച്ചു. പെട്ടെന്ന് അവൾക്ക് സ്വബോധം വീണ്ടു കിട്ടിയത്.അതുവരെ അർച്ചന പോയ ഭാഗത്തേക്ക് നോക്കി നിൽക്കുവായിരുന്നു.

“എങ്ങനെ കിളി പറക്കാതിരിക്കുമെടാ.എന്നെ വാർത്ത് വെച്ചതു പോലെയൊരണ്ണം പോയത് കണ്ടില്ലേ” “എവിടെ?” ആശ്ചര്യത്തോടെ അവർ ഒരുമിച്ച് ചോദിച്ചു. അവൾക്കാണെങ്കിൽ ദേഷ്യവും ഇരച്ചു വന്നു.മൂക്കിൻ തുമ്പത്താണ് ആരാധനക്ക് ദേഷ്യം. അതവർക്കും അറിയാം.പക്ഷേ അവളെ ഭയമാണ് അവർക്കെല്ലാം.കോപം വന്നാലെന്തും വിളിച്ചു പറയും.നാക്കിന് എല്ലില്ലാത്തൊരു സാധനം.തന്നെയുമല്ല ആരാധനയുടെ പപ്പ അരവിന്ദൻ നമ്പ്യാർക്ക് രാഷ്ട്രീയത്തിലും നല്ല സ്വാധീനമുണ്ട്. കളളക്കടത്തും ഉണ്ടെന്നാണ് കേട്ടുകേൾവി.

മകൾക്കെന്തെങ്കിലും സംഭവിച്ചാൽ അയാൾ അടങ്ങിയിരിക്കില്ല. “നീയൊന്നും കാണില്ലെടാ..പുതിയവളുമാരുടെ ശരീരത്തിലല്ലേ നിന്റെയൊക്കെ കണ്ണുകൾ” അവളുടെ സംസാരം കേട്ടു അവന്മാരൊന്ന് ചമ്മി. “അത് പിന്നെ ഇപ്പോഴുളളതിനെയെല്ലാം കണ്ടു മടുത്തതല്ലേ.ഫ്രഷസ് കാണുമ്പോഴാണ് ഒരുമനസ്സുഖം” അത് പറഞ്ഞ അശ്വിനെ അവളൊന്ന് ചുഴിഞ്ഞ് നോക്കി. “എടാ നീയൊക്കെ ഒരുമയത്തിൽ നോക്ക്.ഇല്ലെങ്കിൽ അവളുമാർ പേടിച്ചു പോകും.നിന്റെയൊക്കെ നോട്ടം കണ്ടാൽ റേപ്പ് ചെയ്യുന്നത് പോലെയാണ്” അരാധനയുടെ ഡയലോഗിൽ ചെകുത്താൻസ് ചൂളിപ്പോയി.

ഈ നാൽവർ സംഘം കുറച്ചു അപകടകാരികളാണ്.ഏതെങ്കിലുമൊരു പെണ്ണിനെ സ്കെച്ച് ചെയ്താൽ ഏത് വിധേയനെയും പൊക്കിയിരിക്കും.ആദ്യം വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നൽകും.നടന്നില്ലെങ്കിൽ പ്രണയം പറയും.ഇതിലൊന്നും പെൺകുട്ടികൾ വീഴില്ലെങ്കിൽ ഇതിനു മുമ്പ് ഇവരുടെ ഇരകളായർ അല്ലെങ്കിൽ ഇവരുടെ കാമുകിമാർ വഴി ഇരകളെ വീഴ്ത്തും. ഹോസ്റ്റൽ ബാത്ത് റൂമുകളിൽ ഒളിക്യാമറാ വെച്ചിട്ട് അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തും.എന്നിട്ടത് ചെകുത്താൻസിന്റെ കൈവശം എത്തിക്കും.പിന്നെയത് വെച്ചിട്ടാകും ഭീഷണി. പലരും നാണക്കേട് ഭയന്ന് പോലീസിലോ വീട്ടിലോ പരാതിപ്പെടാറില്ല.

ഒരെയൊരു പ്രാവശ്യത്തേക്ക് വഴങ്ങി കൊടുക്കുമ്പോളാകും ഒന്നിലേറെ പേര് ഉണ്ടെന്ന് അറിയിന്നത്.പിന്നെ അവർക്കും കൂടി അടിമപ്പെടണം.എല്ലാം കഴിഞ്ഞിട്ട് ഇരകളെ ബോദ്ധ്യപ്പെടുത്താൻ ഡിലീറ്റ് ചെയ്യും.പക്ഷേ ഇതിന്റെ കോപ്പികൾ മറ്റുളളവർ മൊബൈലിൽ പകർത്തിയട്ടുണ്ടാകും. പിന്നീട് വീണ്ടും വിളിക്കുമ്പോഴാകും കിടപ്പറ രംഗങ്ങളിലും ചിത്രീകരിച്ചിട്ടുണ്ടെന്ന് അറിയുന്നത്.അപ്പോഴേക്കും ഇരകൾക്ക് രക്ഷപ്പെടാനുളള വഴികളും അടഞ്ഞിരിക്കും. മറ്റ് ചിലരാകട്ടെ വീട്ടിൽ നിന്ന് കിട്ടുന്ന പണം അടിച്ചു പൊളിക്കാൻ തികയാതെ വരുമ്പോൾ സ്വയം ഇറങ്ങി തിരിക്കും.

മറ്റുള്ളവരെ കൂടി ഇതിനായി ചിലർ പ്രലോഭിക്കും.അങ്ങനെ പല രീതിയിലാണ് മറുനാടൻ കോളേജിൽ സംഭവിക്കുന്നത്.എല്ലാവരും ഇല്ല..എന്നാൽ ചിലർ അങ്ങനെയാണ്. ഇവന്മാരുടെ തന്ത്രങ്ങളൊന്നും ആരാധനയിൽ നടക്കില്ല.അവരെ തൂക്കി വിറ്റ കാശ് അവളുടെ കയ്യിലുണ്ട്.പോൺ സൈറ്റൊക്കെ ആരാധന കാണാറുണ്ട്. ഒരിക്കൽ ഇത് മനസിലാക്കിയ ബിജിൻ ജസ്റ്റ് ഇര കോർത്ത് ചൂണ്ടയിട്ട് നോക്കി.കരണം പുകച്ചായിരുന്നു അടി വീണത്.അതോടെ അവന് മതിയായി.

“എന്തിനും ഏതിനും ഞാൻ നിന്നോടൊക്കെ കൂടുന്നെന്ന് കരുതി എന്നെയും ആ രീതിയിൽ കാണരുത്” കോപം കൊണ്ട് വിറച്ചയവളെ തണുപ്പിക്കാൻ ബാക്കിയുളളവർ കുറച്ചു പ്രയാസപ്പെട്ടു. ബിജിനെ തല്ലിയതിന്റെ പക ചെകുത്താൻ ടീമിൽ ഒടുങ്ങാതെ കിടപ്പുണ്ട്. ആരാധനയുടെ പപ്പയെ ഭയന്നാണ് ഒന്നിനും മുതിരാത്തത്.അല്ലെങ്കിൽ പകരം വീട്ടാനൊരു അവസരത്തിനായിട്ട് അവർ കാത്തിരിക്കുന്നു. അഹങ്കാരിയും തന്റേടിയുമാണെങ്കിലും ആരാധനയുടെ ഉള്ളിലൊരു സാധാരണ പെൺകുട്ടി ഉറങ്ങി കിടപ്പുണ്ട്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നൊരു രൂപം.

അവളത് പുറമേ പ്രകടിപ്പിക്കാറില്ല.കാരണം കാണുന്ന എല്ലാവരെയും അവൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്നോളം മനസ്സിൽ. പ്രണയം തോന്നിയത് തന്റെ ജ്യൂനിയറായ അക്ഷയ്നോട് മാത്രമാണ്. അവന്റെ ശാന്തമായ സ്വഭാവവും പെരുമാറ്റവും അവളെ അത്രയേറെ ആകർഷിച്ചിരുന്നു. തന്റെ പ്രണയം അവനെ അറിയിച്ചപ്പോഴൊക്കെ അക്ഷയ് നിരുൽസാഹപ്പെടുത്തിയട്ടേയുള്ളൂ.അതിന് അവനു വ്യക്തമായ കാരണവുമുണ്ട്.താൻ ആരാണെന്നും എന്താണെന്നും വ്യക്തമായ ബോദ്ധ്യം അവനുണ്ടെന്നത് തന്നെ. എന്നാലും ആരാധന പിന്മാറാൻ തയ്യാറല്ല.

എന്നെങ്കിലും തന്റെ പ്രണയം അക്ഷയ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്. “എന്നിട്ട് അവളെവിടെ നിന്നെ പോലെയിരിക്കുന്നത്” അശ്വിനു അതറിയാൻ ആയിരുന്നു തിടുക്കം. അക്ഷയും അർച്ചനയും പോയിടത്തേക്കവൾ വിരൽ ചൂണ്ടി. എന്നാൽ അവിടം ശൂന്യമായിരുന്നു. നവാഗതർക്കുളള സ്വീകരണം അവസാനിച്ചതോടെ അവർ ക്ലാസിലേക്ക് പോയി. ഫസ്റ്റ് ഹവർ കഴിഞ്ഞതോടെ ആരാധനക്ക് ബോറടിച്ചു.ക്ലാസ് കട്ടു ചെയ്തു ഇറങ്ങി.കൂടെ ചെകുത്താൻസും.അവന്മാരുടെ ലക്ഷ്യം ആരാധനയുടെ സാമ്യമുള്ള അർച്ചന ആയിരുന്നു.

ആരാധന അക്ഷയിനെ തിരഞ്ഞ് നടന്നപ്പോൾ ചെകുത്താൻസ് അർച്ചനയെ തേടിയിറങ്ങി.ഒടുവിൽ അവർ കണ്ടുപിടിച്ചു അർച്ചനയെ.കാഴ്ചയിൽ ആരാധന തന്നെ. അവരുടെ ചുണ്ടിലൊരു മന്ദഹാസം കളിയാടി. “മച്ചി ആരാധനയെ പോലെ കിടിലൻ.അവളെ കിട്ടിയില്ലെങ്കിൽ തൽക്കാലം നമുക്ക് അർച്ചനയെ കൊണ്ട് തൃപ്തിപ്പെടാം” ചെകുത്താൻസിലെ ബിജിൻ പറഞ്ഞു. അതോടെ അർച്ചന അവന്മാരുടെ സ്കെച്ചിലായി. ക്യാമ്പസിന്റെ ഗ്രൗണ്ടിലെ പേരറിയാത്തൊരു മരച്ചുവട്ടിൽ മൊബൈലിൽ പണിയുകയാണ് ആരാധന.അക്ഷയിനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.

അതിനാൽ അവളാകെ കലിപ്പിലാണ്.. വൈകുന്നേരം വരെ അവിടെയും ഇവിടെയും കറങ്ങിയട്ട് നേരെ ഹോസ്റ്റലിൽ ആരാധന ചെന്നു.വാർഡൻ ഒരു മദ്ധ്യവയസ്ക്കയാണ്.ഒരുമദാലസ.തമിഴത്തി.മലയാളം നന്നായി സംസാരിക്കും അവർ. “മോളേ ഹോസ്റ്റലിൽ റൂം തികഞ്ഞില്ല.അതുകൊണ്ട് ഒരു കുട്ടിയെ നിന്റെ റൂമിൽ ആക്കിയട്ടുണ്ട്” അവർ അത്രയും പറഞ്ഞത് ഓർമ്മയുള്ളൂ.പിന്നെ കേട്ടത് തമിഴിൽ കേട്ടാലറക്കുന്ന തെറിയായിരുന്നു. “രണ്ടു ദിവസം അഡ്ജസ്റ്റ് ചെയ്താൽ മതി. അതിനകം വേറെ റൂം ശരിയാക്കാം” അവർ തൊഴുതു. “ഇന്ന് രാത്രിക്കുള്ളിൽ മാറ്റിക്കോണം.

ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും” വാർഡൻ വിറച്ചു പോയി. ആരാധന കലിപ്പോടെ റൂമിലേക്ക് ചെന്നു.വന്നവളെ റാഗ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ മുറിയിൽ എത്തിയ ആരാധനക്ക് ആളെ കാണാൻ കഴിഞ്ഞില്ല. ബാത്ത് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവൾ അതിനകത്ത് ഉണ്ടെന്ന് മനസ്സിലായി.ആൾ പുറത്തേക്ക് വരുന്നതു വരെ ആരാധന വെയ്റ്റ് ചെയ്തു. ഡോറ് തുറക്കുന്ന ശബ്ദം കേട്ടാണ് ആരാധന തിരിഞ്ഞ് നോക്കിയത്.സ്തംഭിച്ചു നിന്നു പോയി… “അർച്ചന… അവളും അതേ ഷോക്കിലായിരുന്നു.രണ്ടു പേരും പരസ്പരം പ്രതീക്ഷിച്ചില്ലെന്ന് ചുരുക്കം.

ആരാധനയുടെ മുഖത്ത് വിവേചിക്കാനറിയാത്തൊരു ഭാവം‌.അവൾ അർച്ചനയെ ശ്രദ്ധിച്ചു. നാട്ടിൻ പുറത്തെ പാവാടയും ബ്ലൗസുമാണ് വേഷം.മുന്നോട്ടിട്ട മുടിയിഴകളിൽ നിന്ന് ജലകണങ്ങൾ ബ്ലൗസിലേക്കിറ്റ് വീഴുന്നു.അവിടെമാകെ നനഞ്ഞിരിക്കുന്നു. രാവിലത്തെ മൂർച്ചയേറിയ നോട്ടമല്ല ഇപ്പോൾ.. ചുണ്ടിലൊരു പുഞ്ചിരിയൊക്കെയുണ്ട്. വാർഡൻ പമ്മി പതുങ്ങി അവിടെയെത്തി.പുതിയ പെൺകുട്ടി ആരാധനയെ പോലെയാണ്. അതിന്റെ രഹസ്യം അറിയാനാണു അവർ വന്നത്.മനപ്പൂർവ്വം ആണ് ആരാധനയുടെ റൂമിലാക്കിയതും.

അല്ലാതെ മറ്റ് മുറികളിൽ ഒഴിവില്ലാഞ്ഞിട്ടല്ല. ” എന്താ ചേച്ചി” അർച്ചന വാർഡനെ കണ്ടിരുന്നു. അതാണ് അവൾ ചോദിച്ചതും.അപ്പോഴാണ് ആരാധൻസ് വാർഡനെ ശ്രദ്ധിച്ചത്. “എന്താ നിങ്ങളിവിടെ” മൂർച്ചയേറിയ ചോദ്യം. “അല്ല അർച്ചനെയെ ഇവിടെ നിന്ന് മാറ്റാം” അവർ നിന്ന് പരുങ്ങി. “വേണ്ടാ..അവളും ഈ റൂമിൽ തങ്ങിക്കോട്ടെ” ആരാധന അങ്ങനെ പറയുമെന്ന് അർച്ചനയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.വാർഡനും ഞെട്ടി.അങ്ങനെയൊരു മറുപടി അവരും കരുതിയില്ല.കൂടുതൽ ആരാധനയുടെ വായിൽ നിന്ന് കേൾക്കണ്ടെന്ന് കരുതി അവർ സ്ഥലം കാലിയാക്കി. അർച്ചന പുഞ്ചിരിച്ചു കൊണ്ട് ആരാധനയുടെ സമീപമെത്തി…

(തുടരും) ഒരേ സ്വഭാവവും രൂപസാദ്ര്യശ്യവുമുളള അർച്ചനയുടേയും ആരാധനയുടേയും കഥ ഇവിടെ തുടങ്ങുകയാണ്.ഇതൊരു ഫാമിലിയോ സസ്പെൻസ് ത്രില്ലർ ഒന്നും അല്ല.ക്യാമ്പസ് പശ്ചാത്തലത്തം നിലനിർത്തി ഒരുപ്രതികാര പ്രണയകഥ മാത്രം. ട്വിസ്റ്റ് എന്ന എന്റെ വീക്കിനസ് ഇതിൽ ഇല്ല. .നവമി പോലെ വ്യത്യസ്ത സ്റ്റോറിയാകും.. സ്നേഹപൂർവ്വം ©വാസുകി വസു