Saturday, January 18, 2025
Novel

❤️അപൂര്‍വരാഗം❤️ ഭാഗം 45-47 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

ബാബയുടെ മരണശേഷം ആണ് ഓരോ ബന്ധുക്കൾ സ്വത്ത് മോഹിച്ചു എത്തിയത്. പക്ഷേ എല്ലാം മുന്കൂട്ടി കണ്ടത് പോലെ ബാബ എല്ലാം എന്റെയും അപ്പുവിന്റെയും പേരില് എഴുതി വച്ചിരുന്നു…

പിന്നെ.. അവരുടെ ദേഷ്യം ഞങ്ങളോട് ആയി…

ഞങ്ങളെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കിയില്ല…

അവള് സേഫ് ആയിട്ട് ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചതാണ്… പക്ഷേ.. ഒന്നര വര്ഷം മുന്നേ നടന്ന ഒരു കാർ അപകടത്തിൽ അപ്പു….”

ബാക്കി പറയാൻ ആകാതെ വീർ നിന്നു..

” എന്ത്… എന്താ എന്റെ മോൾക്ക് പറ്റിയത്… ”

ദേവി വേവലാതിയോടെ ചോദിച്ചു…

എല്ലാവരും വീർന്റെ മുഖത്തേക്ക് ഉറ്റു നോക്കി…

” അത്… അന്ന് ഞാന് ആന്ധ്രയിൽ ആയിരുന്നു…

വൈകിട്ട് ആണ് അപ്പുവിന് അപകടം പറ്റിയെന്ന്‌ പറഞ്ഞു എനിക്ക് കോൾ വന്നത്…

അവള്ക്കു ഒന്നും സംഭവിക്കരുതേയെന്ന് പ്രാര്ത്ഥിച്ചു ആണ് ഞാന് അടുത്ത ഫ്ലൈറ്റിന് മുബൈയിലേക്ക് പോയത്…

പക്ഷേ.. പക്ഷേ… അന്നത്തെ ആക്സിഡന്റിൽ അപ്പുവിന് കാലുകളുടെ ചലന ശേഷി നഷ്ടമായി…. ”

വീർന്റെ തൊണ്ട ഇടറി….

കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു എല്ലാരും..

” അറിയപ്പെടുന്ന ഒരു നര്ത്തകി ആകണം എന്ന് ആയിരുന്നു അവളുടെ ആഗ്രഹം…. കുഞ്ഞിലേ മുതൽ ലക്ഷ്മിയമ്മ ആയിരുന്നു അവളുടെ ഗുരു…

ചിലങ്ക അണിഞ്ഞ് നടന്നിരുന്ന അവളുടെ കാലുകള്ക്ക് ഇന്ന് അതിനു ഉള്ള കഴിവ് ഇല്ല…

ബോധം വന്നപ്പോള് അവള് പറഞ്ഞത് ഇതിലും ഭേദം ചത്ത് പോയാൽ മതിയെന്നായിരുന്നു… ”

വീർ വാശിയോടെ തന്റെ കണ്ണ് നീര് തുടച്ചു കൊണ്ട് പറഞ്ഞു..

” മാധവേട്ടാ… നമ്മുടെ മോള്…. ”

ദേവി പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കു ഇരുന്നു…

” അമ്മേ… അവള്ക്കു ഒന്നുമില്ല അമ്മേ… അമ്മ കരയാതെ.. ”

അപ്പു അവര്ക്കു അരികിലേക്ക് ഓടി വന്നു… അവരെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

“ആഹ് ദേവി.. നമ്മുടെ മോള് ജീവനോടെ ഉണ്ടല്ലോ.. അതിൽ കൂടുതൽ എന്താ വേണ്ടത്… മോനേ… എന്റെ മോള്… എവിടെ..”

മാധവന് കണ്ണീരോടെ ചോദിച്ചു…

” അവള് ഇപ്പൊ നിങ്ങളുടെ അപ്പു മാത്രമല്ല അങ്കിള്… അവ്നി… അവ്നി മല്ഹോത്രയാണ്…

അന്നത്തെ ആ അപകടത്തിന് ശേഷം അവള്ക്കു ജീവിതം തന്നെ മടുത്തു പോയി… ഒരു മുറിയില് അടച്ചിട്ടു ഒരേ ഇരിപ്പ്…

ഒടുവില് എന്റെ വാശിക്ക് മുന്നില് മുട്ട് കുത്തി അവള് വീണ്ടും പഴയ അപ്പു ആയി മാറി…

എന്റെ മുന്നില് ചിരിച്ചു കളിച്ചു… ഉള്ളില് കരയുകയാണ് എന്ന് എനിക്ക് അറിയാമായിരുന്നു… എങ്കിലും അവളുടെ മാറ്റം.. അതെനിക്ക് കുറച്ചു എങ്കിലും സമാധാനം തന്നു….

അന്ന് ആ രാത്രി ജീവനും കൊണ്ട് ഓടുമ്പോഴും മനസ്സിൽ നിങ്ങൾ എല്ലാരും ഉണ്ടായിരുന്നു…

പക്ഷേ.. ജന്മം കൊണ്ട് അല്ലെങ്കിലും കര്മ്മം കൊണ്ട് ഞങ്ങൾക്ക് അച്ഛനും അമ്മയും ആയവരോട് പറഞ്ഞ ആ കള്ളം.. ഞങ്ങൾ അനാഥരാണെന്ന കള്ളം… അത് മരിക്കും വരെ തിരുത്താൻ ഞങ്ങൾക്ക് ആയില്ല…

വലുതായപ്പോൾ ഒരിക്കല് സ്കൂൾ ടൂര് എന്ന് കള്ളം പറഞ്ഞു ഞാൻ ആന്ധ്രയിലേക്ക് പോയി..
എല്ലാവരെയും കുറിച്ച് എന്തേലും വിവരം ലഭിക്കും എന്ന് കരുതിയാണ് അന്ന് പോയതു…

ആ കാര്യം അപ്പുവിനോട് മാത്രമേ ഞാന് പറഞ്ഞുള്ളൂ…

ഒരുപാട് അന്വേഷിച്ച് എത്തിയെങ്കിലും എനിക്ക് അവിടെ നിന്നും പ്രത്യേകിച്ചു വിവരങ്ങൾ ഒന്നും കിട്ടിയില്ല…

മാത്രമല്ല എട്ട് വര്ഷം മുന്നേ നടന്ന അപകടത്തിനെ കുറിച്ച് അറിവും ഓര്മ്മയും ഉള്ള ആരും അവിടെ ഉണ്ടായിരുന്നില്ല..

ഒരു പതിനെട്ട് വയസ്സുകാരന് അന്വേഷിക്കുന്നതിനും പരിധി ഉണ്ടായിരുന്നു…

നിരാശയോടെ മടങ്ങി വന്ന എന്റെ മുഖം കണ്ടപ്പോള് തന്നെ അപ്പുവിന് കാര്യം മനസ്സിലായി…

അതിൽ പിന്നെ അവളും എല്ലാം മറക്കാൻ ശ്രമിച്ചു.. അല്ല.. മറന്നു എന്ന് എന്റെ മുന്നില് അഭിനയിക്കാന് ശ്രമിച്ചു…

എല്ലാവരെയും കുറിച്ച് ഓർക്കുമ്പോഴും മനസ്സിൽ വിങ്ങല് ആയിരുന്നു..

പക്ഷേ ആ സാധുക്കൾക്ക് വേണ്ടി ഞങ്ങൾ വീർ മല്ഹോത്രയും അവ്നി മല്ഹോത്രയും ആയി… ”

വീർ അടുത്തുള്ള കസേരയിലേക്ക് തളര്ച്ചയോടെ ഇരുന്നു..

മുറിയില് ആകമാനം ഒരു നിശബ്ദത പരന്നു…

” പക്ഷേ.. എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം ഇനിയും കിട്ടിയിട്ടില്ല വീർ… എന്തിന് എല്ലാം നീ എന്നില് നിന്നും മറച്ചു… ”

ദേവിന്റെ സ്വരം ശാന്തമായിരുന്നു…

” പറയാം ദേവ്.. നിനക്ക് ഓര്മ്മയുണ്ടോ…. ഒരേ കോളേജ് ആയിട്ടും ഒരേ ക്ലാസ് ആയിട്ടും 3 വര്ഷം നമ്മള് തമ്മില് പരിചയം ഒന്നും ഇല്ലായിരുന്നു…

നീ ആരോടും കൂട്ട് കൂടാതെ ആയിരുന്നു നടത്തം… അദിധിക്ക് നിന്നോട് ഉള്ള ഇഷ്ടവും നിന്റെ സ്നേഹം പിടിച്ചു പറ്റാനുള്ള ഇവളുടെ ശ്രമവും ഒക്കെ എല്ലാവരും നോട്ട് ചെയ്തിരുന്നു… ”

വീർ ദേവിന്റെയും അദിധിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി…

അപ്പുവിന്റെ കൈകൾ ദേവിന്റെ കൈയിൽ മുറുകി…

അദിധി അവള്ക്കു ഒരു പുഞ്ചിരി സമ്മാനിച്ചു…

” അന്ന്…അദിധി പറഞ്ഞ പ്രകാരം ആണ് ഞാൻ നിന്റെ അടുത്തേക്ക് വന്നത്…

അന്ന് രാത്രി… കുടിച്ചു ബോധം ഇല്ലാതെ നീ വഴിയില് കിടന്നത് ഓര്മയില്ലേ…”

വീർന്റെ ഓര്മകള് ആറ് വര്ഷം മുന്നേയുള്ള ഒരു രാത്രിയിലേക്ക് പാഞ്ഞു…

*********
“വീർ… എനിക്ക് ഇനിയും വയ്യെടാ… അവന് ഇല്ലാതെ എനിക്ക് പറ്റില്ല… … പ്ലീസ്.. നീ അവനോടു.. ദേവിനോട് ഒന്ന് സംസാരിക്കൂ.. ”

രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അദിധി അവനോടു കെഞ്ചി….

ഹോസ്റ്റലിന്റെ മതിലിനു പുറത്തുള്ള ലോണിൽ ഇരിക്കുകയായിരുന്നു അദിധിയും വീർഉം…

മുന്നില് ഉള്ള കേക്കിൽ അപ്പു ആന്ഡ് പാറു എന്ന് മനോഹരമായി എഴുതിയിരിക്കുന്നു…

” സ്സ്….. മിണ്ടല്ലേ ആദി… ഞാൻ ഇതൊന്ന് കട്ട് ചെയ്യട്ടേ… അതിനു മുന്നേ അപ്പുവിനെ വിളിക്കട്ടെ ഞാന്…”

വീർ ഫോൺ കൈയിൽ എടുത്തു കൊടുത്തുകൊണ്ട് അവളോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു…

അവന് ഫോൺ എടുത്ത് നമ്പര് ഡയല് ചെയ്തു… അപ്പുറത്ത് നിന്നും കോൾ എടുത്തു എന്ന് മനസ്സിലായപ്പോള് അവന് അത് സ്പീക്കറിൽ ഇട്ടു…

“ഹാപ്പി ബർത്ത്ഡേ അപ്പു… ആന്ഡ് ഹാപ്പി ബർത്ത്ഡേ പാറു…”

മറുഭാഗത്ത് നിന്നും എന്തേലും കേള്ക്കുന്നതിനു മുന്നേ ഇടറിയ സ്വരത്തില് അവന് പറഞ്ഞു…

“താങ്ക് യു ഏട്ടാ…”

അപ്പുവിന്റെ സ്വരത്തില് സങ്കടം നിറഞ്ഞു…

“ഏട്ടന്റെ മോൾക്ക് ഉള്ള ഗിഫ്റ്റ് പുറത്ത് കാത്തിരുപ്പ് ഉണ്ട് ട്ടോ.. മോള് പോയി.. നോക്കിയേ… ഏട്ടൻ പിന്നെ വിളിക്കാം..”

വീർ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.. അപ്പു മറുപടി പറയുന്നതിനു മുന്നേ അവന് കോൾ കട്ട് ആക്കി..

“എന്താ വീർ ഇതൊക്കെ.. കഴിഞ്ഞ മൂന്നു വര്ഷമായി ഞാൻ ഇത് കാണുന്നു.. മരിച്ചുപോയ പാറുവിന്റെയും ജീവിച്ചിരിക്കുന്ന അപ്പുവിന്റെയും ജന്മ ദിനം ഒരുമിച്ച് ആഘോഷിക്കുന്ന നിന്നെ… എന്താ ഇതൊക്കെ…”

അദിധി അമ്പരപ്പോടെ ചോദിച്ചു..

“മൂന്ന് വര്ഷമായി നിനക്ക് തന്ന്‌ കൊണ്ടിരിക്കുന്ന മറുപടി തന്നെയേ ഇപ്പോഴും എന്റെ കൈയിൽ ഉള്ളു ആദി…. പാറു മരിച്ചിട്ടില്ല. അവൾ ഇപ്പൊഴും എന്റെ മനസ്സില് ജീവിച്ചിരിപ്പുണ്ട്…

കാണുന്നവര്ക്ക് വട്ടായി തോന്നാം.. പക്ഷേ..എന്നെ സംബന്ധിച്ചിടത്തോളം എന്റെ അനിയത്തി മരിച്ചിട്ടില്ല…. അത് മതി… ”

കേക്ക് കട്ട് ചെയ്തു കൊണ്ട് അവന് പറഞ്ഞു…

” അഞ്ച് വര്ഷം അവർ ഒരുമിച്ച് ആണ് ഇത് ആഘോഷിച്ചത്… ഇപ്പൊ അതില് ഒരാൾ ഇല്ലെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റില്ല..

വീട്ടില് ആയിരുന്നപ്പോൾ ഞാനും അപ്പുവും കൂടി ഒറ്റയ്ക്കു എവിടെയെങ്കിലും പോയി ഇത് പോലെ കേക്ക് മുറിക്കും… പാവം ഇപ്പൊ അവള് ഒറ്റയ്ക്കു അവിടെ ഇരുന്നു കരയുന്നുണ്ടാവും…

ബാബയും അമ്മയും അവള്ക്കു ഏറ്റവും നല്ല ഗിഫ്റ്റ് തന്നെയേ കൊടുക്കുള്ളൂ… പക്ഷേ എങ്കിലും അവള് ഇന്ന് കരയും… ”

നിറകണ്ണുകളോടെ വീർ അത് പറഞ്ഞു നിര്ത്തുമ്പോള് അദിധി അവനെ അതിശയത്തോടെ നോക്കുകയായിരുന്നു..

” ഏയ് ആദി… അത്. അത് ദേവ് അല്ലെ… ”

ദൂരെ നിന്നും നടന്നു വരുന്ന ഒരു രൂപത്തെ ചൂണ്ടിക്കാട്ടി കൊണ്ട് അവന് ചോദിച്ചു..

” എവിടെ…. ആഹ്.. ശരിയാണല്ലോ… ദേവ് തന്നെ…”

അദിധി ആശ്ചര്യത്തോടെ പറഞ്ഞു…

“ഇവനെന്താ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ടോ….”

വീർ അവന് അടുത്തേക്ക് നടന്നു…

അപ്പോഴേക്കും ദേവ് കുഴഞ്ഞു താഴേക്കു വീണിരുന്നു…

“അയ്യോ ദേവ്.. എന്താ പറ്റിയത്…”

പിന്നാലെ ഓടി വന്ന അദിധി അവനെ താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു…

“എന്റെ ആദി.. ഇവൻ നല്ല വെള്ളത്തിൽ ആണ്.. ഒരു കാര്യം ചെയ്യാം.. നമുക്ക് ഇവനെ എന്റെ റൂമിലേക്ക് കൊണ്ട് പോകാം…

ബോധം വരുമ്പോ വിടാം…”

വീർ അവനെ താങ്ങി പിടിച്ചു കൊണ്ട് പറഞ്ഞു…

“വിട്.. വിട് എന്നെ… പാറു…. മെനി മോര് ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… ഹാപ്പി.. ഹാപ്… ബർത്ത്ഡേ…….പാറു… മൈ ലവ്…. ഐ ലബ് യു…. ”

അവന് പിറുപിറുത്തു കൊണ്ട് കുതറി മാറാൻ ശ്രമിച്ചു…

” ഇവന് എന്താ ഈ പറയുന്നത്‌… ഏതു പാറു… എന്ത് ബർത്ത്ഡേ….”

പറഞ്ഞു കഴിഞ്ഞു ആണ് വീർ അദിധിയെ നോക്കിയത്‌…

അവളുടെ കണ്ണുകള് ഒക്കെ നിറഞ്ഞു വന്നിരുന്നു….

” ഏയ്.. ആദി… നീ കൂടി ഒന്ന് പിടിക്ക്… ചെക്കന് മുടിഞ്ഞ വെയിറ്റ് ആണ്…”

വീർ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു…

രണ്ട് പേരും കൂടി ദേവിനെ താങ്ങി എടുത്തു വീർന്റെ മുറിയിലേക്ക് നടന്നു… കാമ്പസിന് വെളിയില് ആയി ഒരു വീടിന്റെ താഴത്തെ നിലയില് ആണ് അവന് താമസിക്കുന്നത്…

മുഖത്ത് വെള്ളം വീണപ്പോൾ ആണ് ദേവിന് ബോധം വന്നത്….

” മഴ.. മഴ പെയ്തോ… പാറു… എവിടെയാ നീ…. പാറു…”

അവന് കണ്ണ് തുറക്കാതെ പിറുപിറുത്തു…

“മഴ അല്ലേടാ സുനാമി… കണ്ണ് തുറക്ക് ആദ്യം.. നിന്റെ പാറു ഒന്നും ഇവിടെ ഇല്ല…”

വീർ അവന്റെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു…

ദേവ് പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്നു… മുന്നില് വീർനെയും അദിധിയെയും കണ്ടു അവന് ഒന്ന് പകച്ചു…

താൻ മനസ്സിൽ കൊണ്ട് നടന്ന കാര്യം അവര് അറിഞ്ഞു എന്ന് അവന് മനസ്സിലായി..

കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അവന് തല താഴ്ത്തി ഇരുന്നു…

“എന്റെ മുഖത്തേക്ക് നോക്ക് ദേവ്.. ആരാ ഈ പാറു… എന്താ അവളുമായി നിനക്കുള്ള ബന്ധം… നിന്നെ മാത്രം മതിയെന്ന് പറഞ്ഞ് നടക്കുന്ന ഇവളെ നീ കണ്ടോ…

ഇവളെ നീ വേണ്ടന്ന് വെച്ചതിന്റെ കാരണം ഈ പാറു ആണോ..ഇവളേക്കാൾ എന്ത് മഹിമയാണ് നിന്റെ പാറുവിനുള്ളത്…. പറയ് ദേവ്…”

വീർ ക്ഷുഭിതനായി…

” അതേ… ഇവളെ എനിക്ക് സ്നേഹിക്കാന് പറ്റാത്തതിന്റെ കാരണം അത് തന്നെയാണ്… പാറു… അവളെന്റെ എല്ലാം ആണ്… ഒരിക്കലും അവള്ക്കു പകരക്കാരിയായി മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലേക്ക് വരില്ല… ”

ദേവ് ദൃഢമായി പറഞ്ഞു…

” കാരണം… കാരണം എന്താ ദേവ്…. പറയ്.. എനിക്ക് എന്താ കുഴപ്പം… ”

അദിധി പൊട്ടിക്കരഞ്ഞു കൊണ്ട്‌ നിലത്തേക്കു ഇരുന്നു..

*********
” അന്ന് രാത്രിയാണ് നീ എല്ലാ സത്യങ്ങളും എന്നോട് പറഞ്ഞത്…

പാറു മരിച്ചിട്ടും അവളെ മാത്രം ഓര്ത്തു അവള്ക്കു വേണ്ടി ജീവിക്കുന്ന നിന്നെ ശരിക്കും തൊഴുതു പോയി ഞാന്

പക്ഷേ.. ഞാന് ആണ് ഭദ്രൻ എന്ന് പറയാന് ഉള്ള ധൈര്യം എനിക്ക് വന്നില്ല..

പാറു ഇല്ലാതെ മംഗലത്ത് വീടിന്റെ പടികള് കയറാൻ എനിക്ക് പറ്റുമായിരുന്നില്ല…

കാരണം നിന്നോട് സത്യങ്ങൾ എല്ലാം പറയുന്നതിനു മുന്നേ എനിക്ക് ചെയ്ത് തീർക്കാൻ ചില കാര്യങ്ങൾ ഉണ്ടായിരുന്നു…

എന്റെ കുടുംബം ഇല്ലാതാക്കിയവരോടുള്ള പക എന്റെ മനസ്സില് ആളിക്കത്തുകയായിരുന്നു…

എല്ലാത്തിലും ഉപരി അപ്പുവിന്റെ സേഫ്റ്റി…

നിന്റെ കഥകൾ ഒക്കെ അറിഞ്ഞിട്ടും ഇവൾക്ക്‌ നിന്നോടുള്ള ഇഷ്ടം കുറഞ്ഞില്ല….

പാറു ഇല്ലാത്ത ലോകത്ത് അവളുടെ ഓര്മകളില് മുഴുകി നീ നിന്റെ ജീവിതം നശിപ്പിക്കും എന്ന് മനസിലായപ്പോള് ഞാനും ഇവളെ സപ്പോര്ട്ട് ചെയ്തു…

ആദിയിലൂടെ നീ പാറുവിനെ മറന്നു സന്തോഷമായി ജീവിക്കും എന്ന് ഞാന് കരുതി..

അതിനിടയില് എന്റെ കാര്യം നീ അറിയണ്ട എന്ന് ഞങ്ങള് രണ്ടാളും തീരുമാനിച്ചു….

പക്ഷേ നീ പാറുവിനെ മറക്കാൻ തയ്യാറല്ലായിരുന്നു… അതിന്റെ പേരില് നീ ഇവളെ തല്ലി…

അതോടെ നിന്റെ മനസ്സിൽ പാറു അല്ലാതെ മറ്റൊരു പെണ്ണിനും സ്ഥാനം ഉണ്ടാവില്ല എന്ന് ഇവൾക്കു മനസ്സിലായി….

പിന്നെ ഇവള് നിന്റെ പിന്നാലെ നടന്നിട്ടില്ല… നിനക്ക് വേണ്ടി സ്വന്തം ഇഷ്ടം അവള് കുഴിച്ച് മൂടി… ”

അദിധിയെ ചൂണ്ടിക്കാട്ടി കൊണ്ട് വീർ പറഞ്ഞു…

അപ്പു പേടിയോടെ ദേവിനെ നോക്കി….

” പേടിക്കേണ്ട അപ്പു… ഓഹ്.. സോറി…. പാറു…ദേവിന്റെ പാറു… ഞാൻ ഒരിക്കലും ദേവിൽ ഒരു അവകാശവും പറഞ്ഞു വരില്ല… എനിക്ക് അറിയാം നിങ്ങൾ ആണ് ചേരേണ്ട ആള്ക്കാര്… ”

അദിധി നിറഞ്ഞ കണ്ണുകൾ മറച്ചു പിടിച്ചു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു..

“പക്ഷേ… അന്ന്… എന്നോട് പറഞ്ഞത്… ”

അപ്പു ഭീതിയോടെ ചോദിച്ചു..

” അതിനു പിന്നിലും കാരണം ഉണ്ട് പാറു… ദേവ് അന്നും എന്നും പറഞ്ഞത് പാറുവിനെ മറന്നു അവന് മറ്റൊരു പെണ്ണിനെ സ്നേഹിക്കില്ല… അവന്റെ ജീവിതത്തിലേക്ക് കൂട്ടില്ല എന്നൊക്കെയാണ്…

അവന്റെ നീലക്കണ്ണുകള് പോലും അവന് ആരും കാണാതെ മറച്ചു പിടിച്ചത് അവന്റെ പെണ്ണിന് വേണ്ടിയായിരുന്നു..

അങ്ങനെ ഉള്ള ഒരാള് പെട്ടെന്ന് ഒരു പെണ്കുട്ടിയെ കണ്ടു ഇഷ്ട്ടപെട്ടു കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോള് ഒരു അമ്പരപ്പ് ആയിരുന്നു ആദ്യം…

പിന്നെ അതിനു പിന്നിലെ സത്യം അറിയാൻ ഞങ്ങൾക്ക് രണ്ടാൾക്കും ആകാംഷ കൂടി…

അത് അറിയാൻ വേണ്ടി തന്നെയാണ് ഞങ്ങള് ഈ നാട്ടിലേക്ക് വന്നത്…

അന്ന് ആ റിസപ്ഷന് ഇടയില് നിന്നോട് മോശമായി പെരുമാറിയതും അത് കൊണ്ടാണ്… എന്നെ വേണ്ടന്ന് വച്ച് ദേവ് ഏതോ ഒരു പെണ്ണിനെ കെട്ടിയതിന്റെ ഒരു കുഞ്ഞു കോംപ്ലക്സ്.. പക്ഷേ അന്ന് അവിടെ വച്ച് അപ്പുവിന്റെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ആണ് വീർന് സംശയം വന്നത്‌… ”

അദിധി അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

” അതേ പാറു…. 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്റെ മനസ്സിന്റെ കോണില് എവിടെയോ അങ്കിളിന്റെയും ആന്റിയുടെയും മുഖം വ്യക്തമായി പതിഞ്ഞിരുന്നു…

അതോടെ എന്റെ സംശയം കൂടി…

സാമിനോട് ചോദിച്ചപ്പോൾ നിന്റെ പ്രായവും കിട്ടി… 23 വയസ്സുള്ള അപ്പു… അതെന്റെ സംശയത്തിന് ആക്കം കൂട്ടി..

ഇനി അവര്ക്കു മറ്റൊരു പെണ് കുഞ്ഞു പിറന്നതാണെങ്കിൽ കൂടി അവള്ക്കു ഒരിക്കലും 18 വയസ്സില് കൂടുതൽ പ്രായം വരില്ല…

എന്റെ സംശയങ്ങള് വര്ദ്ധിച്ചപ്പോൾ അത് തീർക്കാൻ ഇവിടെ തന്നെ നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു…

ദേവിനോട് കള്ളം പറഞ്ഞ് ഞങ്ങൾ മംഗലത്തേക്ക് വന്നു…

അതിനിടയില് ആണ് മരിച്ചു പോയെന്ന് ഞാന് വിശ്വസിച്ച എന്റെ അമ്മയെ ഞാന് അവിടെ കണ്ടത്…

സ്വന്തം അമ്മ ആണെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ ആകാതെ ഞാൻ നീറി…

എങ്ങനെയും ദേവിന്റെ വായിൽ നിന്നും സത്യം അറിയണം.. അതായിരുന്നു ലക്ഷ്യം..

ഒടുവില് അവന് തന്നെ എന്റെ മുന്നില് അത് സമ്മതിച്ചു… നീയാണ് പാറു എന്ന സത്യം…

സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥയില് ആയിരുന്നു ഞാൻ..

സ്വന്തം അനിയത്തി ആണെന്ന് അറിഞ്ഞിട്ടും നിന്നെ ഒന്ന് ചേര്ത്തു പിടിക്കാൻ പോലും ആകാതെ ഞാന് ഉഴറി…

നിന്നെ എല്ലാ സത്യങ്ങളും അറിയിക്കണം എന്ന് ഞാന് പറഞ്ഞെങ്കിലും നിന്റെ ആരോഗ്യനിലയെ ഭയന്ന് ദേവ് അതിനു മടിച്ചു…

നിന്നെ ജീവനോടെ കണ്ടാല് മതിയെന്ന് പറഞ്ഞ് അന്ന് ഇവൻ ഒരുപാട് കരഞ്ഞു..

പക്ഷേ… എല്ലാ സത്യങ്ങളും അറിഞ്ഞാല് ചിലപ്പോള് നമ്മുടെ കുടുംബം പഴയത് പോലെ ആകും എന്നെനിക്കു തോന്നി…

അതിനു വേണ്ടി തന്നെയാണ് ഞാൻ ആദിയെ വില്ലത്തി ആക്കി നിന്റെ മുന്നിലേക്ക് അയച്ചത്…

നിന്നെ മനഃപൂര്വ്വം പാറുവിന്റെ കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ….

അന്ന് ഇവള് നിന്നോട് ഒരുപാട് ക്രൂരമായി തന്നെ സംസാരിച്ചു…

നീ അതിനെ കുറിച്ച് ദേവിനോട് ചോദിക്കും എന്ന് എനിക്ക് അറിയാമായിരുന്നു…

ഞങ്ങളുടെ ഉദ്ദേശം നടന്നു… നീ ഇവനോട് എല്ലാം ചോദിച്ചു…

നിന്നെ ഇനിയും നഷ്ടപ്പെടുമോ എന്ന ഭയത്തില് മൂടി വച്ച സത്യങ്ങൾ ഒക്കെ ഇവന് തന്നെ നിന്നോട് പറഞ്ഞു.. ”

വീർ പുഞ്ചിരിയോടെ ദേവിനെയും അപ്പുവിനെയും നോക്കി…

” പക്ഷേ വീർ… ഇപ്പഴും അപ്പു എവിടെ എന്ന് നീ പറഞ്ഞില്ല… ”

ദേവ് സംശയത്തോടെ ചോദിച്ചു…

” പറയാം ദേവ്… ”

വീർ മാധവന്റെയും ദേവിയുടെയും നേര്ക്കു തിരിഞ്ഞു…

” അപ്പു.. അവള് എന്റെ സ്വന്തം പെങ്ങള് തന്നെയാണ്.. അവള്ക്ക് വേണ്ടി കാത്തിരിക്കുന്ന ഈ അച്ഛനും അമ്മയും അവളെ ഒരുപാട് സന്തോഷിപ്പിക്കും…

അവള് ഇന്ന് രാത്രി എത്തും ഇവിടെ.. നമ്മുടെ അടുത്തേക്ക്..രണ്ടു പേരും വെറുക്കരുത് എന്നെ…. അവള് എന്നും എന്റെ പ്രിയപ്പെട്ട അപ്പു തന്നെയാണ്.. ”

വീർ അവരുടെ നേര്ക്ക് കൈകൂപ്പി കൊണ്ട് പറഞ്ഞു..

” ഏയ്.. എന്താ മോനെ… അപ്പു ജീവനോടെ ഉണ്ട് എന്ന് ഉള്ള വാർത്ത കേട്ടാല് മതി എനിക്ക്…. ഒന്നല്ല രണ്ടു അപ്പു അല്ലെ എന്റെ കൂടെയുള്ളത്.. ”
മാധവന് അവനെയും അപ്പുവിനെയും അടുത്തേക്ക് ചേര്ത്തു നിർത്തി കൊണ്ട് പറഞ്ഞു…

എല്ലാവരും മനസ്സു നിറഞ്ഞു ആ കാഴ്‌ച കണ്ടു…

” പക്ഷേ… ദേവ്… പാറു ജീവനോടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി… ”

വീർ ദേവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

അപ്രതീക്ഷിതമായി ഉള്ള ചോദ്യത്തിന്‌ മുന്നില് ദേവ് ഒന്ന് പതറി..

PART 46

” പക്ഷേ… ദേവ്… പാറു ജീവനോടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി… ”

വീർ ദേവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

അപ്രതീക്ഷിതമായി ഉള്ള ചോദ്യത്തിന്‌ മുന്നില് ദേവ് ഒന്ന് പതറി..

“പറയ് ദേവ്… എന്താ നിന്റെയീ മൗനത്തിന്റെ അര്ത്ഥം…”

വീർ അവനെ പിടിച്ചു ഉലച്ചു കൊണ്ട് പറഞ്ഞു…

” പറയ് ദേവേട്ടാ…. ഞാൻ മുന്നേ ചോദിച്ച ചോദ്യമല്ലെ ഇത്… എനിക്ക് അറിയണം എങ്ങനെയാ എന്റെ കിച്ചേട്ടൻ ഈ പാറുവിനെ തേടി വന്നത് എന്ന്…”

വീർനെ മാറ്റി നിർത്തി കൊണ്ട് അപ്പു ദേവിന്റെ മുന്നിലേക്ക് വന്നു…

സാമും ദേവും പരസ്പരം നോക്കി…

” ഇച്ചൻ… ഇച്ചന് അറിയാം എല്ലാം.. എനിക്ക് അറിയാം.. പറയ് ഇച്ചാ… ”

അപ്പു സാമിന് നേരെ തിരിഞ്ഞു…

സാം ദൈന്യതയോടെ ദേവിനെ നോക്കി…

” അത്… അത്.. ദേവ്..”

സാം നിന്ന് പരുങ്ങി…

“അവനോടു ചോദിക്കേണ്ട… ഞാൻ പറയാം…”

ദേവ് ശാന്തതയോടെ പറഞ്ഞു…

എല്ലാവരും അവന്റെ മുഖത്തേക്കു ഉറ്റു നോക്കി.

എല്ലാ മുഖങ്ങളിലും ആകാംഷ ആയിരുന്നു..

സാമിന്റെയും വീർന്റെയും മുഖങ്ങളില് ഒഴിച്ച്..

“എകദേശം അഞ്ച് വര്ഷങ്ങള്ക്കു മുന്നേ… അന്ന് ഞങ്ങൾ ഫൈനല് ഇയര് ആയിരുന്നു… കോഴ്സ് കഴിയാറായ സമയം…

ആ സമയത്ത് ആണ് ഒരു മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ ഹെഡ് പറഞ്ഞത്…”

ദേവ് പറഞ്ഞ് തുടങ്ങി…

*********
“ദേവ്… നീ അറിഞ്ഞോ… നമ്മുടെ മെഡിക്കല് ക്യാമ്പ് മിക്കവാറും കുളമാക്കി കൈയ്യിൽ തരും ആ ഹെഡ്… ”

ദേവിന്റെ ക്ലാസ്മേറ്റ് അര്ജുന് ഓടി വന്നു പറഞ്ഞു…

” എന്ത് കുളമാകാൻ… നീ എന്താ അര്ജുന് ഈ പറയുന്നത്… ”

ദേവിന് അരികില് ഇരുന്ന അദിധി സംശയത്തോടെ ചോദിച്ചു….

” എന്റെ പൊന്നു ആദി… ”

അര്ജുന് തലയില് കൈ കൊടുത്തു കൊണ്ട് വിളിച്ചു…

” നിന്റെ ആദിയോ…. എപ്പൊ മുതൽ..”

അദിധി പുരികം പൊക്കി കൊണ്ട് അവനെ കൂർപ്പിച്ച് നോക്കി…

” എന്റെ…. ഓഹ്.. സോറി.. വല്ലവന്റേയും ആദി… നമ്മുടെ ഡ്രീം അല്ലെ ഇങ്ങനെ ഒരു മെഡിക്കല് ക്യാമ്പ്…

ചാരിറ്റി ആയിട്ട് അല്ല… ഒരു സേവനം.. അതല്ലേ നമ്മള് പ്ലാന് ചെയ്തത്.. അപ്പൊ അത് അര്ഹത ഉള്ളവര്ക്ക് അല്ലെ കിട്ടേണ്ടത്…”

അര്ജുന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും ദേവ് അത് അടക്കി പിടിച്ചു…

” അതിനിപ്പോ എന്താ സഹോ… നമ്മൾ സേവനം തന്നെയല്ലേ ചെയ്യുന്നത്… ക്യാമ്പ് ഉണ്ടല്ലോ.. പിന്നെന്താ.. ”

പിന്നാലെ വന്ന വീർ അവന്റെ തോളില് കൂടി കൈയ്യിട്ട് കൊണ്ട് ചോദിച്ചു…

” എന്റെ പൊന്നു മസില് അളിയാ… നീ ഇങ്ങനെ പിടിക്കാതെ… എനിക്ക് വല്ലതും പറ്റിപ്പോയാൽ ദേ.. ഇവിടെ നിന്റെ ഈ പെങ്ങള് അനാഥ ആയി പോകും.. ”

അര്ജുന് ശബ്ദം കുറച്ചു അവനോടു പറഞ്ഞു…

” അതേത് പെങ്ങള് ആണ് അളിയാ..”

വീർ അവന്റെ കൈ പിറകില് നിന്നും പിടിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു…

” യ്യോ… വിട്… ഞാൻ ഒന്ന് പറയട്ടെ.. ”

അര്ജുന് കുതറി മാറിക്കൊണ്ട് പറഞ്ഞു…

” നീ കാര്യം തെളിച്ചു പറയ് അര്ജുന്…”

ദേവ് ഗൌരവത്തില് പറഞ്ഞു..

“നമ്മള് ക്യാമ്പ് പ്ലാൻ ചെയ്തത്‌ ഏതേലും ആദിവാസി ഏരിയയിൽ അല്ലെ… അവര്ക്ക് നല്ല മെഡിക്കല് ട്രീറ്റ്മെന്റ് നൽകാൻ അല്ലെ നമ്മള് തീരുമാനിച്ചത്…”

അര്ജുന് ഒന്ന് നിർത്തി..

“അതിനെന്താ… നമ്മള് പ്ലാൻ ചെയ്തത് പോലെ തന്നെ നടക്കും…”

ദേവ് ഉറപ്പിച്ചു പറഞ്ഞു..

” ഇല്ല ദേവ്… ഇവര് ഇപ്പൊ ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത് ഇവിടെ അടുത്തുള്ള ഒരു കോളനിയിൽ ആണ്… എല്ലാവിധ മെഡിക്കല് ഫെസിലിറ്റിയും കിട്ടുന്ന ആൾക്കാർക്ക് വേണ്ടി ക്യാമ്പ് നടത്തുന്നതില് എന്ത് അർത്ഥം ആണുള്ളത്…

അതേ സമയം നമ്മൾ പ്ലാന് ചെയ്തത് പോലെ ആണെങ്കില് ഒരുപാട് പാവങ്ങൾക്ക് അത് സഹായകരമാകും… ”

അര്ജുന് വിഷമത്തോടെ പറഞ്ഞു…

” നമ്മൾ പ്ലാന് ചെയ്തത് പോലെ തന്നെ നടക്കും.. അതിൽ ഒരു മാറ്റവും ഇല്ല… ചുമ്മാ ആള്ക്കാരെ കാണിച്ചു പബ്ലിസിറ്റി നേടാൻ അല്ലല്ലോ ഈ ക്യാമ്പ്… സേവനം ആണ്‌ നമ്മുടെ ലക്ഷ്യം.. ”

വീർ ദേഷ്യത്തോടെ പറഞ്ഞു…

” വാ ദേവ്.. നമുക്ക് എല്ലാര്ക്കും ഹെഡ്ഡിനോട് ഒന്ന് സംസാരിക്കാം… എന്നിട്ട് തീരുമാനിക്കാം.. നിങ്ങളും വാ.. ”

അദിധി അവന്റെ കൈയ്യിൽ പിടിച്ചു…

” യ്യോ.. എന്റെ… ഓഹ്.. ആദി… ഞാനില്ല… അയാളുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ഞാനില്ല…”

അര്ജുന് പിന്നോട്ട് നീങ്ങി..

” ഞാനും വരുന്നില്ല ദേവ്.. നിങ്ങള് പോയി സംസാരിക്കൂ… ഞാന് വന്നാല് ചിലപ്പോള് അയാളെ ചുമരില് നിന്നും വടിച്ച് എടുക്കേണ്ടി വരും..കൈയ്യിൽ ഒതുങ്ങുന്നില്ലെങ്കിൽ എന്നോട് പറയ്… ”

വീർ ചിരിയോടെ പറഞ്ഞു…

*********
” എന്തായി ദേവ്.. അയാള് എന്തു പറഞ്ഞു…”

കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്ന ദേവിനോട് അര്ജുന് ആകാംഷയോടെ ചോദിച്ചു…

” അയാൾ കുറേ ഉടക്കി… ഒടുവില് അയാൾ സമ്മതിച്ചു.. പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്… ”

അദിധി നിരാശയോടെ പറഞ്ഞു…

“എന്താ അയാള് പറഞ്ഞത്…”

വീർ താല്പര്യമില്ലാത്തത് പോലെ ചോദിച്ചു…

“അത്‌.. ക്യാമ്പ് നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് നടത്താം.. പക്ഷേ അത് ഇവിടെ അടുത്തുള്ള സ്ഥലത്ത് ഒന്നും പോരാ… ഇൻഫാക്ട് കര്ണാടക തന്നെ വേണ്ടന്ന്.. കര്ണാടകയ്ക്ക് പുറത്ത് ഏതേലും ആദിവാസി കോളനി കണ്ടു പിടിക്കാൻ ആണ് അയാള് പറഞ്ഞത്… പുച്ഛം ആണ് അയാള്ക്ക്.. നമുക്ക് ഒറ്റയ്ക്കു ഇതൊന്നും ശരിയാക്കാൻ പറ്റില്ലെന്ന് ആണ് അയാളുടെ വിചാരം… ”

ദേവ് നിരാശയോടെ പറഞ്ഞു.

” അതിനു ഇത്ര വിഷമിക്കാൻ എന്താ ദേവ്.. അങ്ങനെ ഒരു പ്ലേസ് നമുക്ക് കണ്ടു പിടിക്കാൻ എളുപ്പം അല്ലെ… ”

അര്ജുന് ആവേശത്തോടെ പറഞ്ഞു..

” എളുപ്പം അല്ല അര്ജുന്… കര്ണാടകയ്ക്കു പുറത്ത്.. അതായത് വേറെ ഏതെങ്കിലും സ്റ്റേറ്റ്.. അത് നമ്മള് നോക്കണം.. മാത്രമല്ല.. അവിടെ ക്യാമ്പിന് വേണ്ട തയ്യാറെടുപ്പുകള് കൂടി നമ്മള് നടത്തണം…

അയാൾ ആകെ തന്നത് ഒരു ദിവസം ആണ്.. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ എല്ലാം കണ്ടുപിടിച്ചു ശരിയാക്കും.. ”

ദേവ് തല കുനിച്ച് കൊണ്ട് പറഞ്ഞു…

” ഏയ് ഗൈസ്… ഐ ഹാവ് എ പ്ലാന്… ”

എന്തോ ഓര്ത്തു ഇരുന്ന അദിധി ആവേശത്തോടെ പറഞ്ഞു…

” എന്ത്… പ്ലാന്.. ”

വീർ സംശയത്തോടെ അവളെ നോക്കി..

” ഏയ്.. വീർ… ഞാൻ പണ്ട് പറഞ്ഞ ഒരു ട്രൈബൽ കോളനിയുടെ കാര്യം ഓര്മ്മയുണ്ടോ..”

അവള് ആവേശത്തോടെ വീർനെ നോക്കി…

“ഏതു കോളനി… ”

അര്ജുന് അമ്പരപ്പോടെ ചോദിച്ചു..

“നല്ലമല…… ആന്ധ്രയിലെ സ്ഥലം ആണ്.. അതാവുമ്പോ കര്ണാടകയ്ക്ക് പുറത്താണ്… നമ്മുടെ സേവനം ലഭിക്കാന് ഏറ്റവും യോഗ്യരായ ആള്ക്കാര് ആണ് അവിടെ ഉള്ളതും…

പിന്നെ ഇവിടുന്നു ഒരു 9 അല്ലെങ്കിൽ 10 മണിക്കൂര് യാത്ര മാത്രമേ ഉള്ളു…

എന്റെ സ്ഥലം ആയതു കൊണ്ട് അറേഞ്ച്മെന്റ്സ് ചെയ്യാനും എളുപ്പം ആകും… ”

അവള് ആവേശത്തോടെ തന്നെ പറഞ്ഞു…

” അതൊരു നല്ല ഐഡിയ ആണ് വീർ… കൂട്ടത്തിൽ എനിക്ക് എന്റെ അമ്മായിയച്ഛനെയും ഒന്ന് കാണാലോ… ”

അര്ജുന് ഇളിച്ചു കൊണ്ട് പതിയേ പറഞ്ഞു..

” നല്ലമല…. ”

ദേവും വീർ ഉം ആ വാക്ക് ഒന്നുടെ പറഞ്ഞു..

**********

” എന്നിട്ട്.. എന്തു ഉണ്ടായി..”
മാധവന് ആകാംഷയോടെ ചോദിച്ചു…

” ഒടുവില് നല്ലമലയിൽ തന്നെ ക്യാമ്പ് നടത്താൻ ഞങ്ങള് തീരുമാനിച്ചു…

ആദി തന്നെ അവളുടെ വീട്ടില് വിളിച്ചു പറഞ്ഞു അവരെ കൊണ്ട് ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യിച്ചു…

അങ്ങനെ അഞ്ച് ദിവസത്തെ മെഡിക്കല് ക്യാമ്പിനായി ഞങ്ങള് ആന്ധ്രയിലേക്ക് പോയി…”
ദേവ് പറഞ്ഞു കൊണ്ട് അദിധിയെയും വീർനെയും നോക്കി…

” എന്നിട്ട്..”

അപ്പുവിന്റെ സ്വരം വിറച്ചു…

” ക്യാമ്പ് തുടങ്ങി…. പക്ഷേ ഞങ്ങള് വിചാരിച്ച അത്രയും ആള്ക്കാര് വന്നില്ല..

പുറം ലോകവുമായി അധികം ബന്ധമില്ലാത്തവർ അല്ലെ എന്ന് ഞങ്ങൾ കരുതി…

പക്ഷേ പിന്നീടുള്ള രണ്ടു ദിവസവും അതേ അവസ്ഥ ആയിരുന്നു… കൂടി വന്നാൽ രണ്ടോ മൂന്നോ ആള്ക്കാര് മാത്രം.

അതോടു കൂടി ഞങ്ങള് ആകെ നിരാശരായി…

ആഗ്രഹിച്ച് നടത്തുന്ന ക്യാമ്പ് വലിയ പരാജയം ആയി പോകുമോ എന്ന് ഞങ്ങള് ഭയന്നു… ”

ദേവ് പറഞ്ഞു നിർത്തി…

” അടുത്ത ദിവസം ക്യാമ്പിൽ വന്ന ഒരാളോട് ഞങ്ങൾ ഈ കാര്യം ചോദിച്ചു…

അതിനു അയാൾ തന്ന മറുപടി ഞങ്ങള്ക്ക് ശരിക്കും അല്ഭുതമായിരുന്നു…. ”

അദിധി പറഞ്ഞു..

എല്ലാവരുടെയും മുഖത്ത് ആകാംഷ നിറഞ്ഞു…

” അതേ.. അയാൾ പറഞ്ഞ കാര്യം ഞങ്ങളെ അല്ഭുതപ്പെടുത്തി…

കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അവിടെ ആര്ക്കു എന്ത് അസുഖം വന്നാലും അവര് കാണിക്കുന്നത് അവിടെ തന്നെ ഉള്ള ഒരാളെ ആണെന്ന് അയാൾ പറഞ്ഞു…

ഊരും പേരും ഒന്നും ആര്ക്കും അറിയില്ല… എല്ലാവരും അദ്ദേഹത്തെ വൈദ്യര് എന്ന് തന്നെയാണ് വിളിച്ചിരുന്നത്…

ആര്ക്കു എന്ത് അസുഖം വന്നാലും അയാൾ തന്നെ മരുന്ന് ഉണ്ടാക്കി കൊടുക്കും.. പച്ചില മരുന്നുകള്

അത് കൊണ്ട് തന്നെ ചെറിയ ചെറിയ എന്ത് രോഗം വന്നാലും ആരും ആശുപത്രിയില് പോകാറില്ല..

അയാള് അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾക്കും ആകാംഷ ആയി…

അയാളുടെ കൂടെ ഞങ്ങളും ആ വൈദ്യനെ കാണാന് പുറപ്പെട്ടു…

പക്ഷേ… ഞങ്ങളെ കാത്തിരുന്നത്…. ”

ദേവ് ഒന്ന് നിർത്തി… പിന്നെ വീർനെ നോക്കി..

” ഞാൻ പറയാം ദേവ്… അവിടെ ഞങ്ങള് കണ്ടത് ഒരു 50 വയസ്സു ഒക്കെ ഉള്ള ഒരു മനുഷ്യനെ ആയിരുന്നു… അല്ലെ ദേവ്… ”

വീർ ചിരിയോടെ അവനെ നോക്കി…

എല്ലാവരും ദേവിന്റെ മുഖത്തേക്കു തന്നെ നോക്കി..

” അതേ… ഒരു 50 വയസ്സിന് മേലെ പ്രായം വരുന്ന ഒരു മനുഷ്യന്

ആള്ക്ക് സ്വയം ആരാണെന്ന് അറിയില്ല. സ്വന്തം പേര് അറിയില്ല.. നാട് അറിയില്ല തെലുഗു സംസാരിക്കുന്ന ഒരു മനുഷ്യന്

പക്ഷേ ഞങ്ങളെ അല്ഭുതപ്പെടുത്തി കൊണ്ട് ഞങ്ങള് സംസാരിച്ച മലയാളം അദ്ദേഹത്തിന് മനസ്സിലായി…

അദ്ദേഹത്തിനും അതൊരു അല്ഭുതം ആയിരുന്നു..

സ്വന്തം ഓര്മകള് നഷ്ടപ്പെട്ട ഒരു മനുഷ്യന്.. പക്ഷേ അയാള്ക്കു മരുന്നുകള് അറിയാം.. അവ ഓരോന്നും എങ്ങനെ ഓരോ അസുഖത്തിനും പ്രയോഗിക്കണം എന്ന് അറിയാം…

ശരിക്കും പറഞ്ഞാൽ ഒരു വിചിത്ര മനുഷ്യന്.. ”

ദേവ് പറഞ്ഞു കൊണ്ട് അപ്പുവിന്റെ മുഖത്തേക്ക് നോക്കി…

” അതാരാണെന്ന് നിനക്ക് അറിയേണ്ടേ പാറു… ”

അവന് അലിവോടെ ചോദിച്ചു…

അവള് പതിയെ തലയാട്ടി.

” നിന്റെ അച്ഛൻ.. എന്റെ അമ്മാവന്.. ഗോപിനാഥന്… ”

ദേവ് പറഞ്ഞത് വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു അപ്പുവും മാധവനും ദേവിയും.

“എന്താ.. എന്താ പറഞ്ഞത്.. എന്റെ ഗോപിയോ… ”

മാധവന് നിറകണ്ണുകളോടെ അമ്പരപ്പിൽ ചോദിച്ചു..

അപ്പുവിന്റെയും ദേവിയുടെയും കണ്ണുകളില് അവിശ്വാസ്യത നിറഞ്ഞു നിന്നു…

” എന്താ.. എന്താ ദേവേട്ടൻ പറഞ്ഞത്..”

അപ്പു ഒരു കുതിപ്പിന് അവന്റെ അടുത്തേക്ക് എത്തി…

“സത്യമാണ് പാറു.. നമ്മുടെ അച്ഛൻ.. അച്ഛൻ ജീവനോടെ ഉണ്ട്…”

വീർ ഇടറിയ സ്വരത്തില് പറഞ്ഞു…

“അച്ഛൻ…”

അപ്പു കണ്ണീരോടെ പിറുപിറുത്തു…

ദേവ് അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

തന്റെ ഉറ്റ സുഹൃത്ത് ജീവനോടെ ഉണ്ടെന്ന് ഉള്ള അമ്പരപ്പിലും സന്തോഷത്തിലും ആയിരുന്നു മാധവനും ദേവിയും..

“അതേ… ഗോപി അങ്കിള്…. ആദ്യം കണ്ടപ്പോൾ എനിക്ക് ചെറിയ സംശയം തോന്നി… എങ്കിലും മനസ്സിന്റെ ഏതോ കോണില് ഉള്ള മുഖം പിന്നെയും പിന്നെയും തെളിഞ്ഞു വന്നു…

പക്ഷേ അങ്കിളിന് ഒന്നും ഓര്മ്മയില്ലായിരുന്നു….

കൂടെ എല്ലാവരും ഉള്ളതു കൊണ്ട് എനിക്ക് ഒന്നും ചോദിക്കാനും പറയാനും ഉള്ള സാവകാശം കിട്ടിയില്ല…

എങ്കിലും കുറേ ഏറെ സംശയങ്ങള് എന്റെ മനസ്സില് ഉണ്ടായിരുന്നു…

എല്ലാം മനസ്സിൽ വച്ചാണ് ഞാൻ ക്യാമ്പ് കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങിയത്…

തിരിച്ചു നല്ലമലയിലേക്ക് പോകാനും അങ്കിളിനെ കാണാനും ഞാന് ശ്രമിച്ചു കൊണ്ടേ ഇരുന്നു…

അങ്ങനെ മൂന്ന്‌ മാസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും അവിടേക്ക് പോയി..

പക്ഷേ ഞാൻ അവിടെ എത്തിയപ്പോഴേക്കും വൈകിയിരുന്നു..

അങ്കിളിനെ എനിക്ക് അവിടെ കാണാന് സാധിച്ചില്ല…

അന്ന് അങ്കിളിനെ അന്വേഷിച്ച് ഞാൻ ഒരുപാട് അലഞ്ഞു…

പക്ഷേ എവിടെയും കാണാൻ സാധിച്ചില്ല…

ഒരുപാട് നിരാശപ്പെട്ട് ആണ് ഞാന് മടങ്ങിയത്..

പിന്നെയും നാല് വര്ഷം കഴിഞ്ഞു..

പക്ഷേ ഞാൻ എന്റെ അന്വേഷണം നിർത്തിയില്ല..

ഒരുപാട് അലഞ്ഞു നടന്നു ആണ് പിന്നെ അങ്കിളിനെ കണ്ടു മുട്ടിയത്…

അതായത് എകദേശം ഒരു വര്ഷം മുന്നേ..

അതും ആന്ധ്രയിൽ വച്ച് തന്നെ…

അങ്കിളിനെ കണ്ടു…. നയത്തില് ഞാന് അദ്ധേഹത്തെ അവിടെ തന്നെ ഉള്ള ഒരു ഡോക്ടറുടെ അടുത്ത് എത്തിച്ചു…

അന്നത്തെ അപകടത്തിൽ തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണ് അദ്ദേഹത്തിന്റെ ഓര്മകള് നഷ്ടപ്പെട്ടത് എന്ന് ഞാൻ കരുതി…

പക്ഷേ സത്യം അത് അല്ലായിരുന്നു… അതെനിക്ക് അധികം വൈകാതെ മനസ്സിലായി.. ”

ദേവ് ആ ഓര്മ്മകളിൽ മുഴുകി…

*********
” ദേവ്… സീ… ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ട് താന് ഞെട്ടരുത്… ”

ഡോക്ടർ ദേവിനോടായി പറഞ്ഞു..

” എന്താ.. എന്താ ഡോക്ടർ… അങ്കിളിന് എന്തെങ്കിലും പ്രശ്നം… ”

ദേവ് വെപ്രാളത്തോടെ ചോദിച്ചു…

” പ്രശ്നം തന്നെയാണ് ദേവ്… സീ..ഏകദേശം കഴിഞ്ഞ ഒന്പതു മാസങ്ങൾ ആയി നമ്മൾ ട്രീറ്റ്മെന്റ് തുടങ്ങിയിട്ട്…

ഇത് വരെയും ഒരു പോസിറ്റിവ് റെസ്പോൺസ് നമുക്ക് കിട്ടിയിട്ടില്ല…

ഡോക്ടർ സംശയത്തോടെ നിർത്തി…

“എന്താ ഡോക്ടർ പറഞ്ഞു വരുന്നത്… ”

ദേവ് സംശയത്തോടെ ചോദിച്ചു…

“അത്… ഐ തിങ്ക്.. ഹി ഈസ് പെർഫക്ട്ലി ആൾറൈറ്റ്…”

ഡോക്ടർ ശങ്കയോടെ നിർത്തി…

“വാട്ട് ഡു യു മീന് ഡോക്ടർ…”

ദേവ് അമ്പരപ്പോടെ ചോദിച്ചു…

“അതേ ദേവ്… അയാൾ അഭിനയിക്കുകയാണ്… അയാളുടെ ഓര്മകള്ക്ക് ഒരു തകരാറും ഇല്ല…”

ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു…

*********

” പിന്നെ.. പിന്നെ എന്തിനാ അച്ഛൻ മനപ്പൂര്വ്വം അങ്ങനെ ഒക്കെ…”

അപ്പു ഞെട്ടലോടെ ചോദിച്ചു…

” അത് എനിക്കും അറിയില്ലായിരുന്നു… പക്ഷേ…ഡോക്ടർ പറഞ്ഞ കാര്യം എന്നെ ഒരുപാട് ദേഷ്യം പിടിപ്പിച്ചു…

ഒരു വിഡ്ഢി ആയതു പോലെ…

ഞാൻ നേരെ അങ്കിളിന്റെ അടുത്തേക്ക് ചെന്നു…

അഭിനയിച്ചത് എന്തിനാണെന്ന് മാത്രം അങ്കിള് പറഞ്ഞില്ല…

പക്ഷേ ഞാന് ആരാണെന്നു കൂടി അറിഞ്ഞപ്പോള് ഒരു കൊച്ചു കുഞ്ഞിനെ പോലെ അങ്കിള് കരഞ്ഞു…

അപ്പച്ചിയുടെ കാര്യം അങ്ങോട്ട് പറയുന്നതിന് മുന്നേ അങ്കിള് എന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ…

അങ്കിളിന്റെ കൈ പിഴവ് കൊണ്ട്‌ മകള് നഷ്ടപ്പെട്ട പ്രിയ സുഹൃത്തിനെ പോയി കാണണം എന്ന്…

അങ്ങനെയാണ്‌ ഞാനും അങ്കിളും അപ്പുവിന്റെ അച്ഛനെ തേടി കേരളത്തിലേക്ക് വന്നത്…

അങ്കിളിന്റെ വീടും നാടും ഒക്കെ പഴയ ഓര്മകള് മാത്രമായിരുന്നു… അത് കൊണ്ട് തന്നെ കണ്ടുപിടിക്കാന് ഞങ്ങൾ ഒരുപാട്‌ ബുദ്ധിമുട്ടി….

എങ്കിലും ഒടുവില് അങ്കിളിനെ ഞങ്ങൾ കണ്ടെത്തി…

പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തില് തന്നെയുള്ള മാധവന് അങ്കിളിന്റെ മകളെ കണ്ടപ്പോള് ഞങ്ങൾക്ക് രണ്ട്‌ പേര്ക്കും സംശയമായി…

അവിടെ മുതൽ ആണ് ഞാന് അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… ”

ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി..

PART 47 LAST PART

എങ്കിലും ഒടുവില് അങ്കിളിനെ ഞങ്ങൾ കണ്ടെത്തി…

പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തില് തന്നെയുള്ള മാധവന് അങ്കിളിന്റെ മകളെ കണ്ടപ്പോള് ഞങ്ങൾക്ക് രണ്ട്‌ പേര്ക്കും സംശയമായി…

അവിടെ മുതൽ ആണ് ഞാന് അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… ”

ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി..

അപ്പു എന്ന പേരില് മാധവന് അങ്കിളിന്റെ മകളായി വളരുന്ന കുട്ടിയെ കുറിച്ച് ആയി ഞങ്ങളുടെ അന്വേഷണം…

എങ്കിലും ഞങ്ങള്ക്കു പ്രത്യേകിച്ചു സൂചനകള് ഒന്നും ലഭിച്ചില്ല..

ഒടുവില് നിരാശരായി മടങ്ങേണ്ടി വരുമെന്ന ഘട്ടത്തിൽ ആണ് ഒരു ദൈവ ദൂതനെ പോലെ സാം എന്റെ മുന്നില് എത്തിയത്..

അഭിയുടെ സീനിയര് എന്ന നിലയിലും ഫ്രണ്ട് എന്ന നിലയിലും സാം ഒരുപാട് പ്രാവശ്യം വീട്ടില് വന്നിട്ടുണ്ടായിരുന്നു…

അങ്കിളിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു വ്യക്തി ആണ് സാം എന്നത് ഞങ്ങളെ ഒരുപാട് ആശ്വസിപ്പിച്ചു…

എല്ലാ കാര്യങ്ങളും സാമുമായി പങ്കു വച്ചില്ലെങ്കിലും അവനിലൂടെ ഞാന് നിന്നിലേക്ക് എത്തി ചേരാന് ശ്രമിച്ചു..

അപ്പു തന്നെയാണ് അങ്കിളിന്റെ കൂടെ ഉള്ളതു എന്ന് സാം ഉറപ്പിച്ചു പറഞ്ഞു..

അതോടെയാണ് ഗോപി മാമനും സംശയം വന്നത്…

ഇതിനിടയിൽ സാമിൽ നിന്നും ഞങ്ങൾ നിന്റെ കുട്ടിക്കാലത്തെ ഫോട്ടോകൾ കാണാനിടയായി… ”

ദേവ് പറഞ്ഞു കൊണ്ട് അപ്പുവിന്റെ മുഖത്തേക്ക് നോക്കി…

” ദേവും അങ്കിളും ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ ഞാന് ആദ്യം അമ്പരന്നു… കാരണം അപ്പു ആയി ഞങ്ങളുടെ കൂടെ ഉള്ളതു മറ്റൊരാള് ആണെന്ന് വിശ്വസിക്കാന് എനിക്കും സാധിച്ചില്ല.. കാരണം എന്നും മാളുവിനേക്കാൾ അങ്കിളും ആന്റിയും സ്നേഹിച്ചത് നിന്നെയാണ്…

അത് നേരില് കണ്ട വ്യക്തി എന്ന നിലയില് എനിക്ക് ദേവിന്റെ വാക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു..

പക്ഷേ… ആ വിശ്വാസക്കുറവിന് ആയുസ്സു കുറവായിരുന്നു… ”

സാം സങ്കടത്തോടെ പറഞ്ഞു..

” അന്ന് നിന്റെ കുട്ടിക്കാലത്തെ ഫോട്ടോ കണ്ടതോടെ എന്റെയും അങ്കിളിന്റെയും സംശയം വര്ധിച്ചു..

അതോടു കൂടി സംശയം മാറ്റാൻ ഒരു ടെസ്റ്റ് നടത്താൻ ഞങ്ങൾ തീരുമാനിച്ചു…

ഇടയ്ക്ക് ഒരു ദിവസം ബി പി കുറഞ്ഞു നീ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു..ഓർമ്മയുണ്ടോ അത്…”

ദേവ് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി..

“ഉവ്വ്… അന്ന്..എന്തൊക്കെയോ ടെസ്റ്റ് ചെയ്യാൻ.. ബ്ലഡ്… ഒക്കെ.. ”

അപ്പു സംശയത്തോടെ പറഞ്ഞു…

” അതേ.. അന്ന് നിന്റെ ബ്ലഡ് സാമ്പിള് ഞങ്ങള് കളക്ട് ചെയ്തു..

പിന്നെ അമ്മാവന്റെ ബ്ലഡ് സാമ്പിളുമായി മാച്ച് ആവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു….

അതിനിടയില് ആണ് പെട്ടെന്ന് അമ്മാവന് ഒരു വയ്യായ്മ വന്നത്… എല്ലാം കൂടി ആലോചിച്ചു ഒരു തളര്ച്ച പോലെ…

അമ്മാവനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ പറഞ്ഞ പ്രകാരം റിസൾട്ട് വരാൻ കാത്തു നില്ക്കാതെ ഞാന് അമ്മാവനെയും കൂട്ടി തിരുവനന്തപുരത്തേക്ക് മടങ്ങി…

പിന്നീട് നാല് ദിവസങ്ങൾ കഴിഞ്ഞ്‌ ആണ് റിസൾട്ട് കിട്ടിയത്…

സാം ആണ് റിസൾട്ട് കൈപ്പറ്റിയത്…. ”

ദേവ് സാമിനെ നോക്കി…

” അന്ന് റിസൾട്ട് വന്നപ്പോൾ ഞാന് ശരിക്കും ഞെട്ടി… മാധവന് അങ്കിളിന്റെ മകളായി വളരുന്നത്‌ പാറു ആണ്.. അപ്പു അല്ല എന്ന സത്യം എനിക്ക് വിശ്വസിക്കാന് പറ്റിയില്ല..

ഞാൻ തന്നെയാണ് ദേവിനെ വിളിച്ചു കാര്യം പറഞ്ഞത്… ”

സാം എല്ലാവരോടുമായി പറഞ്ഞു..

“റിസൾട്ട് വന്ന കാര്യം സാം വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് വലിയ ഞെട്ടല് ഒന്നും തോന്നിയില്ല.. എങ്കിലും നീ ജീവനോടെ ഉണ്ടെന്ന് ഉള്ള വാർത്ത എനിക്ക് ഒരുപാട് ആശ്വാസം തരുന്നത് ആയിരുന്നു..

പക്ഷെ.. അപ്പോഴേക്കും അമ്മാവന് സ്ട്രോക്ക് വന്നു… എല്ലാം ഓര്ത്തു ഉള്ള ടെന്ഷന്… അന്നത്തെ സാഹചര്യത്തില് അമ്മാവനെ ഒറ്റയ്ക്കു ആക്കിയിട്ടു പോകാൻ എനിക്ക് പറ്റുമായിരുന്നില്ല..

പാറുവിനെ തിരികെ കിട്ടിയിട്ട് മാത്രമേ ഇനി മംഗലത്ത് വീട്ടിലേക്ക് വരുള്ളൂ എന്ന് അമ്മാവന് വാശി പിടിച്ചു…

അങ്ങനെയാണ് ഞാന് അമ്മാവനെ കരുണാലയത്തിൽ താമസിപ്പിച്ചത്…

ഇതിനിടയിൽ അപ്പച്ചിയുടെയും മാനസിക നില വീണ്ടും വഷളായി തുടങ്ങിയിരുന്നു…

അങ്ങനെ ഒരു സാഹചര്യത്തില് അമ്മാവന് ജീവനോടെ ഉണ്ടെന്ന് ഉള്ള വാർത്ത എനിക്ക് അപ്പച്ചിയോട് പറയാന് സാധിക്കുമായിരുന്നില്ല….

അപ്പച്ചിയേയും അമ്മാവനെയും ട്രീറ്റ്മെന്റിന് വേണ്ടി കരുണാലയത്തിൽ ഞാന് പാര്പ്പിച്ചു…

പതിയെ പതിയെ രണ്ട് പേരുടെയും നിലയില് മാറ്റം വന്നു.. രണ്ടു മാസങ്ങൾ കഴിഞ്ഞു…

എങ്കിലും അപ്പച്ചിയെ കാണാന് അമ്മാവന് കൂട്ടാക്കിയില്ല… പൂര്ണ ആരോഗ്യവാനായിട്ടേ എല്ലാവരുടെയും മുന്നിലേക്ക് പോകൂ എന്ന് അമ്മാവന് വാശി പിടിച്ചു… ”

ദേവ് കണ്ണുകൾ തുടച്ചു…

” എന്നിട്ട്.. എന്റെ ഗോപി.. അവന് ഇപ്പൊ എവിടെയാ.. കരുണാലയത്തിൽ തന്നെയാണോ.. ”

മാധവന് സങ്കടത്തോടെ ചോദിച്ചു..

” അതേ.. അമ്മാവന് ഇപ്പൊ ഓക്കെയായി.. അന്ന് അവര് രണ്ട് പേരും പതിയെ റിക്കവർ ആയി തുടങ്ങിയപ്പോൾ ആണ് ഞാൻ വീണ്ടും കണ്ണൂരേക്ക് പോയതു…

സാമിന്റെ കൈയ്യില് റിപ്പോര്ട്ട് വാങ്ങി ഞാൻ മടങ്ങി.. എത്രയും പെട്ടെന്ന് എല്ലാം ശരിയാക്കി വരാം എന്ന ഉറപ്പിന്റെ മേലെയാണ് ഞാന് മടങ്ങിയത്…

അന്ന് ആണ് ഞാന് നിന്നെ ആദ്യമായി അത്രയും അടുത്ത് നിന്ന് കണ്ടത്… നീ എന്റെ പാറു ആണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമുള്ള ആദ്യ കൂടി കാഴ്‌ച… ”

ദേവിന്റെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി വിടര്ന്നു…

” അപ്പൊ അന്ന് ദേവേട്ടന് എന്നെ അറിയാമായിരുന്നോ…. ”

അപ്പു അതിശയത്തോടെ ചോദിച്ചു…

‘മം… ഞാൻ ട്രെയിനില് കയറിയപ്പോള് ആണ് നിന്നെ കണ്ടത്… അവിടെ ഒട്ടും പ്രതീക്ഷിക്കാതെ നിന്നെ കണ്ടപ്പോൾ ഞാന് ഒന്ന് ഞെട്ടി…

നിന്നെ നോക്കി നടക്കുന്നതിന് ഇടയില് ആണ് അറിയാതെ നിന്റെ കാലില് ചവിട്ടി പോയതു…

നീ ആണെങ്കില് എന്നെ കുറേ ചീത്തയും പറഞ്ഞു…

നിന്നെ ശ്രദ്ധിച്ച് ഇരുന്നത് കൊണ്ട് പകുതിയും മുക്കാലും ഞാൻ കേട്ടില്ല എന്നതാണ് സത്യം…

നീ ആണെങ്കില് ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കി എന്നല്ലാതെ പിന്നെ ഒന്നും മിണ്ടിയില്ല…

പക്ഷേ ആ മൂന്നു നാലു മണിക്കൂര് ഞാൻ എന്റെ പെണ്ണിനെ അടുത്ത് കണ്ടതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു… ”

ദേവ് അവളെ ചേര്ത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

അപ്പുവിന്റെ ചുണ്ടില് നാണത്തിൽ കുതിര്ന്ന ഒരു പുഞ്ചിരി വിടര്ന്നു…

” പിന്നീട് എന്ത് ഉണ്ടായി ദേവ്… ”

വീർ ആയിരുന്നു അത്..

” അന്ന് പാറുവിനെ കണ്ടു ഞാന് തിരുവനന്തുപുരത്തേക്ക് മടങ്ങി..

അമ്മാവനെയും അപ്പച്ചിയെയും കണ്ടു എല്ലാം പറഞ്ഞു പാറുവിനെ തിരിച്ചു കൊണ്ടു വരാൻ ആയിട്ടാണ് ഞാന് മടങ്ങി വന്നത്…

പക്ഷേ.. പെട്ടെന്നുള്ള അപ്പച്ചിയുടെ അബ്നോർമ്മൽ ആയുള്ള പെരുമാറ്റം എന്നെ തളര്ത്തി….

എങ്കിലും എല്ലാം പെട്ടെന്ന് ശരിയാകും എന്ന് ഞാൻ പ്രതീക്ഷിച്ചു… അപ്പോഴാണ് വീണ്ടും സാമിന്റെ കോൾ എന്നെ തേടി എത്തിയത്…

അപ്പുവിന്റെ കല്യാണം ഉറപ്പിക്കാന് പോകുന്നു എന്ന വാർത്ത എന്നെ ആകെ തകർത്തു…

എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ…

ഒടുവില് മാധവന് അങ്കിളിനെ കാണാനായി ഞാൻ വീണ്ടും കണ്ണൂര്ക്ക് പോയി…

സാമിനെയും കൂട്ടി ഞാൻ അങ്കിളിനെ കാണാന് ചെന്നു…

പതിനെട്ട് വര്ഷം സ്വന്തം മകളായി വളര്ത്തിയ പാറുവിനെ നഷ്ടപ്പെടുമോ എന്ന ഭയം.. അല്ലെങ്കിൽ അവളെ മനഃപൂര്വ്വം അപകടത്തിലേക്ക് തള്ളി വിടുകയാണോ എന്ന ഭയം.. എന്താണെന്ന് അറിയില്ല…

അങ്കിള് എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല… അപ്പു എന്ന പേരില് അങ്കിളിന്റെ മകളായി വളരുന്നത്‌ എന്റെ പാറു ആണെന്ന് ഞാന് ആവര്ത്തിച്ചു പറഞ്ഞു…

പക്ഷേ അങ്കിള് അതൊന്നും കേൾക്കാൻ തയ്യാറായില്ല…

പാറുവിന്റെ കല്യാണം വേണ്ടെന്ന് വെക്കാൻ ഞാനും സാമും ഒരുപാട് പറഞ്ഞെങ്കിലും അങ്കിള് അതൊന്നും കേൾക്കാൻ തയ്യാറായില്ല…

ദേവ് മാധവന്റെ മുഖത്ത് നോക്കി പറഞ്ഞു…

ഒരു കുറ്റവാളിയെ പോലെ അയാൾ തല താഴ്ത്തി…

” അങ്കിളിനെ ഞാൻ കുറ്റം പറഞ്ഞത് അല്ല… ഏതൊരു അച്ഛനും അങ്ങനെയേ ചിന്തിക്കൂ… സ്വന്തം ആയി കണ്ട മകളെ വിട്ടു കൊടുക്കാൻ അങ്കിളും ആന്റിയും തയ്യാറായില്ല….

ഒടുവില് ബലമായി തന്നെ എനിക്ക് പാറുവിനെ താലി കെട്ടേണ്ടി വന്നു…

എന്റെ മുന്നില് മറ്റൊരു ശരിയും ഉണ്ടായിരുന്നില്ല…

എങ്ങനെയും ചിതറിപ്പോയ എന്റെ കുടുംബം ഒന്ന് ആകണം…

അതിനു വേണ്ടി ഞാന് എന്തും ചെയ്യാൻ തയ്യാറായിരുന്നു…

പക്ഷേ പാറുവിനെ താലി കെട്ടിയെങ്കിലും അവളെ ആരുമറിയാതെ കൂട്ടി കൊണ്ട് പോകാൻ ഞാന് തയ്യാറല്ലായിരുന്നു..

അതിനിടയില് ഞാന് വിട്ടു പോയ ഒരു കാര്യം ഉണ്ടായിരുന്നു… ഒരു പക്ഷേ എന്നെ ഇപ്പോഴും അലട്ടുന്ന ഒരു കാര്യം… ഹരി… ”

ദേവ് വേദനയോടെ പറഞ്ഞു…

അപ്പുവും വേദനയോടെ അത് ഓര്ത്തു..

” അപ്പുവിന്റെ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ അത് മുടക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു…

ഫോണിൽ കൂടി ഒരുപാട് പ്രാവശ്യം ഹരിയെ വിളിക്കാൻ ഞാൻ ശ്രമിച്ചു…

പക്ഷേ കിട്ടിയില്ല… നേരില് കാണാനും അയാൾ തയ്യാറായില്ല…. കല്യാണത്തില് നിന്നും പിന്മാറണമെന്ന് ഞാന് ഒരുപാട് പ്രാവശ്യം ഫോണിൽ കൂടി ആവശ്യപ്പെട്ടു…

പക്ഷേ അതൊക്കെ ഏതോ ഒരു ഫ്രോഡ് ചെയുന്ന പണികള് ആയേ അവന് കണക്കാക്കിയുള്ളു….

അന്ന് ആ ബീച്ചിൽ വച്ച് പാറുവിനെയും ഹരിയെയും ഒരുമിച്ച് കണ്ടപ്പോൾ ഞാന് തകർന്നു പോയി…

മനഃപൂര്വ്വം അല്ലെങ്കിലും അവന്റെ കണ്ണീര് കൂടി ഞാൻ കാണണം അല്ലോ എന്ന വിഷമത്തിലാണ് അന്ന് ഒരുപാട് മദ്യപിച്ചത്…

പക്ഷേ ഹരിയുടെ മുന്നില് എനിക്ക് എല്ലാം പറയേണ്ടി വന്നു..

എങ്കിലും കല്യാണത്തില് നിന്നും പിന്മാറിയാൽ മറ്റു ആരെങ്കിലുമായി അവളുടെ കല്യാണം നടത്തിയാലോ എന്ന് ഞങ്ങൾ ഭയപ്പെട്ടു…

അത് കൊണ്ടാണ് ഒരു കോമാളി വേഷം കെട്ടി ഹരി ആ ക്ഷേത്ര നടയിലേക്ക് വന്നത്…

കല്യാണത്തിന് തലേ ദിവസവും സാം വഴി ഞാന് അങ്കിളിനോട് സംസാരിക്കാൻ ശ്രമിച്ചു..

അതോടെ അങ്കിള് സാമിനെയും ശത്രു പക്ഷത്തേക്ക് മാറ്റി നിർത്തി… അവനോടു കയർത്തു…

അവസാനം എനിക്കു വേണ്ടി ഹരി മനഃപൂര്വ്വം ഒരു കോമാളി ആയി… ”

ദേവ് സങ്കടത്തോടെ പറഞ്ഞു…

” മോനേ.. ഞാൻ.. അന്ന്.. എന്റെ മോളെ നഷ്ടപ്പെടുമോ എന്ന ഭയത്തില്… ”

മാധവന് കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.. അയാളുടെ സ്വരത്തില് കുറ്റബോധം നിഴലിച്ചു..

” സാരമില്ല അങ്കിള്.. എനിക്ക് മനസ്സിലാവും.. അത് കൊണ്ടാണ് ഞാന് ആയിട്ട് പാറുവിനോട് സത്യം ഒന്നും പറയില്ല എന്ന് വാക്ക് തന്നത്..ഇപ്പഴും അവള് ആയിട്ട് ആണ് സത്യങ്ങൾ എന്നോട് ചോദിച്ചത്…… ”

ദേവ് അയാള്ക്കു അരികിലേക്ക് നടന്നു.. അയാളുടെ തോളില് തട്ടി കൊണ്ട് സമാധാനിപ്പിച്ചു…

“പക്ഷേ വീർ… നിനക്ക് അറിയാമായിരുന്നു അത് നിന്റെ അച്ഛൻ ആണെന്ന്… എന്നിട്ടും നീയെന്തിന്. മൗനം പാലിച്ചു.. ”

ദേവ് സംശയത്തോടെ ചോദിച്ചു..

വീർ അവനെ പുഞ്ചിരിയോടെ നോക്കി…

” എനിക്ക് അറിയാമായിരുന്നു ദേവ്… പക്ഷേ എല്ലാവരുടെയും മുന്നില് വച്ച് എനിക്ക് ഒന്നും ചോദിക്കാൻ പറ്റിയില്ല…

നമ്മൾ തിരിച്ചു ബാംഗ്ലൂര് വന്നതിന് ശേഷം മുബൈയിലേക്ക് പോകുകയാണെന്ന് പറഞ്ഞു ഞാൻ പോയതു നല്ലമലയിലേക്ക് ആയിരുന്നു…

അവിടെ എത്തിയ ഞാന് അച്ഛനെ കുറിച്ച് അവിടുത്തെ ആളുകളോട് അന്വേഷിച്ചു..

പക്ഷേ കൂടുതൽ ആയി ഒന്നും അറിയാൻ സാധിച്ചില്ല…

രണ്ട് ദിവസം ഞാന് അച്ഛനെ പിന്തുടര്ന്നു…

പക്ഷേ പെട്ടെന്ന് ഒരു ദിവസം അച്ഛൻ അവിടെ നിന്നും അപ്രത്യക്ഷനായി….

എവിടെ പോയെന്ന് ആര്ക്കും അറിയില്ലായിരുന്നു….

മടങ്ങി വന്നെങ്കിലും വര്ഷങ്ങളോളം ഞാന് അച്ഛനെ കുറിച്ചുള്ള അന്വേഷണം തുടർന്നു…

നിരാശയായിരുന്നു ഫലം…

പിന്നെ ബാബയുടെയും അമ്മയുടെയും മരണവും അപ്പുവിന്റെ അപകടവും ഒക്കെ എന്നെ മാനസികമായി തകർത്തു..
എങ്കിലും അച്ഛനെ കുറിച്ചുള്ള അന്വേഷണം ഞാൻ നിർത്തിയില്ല…

ഒടുവില് നിന്റെ കല്യാണം ആണെന്ന് ഡേവിഡ് വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാന് നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്‌…

പാറു അല്ലാതെ മറ്റൊരു പെണ്ണ് നിന്റെ ലൈഫിൽ ഉണ്ടാവില്ല എന്ന് പറഞ്ഞു നടന്ന നീ മറ്റൊരു പെണ്കുട്ടിയെ വിവാഹം ചെയ്തു എന്ന വാര്ത്ത എനിക്ക് വിശ്വസിക്കാന് പ്രയാസമായിരുന്നു…

അങ്ങനെ ഞാന് നാട്ടിലെത്തി… കൂട്ടത്തിൽ ആദിയെയും കൂട്ടി… കാരണം അവള്ക്കു ഈ കഥയില് വലിയൊരു റോള് ഉണ്ടായിരുന്നു… ”

വീർ ഗൌരവത്തോടെ പറഞ്ഞു..

” എന്ത് റോള്… ”

എല്ലാവരും ഒരേ സ്വരത്തില് ചോദിച്ചു…

” ആദിയെ നിങ്ങള്ക്ക് അറിയില്ല… പക്ഷേ ആദിയുടെ അച്ഛനെ നിങ്ങൾ എല്ലാവരും അറിയും… ദി ഗ്രേറ്റ് വിശ്വേശ്വര റെഡ്ഡി… വി ആര്… വി ആര് ഹോസ്പിറ്റലിന്റെ ഉടമ… ”

വീർ കിതച്ച് കൊണ്ട് പറഞ്ഞു…

എല്ലാവരും അമ്പരപ്പിൽ അദിധിയെ നോക്കി…

********

ഏറെ നേരമായി മുറിയില് തളം കെട്ടി നിന്ന നിശബ്ദതയ്ക്ക് ഭംഗം വരുത്തി കൊണ്ടാണ് ഒരു നഴ്സ് അകത്തേക്ക് വന്നത്…

” ഡോക്ടർ.. പറഞ്ഞത് പോലെ ഡിസ്ചാര്ജ് ഷീറ്റ് എഴുതിയിട്ടുണ്ട്… ഇതിൽ ഒന്ന് സൈന് ചെയ്യണം…”
അവര് ഒരു പേപ്പര് എടുത്തു ദേവിന് നേരെ നീട്ടി…

“മോളെ ഡിസ്ചാര്ജ് ചെയ്യുകയാണോ ദേവാ…”

മാധവന് അമ്പരപ്പോടെ ചോദിച്ചു.
“അതേ അങ്കിള്.. ഇപ്പൊ കുഴപ്പം ഒന്നുമില്ല… പിന്നെ വീട്ടിലേക്ക് പോകുന്നത് ആവും നല്ലത്..സാം.. അപ്പൊ നീ ചെല്ല്..എല്ലാം പറഞ്ഞത് പോലെ… ”

ദേവ് പുഞ്ചിരിയോടെ പറഞ്ഞു…
ശേഷം അതിൽ സൈന് ചെയ്തു…

********
” ദേവേട്ടാ…”

അപ്പു പതിയെ വിളിച്ചു..

ഡ്രൈവ് ചെയ്യുന്നതിന് ഇടയില് ദേവ് തല തിരിച്ചു അവളെ നോക്കി..

“ദേവേട്ടാ… ”

അവള് ഒന്നുടെ ഉച്ചത്തില് വിളിച്ചു..

” എന്താ പാറു.. ”

അവന് സംശയത്തോടെ അവളെ നോക്കി…

“എനിക്ക് എന്തോ പേടിയാകുന്നു…”

അപ്പു നിറകണ്ണുകളോടെ പറഞ്ഞു…

“പേടിക്കണ്ട… ഒന്നുമില്ല… താൻ ഈ കണ്ണ് തുടക്കൂ…”

ദേവ് ഇടം കൈ കൊണ്ട്‌ അവളുടെ കണ്ണീര് തുടച്ചു…

അപ്പു നെടുവീര്പ്പിട്ടു കൊണ്ട്‌ സീറ്റിലേക്ക് ചാരി കിടന്നു…

**********

ഉമ്മറത്തെ ചാരു കസേരയില് ഇരിക്കുകയായിരുന്നു ശിവ ശങ്കര മേനോന്

അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്…

കാറിന്റെ ഡ്രൈവിങ് സീറ്റില് നിന്നും സാം പുറത്ത് ഇറങ്ങി.. പിന്നാലെ തന്നെ ദേവിന്റെ കാറും മറ്റൊരു കാറും മുറ്റത്തേക്ക് വന്നു..

കാറിന്റെ ഡോര് തുറന്നു ദേവും അപ്പുവും പുറത്ത് ഇറങ്ങി.. പിന്നില് ഉള്ള കാറിൽ നിന്നും വീർഉം അദിധിയും മാധവനും ദേവിയും പുറത്ത് ഇറങ്ങി..

വന്നവരെ മനസ്സിലായപ്പോള് മേനോന് കസേരയില് നിന്ന് എണീറ്റു…

സാമിന്റെ കാറിന്റെ മറുഭാഗത്ത് നിന്നും ഡോര് തുറന്ന് ഒരു മനുഷ്യന് പുറത്ത് ഇറങ്ങി…

മേനോന് കണ്ണുകൾ വിടര്ത്തി അയാളെ നോക്കി…

“ഗോപി… ഗോപി..”

അയാളുടെ ചുണ്ടുകള് പിറുപിറുത്തു…

മേനോന് പിന്നാലെ ഉമ്മറത്ത് വന്ന ദേവകിയമ്മയും അത് കണ്ടു ഞെട്ടി…

**********

ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഗൗരി….

കഴിഞ്ഞു പോയ നല്ല നാളുകളെ ഓര്ക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

ഓര്മകള് മരിക്കുന്നത് ആണ് ഏറ്റവും നല്ലതെന്നു അവള്ക്കു തോന്നി…

കഴുത്തിന് പിന്നിലായി ഒരു ചുടു നിശ്വാസം തട്ടിയപ്പോൾ ആണ് അവള് ചിന്തയില് നിന്നും ഞെട്ടി ഉണരുന്നത്.

തനിക്കു ചിരപരിചിതമായ ശ്വാസം… അവള് ഞെട്ടി പിന്നിലേക്ക് നോക്കി… പിന്നിലുള്ള ആളെ ഒന്നേ കണ്ടുള്ളു… അവളുടെ കണ്ണുകൾ പിറകിലേക്ക് മറിഞ്ഞു..

ചിറകൊടിഞ്ഞ പക്ഷിയെ പോലെ അവള് താഴേക്കു പതിച്ചു..

ബോധം വന്നപ്പോള് ഗൗരി കണ്ണുകൾ വെപ്രാളത്തോടെ വലിച്ചു തുറന്നു…

അല്പം മുന്പു കണ്ടത് സ്വപ്നം ആകരുത് എന്ന് അവള് ഒരുപാട് പ്രാര്ത്ഥിച്ചു…

കണ്ണുകൾ തുറന്നു അവളുടെ കണ്ണുകള് ആദ്യം തേടിയത് അവളുടെ പ്രീയപ്പെട്ടവനെ ആയിരുന്നു…

“ഗോപിയേട്ടാ…”

അവളുടെ ചുണ്ടുകള് വിറച്ചു….

“അമ്മേ…”

അരികില് നിന്ന അപ്പുവും വീർഉം വിളിച്ചു…

ഗൗരി മനസ്സിലാകാത്തത് പോലെ അവരെ നോക്കി…

“നോക്കേണ്ട ഗൗരി… നിന്റെ മക്കള് തന്നെയാണ്… നമ്മുടെ മക്കള്…”

ഗോപി സന്തോഷത്തോടെ പറഞ്ഞു…

ഇല്ല എന്ന അര്ത്ഥത്തില് ഗൗരി തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു…

“അധികം ടെന്ഷന് ആവണ്ട… ഒരുപാട് സഹിച്ചില്ലേ നീ… ഇനി വേണ്ട.. നമ്മുടെ മക്കള് ആണ് ഇത്… പാറുവും ഭദ്രനും… ”

അയാൾ കണ്ണീരോടെ അവളുടെ നെറുകയില് തലോടി..

കേട്ടതു വിശ്വസിക്കാൻ ആവാത്തതിന്റെ പകപ്പിൽ ആയിരുന്നു ഗൗരി…

അവളുടെ ഇരു മിഴികളില് നിന്നും കണ്ണീര് ഇരു വശത്തേക്കുമായി പതിച്ചു…

*******

ഉമ്മറത്ത് ഇരിക്കുകയായിരുന്നു എല്ലാവരും.. ഗോപി മടങ്ങി വന്നതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും…

അപ്പുവും ഭദ്രനും നിലത്ത് ഇരുന്ന ഗൗരിയുടെ മടിയില് ആയി കിടക്കുന്നുണ്ടായിരുന്നു…

ആ കാഴ്‌ച കണ്ടു മാധവന്റെയും ദേവിയുടെയും കണ്ണുകൾ നിറഞ്ഞു..

“ഞാൻ ആന്ധ്രയിൽ ജോലി ചെയ്തിരുന്ന ആസ്പത്രിയുടെ ഉടമയായിരുന്നു വിശ്വേശ്വര റെഡ്ഡി എന്ന വി ആര്

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്മയുള്ള ഒരു മനുഷ്യന്

അയാളുടെ അച്ഛന്റെ സ്വത്ത് ഭാഗം വച്ചപ്പോൾ കിട്ടിയതാണ് ആ ആശുപത്രി.. തുടക്കത്തിൽ ഒരു ചെറിയ ക്ലിനിക് ആയിട്ടാണ് തുടങ്ങിയത്…

അയാളുടെ അച്ഛൻ മരിക്കുമ്പോൾ അത് വളരെ നഷ്ടത്തില് ആയിരുന്നു… മതിയായ ഡോക്ടർസ് ഇല്ല.. അങ്ങനെ കുറെ പ്രശ്നങ്ങൾ…

അച്ഛൻ മരിച്ചപ്പോൾ സ്വത്തുക്കള് ഭാഗം വച്ചു… പാവം ആയതു കൊണ്ട് തന്നെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരുന്ന ആ ആശുപത്രി വി ആര് ന്റെ പേരില് അയാളുടെ സഹോദരന് എഴുതി കൊടുത്തു…

പകരം അച്ഛന്റെ ഫാക്ടറികളും മറ്റു സ്വത്തുക്കളും അയാള് കൈവശപ്പെടുത്തി….

ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും വി ആര് ആ ആശുപത്രിയെ ഒരു നല്ല നിലയില് എത്തിച്ചു…

ഒന്നുമില്ലാതെ ആന്ധ്രയിൽ എത്തിയ എനിക്ക് ഒരു ജോലി തന്നത് ആ മനുഷ്യന് ആയിരുന്നു… ”

ഗോപി ഒന്ന് നിർത്തി…

അദിധി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…

” പത്ത് വര്ഷം ഞാന് അവിടെ ജോലി ചെയ്തു… അതിനിടയില് ആണ് വി ആര് ന്റെ സഹോദരന്റെ ബിസിനെസ്സ് ഒക്കെ നഷ്ടത്തില് ആയതു.. ഒടുവില് കടം കൊണ്ട് നില്ക്കക്കള്ളിയില്ലാതെ വന്നപ്പോൾ അയാൾ വി ആര്നെ കാണാന് വന്നു…

വീരേന്ദ്ര റെഡ്ഡി… സാധു ആയി അഭിനയിച്ചു അയാൾ പതിയെ ആശുപത്രിയില് നുഴഞ്ഞു കയറി…

ആദ്യമൊക്കെ ആശുപത്രി ബില്ലുകളിൽ വരുന്ന വാരിയേഷൻ ഞാൻ അത്ര കാര്യമാക്കിയില്ല…

പക്ഷേ അയാൾ വലിയ അഴിമതികൾ ആയിരുന്നു അവിടെ കാണിച്ച് കൂട്ടിയത്…

ആയിടെയാണ് ആശുപത്രിയില് നടക്കുന്ന വലിയൊരു ചതി ഞാന് അറിഞ്ഞത്…

ചികിത്സയ്ക്കായി വരുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് അവരുടെ അവയവങ്ങള് കടത്തുന്ന ഒരു ഗ്രൂപ്പ് ആശുപത്രിക്കു ഉള്ളില് തന്നെ പ്രവർത്തിക്കുന്നത് ഞാന് കണ്ടു പിടിച്ചു…

അതിന്റെ അന്വേഷണത്തിന്റെ അവസാനം ഞാന് എത്തിയത് അയാളിൽ ആയിരുന്നു…
വീരേന്ദ്ര റെഡ്ഡി……

സ്വയം വി ആര് എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം…

പക്ഷേ യാഥാര്ത്ഥ വി ആര് ഇതൊന്നും അറിഞ്ഞില്ല…

എങ്കിലും ഞാന് അദ്ദേഹത്തിന് ചെറിയ സൂചനകള് നല്കി..

നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നേ വീരേന്ദ്ര റെഡ്ഡിക്ക് എതിരെ ഉള്ള എല്ലാ തെളിവുകളും ശേഖരിച്ചു വി ആര് നെ ഏൽപ്പിക്കണം എന്ന് ഞാൻ ഉറച്ചു…

അതിനായി എല്ലാ ആശുപത്രി രേഖകളും ഞാന് ശേഖരിച്ചു..

ഒടുവില് എല്ലാ തെളിവുകളും കൊണ്ട് ഞാന് വി ആര് നെ കാണാന് പോയി… പക്ഷേ അപ്പോഴേക്കും വൈകി പോയിരുന്നു… ”

ഗോപി തല കുനിച്ച് കൊണ്ട് പറഞ്ഞു…

” അപ്പ സത്യങ്ങൾ അറിഞ്ഞു തുടങ്ങി എന്ന് മനസ്സിലായപ്പോള് ആ ദുഷ്ടന് എന്റെ അപ്പയെയും ഇല്ലാതാക്കാന് ശ്രമിച്ചു…

ഭക്ഷണത്തില് കൂടി കൊടുത്ത എന്തോ സ്ലോ പോയിസൺ…

അപ്പോഴേക്കും വൈകി പോയിരുന്നു…

പതിയെ പതിയെ അത് അപ്പയെ ബാധിക്കാൻ തുടങ്ങി…

അപ്പ കോമയിലേക്ക് പോയി… ഒരു എട്ട് വയസ്സുകാരി ഒന്നുമറിയാതെ പകച്ചു നിന്നു… എന്റെ അമ്മ പോലും അയാളുടെ പക്ഷത്തു ആയിരുന്നു… ”

അദിധി കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…

” ആദി… ”

വീർ അവള്ക്ക് അരികിലേക്ക് വന്നു സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു..

” അന്ന് ഞങ്ങൾ മടങ്ങി വരാൻ നിശ്ചയിച്ച ആ രാത്രി… അന്ന് അയാൾ എന്നെ വീണ്ടും ഭീഷണിപ്പെടുത്തി… പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം ഞാന് ഏറെ വിശ്വസിച്ച എന്റെ ഫ്രണ്ട് മൂര്ത്തിയും അയാള്ക്ക് കൂട്ട് നിന്നു എന്നതാണ്…

എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാൻ ഉള്ള വെപ്രാളത്തോടെ ആണ് ഞാന് കാര് ഡ്രൈവ് ചെയ്തത്…

ഏറെ ഇഷ്ടപ്പെട്ടിരുന്ന വി ആര് ന്റെ ആ അവസ്ഥയും എന്നെ തകർത്തു…

പക്ഷേ കാറിന് നേരെ പാഞ്ഞ് അടുക്കുന്ന ലോറി കണ്ടപ്പോൾ തന്നെ വീരേന്ദ്ര റെഡ്ഡിയുടെ ഉദ്ദേശം എനിക്ക് മനസ്സിലായി…

ഭദ്രനോട് അപ്പുവിനെയും എടുത്തു പുറത്തേക്ക്‌ ചാടാൻ പറഞ്ഞു… ഒപ്പം ഗൗരിയെയും പാറുവിനെയും പുറത്തേക്ക് തള്ളിയിട്ടു…

അവരെങ്കിലും രക്ഷപ്പെട്ടോട്ടേ എന്ന് പ്രാര്ത്ഥിച്ചു ആണ് ഞാൻ കാർ മുന്നോട്ട് എടുത്തത്…

പിന്നെ ബോധം വരുമ്പോൾ ഞാന് ഒരു ആദിവാസി കോളനിയില് ആയിരുന്നു…

എത്ര ദിവസങ്ങളായി അവിടെ എത്തിയിട്ട് എന്ന് അറിയില്ലായിരുന്നു…

മനസ്സിൽ ഓര്മ്മ വന്നത് എന്റെ കുടുംബം ആയിരുന്നു…

പക്ഷേ ഏറെ ദിവസത്തെ അന്വേഷണത്തിന് ഒടുവില് അവര് മരിച്ചെന്ന വാര്ത്തയാണ് എന്നെ തേടിയെത്തിയത്…

കാർ അപകടത്തിൽ ഒരു കുടുംബം കത്തി കരിഞ്ഞു എന്ന വാര്ത്ത… എനിക്ക് പകരം മരിച്ചത് ഒരുപക്ഷേ ആ ലോറി ഡ്രൈവർ ആകും എന്ന് ഞാന് കരുതി…

എന്റെ പ്രിയപ്പെട്ടവരെ നഷ്ടപെട്ട വേദന ഒരു ഭാഗത്ത്…

ഉറ്റ സുഹൃത്തിന്റെ മകള് ഞാൻ മൂലം കൊല്ലപ്പെട്ടു എന്ന കുറ്റബോധം മറുഭാഗത്ത്…

പിന്നെ ഞാൻ എന്റെ ജീവിതം ആ ആദിവാസികൾക്ക് ഇടയില് തന്നെ കഴിച്ചു കൂട്ടി… ”

ഗോപി ഒന്ന്‌ നെടുവീര്പ്പിട്ടു…

” അപ്പൊ പിന്നെ അങ്കിള് എന്തിനാണ് നല്ലമലയില് നിന്നും പോയതു.. ”

അദിധി സംശയത്തോടെ ചോദിച്ചു…

” അന്നത്തെ ക്യാമ്പ് കഴിഞ്ഞ് പോയതിനു ശേഷവും അതിൽ ഒരു പയ്യന് എന്റെ പിന്നാലെ തന്നെ ഉണ്ടെന്ന് എന്റെ സഹായി ആണ് പറഞ്ഞത്…

ശത്രുവാണോ മിത്രമാണോ എന്ന് അറിയാത്ത അവസ്ഥയില് ആയിരുന്നു ഞാൻ…

അത് കൊണ്ടാണ് അവിടെ നിന്നും ഞാൻ മാറി നിന്നത്…

ഞാൻ ജീവനോടെ ഉള്ള കാര്യം ലോകത്തെ അറിയിക്കാന് ഞാന് മടിച്ചു… ”

ഗോപി പറഞ്ഞു…

” അപ്പൊ അന്ന് ആ അപകടത്തിൽ മരിച്ചത് ആരാ.. ”

അപ്പു ജിജ്ഞാസയോടെ ചോദിച്ചു…

” ദേവ് എന്നെ തേടി വന്നതിന് ശേഷം ഞങ്ങൾ അതിനെ കുറിച്ച് അന്വേഷിച്ചു…

ഒരു പാവം കുടുംബം…. ട്രെയിനില് ആന്ധ്രയിലേക്ക് മടങ്ങി വന്ന ഒരു കുടുംബം…

അന്ന് ടാക്സി പണിമുടക്ക് ആയതിനാൽ ആ ചരക്ക് ലോറിയിൽ ആരുമറിയാതെ കയറിയത് ആയിരുന്നു ആ അച്ഛനും അമ്മയും രണ്ട് മക്കളും…

നമുക്ക് പകരം അന്ന് കത്തി ഇല്ലാതായത് അവരാണ്… ”

ഗോപിയുടെ മുഖത്ത് വേദന നിറഞ്ഞു…

മാധവന്റെ മനസ്സിലേക്ക് ആ അച്ഛനും അമ്മയും മക്കളും കടന്നു വന്നു…

” ഈ കുട്ടികളെയും കൊണ്ട് നടക്കാൻ വയ്യാ സാറേ… ഏതേലും വണ്ടി കിട്ടുമോ എന്ന് നോക്കണം… ”

അയാളുടെ ശബ്ദം തന്റെ കാതില് മുഴങ്ങുന്നത് പോലെ മാധവന് തോന്നി…

“സാരമില്ല.. ഇനിയിപ്പൊ അതൊന്നും ഓര്ക്കേണ്ട… നമുക്ക് വേണമെങ്കില് ആ ദുഷ്ടന് എതിരെ ലീഗല് ആയി മൂവ് ചെയ്യാം.. ”

ബാലൻ പറഞ്ഞു…

” ആ ഗോപി.. നീ അന്ന് ഏല്പിച്ച ഫയല് എന്റെ കൈയ്യിൽ തന്നെയുണ്ട്…”

മാധവന് കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…

“വേണ്ട അങ്കിള്.. ഇനി അതിന്റെ ആവശ്യമില്ല…. മൂന്നു മാസങ്ങള്ക്കു മുന്നേ ഉണ്ടായ ഒരു കാർ അപകടത്തിൽ അയാളും മൂര്ത്തിയും പിന്നെ അയാളുടെ ഡ്രൈവറും കൊല്ലപ്പെട്ടു… ”

അദിധി നിറഞ്ഞ മനസ്സോടെ പറഞ്ഞു…

എല്ലാവരും ദീര്ഘമായി ഒന്ന് നിശ്വസിച്ചു..

” നന്നായി.. ഇനി ആരും അതിനെ കുറിച്ച്‌ ആലോചിച്ചു തല പുകയ്ക്കണ്ട…. അല്ല ഭദ്രാ… മാധവന്റെ മോള്.. നമ്മുടെ അപ്പു നമ്പര് ടു എപ്പോഴാ എത്തുക… ”

മേനോന് ചോദിച്ചു..

” അപ്പു രാവിലെ എത്തും മുത്തച്ഛാ…. ക്ലൈമറ്റ് മോശം ആയതു കൊണ്ടാണ്.. ഇല്ലെങ്കില് രാത്രി എത്തുമായിരുന്നു.. ”

വീർ നിരാശയോടെ പറഞ്ഞു…

മാധവന്റെയും ദേവിയുടെയും കണ്ണുകളില് നീര് തിളക്കം വന്നു…

” എങ്കിൽ എല്ലാരും പോയി കിടന്നു ഉറങ്ങിക്കോളൂ…. നേരം ഒത്തിരി വൈകി…. ”

മേനോന് അവസാന വാക്ക് എന്ന പോലെ പറഞ്ഞു…

” എല്ലാവരും പതിയെ അവരവരുടെ മുറികളിലേക്ക് നടന്നു…

” അതേയ്… ഇനി ഏട്ടൻ എന്ന് ധൈര്യമായിട്ട് വിളിക്കാം ട്ടോ… ”

വീർ കണ്ണുകൾ അടച്ചു കാണിച്ച് കൊണ്ട് ദക്ഷയോട് പറഞ്ഞു…

അവൾ അവനെ കൂർപ്പിച്ച് നോക്കി…

“ബ്രദർ അല്ല ട്ടോ… മറ്റേ ഏട്ടൻ…”

അവന് കഴുത്തിൽ താലി കെട്ടുന്നത് പോലെ കാണിച്ചു…

ദക്ഷ നാണം കൊണ്ട് പൂത്തുലഞ്ഞു… അവള് മുകളിലേക്ക് ഓടി..

” അതേയ് ഏട്ടോ…. ഇവിടെ കോഴികള് കുറേ ഉണ്ട്.. ഇനിയും വേണ്ട ട്ടോ..”

പിന്നില് നിന്ന രുദ്രയും അപ്പുവും വിളിച്ചു പറഞ്ഞു…

വീർ ഒരു ചമ്മലോടെ പടികള് ഓടി കയറി…

“അങ്ങനെ ഒരു അപകടത്തിൽ വീരേന്ദ്ര റെഡ്ഡി മരിച്ചു അല്ലെ അങ്കിള്…”

ദേവ് പുഞ്ചിരിയോടെ ഗോപിയെ നോക്കി…

ഗോപിയുടെ മുഖത്തും ആ ചിരി വിരിഞ്ഞു…

” വാളെടുത്തവന് വാളാലേ….”

ഗോപി പറഞ്ഞു…

അവര്ക്കു രണ്ട് പേര്ക്കും മാത്രം അറിയാവുന്ന ആ രഹസ്യം അവരില് തന്നെ ഒതുങ്ങട്ടേ….

********

“ദേ പെണ്ണേ.. എത്ര നേരായി കാത്തിരിക്കുന്നു… വന്നു വന്നു നിനക്ക് എന്നെ വേണ്ടാതായി..”

ദേവ് കൊച്ചു കുഞ്ഞുങ്ങളെ പോലെ മുഖം വീർപ്പിച്ചു…

” അയ്യോ എന്റെ കുഞ്ഞു പിണങ്ങല്ലേ…”

അപ്പു കളിയാക്കി കൊണ്ട് പറഞ്ഞു..

ദേവ് മുഖം തിരിച്ച് ബെഡ്ഡിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു…

” അയ്യോ ഡാ.. എന്റെ കിച്ചേട്ടൻ ഇങ്ങോട്ട് നോക്കിക്കേ.. ”

അപ്പു അവന്റെ മുഖം പിടിച്ചു തനിക്കു നേരെയാക്കി കൊണ്ട് പറഞ്ഞു…

ദേവിന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..

“വേണ്ട കിച്ചേട്ടാ… ഇനി ഈ കണ്ണ് ഇങ്ങനെ നിറയരുത്.. അതെനിക്ക് സഹിക്കില്ല… എനിക്കെന്നും കാണേണ്ടത് ഈ കണ്ണുകളിലെ പ്രണയം മാത്രമാണ്… ”

അപ്പു കുനിഞ്ഞു അവന്റെ കണ്ണുകളില് ചുംബിച്ചു….

“കണ്ണുകൾ മാത്രം മതിയോ….”

ദേവിന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു…

“ഛീ… ഈ മനുഷ്യന്… ”

അപ്പു അവന്റെ മൂക്കില് പിടിച്ചു വലിച്ചു…

ദേവ് അവളെ വലിച്ചു തന്റെ നെഞ്ചോടു ചേര്ത്തു… അവളുടെ നെറുകയില് ചുംബിച്ചു…

“അപ്പു പതിയെ അവന്റെ ടി ഷർട്ട് ഒരു സൈഡിലേക്ക് മാറ്റി… അവന്റെ നെഞ്ചില് താഴെയായി പച്ച കുത്തിയ പേരില് അവള് ആവേശത്തോടെ ചുംബിച്ചു…

” നിനക്ക്.. എങ്ങനെ ഇത്… ”

ദേവ് അതിശയത്തോടെ ചോദിച്ചു…

” ഞാൻ കണ്ടിട്ടുണ്ട്… സ്വപ്നത്തില്.. ”

ഒരു കള്ള ചിരിയോടെ അപ്പു അവളുടെ സ്വപ്നത്തെ കുറിച്ച് അവനോടു പറഞ്ഞു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദേവ് അവളെ ഒന്ന് കൂടെ വാരി പുണർന്നു…

പുറത്ത് വേനലില് ഒരു കുളിര്മയേകി കൊണ്ട് ഒരു ചാറ്റൽ മഴ പെയ്തപ്പോൾ അപ്പുവിലേക്ക് പടർന്നു കയറുകയായിരുന്നു ദേവ്….

ഒരു ജീവിതകാലം മുഴുവന് ഒരുമിച്ച് മഴ നനയാനുള്ള കൊതിയുമായി…

ദേവിന്റെ മാത്രം പാർവതി ആയി… കിച്ചുവിന്റെ മാത്രം പാറു ആയി…. ഇനി അവരുടെ വസന്ത കാലം ❤️❤️ ഒപ്പം കുറെയേറെ പ്രണയങ്ങൾക്ക് സാക്ഷ്യം വഹിക്കാന് ആയി മംഗലത്ത് വീടും ഒരുങ്ങുന്നു… അവരുടെ അവ്നി എന്ന യഥാര്ത്ഥ അപ്പുവിന് വേണ്ടിയുള്ള കാത്തിരിപ്പ്..

(എന്ത് കൊണ്ട് ഇങ്ങനെ അവസാനിപ്പിക്കുന്നു എന്ന ചോദ്യം വരുമെന്ന് എനിക്ക് അറിയാം… അപൂര്വരാഗത്തിന് ഒരു സെക്കന്ഡ് പാർട്ട് വരുന്നുണ്ട്… ഞാൻ അങ്ങനെ ഒന്ന് പ്ലാൻ ചെയതത് അല്ല.. വായനക്കാരുടെ നിര്ദേശം ആണ്… യഥാര്ത്ഥ അപ്പുവിന്റെ കഥയാണ് അത്… അത് കൊണ്ട് തന്നെ അപ്പുവിനെ നമുക്ക് സെക്കന്ഡ് പാര്ട്ടിൽ കാണാം… 😉
ഇത് ഒരു challenge ന്റെ ഭാഗമായി തുടങ്ങിയ കഥയാണ്… ഇത്രയേ ഞാൻ ഉദ്ദേശിച്ചുള്ളു… പക്ഷേ വായനക്കാരുടെ ആഗ്രഹപ്രകാരം സെക്കൻഡ് പാർട്ട് നാളെ ‘നീ നടന്ന വഴികളിലൂടെ’ ഈ പേജിലൂടെ വായിക്കാം

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

അപൂർവരാഗം: ഭാഗം 31

അപൂർവരാഗം: ഭാഗം 32

അപൂർവരാഗം: ഭാഗം 33

അപൂർവരാഗം: ഭാഗം 34

അപൂർവരാഗം: ഭാഗം 35

അപൂർവരാഗം: ഭാഗം 36

അപൂർവരാഗം: ഭാഗം 37, 38, 39

അപൂർവരാഗം: ഭാഗം 40

അപൂർവരാഗം: ഭാഗം 41

അപൂർവരാഗം: ഭാഗം 42

അപൂർവരാഗം: ഭാഗം 43

അപൂർവരാഗം: ഭാഗം 44