Friday, November 15, 2024
Novel

❤️അപൂര്‍വരാഗം❤️ ഭാഗം 41

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

” പാടില്ല മോളേ.. ഇനിയും നിന്നെ ഒളിപ്പിച്ച് നിര്ത്താന് ഞങ്ങൾക്ക് പറ്റില്ല.. എല്ലാം എല്ലാരും അറിയണം.. എന്റെ മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും വേണം… അതിനു പാറു അപ്പു ആയ കഥ നീ അറിഞ്ഞേ പറ്റുള്ളൂ… ”

മാധവന് അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…

പാറു അപ്പു ആയ കഥ കേൾക്കാൻ എല്ലാരും ചെവി കൂർപ്പിച്ചു..

മാധവന് അപ്പുവിനെ ചേര്ത്തു പിടിച്ചു ബെഡ്ഡിലേക്ക് ഇരുന്നു… അവര്ക്കു അരികില് ആയി ദേവിയും…

ദേവും വീർ ഉം അടുത്തുള്ള കസേരയില് ഇരുന്നു…

” ഇത് എന്റെ കഥയാണ്… എന്റെ പൊന്നു മോളുടെ… അപ്പുവിന്റെ കഥ… പിന്നെ പാറുവിന്റെയും ”

മാധവന്റെ മിഴികള് നിറഞ്ഞു..

ദേവി കരച്ചില് അടക്കാൻ പാട് പെട്ട് കൊണ്ട് ഇരുന്നു…

*********

ആന്ധ്ര പ്രദേശിലെ ഇരുപത്തി മൂന്ന് വര്ഷങ്ങള്ക്കു മുന്പുള്ള ഒരു പ്രഭാതം….

ലേബർ റൂമിന് മുന്നിൽ അക്ഷമരായി ഇരിക്കുകയാണ് മാധവനും ഗോപിയും…

രണ്ട് പേരും ഇടയ്ക്കു ഇടയ്ക്കു അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്…

അല്പ നേരം കഴിഞ്ഞു വാതിൽ തുറന്നു ഒരു നഴ്സ് പുറത്തേക്ക് വന്നു..

രണ്ട് പേരും അവരുടെ അടുത്തേക്ക് ഓടി…

“ഗൗരി പ്രസവിച്ചു.. പെണ് കുഞ്ഞാണ്…”

അവര് തെലുങ്കില് പറഞ്ഞു…

ഗോപിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു…

“ദേവിക്കു എങ്ങനെ ഉണ്ട്..”

മാധവന് വെപ്രാളത്തോടെ ചോദിച്ചു…

“ഷി ഈസ് ഫൈന്… അമ്മയെയും കുഞ്ഞിനെയും പെട്ടെന്ന് തന്നെ മുറിയിലേക്ക് മാറ്റും… പിന്നെ ഗൗരിയെ കുറച്ച് കഴിഞ്ഞ് മാറ്റും… ”

അവര് അതും പറഞ്ഞ് തിരിച്ചു നടന്നു..

“നഴ്സ്… ഞങ്ങൾക്ക് കുഞ്ഞിനെ ഒന്ന് കാണാന്… ”

മാധവന് വെപ്രാളത്തോടെ ചോദിച്ചു…

“മുറിയിലേക്ക് മാറ്റുമ്പോൾ കണ്ടോളൂ… ”

അതും പറഞ്ഞ് അവര് തിരിച്ച് അകത്തേക്ക് കയറി..

” അവര്ക്കു കുഞ്ഞിനെ ഒന്ന് കാണിച്ചാല് എന്താ…”

മാധവന് ദേഷ്യത്തോടെ പറഞ്ഞു…

“പനിയും മറ്റ് പകര്ച്ചവ്യാധികളും ഒക്കെ പടർന്നു പിടിച്ച സമയം അല്ലെ മാധവാ… ഇൻഫെക്ഷൻ ആകാതെ ഇരിക്കാൻ ആവും..അതാണ് ഇത്രയും സ്ട്രിക്ട്… ”

ഗോപി അയാളുടെ തോളില് തട്ടി ആശ്വസിപ്പിച്ചു…

“മം… എന്തായാലും മുറിയിലേക്ക് മാറ്റട്ടെ….. ”

മാധവന് ഒന്ന് ദീര്ഘമായി നിശ്വസിച്ചു..

********

“റൂം നമ്പര് 203… ആഹ്.. ഇത് തന്നെ… താൻ ഇങ്ങോട്ട് വാ.. ”

ഗോപി മാധവനെയും കൂട്ടി മുറിയിലേക്ക് കടന്നു..

രണ്ട് മറ്റേർണിറ്റി ബെഡ്ഡുകൾ ഉള്ള ഒരു മുറിയായിരുന്നു അത്..

” ഇതിപ്പൊ ആശ്വാസമായി… രണ്ടാളും ഒരു മുറിയില് തന്നെ കാണുമല്ലോ…”

മാധവന് നെഞ്ചത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു…

മുറിയില് ഉണ്ടായിരുന്ന നഴ്സ് മരുന്നിന്റെ ചില ലിസ്റ്റും മറ്റും ഗോപിയുടെ കൈയിൽ ഏല്പിച്ച് ചില നിര്ദേശങ്ങളും നല്കി കൊണ്ട് പുറത്തേക്ക് പോയി…

രണ്ട് പേരും തങ്ങളുടെ പിഞ്ചോമനകളെ കാണാന് ഉള്ള തിരക്കില് ആയിരുന്നു…

ഒരു ബെഡ്ഡിൽ ദേവിയും കുഞ്ഞും… മറ്റേ ബെഡ്ഡിൽ ഗൗരിയും കുഞ്ഞും…

രണ്ട് പേരും അവരവരുടെ ഭാര്യമാരുടെ അടുത്തേക്ക് നടന്നു..

തങ്ങളുടെ ജീവനെ ഭൂമിയിലേക്ക് കൊണ്ട് വന്നതിന്റെ തളര്ച്ചയിൽ കിടക്കുന്ന അവരെ കണ്ടു രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു…

ഗൗരിയും ദേവിയും പരസ്പരം നോക്കി… പിന്നെ രണ്ടാളും പുഞ്ചിരിച്ചു…

“ഇതിപ്പൊ നമ്മൾ ആണോ അതോ ഇവരാണോ പ്രസവിച്ചത് ദേവി…”

ഗൗരി ചിരിയോടെ തളര്ന്ന സ്വരത്തില് ചോദിച്ചു…

“എനിക്കും അതേ സംശയം ആണ് ഗൗരി.. ഇവരുടെ നോട്ടം കണ്ടാല് തോന്നും നമ്മൾ ആദ്യായിട്ടാ ഇങ്ങനെ കിടക്കുന്നത് എന്ന്..”

ദേവി കളിയായി പറഞ്ഞു..

“ചിരിക്കേണ്ട രണ്ടാളും.. ഞങ്ങള് പുറത്ത് ഉരുകിയാ ഇരുന്നത്… ഒന്നാമത് ആകെ പകര്ച്ചവ്യാധികള് പടര്ന്നു പിടിച്ച സമയം ആണ്..ചെറിയ അശ്രദ്ധ മതി… ഇപ്പഴാ ഒന്ന് സമാധാനം ആയതു… ”

മാധവന് ഗൌരവത്തോടെ പറഞ്ഞു..

ഗോപിയും അത് ശരി വച്ചു…

” അല്ല.. ഞങ്ങളുടെ പിള്ളാര് എവിടെ…”

ഗൗരി വേവലാതിയോടെ ചോദിച്ചു…

” ആഹ്.. രണ്ടാളും മീനമ്മയുടെ കൂടെ ഉണ്ട്… പാവത്തിനെ ഒരു വിധം ആക്കി കാണും… ”

ഗോപി ചിരിയോടെ പറഞ്ഞു…

” ആഹ്.. രണ്ടാളും ഇപ്പൊ എത്തും.. ഞാൻ പറഞ്ഞിട്ടുണ്ട് അവരെ ഇങ്ങോട്ട് കൊണ്ട് വരാൻ.. ആദ്യം ഞങ്ങള് ഇവരെ ഒന്ന് കാണട്ടെ… ”

അതും പറഞ്ഞു രണ്ടാളും അവരവരുടെ കുഞ്ഞിനെ എടുത്തു…

മാധവന് തന്റെ കൈയിലെ കുഞ്ഞിനെ നോക്കി..

അവള് ഉറക്കത്തിൽ ആയിരുന്നു.. എങ്കിലും കുഞ്ഞ് കണ്ണുകൾ മുറുക്കി അടച്ചും തുറന്നും അവള് വികൃതി കാണിച്ചു കൊണ്ടേ ഇരുന്നു…

ഗോപിയും തന്റെ കുഞ്ഞിനെ ലാളിക്കുന്ന തിരക്കില് ആയിരുന്നു…

“എന്റെ മോള് ഇപ്പൊ ഒരു കൊച്ചു ഗൗരി തന്നെയാണ് അല്ലെ…”

ഗോപി കുസൃതിയോടെ പറഞ്ഞു..

“ഒന്ന് പോ ഗോപിയേട്ടാ..”

ഗൗരി അയാളുടെ കൈയിൽ നുള്ളി…

“എന്റെ പൊന്ന് ഗോപിയേട്ടാ.. അങ്ങനെ ഒന്നും പറയല്ലേ… ഞാൻ മാളുവിനെ പ്രസവിച്ച സമയത്ത് മാധവേട്ടനും ഇതേ ഡയലോഗ് ആണ് പറഞ്ഞത്… ഇനി വീണ്ടും അതേ ഡയലോഗ്‌ കേൾക്കാൻ വയ്യാ.. ”

ദേവി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

മാധവന് പരിഭവത്തോടെ അവളെ നോക്കി..

” ദേ.. അധികം ശരീരം ഇളക്കണ്ട… സ്റ്റിച്ച് പൊട്ടും… ”

പിന്നാലെ വന്ന മീനമ്മ പറഞ്ഞു..

” അമ്മേ..കുഞ്ഞ് വാവ വന്നോ… ”

അവര്ക്കു പിന്നാലെ വന്ന ഭദ്രനും മാളുവും സന്തോഷത്തോടെ അവര്ക്കു അരികിലേക്ക് ഓടി വന്നു…

മാധവനും ഗോപിയും കുഞ്ഞുങ്ങളെ തിരിച്ചു കിടത്തി..

മാളുവും ഭദ്രനും അവരെ താലോലിക്കുന്നത് എല്ലാരും ചിരിയോടെ നോക്കി നിന്നു…

ഇതാണ് മാധവനും ഗോപിയും… മാധവന് ആന്ധ്രയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആണ്…

ഗോപി വി ആര് ഹോസ്പിറ്റലിൽ ഡോക്ടർ ആണ്…

രണ്ട് പേരും ഒരു വീട്ടില് തന്നെയാണ് താമസം..മുകളിലും താഴെയുമായി അവര് ജീവിച്ചു…. മാധവനും ഗോപിയും സൗഹൃദത്തിൽ ആയപ്പോൾ ഗൗരിയും ദേവിയും പെട്ടെന്ന് തന്നെ കൂട്ടായി…

മാധവനും ദേവിക്കും ഒരു മകള് ആയിരുന്നു.. മൂന്ന് വയസ്സുകാരി അര്പ്പിത എന്ന മാളു… ഗോപിക്കും ഗൗരിക്കും ഒരു ആൺകുട്ടിയും.. അഞ്ച് വയസ്സുകാരന് ഭദ്രൻ…

സൌഹൃദത്തിൽ ഉപരി ഒരു കുടുംബമായാണ് അവർ ജീവിച്ചത്..

ഇതിനിടയിൽ ആണ് കുഞ്ഞ് മാളുവിനും ഭദ്രനുമിടയിലേക്ക് അവരുടെ കുഞ്ഞ് അനിയത്തിമാര് കൂടി കടന്നു വന്നത്…

മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന രണ്ടു പെണ്കുഞ്ഞുങ്ങൾ…. അപ്പു എന്ന അപൂര്വയും പാറു എന്ന പാർവതിയും…

അവരെ നോക്കാൻ ആയി വരുന്ന സ്ത്രീ ആയിരുന്നു മീനമ്മ….

സന്തോഷത്തിന്റെ നാളുകള് ആയിരുന്നു അങ്ങോട്ട്…

അപ്പുവിന്റെയും പാറുവിന്റെയും കളി ചിരികളാൽ നിറഞ്ഞ വീട്.. രണ്ടു പേരെയും പൊന്നു പോലെ കൊണ്ട് നടക്കുന്ന മാളുവും ഭദ്രനും….

വൈകിട്ട് ജോലി കഴിഞ്ഞ് വന്നാല് മക്കള്ക്ക് ഒപ്പം സമയം ചെലവഴിക്കാന് അവര് മറന്നില്ല..

മിനുട്ടുകളുടെ വ്യത്യാസത്തിൽ പിറന്ന അപ്പുവും പാറുവും ഒരുമിച്ച് പിറന്നാളുകൾ ആഘോഷിച്ചു…

ആഹ്ലാദത്തിന്റെ നാളുകള്

വർഷങ്ങൾ മൂന്ന് കഴിഞ്ഞു… അതിനിടയില് മാധവനും ദേവിയും കുട്ടികളും രണ്ട് പ്രാവശ്യം നാട്ടിലേക്ക് പോയി…

നാട്ടിലേക്ക് പോകാൻ പറ്റാത്തതിന്റെ വിഷമം ഗൗരിക്കും ഗോപിക്കും നന്നായി ഉണ്ടായിരുന്നു…

നാട്ടിലെ വിശേഷങ്ങൾ മാളുവും അപ്പുവും പറയുമ്പോള് അത് കേട്ട് കേട്ട് പാറുവിനും ഭദ്രനും നാട്ടിലേക്ക് പോകാൻ കൊതിയായി തുടങ്ങി…

എങ്കിലും തങ്ങളുടേതായ ലോകത്ത് അവര് സന്തോഷത്തോടെ ജീവിച്ചു…

അപ്പുവിന്റെയും പാറുവിന്റെയും കളി ചിരികള് അവരുടെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കി…

*********

മാധവന് ഒരു നിമിഷം നിർത്തി…

തല കുനിച്ച് ഇരുന്നു.. അയാളുടെ കണ്ണ് നിറഞ്ഞു താഴേക്കു ഒഴുകി….

“എന്നിട്ട്.. എന്നിട്ട് എന്താ ഉണ്ടായത് അച്ഛാ…”

അപ്പു നിറകണ്ണുകളോടെ അയാളുടെ മുഖം പിടിച്ച് ഉയർത്തി…

മാധവന് ഒരു നിമിഷം ശ്വാസം ആഞ്ഞ് വലിച്ചു… പിന്നെ സ്വയം നിയന്ത്രിച്ചു…

“അന്ന്.. അന്ന്.. മദ്രാസില് ഒരു കോൺഫറൻസിന് വേണ്ടി പോയ ഗോപി മടങ്ങി വന്നത് വളരെ സന്തോഷവാനായിട്ട് ആയിരുന്നു…

ചോദിച്ചപ്പോൾ ഗൗരിയുടെ ആങ്ങളയെ കണ്ട കാര്യം അവന് സന്തോഷത്തോടെ പറഞ്ഞു…

ഗൗരിയും ഏറെ സന്തോഷത്തില് ആയിരുന്നു…

ചേട്ടന് തങ്ങളോട് ദേഷ്യം ഇല്ല എന്ന് അറിഞ്ഞപ്പോള് ആ പാവം ഒരുപാട് സന്തോഷിച്ചു…

അവിടെ എല്ലാര്ക്കും കാണാന് വേണ്ടി ഫോട്ടോയും കത്തും ഒക്കെ അയച്ചു…

വൈകാതെ നാട്ടില് നിന്നും അവരെ തറവാട്ടിലേക്ക് തിരിച്ചു വിളിച്ചു കൊണ്ട് കത്ത് വന്നു…

ആഹ്ലാദത്തിന്റെ കൊടുമുടിയില് ആയിരുന്നു അവര് രണ്ടാളും…

ഞങ്ങളും ഏറെ സന്തോഷിച്ചു… അവര്ക്കു കുടുംബം തിരിച്ചു കിട്ടുന്നതിൽ എല്ലാവരും ഒരുപാട് സന്തോഷിച്ചു…

പാറു നാട്ടിലേക്ക് പോകുന്നു എന്ന് അറിഞ്ഞപ്പോള് ഏറെ സങ്കടപ്പെട്ടത് എന്റെ അപ്പു ആയിരുന്നു…

എങ്കിലും ഒത്തിരി വിശേഷങ്ങളോടെ അവര് വൈകാതെ തിരിച്ചു വന്നപ്പോള് അവള്ക്കു സന്തോഷമായി…”

മാധവന് അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു…

**********

” അപ്പു… നാനേയ് വീറ്റില് നീല കണ്ണ് കൻ്റല്ലോ…. ”

നാട്ടില് നിന്നും വന്നതിന്റെ വിശേഷം പറയുകയായിരുന്നു കുഞ്ഞ് പാറു…

അപ്പു ആണെങ്കില് അവള് പറഞ്ഞത് മനസിലാകാതെ നോക്കി…

” എന്താ ഗൗരി പാറു ഈ പറയുന്നത്..”

ദേവി അതിശയത്തോടെ ചോദിച്ചു..

“ന്റെ ദേവി.. ബാലേട്ടന്റെ മോന് കിച്ചൂനും ചന്ദ്രേട്ടന്റെ മോന് അഭിക്കും നീല കണ്ണുകൾ ആണ്.. ഇവള് അവിടെ എത്തിയ പാടെ കിച്ചുന് കണ്ണില് ഉമ്മയൊക്കെ കൊടുത്തു… അവനെ പിന്നാലെ തന്നെയായിരുന്നു നടത്തം… ”

ഗൗരി ചിരിയോടെ പറഞ്ഞു…

” അമ്മേ… നിച്ചും നീല കണ്ണ് വേനം… ”

അവര് പറയുന്നത് കേട്ടു ഇരുന്ന അപ്പു പറഞ്ഞു..

“ഹാ.. ഇതിപ്പൊ നല്ല കഥ ആയല്ലോ… രണ്ടാളും നീല കണ്ണും നോക്കി ഇരുന്നോ.. അടി കിട്ടും.. ”

ദേവി ദേഷ്യം ഭാവിച്ചു കൊണ്ട് പറഞ്ഞു…

” ആൻ്റിയേ…. നിച്ച് നീല കണ്ണ് വേനം….”

അപ്പു കരഞ്ഞു കൊണ്ട് ഗൗരിയെ നോക്കി…

” ഹാ… കിച്ചുനെയെ എന്തായാലും പാറു തരില്ല.. മോള് ഒരു കാര്യം ചെയ്…. അഭി കുട്ടനെ എടുത്തോ.. എന്തേയ്… ”

ഗൗരി അവളുടെ മൂക്കിന്റെ തുമ്പത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

“ഹായ്… നിച്ചും നീല കണ്ണ് കിറ്റൂലോ… ”

അപ്പു സന്തോഷത്തോടെ പാറുവിനെ നോക്കി…

വർഷങ്ങൾ രണ്ട് കഴിഞ്ഞു… ഇതിനിടയിൽ രണ്ട് കുടുംബങ്ങൾക്കും നാട്ടിലേക്ക് പോകാൻ പറ്റിയില്ല…

നാട്ടില് നിന്നും കിട്ടുന്ന എഴുത്തുകൾ മാത്രമായിരുന്നു അവരുടെ ഏക ആശ്വാസം…

പാറുവിനു ആയിരുന്നു ഏറ്റവും സങ്കടം…

അവള് ഇടയ്ക്ക് ഇടയ്ക്കു നീലക്കണ്ണുകളുടെ കാര്യം പറഞ്ഞു അപ്പുവിനെ ദേഷ്യം പിടിപ്പിക്കും…

എങ്കിലും അപ്പു ഫോട്ടോയിലെ അഭിയുടെ നീല കണ്ണുകളിലേക്ക് നോക്കി ഇരിക്കും… പാറു അവളുടെ കിച്ചുവിന്റെയും…

“ഇവര്ക്കു രണ്ടാൾക്കും ഈ നീലക്കണ്ണുകളോട് എന്താണ് ഇത്ര പ്രിയം എന്റെ ഗോപീ….”

മാധവന് അതിശയത്തോടെ ചോദിച്ചു..

ഗോപി കൈ മലര്ത്തി കാണിച്ചു…

എല്ലാവരും പാറുവിന്റെയും അപ്പുവിന്റെയും നീലക്കണ്ണുകളോടുള്ള ഇഷ്ടം കണ്ടു ചിരിച്ചു…

അങ്ങനെ നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം അവര് നാട്ടിലേക്ക് പോകാൻ തയ്യാറായി…

” ഇനി ഇവിടെ തുടരാൻ പറ്റില്ല മാധവാ…”
രാത്രി ഒരുമിച്ച് ഇരിക്കവേ നെഞ്ച് തടവി കൊണ്ട് ഗോപി പറഞ്ഞു…

“എന്താടാ പെട്ടെന്ന് ഇങ്ങനെ തോന്നാന്..”

മാധവന് അമ്പരപ്പോടെ ചോദിച്ചു..

“പെട്ടെന്ന് അല്ലടാ… കുറേ ആയി കരുതുന്നു നാടും വീടും വിട്ടു ഇനി വയ്യാ…”

ഗോപി പറഞ്ഞു…

” മം.. ഞാനും ചിന്തിക്കാതെ ഇല്ല.. നാട് ആണ് നല്ലത്.. നാട്ടില് തന്നെ എന്തേലും ജോലി ശരിയാക്കണം… അതാവും നല്ലത്.. എന്തായാലും നിങ്ങള് പോയിട്ട് വാ.. വന്നിട്ടു തീരുമാനിക്കാം.. ”

മാധവന് നെടുവീര്പ്പിട്ടു…

” നാട്ടിലേക്ക് പോയാൽ പിന്നെ നമ്മള് പരസ്പരം മറക്കുമോടാ… ”

ഗോപി ഇടറിയ സ്വരത്തില് ചോദിച്ചു..

” ഏയ്.. എന്താടാ ഇത്.. നാട്ടില് ആയാലും നമുക്ക് തമ്മില് കാണാമല്ലോ… പിന്നെന്താ… ”

മാധവന് അയാളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

അങ്ങനെ ആ അവധിക്കാലത്ത് അവര് നാട്ടിലേക്ക് പോയി…

ഏറെ സങ്കടത്തോടെയാണ് അപ്പു പാറുവിനെ യാത്രയാക്കിയത്…

“അപ്പൂശേ…. ഞാന് വരുമ്പോ ഇനി ഒരു സമ്മാനം കൊണ്ട് വരും ട്ടാ…. ”

അപ്പുവിന്റെ ചെവിയില് മന്ത്രിച്ചു കൊണ്ടാണ് പാറു ട്രെയിനിൽ കയറിയത്….

മാധവനും കുടുംബവും ഏറെ പ്രതീക്ഷയോടെ അവരുടെ തിരിച്ച് വരാവിനായ് കാത്തു നിന്നു…

തിരിച്ചു വന്നു എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാന് ആയിരുന്നു രണ്ട് പേരുടെയും തീരുമാനം…

അവധിക്കാലം കഴിഞ്ഞ് അവര് തിരിച്ചെത്തിയപ്പോൾ തനിക്ക് ആയി കൊണ്ട് വന്ന സമ്മാനം കാണാനായിരുന്നു അപ്പുവിന് തിടുക്കം…

കുഞ്ഞ് പാറു ഒരു കവർ അവളുടെ നേര്ക്കു നീട്ടി…

അപ്പു തിരക്കിട്ട് കവർ പൊളിച്ചു… ഉള്ളില് നിന്നും ഒരു ഫോട്ടോ വലിച്ചു എടുത്തു…

അഭിയുടെ ചിരിക്കുന്ന ഒരു കളർ ഫോട്ടോ… അവന്റെ നീലക്കണ്ണുകളിലേക്ക് അവള് അല്ഭുതത്തോടെ നോക്കി…

“എല്ലാരും പറഞ്ഞൂലോ.. ഞാന് കിച്ചു ഏറ്റനെ കല്ലിയാണം കയിക്കുംന്നു.. അത് പോലെ അപ്പുശും അഭി കുട്ടനെ കല്ലിയാണം കയിച്ചാലോ….”

പാറു സന്തോഷത്തോടെ പറഞ്ഞു…

കുഞ്ഞ് അപ്പുവിന്റെ കണ്ണുകൾ തിളങ്ങി… അവളുടെ ചുണ്ടില് പുഞ്ചിരി വിടര്ന്നു…

പതിയെ ആ ചിരി പാറുവിലേക്കും പരന്നു…

*********
മാധവന്റെ മൗനം അപ്പുവിനെ തളർത്തി….

” എന്നിട്ട്.. എന്നിട്ട് ന്താ ഉണ്ടായതു അച്ഛാ.. അപ്പു… ഞാ.. ഞാൻ.. അപ്പൊ അപ്പു.. അപ്പു എവിടെ…”

അവള് ഒരു ഭ്രാന്തിയെ പോലെ മാധവന്റെ ഷർട്ട് പിടിച്ചുലച്ചു…

മാധവന് അവളെ സമാധാനിപ്പിച്ച് നെഞ്ചോട് ചേര്ത്തു…

“അന്ന്.. അന്ന്.. ഗോപിയും കുടുംബവും മടങ്ങി വന്നതിന് ശേഷം ഞങ്ങള് രണ്ടു പേരും ചേര്ന്നു എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന് തീരുമാനിച്ചു…

ഞാനും ഗോപിയും ജോലി റിസൈൻ ചെയ്തു.. നാട്ടിലേക്ക് മടങ്ങാന് ഉള്ള ടിക്കറ്റ് ഒക്കെ എടുത്തു… അങ്ങനെ ഞങ്ങൾക്ക് നാട്ടിലേക്ക് വരേണ്ട ദിവസം വന്നെത്തി…

പക്ഷെ… ആ രാത്രി.. ആ നശിച്ച രാത്രി.. അത് സമ്മാനിച്ച ദുരന്തം… അങ്ങനെ ഒരു ദുരന്തത്തിലേക്ക് ആണ് ഞങ്ങൾ നടന്നു നീങ്ങുന്നത് എന്ന് അറിഞ്ഞില്ല… ”

മാധവന് ഒരു ഭ്രാന്തനെ പോലെ പുലമ്പി…

(തുടരും) – ഇന്ന് രണ്ട് പാർട്ടുകൾ കൂടി ഈ പേജിൽ പോസ്റ്റ് ചെയ്യും. കൃത്യം ഉച്ചക്ക് 2 മണിക്കും, 6 മണിക്കും. നിങ്ങളെ ലൈക്കും സപ്പോർട്ടും ഞങ്ങൾക്ക് അത്യാവശ്യമാണ്. ഇത് വായിക്കുന്ന എല്ലാവരും ഫെയ്‌സ്ബുക്കിൽ ഈ പോസ്റ്റ് ലൈക്ക് ചെയ്യണം.

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

അപൂർവരാഗം: ഭാഗം 31

അപൂർവരാഗം: ഭാഗം 32

അപൂർവരാഗം: ഭാഗം 33

അപൂർവരാഗം: ഭാഗം 34

അപൂർവരാഗം: ഭാഗം 35

അപൂർവരാഗം: ഭാഗം 36

അപൂർവരാഗം: ഭാഗം 37, 38, 39

അപൂർവരാഗം: ഭാഗം 40