അനു : ഭാഗം 3
നോവൽ
എഴുത്തുകാരി: അപർണ രാജൻ
നാരായണ കാത്തോളണേ !!!!!!!
ഒരു ആവേശത്തിന്റെ പുറത്ത് ചാടി ഇറങ്ങി വന്നതാ ……
ആ ചെക്കൻ കാന്താരിയുടെ കലിപ്പനൊന്നും ആവരുതെ ……
ആണെങ്കിൽ നാട്ടാര് മൊത്തം കാണും , ഇവിടെ പിന്നെ എന്നെ ആർക്കും അറിയില്ലയെന്ന് ഓർക്കുമ്പോൾ ചെറിയ ഒരു relaxation ഉണ്ട് ……
പിന്നെ ആ പുറകിൽ ഇരിക്കുന്ന ചങ്കുകളെന്നു പറയുന്ന തെണ്ടികൾ വീഡിയോ വല്ലോം എടുത്തു വയ്ക്കുമോ എന്തോ ????
അനു മനസ്സിൽ ഓർത്ത് കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടത് , ഫോണിൽ ക്യാമറയും ഓണാക്കി , ആക്ഷൻ കട്ട് എന്ന് അലറാൻ റെഡിയായി ഇരിക്കുന്ന ഷാനയെയാണ് .
കൊള്ളാം !!!!!
ഫ്രണ്ട്സെന്ന് പറഞ്ഞാൽ ഇതാണ് , ഇതാവണം ……
അനു തിരിഞ്ഞു എസ്കലേറ്ററിലേക്ക് നോക്കി .
ധാ വരുന്നു ,, ബ്ലൂ ഷർട്ട് .
ഈ തെണ്ടിക്ക് ഇന്ന് തന്നെ ബ്ലൂ ഷർട്ട് ഇടണമായിരുന്നോ ???
കോപ്പ് !!!
അനു പിറുപിറുത്തു കൊണ്ടിരുന്നു .
ഓ മുട്ട് കാല് കൂട്ടി മുട്ടണ ശബ്ദം വരെ കേൾക്കാം ….
മോളെ അനു , നിനക്ക് ഇത് ചെയ്യണോ ???
അവൾ സ്വയം ചോദിച്ചു .
No !!!!!
ഇല്ല , വച്ചാൽ കാൽ പുറകോട്ട് വച്ച ചരിത്രം മീ അനുവിന് ഇല്ല .
ഇനി വച്ചാൽ തന്നെ , പുറകിൽ ഇരിക്കുന്ന നാറികൾ മനുഷ്യനെ ജീവിതക്കാലം മുഴുവൻ ഇതും പറഞ്ഞു വാരും …..
അതിലും ഭേദം ഇതാണ് …..
പോരാത്തതിന് one week എന്റെ ചിലവ് മുഴുവനും കരൺ നോക്കുമല്ലോ ??
ഇനി ഞാൻ എങ്ങാനും നാണം കെട്ടാൽ , അവളെ ഞാൻ ഊറ്റി കൊല്ലും ……
ഒരു വർഷത്തേക്ക് എനിക്ക് വേണ്ട സാധനങ്ങൾ ഒക്കെ ഈ ഒരാഴ്ച കൊണ്ട് ഞാൻ അവളെ കൊണ്ട് വാങ്ങിപ്പിക്കും …..
ഹല്ല പിന്നെ , ഈ എന്നോടാ കളി ……..
അവൾ സ്വയം സമാധാനിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു .
“ടി , അവള് ശരിക്കും ദെ അവന്റെ അടുത്തേക്ക് പോകുന്നു ….. ”
എസ്കലേറ്ററിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന അനുവിനെ കണ്ട് ഷാന ചാടി എഴുന്നേറ്റു .
“അതല്ലേ ബെറ്റ് …… അവൾ പോകട്ടെ …… ”
യാതൊരു വിധ ഭാവ മാറ്റവും ഇല്ലാതെ കരൺ പറഞ്ഞതും ഷാനയ്ക്ക് ദേഷ്യം വന്നു .
“ദെ ….. ഇനി ഇതിന്റെ പേരിൽ വല്ല പ്രശ്നവും വന്നാൽ …… ഞാൻ തിരിഞ്ഞു പോലും നോക്കില്ല …….. ആദ്യമേ പറഞ്ഞേക്കാം … ”
കരണിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഷാന പറഞ്ഞതും , അവൾ തലയുയർത്തി ഷാനയെ നോക്കി .
“She knows ……. ”
ഒരു ആധിയോ ടെൻഷനോ ഒന്നും ഇല്ലാതെ കൂളായി കരൺ പറഞ്ഞതും ഷാന മുഖം തിരിച്ചിരുന്നു പിറുപിറുക്കാൻ തുടങ്ങി .
രണ്ടും കൊള്ളാം !!!!!
എന്തെങ്കിലും പറഞ്ഞു എരി കേറ്റാൻ ഒരു പൊട്ടിയും , അത് കേട്ട് അങ്ങനെ തന്നെ ചെയ്യാൻ അതിലും വലിയ ഒരു പൊട്ടിയും .
ഇങ്ങനെയുള്ളതിന്റെ ഇടയിലേക്കാണല്ലോ എന്റെ റബ്ബേ നീ ഈ പാവത്തിനെ കൊണ്ടേ ഇട്ടത് …….
. . . .
“സ്ക്യൂസ് മീ ……. ”
പുറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടാണ് മഹിത് തിരിഞ്ഞു നോക്കിയത് .
മുന്നിൽ നിൽക്കുന്ന പെണ്ണിനെ കണ്ട് അവൻ ചുറ്റും നോക്കി .
എന്നെ തന്നെയാണോ എന്ന അർത്ഥത്തിൽ .
. . . . .
ഈ സമയം ആ പേരറിയാത്ത ബ്ലൂ ഷർട്ടിന്റെ ഒപ്പം നിൽക്കുന്നവരെ നോക്കി കാണുകയായിരുന്നു അനു .
ബ്ലൂ ഷർട്ടിനെയും കൂട്ടി നാല് പേരുണ്ട് .
ബ്ലൂ ഷർട്ടും രണ്ടാണും ഒരു പെണ്ണും .
നാരായണ ഒപ്പം ഉള്ളത് കാമുകിയോ ഭാര്യയോ ഒന്നും ആവല്ലേ …….
അവൾ മനസ്സിൽ പ്രാർത്ഥിച്ചുക്കൊണ്ട് അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു .
. . . . . .
“Did I know you ??? ”
തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ നോക്കി മഹിത് ചോദിച്ചു .
“Actually I know you , but you dont know me …….. ”
അതും പറഞ്ഞു അവൾ ഒന്നുകൂടി പുഞ്ചിരിച്ചു .
അവന്റെ നെറ്റി ചുളിഞ്ഞു .
എന്നെ അറിയാമെന്നോ ???
ഇവൾക്കൊ ???
പക്ഷേ , എനിക്ക് ഇവളെ ……
മഹിതിന്റെ അതെ അവസ്ഥയായിരുന്നു അവന്റെ കൂട്ടുക്കാർക്കും .
അവർക്കാർക്കും ഇങ്ങനെ ഒരു പെണ്ണിനെ അറിയില്ലായിരുന്നു .
പ്രത്യേകിച്ചു മഹിയെ അറിയാമെന്ന് പറഞ്ഞു വന്ന ഒരു പെണ്ണിനെ ….
അവരുടെ മുഖത്ത് അവളാരെന്ന് അറിയാനുള്ള വ്യഗ്രതയും ഒപ്പം അവളെന്തിനാണ് വന്നതെന്നറിയാനുള്ള അടങ്ങാത്ത ആകാംഷയും നിറഞ്ഞു നിന്നിരുന്നു .
പ്രത്യേകിച്ചു ശ്രിയയ്ക്ക് !!!!!
. . . . .
“ഇങ്ങനെ ആലോചിച്ചു കഷ്ടപ്പെടണ്ടാ …… ഞാൻ ആദ്യമേ പറഞ്ഞല്ലോ ഏട്ടന് എന്നെ അറിയില്ലന്ന് …… ”
ഏട്ടനെന്ന വിളി കേട്ടതും മഹിയും അവന്റെ കൂട്ടുക്കാരും എന്തിനേറെ പറയുന്നു ഷാന വരെ ഞെട്ടി …
കരൺ ആണെങ്കിൽ അവൾക്ക് പൊട്ടി വന്ന ചിരി അടക്കാൻ പാട് പെടുകയായിരുന്നു ..
ജയിക്കാൻ വേണ്ടി എന്ത് കോച്ച്റിക്കൊള്ളി തരവും ചെയ്യാൻ മടിയില്ലാത്തവളാണ് അനുവെന്ന് കരണിന് നന്നായി അറിയാം ….
“ഏട്ടന് എന്നെ അറിയാത്ത സ്ഥിതിക്ക് ഞാൻ എന്നെ തന്നെ പരിചയപ്പെടുത്താം , എന്റെ പേര് സിത്താര , ഞാൻ ഇവിടെ st ട്രീസയിൽ bsc മാത്സ് ചെയ്യുന്നു …… ഞാൻ പറയാൻ വന്നത് എന്തെന്നാൽ എനിക്ക് ഏട്ടനെ ഭയങ്കര ഇഷ്ടമാണ് … ”
അനു തട്ടി വിടുന്നത് കേട്ട് ഷാന മിഴിച്ചിരുന്നുപ്പോയി .
പടച്ചോനെ , ഇവൾ ഇത് എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടുന്നത് ????
“ഇഷ്ടംന്ന് പറഞ്ഞാൽ എന്റെ ഏട്ടാ …… അങ്ങ് കെട്ടി കൂടെ പൊറുക്കണമെന്ന് ഇണ്ട് …… ഇനിയും പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തു പോകുമെന്ന് എനിക്ക് തോന്നിയത് കൊണ്ട് പറയാ , will you marry me ???? ”
മഹിതിന്റെ കൈയിൽ കയറി പിടിച്ചുക്കൊണ്ട് അനു പറഞ്ഞതും ഷാന ഇരുന്നിടത്ത് നിന്നും അറിയാതെ എഴുന്നേറ്റു പോയി .
റബ്ബേ !!!!!
ഇവള് കൊലയ്ക്ക് കൊടുക്കും ….
മഹിത് ആണെങ്കിൽ ആകെ വിളറി പിടിച്ചു നിൽക്കുന്നുണ്ട് .
അവന്റെ കൂട്ടുക്കാരുടെയും അവസ്ഥ മറിച്ചല്ലായിരുന്നു .
അവരും ആകെ ഞെട്ടി തരിച്ചു നിൽക്കുകയാണ് .
പബ്ലിക്കായി ഇഷ്ടം ഒക്കെ പറയാന്ന് വച്ചാൽ ????
അവരുടെ നോട്ടം നേരെ പോയത് ശ്രിയയിലേക്കാണ് .
മഹിയോട് അവൾക്ക് ഒരു ചായ്വ്വുള്ളപ്പോലെ പലപ്പോഴും തോന്നിയിട്ടുണ്ട് .
അവൾക്കിതെങ്ങനെ സഹിക്കും ??
അതായിരുന്നു അവരുടെ ചിന്ത ….
“അപ്പോൾ ആലോചിച്ചു ഒരു മറുപടി തന്നാൽ മതി ….. ”
അവരെ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു .
ഹയ്യോ !!!!
പെട്ടില്ല , ഭാഗ്യം …….
മനസ്സിൽ പൊട്ടി ചിരിച്ചു കൊണ്ട് അവൾ ഷാനയും കരണും ഇരിക്കുന്നിടത്തേക്ക് നോക്കി പതിയെ ഒരു തമ്പ്സപ്പ് കാണിച്ചു .
Yes ……
Mission success…….
“സിത്താര ……. ”
പുറകിൽ നിന്നും ആരുടെയോ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി .
അത്രയും നേരം വായും പൊളിച്ചു എന്തോ പോയ എന്തിനെപ്പോലെയോ നിന്ന ബ്ലൂ ഷർട്ട് ഇപ്പോൾ ഒരു ഊള ചിരിയും ചിരിച്ചു കൊണ്ട് തന്റെ നേരെ വരുന്നത് കണ്ട അനു അറിയാതെ തന്റെ സുന്ദരമായ കവിളിൽ ഒന്ന് തലോടി .
മിക്കവാറും നിനക്ക് ഇന്ന് റോസ് പൗഡർ ഇല്ലാതെ തന്നെ ചുമന്നു തുടുക്കാൻ ഒരു യോഗം ഞാൻ കാണുന്നുണ്ട് എന്റെ അമ്മിണിയെ ……..
“എന്താ ?? ”
ഉള്ളിൽ ഉള്ള പേടി പുറത്ത് കാണിക്കാതെ അനു ചോദിച്ചതും , അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി , പിന്നെ തിരിഞ്ഞു എന്താണ് ഇവിടെ നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാതെ പകച്ചു നിൽക്കുന്ന തന്റെ കൂട്ടുക്കാരെയും .
“എന്റെ മറുപടി വേണ്ടേ ???? ”
അവന്റെ ചോദ്യം കേട്ടതും അനു ഒന്ന് ഞെട്ടി .
പണി പാളി ……
ങേ !!!!
അല്ല , എങ്ങനെ പാളും …..
ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ പണി പാളില്ലല്ലോ ലെ ……
അങ്ങനെ ഒരു ചാൻസ് കൂടി ഉണ്ടെന്നോർത്തപ്പോൾ അനുവിന്റെ മുഖം തെളിഞ്ഞു .
“എനിക്ക് ആദ്യമായിട്ടാ ഇങ്ങനെ ഒരു പ്രൊപോസൽ കിട്ടുന്നത് …… ”
ആഹാ കൊള്ളാല്ലോ ???
“പിന്നെ , ”
അവൻ ചെറുതായി അവളുടെ പുറകിലേക്ക് നോക്കി .
അയ്യേ , ഇങ്ങേര് ഇതെങ്ങോട്ടാ നോക്കുന്നത് ???
“മുട്ടറ്റം മുടിയുള്ള ഒരു പെണ്ണിനെ കെട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം ….. സോ …. I ‘ ve to say this …… I love you …… ”
ഒരു നിമിഷം , തന്റെ തന്റെ ചുറ്റും ആ മാൾ കിടന്നു കറങ്ങുന്നപ്പോലെ അനുവിന് തോന്നി .
എന്താ ഞാൻ ഇപ്പോൾ കേട്ടത് ????
അവൾ ഒന്നുകൂടി അവൻ പറഞ്ഞത് റീവൈൻഡ് ചെയ്തു നോക്കി ..
I love you !!!!!!
അവന്റെ വായിൽ നിന്നും ആ വാക്കുകൾ വീഴുന്ന പോലെ തോന്നിയതും അനു വീണ്ടും ഞെട്ടി .
മോളെ കരണെ ……
നീ തീർന്നടി , നീ തീർന്നടി …..
അവളുടെ അമ്മുമ്മയുടെ ഒരു ഒലക്കമേലെ ബെറ്റ് ……..
ഏത് നേരത്താണോ എന്തോ ????
“What the f *** !!!!??? ”
കരൺ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു അലറി പോയി .
“ടി ഹമ്ക്കേ , ഇപ്പോൾ കിടന്നു അലറിയിട്ട് എന്തിനാ ???? ഞാൻ അപ്പോഴേ രണ്ടിനോടും പറഞ്ഞതാ , വേണ്ടാ വേണ്ടാന്ന് …… അനുഭവിച്ചോ അനുഭവിച്ചോ …… ”
ഷാന അവളെ കുറ്റപ്പെടുത്തിക്കൊണ്ട് തലയിൽ കൈ വച്ചിരുന്നു .
എന്റെ റബ്ബേ …….
അനുവിന് നല്ല എട്ടിന്റെ പണിയാ കിട്ടിയത് ……
ഇതിൽ നിന്ന് ഊരി പോരാൻ ഉള്ള എന്തെങ്കിലും ഒരു കുരുട്ട് ബുദ്ധി അവളുടെ തലയിൽ മിന്നിച്ചു കൊടുത്തേക്കണേ ……
“She ‘ ll screw me ……. ”
“Screw അല്ല ബോൾട്ട് !!!!! മിണ്ടാണ്ട് ഇരുന്നോ , ബാക്കി പിന്നെ വരുന്നോടത്ത് വച്ചു കാണാം ……. ”
ചുണ്ട് കടിച്ചു കൊണ്ട് കരൺ പറഞ്ഞതും ഷാന അവളെ നോക്കി ചീറി .
അതോടെ കരൺ ഒന്നടങ്ങി .
ഇനിയിപ്പോ വാങ്ങി വച്ചിരിക്കുന്ന ഷേക്കും ബർഗറും തിന്നുക്കൊണ്ട് ഗാലറിയിൽ ഇരുന്നു കളി കാണാം ….
അല്ലാതെ ഇപ്പോൾ വേറെ വഴി ഒന്നുമില്ലല്ലോ ????
മഹിതിന്റെ കൂട്ടുക്കാർ ആകെ വണ്ടറടിച്ചു നിന്നു .
എന്താ ഇപ്പോൾ ഇവിടെ നടക്കുന്നത് ???
ഞങ്ങളുടെ മഹി തന്നെയാണോ ഇത് ????
“ചോട്ടാ ……. ”
“ങേ !!!! എന്തോന്ന് ???? ”
അനു വിളിച്ചതും മഹി ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു .
മാങ്ങാത്തൊലി !!!!!
അവൾ സ്വയം പ്രാവി കൊണ്ട് തന്റെ താറ് മാറായി കിടക്കുന്ന ശബ്ദ സംവിധാനം പൊടി തട്ടിയെടുത്തു
“ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ?? ”
എങ്ങനെ എങ്കിലും ഒന്ന് ഒഴിവാക്കി വിടണം എന്ന ത്വരയിൽ അനു വീണ്ടും ചോദിച്ചു .
“Yes ….. ”
അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി .
അവന്റെ മുഖത്തെ കള്ള ചിരിയും ഇടയ്ക്കിടയ്ക്ക് അവരുടെ ഒപ്പം നിൽക്കുന്ന പെൺകുട്ടിയിലേക്ക് നീങ്ങുന്ന കണ്ണുകളും ….
അത് മതിയായിരുന്നു അവൾക്ക് ബാക്കി കാര്യങ്ങൾ ഊഹിക്കാൻ .
അപ്പോൾ മോൻ മനഃപൂർവം എനിക്കിട്ട് പണിത് മോന്റെ കാര്യം സെറ്റാക്കാനാണ് .
എങ്കിൽ ശരി ഞാനും കുറയ്ക്കുന്നില്ല …..
“Really ???? ”
അനു പെട്ടെന്ന് അവന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് ചോദിച്ചതും മഹിത് ഒന്ന് ഞെട്ടി .
ഇത്രയും നേരം ജാങ്കോ ഞാൻ പെട്ടു എന്ന ഭാവത്തിൽ നിന്നവളാ …..
ഇത്രയും പെട്ടെന്ന് പണ്ടത്തെ അതെ ചുറു ചുറുക്കും കുരുട്ട് ബുദ്ധിയും തിരികെ പിടിക്കണമെങ്കിൽ ആൾ ഇത്തിരി മുറ്റിയ ഇനമാണെന്ന് തോന്നുന്നു .
അഹ് , എന്തായാലും എന്താ , എനിക്കും കൂടി ഗുണം ഉള്ള കാര്യമാണ് ……
അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു .
” എന്തായാലും പുറത്തല്ലേ ??? നമ്മുടെ ഫസ്റ്റ് date ഒരു കോഫിയിൽ തുടങ്ങിയാലോ ?? ”
അവൻ ചോദിച്ചതും അവൾ സമ്മതമെന്ന പോലെ തലയാട്ടി .
അവളുടെ സമ്മതം കിട്ടിയതും അവൻ തിരിഞ്ഞു തന്റെ കൂട്ടുക്കാരെ നോക്കി .
“അഹ് …… ടാ വിശ്വാ …… ഞങ്ങൾ ഒന്ന് കറങ്ങാൻ പോവാട്ടോ ….. ശ്രിയ്ക്ക് എന്തൊക്കെയോ വാങ്ങണമെന്ന് പറഞ്ഞില്ലേ ?? നിങ്ങൾ രണ്ടും കൂടി അവളുടെ ഒപ്പം പോയിക്കോ …… എല്ലാം കഴിയുമ്പോൾ ഒന്ന് വിളിച്ചാൽ മതി …… ഞങ്ങൾ വന്നേക്കാം …… ”
വിശ്വയോട് പറഞ്ഞു കൊണ്ട് അവൻ അനുവിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു .
ഇടയിൽ ശ്രിയയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കാനും മറന്നില്ല .
വീർത്തു പൊട്ടാറായി നിൽക്കുന്ന അവളുടെ മുഖം കണ്ടതും അവൻ ഉള്ളിൽ ചിരിച്ചു .
കുശുമ്പി !!!!!!
“Where are they going ???? ”
കൈയിൽ കൈയും കോർത്തു കാമുകി കാമുകന്മാരെ പോലെ നടന്നു പോകുന്ന അനുവിനെയും ബ്ലൂ ഷർട്ടിനെയും കണ്ട് കരൺ ഷാനയോട് ചോദിച്ചു .
“പറഞ്ഞത് കേട്ടില്ലേ ?? Date ന്ന് …… ”
അവരെ രണ്ടാളെയും ഒന്ന് നോക്കി കൊണ്ട് അവൾ പുച്ഛത്തിൽ പറഞ്ഞു .
ഓഹ് …..
ഉമ്മച്ചി കുട്ടി അന്ഗ്രി ബേബിയായല്ലോ ???
അപ്പോൾ ഇന്ന് അനുവിന്റെ കാര്യം സ്വാഹാ ……
ഒപ്പം എന്റെയും ……
കരൺ മനസ്സിൽ പറഞ്ഞു കൊണ്ട് മുകളിലേക്ക് നോക്കി .
“എന്താ ടാ ഇപ്പോൾ ഇവിടെ നടന്നത് ?? ”
ഇണ കുരുവികളെപ്പോലെ നടന്നു പോകുന്ന മഹിതിനെയും അനുവിനെയും നോക്കി കൊണ്ട് ശബരി വിശ്വയോട് ചോദിച്ചു .
“എനിക്കറിയാമായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ വായും പൊളിച്ചു നിൽക്കില്ല …… ”
ശബരിയെ നോക്കി കനത്തിൽ പറഞ്ഞു കൊണ്ട് വിശ്വ നടന്നു .
” ഞാൻ അന്നെ പറഞ്ഞതല്ലേ , ചെന്ന് പറയാൻ …… അന്നേരം ഒക്കെ ഓരോ തൊലിഞ്ഞ ന്യായങ്ങള് പറഞ്ഞോണ്ടിരുന്നിട്ട് …… ഇപ്പോൾ കണ്ടോ ഒന്നാന്തരം പെണ്ണുങ്ങൾ വന്നു ചെക്കനെ കൊണ്ടോയത് ……. ഇനി ഇപ്പോ നിനക്കീ കടാ പുറത്ത് പ്പാടി പ്പാടി നടക്കാം …… ”
ഉള്ളലുള്ള അമർഷം മുഴുവൻ വാക്കിൽ നിറച്ചുക്കൊണ്ട് ശബരി ശ്രിയയോട് പറഞ്ഞതും , കത്തുന്ന ഒരു നോട്ടമായിരുന്നു മറുപടിയായി ലഭിച്ചത് .
“എന്നെ നോക്കി പേടിപ്പിച്ചാൽ ആ വന്നവള് തിരിച്ചു പോവോന്നുല്ല …… ”
ശബരിയുടെ പുച്ഛത്തിലുള്ള സംസാരം കേട്ടതും അവൾക്ക് സഹിച്ചില്ല .
“ദെ , ഇനി നീ വല്ലോം പറഞ്ഞാൽ ……. അമ്മാണെ ഞാൻ നിന്നെ ഇതിന്റെ മോളിൽ നിന്നും തള്ളി താഴെയിടും …….. ”
അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു കൊണ്ട് അവൾ വിശ്വയുടെ അടുത്തേക്ക് നടന്നു .
ഓ അല്ലേലും ഇനിയിപ്പോൾ എന്റെ നെഞ്ചത്തേക്ക് കയറിയാൽ മതിയല്ലോ ????
. . . . .
“തുറന്നു പറഞ്ഞു കൂടെ ?? ”
മേശ പുറത്തിരിക്കുന്ന കോഫി ഒരു കവിൾ കുടിച്ചു കൊണ്ട് അനു ചോദിച്ചതും മഹിത് ഒന്നും മനസ്സിലാവാത്തപ്പോലെ അവളെ നോക്കി .
“കാര്യം , എനിക്ക് തന്റെ പേരോ നാളോ ഒന്നും അറിയില്ല ……. but I can understand ….. അടുത്ത് നിന്ന ആ കൊച്ചിനെ പറ്റിയാ ഞാൻ ചോദിച്ചത് …… ”
“എന്ത് മനസ്സിലായി ??? ”
അവളെ ചുഴിഞ്ഞു നോക്കി കൊണ്ട് മഹിത് ചോദിച്ചതും അനു ചിരിച്ചു .
“എന്തായാലും സഹോദരി അല്ല , വൈഫും അല്ല , ആയിരുന്നെങ്കിൽ എന്റെ ഒപ്പം വരില്ലായിരുന്നു …… കാമുകിയുമല്ല , ആയിരുന്നെങ്കിൽ എന്നോട് സംസാരിക്കില്ലായിരുന്നു …… അപ്പോൾ പിന്നെ one way …… ”
അനു പറഞ്ഞു നിർത്തിയതും അവൻ ചിരിച്ചു കൊണ്ട് തലയാട്ടി .
“താൻ ആള് കൊള്ളാലോടോ ……. പറഞ്ഞത് ഒക്കെ ശരിയാ ……. ബട്ട് എന്തോ തുറന്നു പറയാൻ മടി …… അവളും അങ്ങനെ തന്നെ , വർഷം രണ്ടായിട്ടും പറയുന്നില്ല ….. ”
ചെറിയ ഒരു നിരാശയോടെ അവൻ പറഞ്ഞതും അവൾ എല്ലാം മനസ്സിലായപ്പോലെ തലയാട്ടി .
“അപ്പോൾ എന്നെ വെച്ച് ഒന്ന് എറിയാമെന്ന് വിചാരിച്ചു ലെ ??? ”
കള്ള ഗൗരവത്തോടെയുള്ള അനുവിന്റെ ചോദ്യം കേട്ടതും ചെറിയ ഒരു ചമ്മലോടെ മഹിത് തലയാട്ടി ..
പെട്ടെന്നാണ് അനുവിന്റെ ഫോൺ റിങ്ങ് ചെയ്തത് .
നോക്കിയപ്പോൾ കരണാണ് .
“എന്റെ ഫ്രണ്ട്സാ …… അപ്പോൾ ഞാൻ പോകട്ടെ ……. ”
“ഒക്കെ , എങ്കിൽ വിധി പോലെ കാണാം ….. ”
അവളുടെ നേരെ കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ ചിരിച്ചു .
“ഇതുപോലെ ആവാതെയിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം ….. ”
തിരികെ കൈ കൊടുത്ത് കൊണ്ട് അവൾ പറഞ്ഞു .
. . . .
“എന്തായിരുന്നു അവന്റെ ഒപ്പം ??? ”
ഒരു ചെറു ചിരിയോടെ നടന്നു വരുന്ന അനുവിനെ കണ്ടതും ഷാന അവളുടെ കൈയിൽ കയറി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു .
“ഓസിന് ഒരു ആങ്ങളയെ കിട്ടി ……. ”
തന്നെ തന്നെ നോക്കി ഇരിക്കുന്ന ഷാനയെയും കരണിനെയും നോക്കി കണ്ണിറുക്കി കൊണ്ട് അനു പറഞ്ഞു .
“ബ്രദറാ !!? ”
കരണിന്റെ പരിസരം മറന്നുള്ള കാറൽ കേട്ട് ഷാനയും അനുവും ഞെട്ടി ചുറ്റും നോക്കി .
“ഓഹ് ഇങ്ങനെ കാറി പൊളിക്കണ്ട …… ബ്രദറെന്നല്ലേ അവൾ പറഞ്ഞത് അല്ലാതെ ജാരനെന്നല്ലല്ലോ ??? ”
കരണിന്റെ തലയിൽ കൊട്ടി കൊണ്ട് ഷാന പറഞ്ഞതും , അവൾ പിന്നെ ഒന്നും മിണ്ടാൻ പോയില്ല .
“പുള്ളിക്ക് വേറെ ലൈൻ ഉണ്ടടി ….. അങ്ങേര്ടെ ഒപ്പം കണ്ടില്ലേ ?? ആ പെണ്ണ് …… ”
അവരുടെ ഒപ്പം കസേരയിൽ ഇരുന്നുക്കൊണ്ട് അനു പറഞ്ഞതും അവർ പരസ്പരം മുഖത്തോട് മുഖം .
“എന്നിട്ടാണോ നീ ആ ചെക്കന്റെ കൈയും പിടിച്ചു പോയത് ?? ”
കുറച്ചു അമ്പരപ്പും കുറെ അധികം ദേഷ്യവും കൂടി കലർത്തി കൊണ്ട് ഷാന ചോദിച്ചതും അനു ചിരിച്ചു .
“One way ആണടി …… രണ്ടിനും തുറന്നു പറയാൻ മുടിഞ്ഞ ജാഡ ….. എന്നെ കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടാവണേൽ ഉണ്ടാവട്ടെ ….. ”
അവരെ നോക്കി കണ്ണിറുക്കി കൊണ്ട് അനു പറഞ്ഞതും കരൺ ചിരിച്ചു കൊണ്ട് തലയാട്ടി .
“What’s her name ??? ”
തിരികെ കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ കരൺ ചോദിച്ചു .
“ആവോ , ഞാൻ ചോദിച്ചില്ല …… ”
“ചെക്കന്റെയോ ??? ”
ഇത്തവണ ചോദിച്ചത് ഷാനയായിരുന്നു .
“Dont know …… ”
ചുമൽ കൂച്ചി കൊണ്ട് അനു പറഞ്ഞതും കരണും ഷാനയും വായും പൊളിച്ചു അനുവിനെ നോക്കി .
” പിന്നെ പോയ 15 മിനിറ്റ് മക്കള് എന്താ കാക്കേനേം പൂച്ചേനേം പറ്റി പറയായിരുന്നോ ?? ”
പുച്ഛം നിറഞ്ഞ ഷാനയുടെ ചോദ്യം കേട്ടതും അനു അതിലും പുച്ഛം നിറഞ്ഞ ഒരു നോട്ടം തിരിച്ചു നോക്കി കൊണ്ട് കാറിലേക്ക് കയറി .
. . . . .
“നീ ആ പെണ്ണിന്റെ പേര് ചോദിച്ചില്ല ??? ”
മഹിതിനെ ചുഴിഞ്ഞു നോക്കി കൊണ്ട് ശബരി ചോദിച്ചതും , അവൻ ശബരിയെ നോക്കി .
നിന്നോട് അല്ലെടാ കോപ്പേ ചോദിച്ചില്ലന്ന് പറഞ്ഞത് .
മഹിതിന്റെ ചിറഞ്ഞുള്ള നോട്ടത്തിന്
നിന്നെ എനിക്ക് വിശ്വാസം ഇല്ലടാ നാറി ….
എന്ന രീതിയിൽ ശബരിയും ഒന്ന് നോക്കി .
“ഫുഡ് കഴിക്കണമെന്ന് ഉണ്ടെങ്കിൽ വന്നിരിക്ക് ….. ”
മേശ പുറത്തേക്ക് കാസറോളും പാത്രവും കൊണ്ട് വച്ചു കൊണ്ട് വിശ്വ പറഞ്ഞതും മഹിത് ശബരിയെ ഒന്ന് കനപ്പിച്ചു നോക്കി കൊണ്ട് ടേബിളിൽ ചെന്നിരുന്നു , പുറകെ ശബരിയും .
വിളിച്ചയപ്പോൾ തന്നെ ചെന്നില്ലെങ്കിൽ പിന്നെ കഴിക്കാൻ ഒന്നും കിട്ടില്ലയെന്ന് അവർക്കിരുവർക്കും നന്നായി അറിയാം .
അതാണ് വിളിച്ചപ്പോൾ തന്നെ രണ്ടും കൂടി ഓടി ചെന്നിരുന്നത് .
വിശ്വേശ്വർ പൂജാരി എന്ന വിശ്വയും , മഹിത് സുബ്രമണ്യൻ എന്ന മഹിയും ശബരീനാഥ് അയ്യപ്പൻ എന്ന ശബരിയും ചെറുപ്പം മുതലുള്ള കൂട്ടുക്കാരാണ് .
മൂന്നും ഒന്നിച്ചാണ് താമസവും .
വിശ്വയും മഹിയും മനുഷ്യ സംരക്ഷണമെന്ന് പറഞ്ഞു പോലീസിലേക്ക് ഇറങ്ങി തിരിച്ചപ്പോൾ , മേല് നോവുന്ന പരുപാടി ഒന്നും നമ്മക്ക് വേണ്ട , ഇമ്മക്ക് സേവനം മതിയെന്ന ധാരണയിൽ ശബരി ഡോക്ടറെന്ന ബാലി കേറാ മലയിലേക്ക് ഒരു യാത്ര നടത്തി .
റിപീറ്റും റീ റിപീറ്റും എഴുതിയാണ് അവസാനം അവൻ ഡോക്ടറായത് .
അപ്പോഴേക്കും ബാക്കി രണ്ടാളും ഒരു വിധം എങ്ങനെ ഒക്കെയോ സർവീസിൽ കയറി പറ്റിയിരുന്നു .
മൂന്ന് വർഷമായി ശബരി സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി നോക്കാൻ തുടങ്ങിയിട്ട് .
മഹി എറണാകുളത്തേക്ക് ട്രാൻസ്ഫറായി വന്നിട്ട് രണ്ട് വർഷവും വിശ്വ അഞ്ചു മാസവുമായി .
ശബരിക്ക് സ്വന്തമായി ഒരു വീടുള്ളത് കൊണ്ട് മൂന്നും കൂടി അവിടെ അങ്ങ് കൂടി .
അല്ലെങ്കിലും ചങ്കുകൾ എന്ന് പറയുന്നവർ ഇതിനൊക്കെ വേണ്ടിയാണല്ലോ ???
ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും ശബരി മഹിയുടെ പുറകെ തന്നെയായിരുന്നു .
അവസാനം മഹിയുടെ വായിൽ സരസ്വതി വിളയാടിയപ്പോഴാണ് ശബരി ഒന്നടങ്ങിയത് .
“കിട്ടേണ്ടത് കിട്ടിയല്ലോ ?? ”
ചെവിയും തിരുമി കൊണ്ട് വരുന്ന ശബരിയെ കണ്ട് വിശ്വ ചോദിച്ചു .
“മ്മ് ….. ”
പുറകിലേക്ക് തിരിഞ്ഞു നോക്കി കൊണ്ടവൻ മൂളി .
“വയറു നിറഞ്ഞല്ലോ ?? ”
“മ്മ് ….. ”
അതിനും ഒരു മറുപടിക്ക് പകരം ദയനീയമായി ഒന്ന് മൂളുകയാണ് ശബരി ചെയ്തത് .
“എങ്കിൽ ബന്ന് ചാച്ചിക്കോ…. ”
കിടക്കയിൽ തട്ടി കൊണ്ട് വിശ്വ പറഞ്ഞതും ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൻ ചെന്ന് കിടന്നു .
ഇവന് ഇത്ര വെറൈറ്റി തെറി ഒക്കെ അറിയാമെന്ന് ഞാൻ അറിഞ്ഞില്ലല്ലോ ഭഗവാനെ …..
മുകളിലേക്ക് നോക്കി കിടന്നു കൊണ്ടവൻ നെടുവീർപ്പിട്ടു ….
✨️✨️✨️✨️✨️✨️✨️
പുറത്താരോ കാളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ഷാന എഴുന്നേറ്റത് .
ഏത് ഹറാം പിറന്നവനാണാവോ ഈ വെളുപ്പാം കാലത്ത് ???
ചുവരിൽ പത്തു മണിയടിച്ചു കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി പ്രാകി കൊണ്ട് അവൾ മുഖം പോലും കഴുകാതെ ചെന്ന് വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടവൾ ഞെട്ടി …..
എന്റെ അല്ലാഹ് !!!!!
(തുടരും …….