Friday, January 17, 2025
LATEST NEWSSPORTS

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക് ഭീഷണി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിംഗ് ബോഡി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

ഫിഫയുടെ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്‍റെ വേദി ഇവിടെ നിന്ന് മാറ്റുകയും ചെയ്യും എന്നാണ് നിലപാട്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവ്‌.