Thursday, December 19, 2024
Novel

ആകാശഗംഗ : ഭാഗം 2

നോവൽ
എഴുത്തുകാരി: ജാൻസി


“ഹലോ ഗംഗ….. ഗുഡ് മോർണിംഗ് ” ആകാശ് ചിരിച്ചു കൊണ്ട് ഗംഗയുടെ അടുത്തേക്ക് വന്നു.

“നിങ്ങൾ ആരാ? എന്താ നിങ്ങൾക്ക് വേണ്ടേ എന്തിനാ എന്നെ… ” ഗംഗ അല്പം ഭീതിയോടെ ചോദിച്ചു..

“ഇങ്ങനെ എല്ലാം കൂടെ ഒറ്റയടിക്ക് ചോദിക്കാതെ.. ഒന്ന് നിർത്തി നിർത്തി ചോദിക്ക് ” ആകാശ് പുഞ്ചിരിച്ചു

അപ്പോഴും ഗംഗയുടെ മുഖത്തു ഭയം നിഴലിച്ചിരുന്നു.. അത് മനസിലാക്കിയ ആകാശ് തുടർന്നു

“Okay ok…. i can understand your tension.. don’t worry.. be cool.. my name is ആകാശ്… ആകാശ് വർമ്മ.. കൊച്ചിയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്നു.

എന്റെ അച്ഛൻ മാധവ വർമ്മ ആണ് ഓണർ എങ്കിലും ഇപ്പോ ഞാൻ ആണ് അതിന്റെ all in… അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ അച്ഛൻ എന്റെ തലയിൽ കയറ്റി വച്ചു തന്നു എന്നും പറയാം… ”

ആകാശ് ഗംഗയെ നോക്കി.. അവൾ എന്തോ ആലോചിച്ചു ഇരിക്കുവാന്നു ഒറ്റ നോട്ടത്തിൽ മനസിലാക്കി…… അവളുടെ കണ്ണിന്റെ മുന്നിൽ വിരൽ കൊണ്ട് വന്നു ഞൊടിച്ചു. ഗംഗ ഒരു ഞെട്ടലോടെ ആകാശിനെ നോക്കി.

“കൊള്ളാം ഞാൻ ഇവിടെ എന്റെ ജീവിതം തുറന്നു കാണിക്കുമ്പോൾ താൻ വേറെ ലോകത്തിരുന്നു കഥ മെനയുവന്നോ ”

മറുപടി എന്നോണം അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു..

“എന്റെ പേര് എങ്ങനെ അറിയാം ”

“ഹാ ഹാ ഹാ… നല്ല ചോദ്യം.. തന്റെ ജീവിതമേ എന്റെ കൈയിൽ അല്ലേ… അപ്പോൾ പിന്നെ തന്റെ പേര് അറിയാതെ ഇരിക്കുന്നത് എങ്ങനെയാ ” ആകാശ് ചിരിച്ചു.

“എന്റെ ജീവിതം… നിങ്ങളുടെ… മനസിലായില്ല” തെല്ല് ഭയത്തോടെ ഗംഗ പറഞ്ഞു

അതിനു മറുപടി എന്നോണം ആകാശ് തന്റെ കൈയിൽ ഉള്ള സർട്ടിഫിക്കറ്റ് ഗംഗയുടെ നേരെ നീട്ടി

“ഇതിൽ നിന്ന് കിട്ടിയതാ.. ഇവിടെ ഡീറ്റെയിൽസ് കൊടുക്കാൻ വേണ്ടി തപ്പിയപ്പോൾ ബാഗിൽ നിന്നും കിട്ടി ” ആകാശ് ചെറു ചിരിയോടെ പറഞ്ഞു

അപ്പോഴാണ് ഗംഗയും ബാഗിന്റെ കാര്യം ഓർത്തത്..അവൾ ബാഗ് തപ്പാൻ തുടങ്ങി.
അത് മനസിലാക്കിയ ആകാശ് പറഞ്ഞു

“ഇതാണോ താൻ നോക്കുന്നെ ” ബാഗ് അവളുടെ നേരെ നീട്ടി ചോദിച്ചു. അവൾ വേഗം ബാഗ് വാങ്ങി തുറന്നു നോക്കി.

“ഒന്നും മിസ്സ്‌ ആയിട്ടില്ല… എല്ലാം അതിൽ ഉണ്ട്. ”
ഗംഗ പുഞ്ചിരിച്ചു.. ബാഗ് അടച്ചു.

“താൻ എന്താ ഇവിടെ… എന്തെങ്കിലും ജോലി കിട്ടി വന്നതാന്നോ…. സർട്ടിഫിക്കറ്റിൽ തിരുവനന്തപുരം എന്നാണല്ലോ അഡ്രെസ്സ് എല്ലാം… അതുകൊണ്ട് ചോദിച്ചതാ ” ആകാശ് പറഞ്ഞു

ഗംഗ മൗനം പാലിച്ചു.. കൺകോണിൽ നിറഞ്ഞു വന്ന കണ്ണുനീർ ആകാശ് കാണാതെ ഒളിപ്പിച്ചു..

“ഗംഗ ഒന്നും പറഞ്ഞില്ല.. താൻ എന്താ ഇവിടെ.. കോൺടാക്ട് ചെയ്യാൻ നമ്പർ ചോദിച്ചപ്പോൾ ഓർമ്മ ഇല്ല എന്ന് പറഞ്ഞു.. ഇത്രയും നേരം ആയിട്ടും തന്നെ അന്വേഷച്ചു ആരും വന്നിട്ടും ഇല്ല… അത് എന്താ… ” ആകാശ് സംശയത്തോടെ ചോദിച്ചു.
അപ്പോഴും ഗംഗയുടെ മറുപടി മൗനം ആയിരുന്നു..

“താൻ ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനാ… തന്റെ നാവ് ഇറങ്ങി പോയോ ” ആകാശ് അൽപ്പം ശബ്ദം ഉയർത്തി….

“അത്… അത്…. ഞാൻ…. എനിക്ക്.. ” ഗംഗ പരുങ്ങി

“എന്താണെകിലും പറയടോ… പരിഹാരം നമ്മുക്ക് കാണാം… എന്നാൽ കഴിയുന്ന എന്ത് സഹായവും ഞാൻ തനിക്കു ചെയ്തു തരാം.. you can belive me… trust me… പറ… താൻ എങ്ങനെ ഇവിടെ എത്തി… any പ്രോബ്ലം ” ആകാശ് ചോദിച്ചു

ഗംഗ അവളുടെ കഥ പറയാൻ തുടങ്ങി..

⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️

എന്റെ വീട് തിരുവനന്തപുരത്ത് കല്ലിയൂർ എന്ന സ്ഥലത്താണ്.. അച്ഛന് സ്വന്തമായി ബിസ്നസ്സ് ആയിരുന്നു.. അമ്മ അതിന്റെ പാർട്ണറും.. നല്ല രീതിയിൽ വളർന്നു വന്ന കമ്പനി……. ഒരിക്കൽ അച്ഛന്റെ വിശ്വസ്തൻ ആയി കരുതീരുന്ന ബാല ഭാസ്കർ എന്ന ചതിയൻ അച്ഛന്റെ പ്രോപ്പർട്ടികൾ എല്ലാം കൈക്കലാക്കി..കമ്പനി അയാളുടെ പേരിൽ ആക്കി..

എനിക്ക 8 വയസുള്ളപ്പോൾ അച്ഛനും അമ്മയും എന്നെ വിട്ടു ഈ ലോകത്തോട് വിട പറഞ്ഞു.. അല്ല…. അയാൾ എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞു വിട്ടു.. അപ്പോഴും വിധി എന്നെ അവിടെ ഒറ്റപ്പെടുത്തി..

അച്ഛന്റെ ബിസ്നെസ്സ് എല്ലാം തകർന്നത് കൊണ്ട് ബന്ധുക്കൾ ആരും എന്നെ ഏറ്റെടുക്കാൻ തയാർ ആയില്ല.. പെൺകുട്ടി അല്ലേ ഒരു ബാധ്യത ആകും എന്ന് കരുതി…

എല്ലാവരും ആര് ഏറ്റെടുക്കും എന്ന് പറഞ്ഞു എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടിക്കളിച്ചു..

ഒടുവിൽ അച്ഛന്റെ അകന്ന ബന്ധത്തിൽ ഉള്ള സതീശൻ എന്നെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു മുന്നോട്ടു വന്നു.. ബന്ധുക്കളും സ്വന്തക്കാരും ശല്യം ഒഴിഞ്ഞു എന്ന സന്തോഷത്തിൽ അയാളുടെ കൈയിൽ ഏൽപ്പിച്ചു…അങ്ങനെ ആണ് ഞാൻ കല്ലിയൂരിൽ എത്തുന്നത്..

അയാളുടെ വീട്ടിൽ ഭാര്യയും മകനും ഉണ്ട്..എന്നെ സ്വന്തം മോളെ പോലെ തന്നെയാണ് അവർ നോക്കിയതും വളർത്തിയതും… പക്ഷേ പ്രായപൂർത്തി ആയ നാൾ മുതൽ സതീശന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ വന്നു.. എന്നെ അർഥം വച്ചുള്ള നോട്ടവും ചിരിയും സംസാരവും….

ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്തു കണ്ട ആളായത് കൊണ്ട് ഞാൻ അത് കാര്യം ആകില്ല.. എന്നാൽ രാധാമ്മ (സതീശന്റെ ഭാര്യ രാധ..) ഇതെല്ലാം കാണുന്നുണ്ടായിരുന്നു.. അവരുടെ ഉള്ളിൽ എന്നെ പറ്റി… എന്റെ ഭാവിയെ പറ്റി പേടി തോന്നി.. പക്ഷേ അവർക്ക് പ്രതികരിക്കാൻ ഉള്ള അവകാശം ഇല്ലായിരുന്നു.. കാരണം സതീശിനെ അവർക്ക് പേടിയാണ്.. അവർ മാത്രമേ അയാളുടെ തനി സൂരൂപം അറിയൂ..

ഒരു ദിവസം സതീശൻ എന്നെ കയറി പിടിച്ചു..അയാൾ എന്തെങ്കിലും ചെയ്യാൻ തുടങ്ങും മുന്നേ രാധമ്മ അവിടെ എത്തി എന്നെ രക്ഷിച്ചു..ആ സംഭവത്തിന്‌ ശേഷം അവർ എനിക്ക് ഒരു കാവലായി ഒപ്പം ഉണ്ടായിരുന്നു.. പെറ്റമ്മയെക്കാൾ നല്ലപോലെ എന്നെ അവർ നോക്കി..

രാധമ്മ അയാളുടെ കാല് പിടിച്ചു പറഞ്ഞിട്ടാണ് എന്നെ ബി . കോം പഠിക്കാൻ അനുവാദം തന്നത്..

പക്ഷേ ബി. കോം ഫൈനൽ ഇയർ എക്സാം കഴിഞ്ഞു നിന്നപ്പോൾ ആണ് ആ വീട്ടിൽ എനിക്ക് മറ്റൊരു ശത്രു കൂടെ ഉണ്ടന്ന് മനസിലായത്… വിഷ്ണു… സതീശന്റെ മകൻ എന്നേക്കാൾ രണ്ടു വയസിനു മൂത്തത്… ഞാൻ സഹോദരനെ പോലെ കണ്ട ആളും എന്നെ കാമ കണ്ണോടു കൂടി കാണുന്നു എന്ന് അറിഞ്ഞതും ഞാൻ ആകെ തളർന്നു പോയി… രാധമ്മയോട് പറഞ്ഞപ്പോൾ അവരും തകർന്ന് പോയി….

റിസൾട്ട്‌ അറിഞ്ഞു നല്ല മാർക്കോട് കൂടെ പാസ്സ് ആയി.. പക്ഷേ സതീഷിന്റെ മനസ്സിൽ എന്നെ പറ്റി മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു.. മകനും ഭർത്താവും ഒരു പെൺകുട്ടിയെ കൊത്തി വലിക്കുന്നത് കാണാൻ സാധിക്കാത്തതു കൊണ്ട് അവർ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി രാധമ്മ എന്നെയും കൊണ്ട് ബസ് സ്റ്റാൻഡിൽ വന്നു..

“മോളെ ഈ അമ്മയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയ ഒരു പാഴ് ജന്മം ആണ്.. ആ കഴുകൻമാരുടെ കൈയിൽ നിന്നെങ്കിലും എന്റെ മോളെ എനിക്ക് രക്ഷിക്കാൻ സാധിച്ചാൽ…….. അത്….അത് മതി ഈ അമ്മയ്ക്ക് സന്തോഷിക്കാൻ.. ഈ അമ്മയെ ശപിക്കല്ലേ മോളെ…. ” രാധ വിങ്ങി കൊണ്ട് പറഞ്ഞു

“അയ്യോ.. രാധമ്മ എന്തൊക്കെയാണ് ഈ പറയുന്നേ… ഞാൻ ശപിക്കാനോ… അതിനു എനിക്ക് ഒരിക്കലും കഴിയില്ല.. ഒരമ്മയിൽ നിന്നും കിട്ടുന്ന സ്നേഹവും കരുതലും ആവോളം ഈ അമ്മയിൽ നിന്നും കിട്ടിട്ടുണ്ട്… പ്രസവിച്ചിലെങ്കിലും രാധമ്മ എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ്…. ” അതും പറഞ്ഞു ഗംഗ രാധയെ കെട്ടിപിടിച്ചു…

“ഈ അമ്മയ്ക്ക് സന്തോഷം ആയി മോളെ.. മോളു ഇനി ഇവിടെ നിൽക്കണ്ട അയാൾ അന്വേഷിച്ചു വരുന്നതിനു മുൻപ് എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോ.. ” രാധ ചുറ്റും കണ്ണോടിച്ചു ആധിയോടെ പറഞ്ഞു.

“അവർ രാധമ്മയെ ഉപദ്രവിക്കില്ലേ ” ഗംഗ സങ്കടത്തോടെ ചോദിച്ചു

“എന്റെ കാര്യം ഒന്നും മോളു നോക്കണ്ട.. എന്റെ വിധി…..അത് എന്നേ തീരുമാനിച്ചു കഴിഞ്ഞു…സതീശൻ ആരുടെയോ ബിനാമിയാണ്…..അയാൾ പറഞ്ഞത് പ്രകാരം ആണ് മോളെ സതീശൻ വീട്ടിൽ കൊണ്ട് വന്നതും വളർത്തിയതും എല്ലാം.. പക്ഷേ അത് ആരാണ് എന്ന് എനിക്ക് അറിയില്ല…

എന്തായാലും ഈ യാത്ര മോളുടെ നല്ല നാളുകൾക്കു വേണ്ടി ഉള്ളതാണ് എന്ന് എന്റെ മനസ് പറയുന്നു… ഈശ്വരൻ മോളുടെ കൂടെ ഉണ്ട്.. കൈവിടില്ല.. എവിടെ ആണെങ്കിലും ഈ അമ്മയുടെ പ്രാർഥനയും അനുഗ്രഹവും ഒപ്പം ഉണ്ട് ” അവർ ഗംഗയെ അനുഗ്രഹിച്ചു… യാത്ര പറഞ്ഞു…

➡️➡️➡️➡️➡️➡️➡️➡️➡️➡️➡️

“അങ്ങനെ ഞാൻ ആദ്യo കണ്ട എറണാകുളം ബസിൽ കയറി… എവിടെ എത്തി… എന്റെ മനസിലൂടെ പല ചിന്തകൾ ആയിരുന്നു.. അതിനിടയിൽ ഞാൻ സാറിന്റെ കാർ കണ്ടില്ല…. സോറി ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ” ഗംഗ ആകാശിനെ നോക്കി പറഞ്ഞു..

എല്ലാം കേട്ട് കഴിഞ്ഞു ആകാശ് എന്തോ ആലോചിച്ചു ഉറപ്പിച്ചിട്ടു ഗംഗയോട് ചോദിച്ചു

“ഞാൻ തനിക്ക് ഒരു ജോബ് തന്നാൽ ആ ജോബ് ഓഫർ താൻ സ്വീകരിക്കുമോ ”

ചോദ്യം കേട്ട് ഗംഗ അമ്പരപ്പോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി

(തുടരും )

ആകാശഗംഗ : ഭാഗം 1