ആകാശഗംഗ : ഭാഗം 1
നോവൽ
എഴുത്തുകാരി: ജാൻസി
“എറണാകുളം സ്റ്റാൻഡ് എത്തി.. ” കണ്ടക്ടർ വിളിച്ചു പറഞ്ഞു.. എല്ലാവരും ബസിൽ നിന്ന് തിരക്കിട്ടു ഇറങ്ങി തുടങ്ങി..
“മോളെ… എഴുന്നേറ്റേ.. ഇറങ്ങുന്നില്ലേ… ലാസ്റ്റ് സ്റ്റോപ്പ് എത്തി ” എല്ലാവരും ഇറങ്ങി എന്ന് അറിയാതെ ഉറങ്ങുന്ന ഗംഗയെ കണ്ടക്ടർ തട്ടി വിളിച്ചു.
ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ഗംഗാ ചുറ്റും നോക്കി.. കണ്ടക്ടറെ നോക്കി പുഞ്ചിരിച്ചു….ബാഗ് എടുത്തു നോക്കി.. സർട്ടിഫിക്കറ്റും ആകെ കൈയിൽ ഉള്ള രണ്ടായിരം രൂപയും ബാഗിൽ ഉണ്ട് എന്ന് ഉറപ്പിച്ചിട്ടു ബസിൽ നിന്ന് ബാഗും ആയി ഇറങ്ങി..
‘ഇനി എങ്ങോട്ട്.. എവിടേക്ക്.. ‘ഗംഗ ചുറ്റും കണ്ണോടിച്ചു.. വിശപ്പിന്റെ വിളി വന്നത് കൊണ്ടത് എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചു സ്റ്റാൻഡ് ക്യാന്റിനിലേക്ക് നടന്നു.. പക്ഷേ കട അടവായിരിന്നു..
അന്വേഷിച്ചപ്പോൾ റോഡിനു എതിർ വശത്തായി ഒരു വെജ് ഹോട്ടൽ ഉണ്ടന്ന് അറിഞ്ഞു അങ്ങോട്ട് വച്ചു പിടിച്ചു..
റോഡിൽ വണ്ടികളുടെ തിരക്ക് അൽപ്പം കുറവാണ്.. നേരം പുലർന്നു വരുന്നതേ ഉള്ളു.. ഗംഗ റോഡ് ക്രോസ്സ് ചെയ്തു ഹോട്ടലിൽ കയറി ചൂട് ദോശയും ചമ്മതിയും കഴിച്ചു ബില്ല് കൊടുത്തു പുറത്തേക്കു ഇറങ്ങി..
തന്റെ മുന്നിൽ കാണുന്ന വഴികളിൽ അവൾ കണ്ണോടിച്ചു.. ഇനി ഞാൻ ഇതിൽ ഏതു വഴിയിലൂടെ പോകണം.. ഇതു എവിടെ ചെന്ന് അവസാനിക്കും.. ഒരാപത്തിൽ നിന്നും ഓടി രക്ഷപെട്ടു.. ഇനി… ആ കഴുകൻ കരങ്ങൾ എന്റെ നേരെ വരുമോ.. ഇവിടെ ഞാൻ സുരക്ഷിത ആണോ… ദൈവം ഇനി എന്റെ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങൾ ഒരുക്കി വച്ചിട്ടുണ്ട്.. ഗംഗ ചിന്തകളിലൂടെ സഞ്ചരിച്ചു..
പെട്ടന്ന് ഒരു ഹോൺ കേട്ട് ഗംഗ നോക്കിയതും അവളുടെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു നീല കാറിനെ ആണ്..ചിന്തകൾക്ക് വിരാമം ഇട്ടപ്പോൾ ആണ് താൻ റോഡിന്റെ നടുക്കാണ് എന്ന ബോധം വന്നത്… അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് കാർ അവളുടെ അടുത്ത് എത്തി കഴിഞ്ഞിരുന്നു..
അവൾ പേടിച്ചു നിലവിളിച്ചു.. ഗംഗയുടെ കൈയിൽ ഇരുന്ന ബാഗ് ഊർന്നു താഴേക്ക് വീണു….. ഒപ്പം ഗംഗയും …. കാർ sudden ബ്രേക്ക് ഇട്ട് നിന്നു.. അവളുടെ ബോധം മറയുന്നതിനു മുൻപ് അവൾ കണ്ടു…. കാറിൽ നിന്നും ആധിയോടെ തന്റെ അടുത്തേക്ക് ഓടി വരുന്ന ചെറുപ്പക്കാരനെ.
അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.
ആളുകൾ ഓടി കൂടി.. കുറച്ചു പേർ എന്താ സംഭവം എന്ന് അറിയാൻ ഉള്ള ത്വരയിൽ അവിടെ കൂടി നിന്നവരോട് ഓടി നടന്നു അന്വേഷിച്ചു.. കുറച്ചു പേർ ഫോട്ടോസും വിഡിയോസും എടുത്തു കളിച്ചു.. കുറച്ചു പേർ കാഴ്ചകാരായി നിന്നു.. ചിലർ എത്തി നോക്കിട്ട് അവരുടെ പാട് നോക്കി പോയി..
ചെറുപ്പക്കാരൻ ഗംഗയെ തന്റെ കൈയിൽ എടുത്തു വിളിച്ചു നോക്കി.. അവൾ കണ്ണ് തുറന്നില്ല..
കൂടി നിന്നവർ പറഞ്ഞു.
“വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോ.. ബ്ലഡ് പോയിട്ടുണ്ട് ”
അവൻ അവളെ തന്റെ കൈക്കുള്ളിൽ എടുത്തു ഹോസ്പിറ്റലിലേക്ക് പാഞ്ഞു..
——————————————–
കാർ ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്ന് നിന്നു.. ഗംഗേ നേരെ അത്യഹിത വിഭാഗത്തിലേക്ക് മാറ്റി..
“എന്താ ഇയാളുടെ പേര് ” കൂടെ വന്നവരിൽ ഒരാൾ ചോദിച്ചു.
“ആകാശ് ”
“ഹമ്മ്.. എന്ത് ചെയുന്നു.. ”
“ഞാൻ.. ”
അപ്പോഴേക്കും ഡോക്ടർ റൂമിൽ നിന്നും പുറത്തേക്കു വന്നു..
അവർ ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.
“ഡോക്ടർ എങ്ങനെ ഉണ്ട് ആ കുട്ടിക്ക് ” ആകാശ് ചോദിച്ചു
“Don’t worry.. she is alright..വലിയ മുറിവ് അല്ല..ആളു നല്ല പോലെ പേടിച്ചിട്ടുണ്ട്.. അതാണ് കണ്ണ് തുറക്കാഞ്ഞത്…ബോധം തെളിയുമ്പോൾ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം”
“ഓക്കേ ഡോക്ടർ.. താങ്ക്സ് ” ആകാശ് പറഞ്ഞു..
ആകാശിനു ഒപ്പം വന്നവരും അവനോട് യാത്ര പറഞ്ഞു ഇറങ്ങി.. ആകാശ് മാത്രം ആയി icu വിനു മുന്നിൽ. അവൻ പുറത്തേക്കു ഇറങ്ങി കാറിനടുത്തേക്ക് നടന്നു.. ഗംഗയുടെ ബാഗ് അവന്റെ കണ്ണിൽ പെട്ടു. ആകാശ് ബാഗും ആയി icu വിനു മുന്നിൽ കിടന്ന കസേരയിൽ ഇരുന്നു.. ബാഗ് തുറന്നു.. കുറച്ചു ഡ്രെസ്സും സർട്ടിഫിക്കറ്റും രണ്ടായിരം രൂപയും കണ്ടു. അപ്പോഴേക്കും സിസ്റ്റർ ഫൈലും ആയി വന്നു.
“സാർ, ഈ ഫോം ഒന്ന് ഫിൽ ചെയ്യണം ”
ആകാശ് ഫയൽ വാങ്ങി.. സിസ്റ്റർ റൂമിലേക്ക് പോയി.
ആകാശ് ഫയൽ തുറന്നു.. അതിൽ ചോദിച്ചിരിക്കുന്ന കാര്യങ്ങൾ ഒന്നും അവനു അറിയില്ല.. പേര്, വീട്, വയസ്… പെട്ടന്ന് ആകാശ് ഗംഗയുടെ ബാഗിലെ സർട്ടിഫിക്കറ്റ് ഓർമ വന്നു.. അത് എടുത്തു നോക്കി..
“ഗംഗ ലക്ഷ്മി.. ബാച്ച്ലർ ഓഫ് കോമേഴ്‌സ് ..
” ആകാശ് ഫോം ഫിൽ ചെയ്തു കഴിഞ്ഞപ്പോഴേക്കും സിസ്റ്റർ വന്നു..
“ഫോം ഫിൽ ചെയ്തു കഴിഞ്ഞോ സാർ ”
അതേ എന്നർത്ഥത്തിൽ അവൻ ഫയൽ സിസ്റ്ററിന്റെ നേരെ നീട്ടി. സിസ്റ്റർ ഫയൽ ഓപ്പൺ ചെയ്തു നോക്കി..
“സാർ ഈ കോളം ഫിൽ ചെയ്തില്ല ” സിസ്റ്റർ ആകാശിനു നേരെ ബ്ലാങ്ക് കോളം ചൂണ്ടി കാണിച്ചു പറഞ്ഞു. ആകാശ് ആ കോളത്തിലേക്കു കണ്ണ് പായിച്ചു.
രോഗിയും ആയിട്ടുള്ള ബദ്ധം… ആകാശ് സിസ്റ്ററിനെ നോക്കി..
“സിസ്റ്റർ ഞങ്ങൾ തമ്മിൽ യാതൊരു വിധ പരിചയവും ഇല്ല… ”
“അത് സാരമില്ല… ഫ്രണ്ട് എന്ന് എഴുതിക്കോളൂ ” സിസ്റ്റർ ചിരിച്ചു..
ആകാശ് വർമ്മ എന്നാ പേരിനു താഴേ അവൻ ഫ്രണ്ട് എന്ന് എഴുതി സിസ്റ്ററിനു ഫയൽ കൈ മാറി.
“സിസ്റ്റർ… ഗംഗയ്ക്ക് ബോധം തെളിഞ്ഞോ”
“ഇല്ല… സെഡേഷൻ കൊടുത്തിരുന്നു.. കുറച്ചു കഴിയും “സിസ്റ്റർ ഫൈലും ആയി അകത്തേക്ക് പോയി.
ആകാശിന്റെ ഫോൺ റിങ് ചെയ്തു..
“യെസ്.. ഇല്ല എനിക്ക് വരാൻ പറ്റില്ല.. ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഒരു ചെറിയ ആക്‌സിഡന്റ് കേസ്.. ഹേയ് കുഴപ്പം ഒന്നും ഇല്ല.. മീറ്റിംഗ് നാളത്തേക്ക് മാറ്റു.. “ആകാശ് ഫോൺ കട്ട് ചെയ്തു.. വാച്ചിൽ നോക്കി..
ഗംഗയുടെ സർട്ടിഫിക്കറ്റ് ചെക്ക് ചെയ്തു..
“B.Com ൽ 95% മാർക്ക്.. ഹമ്മ്.. not bad..”
ആകാശ് എല്ലാം തിരിച്ചു ബാഗിലേക്ക് വച്ചു.. ഗംഗയ്ക്കു ബോധം തെളിഞ്ഞു എന്ന് സിസ്റ്റർ വന്നു പറഞ്ഞു.. ആകാശ് അകത്തേക്ക് കയറാൻ തുടങ്ങിയതും സിസ്റ്റർ തടഞ്ഞു..
“ഈ കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചോ ”
അപ്പോഴാണ് ആകാശും ഓർത്തത്..
“ഇല്ല സിസ്റ്റർ.. കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഇല്ലായിരുന്നു.. സിസ്റ്റർ ആ കുട്ടിയോട് ചോദിച്ചു നമ്പർ വാങ്ങു ഞാൻ അറിയിക്കാം ”
“ഹമ്മ്.. വൈകുന്നേരം ആകുമ്പോൾ റൂമിലേക്ക് മാറ്റും.. ” സിസ്റ്റർ അകത്തു പോയി..
കുറച്ചു നേരം കഴിഞ്ഞു സിസ്റ്റർ പുറത്തേക്കു വന്നു.
” ഫോൺ നമ്പർ ചോദിച്ചപ്പോൾ ഓർമ്മ ഇല്ല എന്നാണ് പറയുന്നത്..”
“അയ്യോ ഇനി എന്ത് ചെയ്യും.. ”
“എന്തായാലും റൂമിലേക്ക് മാറ്റിട്ട് ചോദിച്ചു നോക്കാം. ” അതും പറഞ്ഞു സിസ്റ്റർ പോയി.
ആകാശ് ആകെ ധർമ സങ്കടത്തിൽ ആയി.. ഇന്ന് കൂടാൻ ഇരുന്ന മീറ്റിങ്ങും കുളമായി.. ഇന്നത്തെ ദിവസമേ ശരി അല്ല ” ആകാശ് കസേരയിൽ ഇരുന്നു..
ബില്ല് പേ ചെയ്തു റൂം എടുത്ത് ഗംഗയെ റൂമിലേക്കു മാറ്റി.. ആകാശും ഒപ്പം ചെന്നു..
“ഹലോ ഗംഗാ ലക്ഷ്മി.. എപ്പോ എങ്ങനെ ഉണ്ട്,” ആകാശ് ചോദിച്ചു..
പരിചയം ഇല്ലാത്ത നാട്ടിൽ തന്റെ പേര് വിളിച്ചു കുശലം ചോദിച്ച ആളെ ഗംഗാ തെല്ല് ഭയത്തോടെ നോക്കി.. അത് മനസിലാക്കിയ ആകാശ് ഗംഗയോട് പറഞ്ഞു..
“ഹേയ് താൻ പേടിക്കണ്ട.. ഞാൻ തന്നെ ഒന്നും ചെയ്യില്ല.. രാവിലെ എന്റെ കാറിന്റെ മുന്നിലേക്കാണ് താൻ അട വച്ചത്..ഞാൻ ആണ് തന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് ”
“താങ്ക്സ് ” ഗംഗ പറഞ്ഞു..
തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു.. തലയിൽ കൈ വച്ചു..
“ഓക്കേ… സംസാരിക്കണ്ട.. കിടന്നോളു..
ഞാൻ നാളെ വരാം.. ഞാൻ സിസ്റ്ററിനോട് പറഞ്ഞിട്ടുണ്ട്.. ” ആകാശ് പോകാൻ തുടങ്ങിയതും ഗംഗ ചോദിച്ചു
“എന്റെ പേര് നിങ്ങൾക്ക് എങ്ങനെ അറിയാം.. നിങ്ങൾ ആരാ ”
“എന്റെ പേര് ആകാശ്.. ആകാശ് വർമ്മ..ബാക്കി എല്ലാം നാളെ വിശദമായി പറയാം.. now take rest ” ഗംഗ ആകാശ് റൂമിൽ നിന്നും പോകുന്നതും നോക്കി കിടന്നു..
“ആരാണ് അയാൾ… എനിക്ക് വേണ്ടി എന്തിനാണ് അയാൾ ഇത്രയും നേരം കാത്തു നിന്നത്…. എന്റെ പേര് എങ്ങനെ അയാൾ അറിഞ്ഞു.. കൃഷ്ണാ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം ഇല്ലല്ലോ… ഇനിയും എന്നെ പരീക്ഷിക്കല്ലേ കൃഷ്ണ… താങ്ങില്ല.. ” ചോദ്യത്തിന്റെ ഉത്തരം ആലോചിച്ചു ഗംഗ ഉറക്കത്തിലേക്ക് വഴുതി വീണു….
🌄🌄🌄🌄🌄🌄🌄🌄
ജീവിതത്തിൽ ഒരു പുതിയ പുലരിയെ വരവേൽക്കാൻ ആയി…ജീവിതത്തിൽ ഇനി
അവൾക്ക് കരുതി വച്ചിരിക്കുന്നത് എന്ത് എന്ന് എന്നറിയാതെ……… സൂര്യ പ്രകാശം ഗംഗയുടെ കണ്ണുകളിൽ തട്ടി തലോടി..അവൾ കണ്ണുകൾ പതിയെ ചിമ്മി ചിമ്മി തുറന്നു..
(തുടരും )