Sunday, December 22, 2024
GULFLATEST NEWS

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ

ദുബായ്: വർദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്തവർക്ക് ഒരു സന്തോഷവാർത്ത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ 330 ദിർഹമായി കുറച്ചു.

ഈ മാസം 21 വരെ ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. 35 കിലോയാണ് ബാഗേജ് അലവൻസ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ നിരക്ക് ബാധകമാകൂവെന്ന് അധികൃതർ അറിയിച്ചു.