Sunday, December 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 2

നോവൽ
എഴുത്തുകാരി: ചിലങ്ക

ഇന്ദ്ര……… അത് കണ്ടതും ദേഷ്യത്തോടെ രുദ്രൻ അവന്റെ അരികിലേക്ക് വന്നു .. അവനെ കണ്ടപ്പോൾ ഇന്ദ്രൻ ഒന്ന് ഞെട്ടിയെക്കിലും വീണ്ടും അവൻ ഇടിക്കാനായി പോയവനീലേക്ക് ശ്രദ്ധ തിരിച്ചു…….. കൈ മടക്കി അവന്റെ മുഖത്ത് അടിച്ചു…………..

അയ്യോ ചേട്ടാ ഒന്നും ചെയ്യല്ലേ അറിയാതെ പറ്റി പോയതാ ….. ഇനി അടിക്കല്ലേ എന്നൊക്കെ അവൻ പറയുന്നുണ്ടെങ്കിലും ഇന്ദ്രൻ അതൊന്നും കൂസൽ ആക്കാതെ അവനെ വീണ്ടും അടിക്കാൻ വേണ്ടി പോയതും രുദ്രൻ അവന്റെ കൈയിൽ കേറി പിടിച്ചു……

ഇന്ദ്ര വേണ്ടാ.. അവൻ ചത്തുപോകും…..

നീ വിട്ടേ ഈ കള്ള പന്നിയെ ഞാൻ ഇന്ന് കൊല്ലും എന്നും പറഞ്ഞ് രുദ്രന്റെ കൈയി അവൻ തട്ടി മാറ്റി……..

എടാ നിന്നോട് മതിയാക്കാൻ ആണ് പറഞ്ഞത്….. അത് കുറച്ച് ഉയർന്ന പറച്ചിൽ ആയിരുന്നു……. പിന്നെ ഇന്ദ്രൻ അവന്റെ കലി അടക്കി നിന്നു……

നീ എന്തിനാ മോനേ അവനെ തടഞ്ഞത്… ഇവന് രണ്ട് അടി കൂടുതൽ കിട്ടേണ്ട ആയിരുന്നു … ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ പറയുന്നത് കേട്ട് രുദ്രൻ ദേഷ്യത്തോടെ അയാളെ നോക്കി….

ആരാന്റെ അമ്മയ്ക്ക് വട്ട് പിടിക്കുന്നത് കാണാൻ നല്ല ചേലാ ….. എന്ന് പറയുന്ന പോലെ എന്റെ അനിയൻ ഗുണ്ട അല്ലാ നിങ്ങൾക്ക് ഒക്കെ ഹരം കേറുന്ന രീതിയിൽ ഇങ്ങനെ തല്ല് ഉണ്ടാക്കാൻ…….. എന്നും പറഞ്ഞ് അവൻ അയാൾക്ക് നേരെ ചീറി….

മോനേ നീ ദേ ഈ മോളേ ഒന്ന് നോക്ക് എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ ആണ് രുദ്രൻ ആൾക്കൂട്ടത്തിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന പെൺകുട്ടിയിലേക്ക് നോട്ടം തിരിച്ചത് ….

ഒന്നും മനസ്സിലാകാതെ വീണ്ടും അവൻ അയാളെ നോക്കി………
നിന്റെ അനിയൻ അടിച്ചില്ലേ അതിന് ഒരു കാരണം ഒണ്ട്….. ആ കൊച്ച് വരുന്നത് കണ്ട് ഈ പുന്നാര മോൻ അവളുടെ ഓപ്പോസിറ്റിൽ കൂടി വന്ന് ഇടിച്ചിട്ട് ആ തക്കത്തിന് അവളുടെ നെഞ്ചിൽ കേറി പിടിച്ചു ……. ഞാൻ അടക്കo എല്ലാരും കണ്ടു…..പക്ഷേ നിന്റെ അനിയൻ അവൻ നട്ടെല്ല് ഉള്ളവനാ…. അത് കൊണ്ട് അവൻ പ്രതികരിച്ചു……… അത്രയും പറഞ്ഞ് അയാൾ നിർത്തിയതും രുദ്രൻ ഇന്ദ്രനെ നോക്കി ….
താഴെ കിടന്ന ഷോൾ എടുത്ത് അവൻ ആ പെൺകുട്ടിക്ക് കൊടുക്കുന്നത് കണ്ട് അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു… ആ ചിരിക്ക് പല അർഥം ഉണ്ടായിരുന്നു ………
ഇന്ദ്രൻ തിരിച്ചു വന്ന് അടിച്ചവന്റെ മുമ്പിൽ നിന്നു……

ഇനി ഇമ്മാതിരി തന്ത ഇല്ലായിമ കാണിച്ചാൽ … പല തന്തയ്ക്ക് ഉണ്ടായ പുന്നാര മോനേ നിന്റെ എല്ലാം പട്ടിക്ക് തിന്നാൻ പാകത്തിന് വെട്ടി അരിഞ്ഞു തുണ്ടം ആക്കും…… എന്നും പറഞ്ഞ് അവനോട് പോകാൻ പറഞ്ഞു………

ഇന്ദ്രൻ രുദ്രനെ ഗൗനിക്കാതെ മുമ്പോട്ട് നടന്നു……. പുള്ളിക്കാരൻ ഇടഞ്ഞ് നിൽക്കുവാന്ന് അവന് മനസ്സിലായി…..
രുദ്രൻ അവന്റെ കയിൽ പിടിച്ചു . അവൻ എന്ത് എന്ന ഭാവത്തിൽ അവനെ നോക്കി…..
സോറി മോനേ ഒന്ന് ക്ഷമിക്ക് എന്നും പറഞ്ഞ് രണ്ടു ചെവിയിൽ കൈയി വെച്ചതും അവന് ചിരിവന്നു… ഇന്ദ്രൻ അവനെ കെട്ടി പിടിച്ചു……….

************************************
കാറിൽ ഇരുന്ന് കൊണ്ട് ഇന്ദ്രൻ പുറത്തെ കാഴ്ച്ചകൾ കാണുകയായിരുന്നു…. ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ രുദ്രൻ അത് കണ്ട് ചിരിച്ചു…….

നമ്മളുടെ ഗ്രാമത്തിന് ഒരു മാറ്റവും ഇല്ലാ… അല്ലേ രുദ്രാ…….

എന്റെ പൊന്നു ഇന്ദ്ര നീ പോയിട്ട് 2 വർഷം അല്ലേ ആകുന്നുള്ളൂ……….

ഹ്മ്മ് അതും ശരിയാ…..

എന്തിനായിരുന്നു ഇന്ദ്ര ഈ ഒളിച്ചോട്ടം…. ഈ കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയ്ക്ക് ഒരിക്കൽ പോലും നിനക്ക് ഇങ്ങോട്ടു വരാൻ തോന്നിയില്ലല്ലോ……….

ഒളിച്ചോട്ടം …… എല്ലാം അവൾ ഒറ്റ ഒരുത്തി കാരണം ആണ്….. അവളുടെ മുഖം കാണേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ എന്റെ ദേഷ്യം കൂടി വരുവാ……

പെട്ടെന്ന് രുദ്രൻ വണ്ടി സൈഡിലേ ക്ക് നിർത്തി … അവൻ രുദ്രനെ നോക്കിയതും തന്നെ കണ്ണുരുട്ടി നോക്കി ഇരിക്കുന്ന അവനെ കണ്ടതും ഇന്ദ്രന് ദേഷ്യം വന്നു….

എന്താടാ………

മയൂരി കാരണം ആണ് നീ ഇവിടം വിട്ട് പോയത് എന്ന് എനിക്കറിയാം …. പക്ഷേ അത് വെറുപ്പ് കൊണ്ട് മാത്രo ആണോ എന്ന് ഒരു ചിന്ന ഡൌട്ട് ഒണ്ട്………..

നിന്റെ മനസ്സിലിരിപ്പ് എനിക്ക് അറിയാം …… അത് കൊണ്ട് കൂടുതൽ ഉരുളണ്ട……. കാല് പിറന്ന പിത്തക്കാരി …. എന്റെ കയിൽ കിട്ടിയാൽ വടിച്ച് എടുക്കാനെ പറ്റു…. ദേഷ്യം കൊണ്ട് അവന്റെ മുഖം ചുമന്നു…..

കൂൾ മിസ്റ്റർ മാക്കാൻ കൂൾ …. കള്ള ചിരിയോടെ രുദ്രൻ പറഞ്ഞതും ഇന്ദ്രൻ അവന്റെ വയറ്റിൽ ഇട്ട് ഒറ്റ ഇടി വെച്ച് കൊടുത്തു…..

എന്റെ അമ്മോ …. എന്റെ വയർ പോയി…..

ആരാടാ കോപ്പേ മാക്കാൻ……..

എടാ അത് അവൾ നിന്നെ വിളിക്കുന്നതാ വയർ തടകി രുദ്രൻ അങ്ങനെ പറഞ്ഞതും ഇന്ദ്രൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല…

അത് കണ്ടതും രുദ്രൻ വണ്ടിയെടുത്തു…….

*****************************

ഡി ചേച്ചി ദോ ആ കൊമ്പിൽ ഒണ്ട് അവിടേക്ക് നോക്കെടി……. മാവിൻ കൊമ്പിൽ നിൽക്കുന്ന മയുവിന്റെ എടുത്ത് ഉണ്ണി താഴേ നിന്നും കൊണ്ട് ഓഡർ ഇറക്കി…….. മയൂരി ബാലൻസ് കിട്ടാൻ വേണ്ടി പാട്പ്പെട്ടു….

എടാ ചെറുക്കാ ഞാൻ ഇവിടെ ജീവൻ മരണ പോരാട്ടം ആയി പോയി അല്ലായിരുനെങ്കിൽ നിന്റെ മൂക്ക് ഇടിച്ചു പരത്തിയേനെ…….

പിന്നെ ഇങ്ങോട്ട് വാടി… മരിയാദയ്ക്ക് മാങ്ങ പറിയടി പിത്തക്കാരി …………

പിത്തക്കാരി നിന്റെ കെട്ടിയോൾ എന്ന് പറഞ്ഞ് കാല് എടുത്ത് ഒറ്റ ചവിട്ട് കൊടുത്തതും ദ കിടക്കുന്നു ….

എന്റെ അമ്മച്ചി… ….. അവൾ വീണയിടത്ത് നിന്ന് വിളിച്ചു കൂവി…… അത് കേട്ട് രണ്ട് വീട്ടിൽ നിന്നും ആൾക്കാർ ഓടി വന്നു…. ഉണ്ണി അവളുടെ കിടത്ത കണ്ട് വിഷമിച്ചു….

അയ്യോ ഇതെന്തോ പറ്റി എന്റെ മോളേ പാർവതി നെഞ്ചിൽ കൈയിൽ വെച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു………

അത് അമ്മേ ചേച്ചി മാവിൽ കേറിയപ്പോൾ …. ഞാൻ പറഞ്ഞതാ കേറണ്ടാ എന്ന് ഇവൾ കേട്ടില്ല…… ഉണ്ണി തപ്പി തടഞ്ഞു പറയുന്ന കേട്ട് മയൂ അവനെ കൂർപ്പിച്ചു നോക്കി…….

എടാ ദ്രോഹി മാങ്ങ പറിച്ചു തരാൻ എന്റെ കയ്യും കാലും പിടിച്ചിട്ട് ഇപ്പോൾ …….. അവൾ പിറു പിറു ത്തു….. അത് കണ്ട് ഉണ്ണി മാനത്ത് നക്ഷത്രം ച്ചെ പകൽ പറഞ്ഞപോലെ നക്ഷത്രം ഇല്ലല്ലോ…. എന്തോ നോക്കി നിന്നും………

എന്റെ മോളേ നിനക്ക് മാങ്ങ വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ??? ഇത് വല്ലാത്ത ചെയ്ത്തായി പോയി …… പാർവതി നെഞ്ചത്ത് കൈയി വെച്ചപ്പോൾ ഗൗരിയമ്മ തലയിൽ കൈയി വെച്ചു……. ഇതൊക്കെ കണ്ട് മായൂവിന് കലി കയറി….

എനിക്ക് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥ ആയി പോയി ….. അല്ലായിരുന്നെങ്കിൽ എല്ലാത്തിനെയും ഞാൻ വല്ല ആക്രി കാരന് തൂക്കി വിറ്റ് അവല് മേടിച്ച് തിന്നേനെ….. പരട്ട കിളവികൾ എന്നെ ഒന്ന് എഴുനേൽപ്പിക്ക്……
അവളുടെ പറച്ചിൽ കേട്ട് അടുത്തതായി വിലപിക്കാൻ തയ്യാർ എടുത്ത് നിന്ന നാരായൺ വാ അടച്ചു…….

നിങ്ങൾ ഇങ്ങനെ കരയാതെ മോളേ പിടിച്ച് എഴുനേൽപ്പിക്ക്…. ( നാരായണ )

കണ്ടാ എന്റെ അച്ഛന് വിവരം ഒണ്ട്…. (മയൂ )

മൂന്നും കൂടി അവളെ പിടിച്ച് ഹാളിലേക്ക് കൊണ്ട് പോയി………

എന്റെ അമ്മോ വേദന എടുത്തിട്ട് വയ്യാ മയൂ കിടന്ന് കരയാൻ തുടങ്ങി…….

മോള് വാ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം ( നാരായണ )

ഏയ്യ് ഇല്ലാ എനിക്ക് ഇനി ഒരു അടി നടക്കാൻ വയ്യാ അച്ഛാ …… എനിക്ക് ഒന്ന് കിടന്നാൽ മതി…… മയൂ നടുവിൽ കൈ വെച്ച് അവൾ പറയുന്ന കേട്ട് എല്ലാരും സങ്കടപ്പെട്ടു………

എന്നാ മോള് വാ ഗൗരിയമ്മ ഓയിൽമെന്റ് പുരട്ടി തരാം……… എന്നും പറഞ്ഞ് അവർ അവളെ റൂമിലേക്ക് കൊണ്ടുപോയി….. നാരായണൻ അവൾക്ക് വേണ്ടി മരുന്ന് മേടിക്കാൻ മെഡിക്കൽ സ്റ്റോറിൽ പോയി….. പാർവതി അവൾക്ക് പിടിക്കാൻ വെള്ളം ചൂട് ആക്കാനും…….

**************************

അയ്യോ ഗൗരിയമ്മേ ഇത് ഇന്ദ്രട്ടന്റെ റൂം അല്ലേ…… ഇവിടെ കിടക്കണ്ട അയാൾ വരുമ്പോൾ എന്നെ കൊല്ലും ( മയൂ )

തൽക്കാലം നീ ഇവിടെ കിടക്ക് എന്റെ മോളേ .. അവൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം …..

പക്ഷേ ………

പക്ഷേ ഒന്നുo ഇല്ലാ നീ ഇവിടെ കിടക്ക് എന്നും പറഞ്ഞ് അവർ അവളെ ബെഡിൽ കിടത്തി നടുവിൽ ഓയിൽമെന്റ് പുരട്ടി കൊടുത്തു……

മോള് കുറച്ച് നേരം കിടന്നോ …..കേട്ടോ ഗൗരി അവളുടെ തലയിൽ തലോടി അവിടെ നിന്നും പോയി………….

അവർ പോയി കഴിഞ്ഞപ്പോൾ ഉണ്ണി കള്ളനെ പോലെ പാത്തു വന്നു……. അവൾ കണ്ണടച്ചു കിടക്കുകയായിരുന്നു . അവൻ വരുന്നത് മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്ത രീതിയിൽ കിടന്നു…… അവൾ വേദന കൊണ്ട് കിടക്കുന്നത് കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു……. മയുവിന്റെ അടുത്തേക്ക് വന്ന് അവളുടെ നെറ്റിൽ അവന്റെ ചുണ്ടുകൾ അമർന്നു……… അവന്റെ കുഞ്ഞുമനസ്സിൽ ചേച്ചിയോടുള്ള സ്നേഹം ആ ചുംബനത്തിൽ നിറഞ്ഞു നിന്നിരുന്നു……………
അവൻ പോയി കഴിഞ്ഞപ്പോൾ മയൂരി കണ്ണുകൾ തുറന്നു…. വേദനയിലും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….

*******************************

മുറ്റത്ത് കാറിന്റെ ശബ്ദം കേട്ട് ഗൗരി ഓടി അവിടേക്ക് വന്നു … കാറിൽ നിന്നും ഇറങ്ങി വന്ന ഇന്ദ്രനെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് പ്രകാശിച്ചു…… അവർ ഓടി വന്ന് അവനെ കെട്ടി പിടിച്ചു…… അവൻ തിരിച്ചു……

എന്റെ ഗൗരി കുട്ടിക്ക് സുഖം ആണോ…… അവൻ അവരിൽ നിന്നും മാറി ചോദിച്ചു …

നീ ആകെ കോലം കേട്ടല്ലോ മോനേ ….. ഇതെന്താ താടി ഒക്കെ വളർത്തി ….. അവന്റെ താടിയിൽ പിടിച്ച് അവർ അങ്ങനെ പറയുന്നത് കേട്ട് അവന് ചിരി വന്നു…..

ഓഹോ എന്റെ അമ്മക്കുട്ടി ഇത് ഒക്കെ ഇപ്പോഴത്തെ ട്രന്റ് അല്ലിയോ…..

ഉവ്വാ ……. നീ അകത്തേക്ക് വാ എന്നും പറഞ്ഞ് അവർ അവനെ പിടിച്ചു കൊണ്ട് അകത്തേക്ക് പോയി…

ഓഹോ മോനേ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടാ അല്ലേ……. പുറകിൽ നിന്നും രുദ്രൻ കുശുമ്പ് പറയുന്നത് കേട്ട് രണ്ടു പേരും ചിരിച്ചു…….

പോത്ത് പോലെ വളർന്നാൽ എന്താ ഇവന്റെ കുശുമ്പിന് ഒരു കുറവും ഇല്ലാ….. ഇങ്ങോട്ട് വാടാ ചെറുക്കാ……. ( ഗൗരി )

രുദ്രൻ അവരുടെ പുറകിൽ വെച്ച് പിടിച്ചു
..

********************************

നീ ഇവിടെ ഇരിക്ക് ഇന്ദ്രാ ഞാൻ പോയി ചായ എടുത്തോണ്ട് വരാം അതും പറഞ്ഞ് ഗൗരി തിരിഞ്ഞതും അവൻ അവരുടെ കയ്യിൽ കേറി പിടിച്ചു……

ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ അമ്മാ…. എന്നിട്ട് മതി ബാക്കി ഒക്കെ ….. എന്നും പറഞ്ഞ് അവൻ റൂമിലേക്ക് പോയി……

ഗൗരി മയൂ അവന്റെ റൂമിൽ കിടക്കുന്ന കാര്യം മറന്നു പോയി…..

********************-
ഇന്ദ്രൻ റൂമിൽ വന്ന് ബാഗ് ഒക്കെ ടേബിളിൽ വെച്ചു…… കണ്ണാടിയുടെ മുമ്പിൽ നിന്നിട്ട് ഇട്ട ഷർട്ട് ഊരി……….. അപ്പോഴാണ് പുറകിൽ തന്റെ ബെഡിൽ ആരോ കിടക്കുന്നത് കണ്ടത്……. അവൻ സംശയിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ മയൂരി……

തന്റെ കട്ടിലിൽ കിടക്കുന്ന മയൂരിയെ കണ്ട് ആദ്യം ഒന്ന് പതറി എങ്കിലും അവന്റെ ഉള്ളം പുകഞ്ഞു …… അവളുടെ അടുത്ത് വന്നപ്പോൾ അവന്റെ രണ്ട് കണ്ണും പുറത്തേക്ക് വന്നു…….
കട്ടിലിൽ കുഞ്ഞ് കുട്ടിയേ പോലെ കണ്ണടച്ച് കിടക്കുന്ന അവളെ കണ്ടപ്പോൾ ആ ഒരു നിമിഷം അവൻ എല്ലാം തന്നെ മറന്നു….. പാറി പറന്നു മുടിക്കിടയിലൂടെ പീലികൾ കൊണ്ട് മനോഹരം ആയ കണ്ണുകൾ ഉള്ള അവളുടെ മുഖം അവനെ വേറെ ഏതോ ലോകത്തെക്ക് ആക്കി……
നേരിയ ദാവണിയിലൂടെ അവളുടെ വയർ ഭാഗം നന്നായി അവന് കാണാമായിരുന്നു …….. അവൻ അവളുടെ അടുത്ത് വന്ന് ബെഡിൽ ഇരുന്നു ….. വിറയാർന്ന കൈ കൊണ്ട് ദാവണി അവളുടെ വയറ്റിൽ നിന്നും ഒരു സൈഡിലേക്ക് മാറ്റി….. മയൂരി ചെറുതായി ഒന്ന് പിടഞ്ഞു…… അവന്റെ നോട്ടം അവളുടെ നാഭി ചുഴിക്ക് മുകളിൽ ഉള്ള മറുകിലേക്ക് ആയി…… അവന്റെ അധരങ്ങൾ അവിടേക്ക് ചേർക്കാൻ വേണ്ടി കൊതിച്ചു….. പതിയെ അവൻ അവിടേക്ക് അടുത്തു.. ഇന്ദ്രന്റെ കുറ്റി താടി അവളുടെ വയറ്റിൽ ചെറുതായി അമർന്നു…………… അവളിൽ അത് ഇക്കിളി കൂട്ടി…… ചുണ്ടുകൾ വയറ്റിൽ മുത്താൻ പോയപ്പോൾ ആണ് ഇന്ദ്രന്റെ ബോധ മണ്ഡലത്തിൽ 100% LOVE സിനിമ ഓർമയിൽ വന്നത്…. പെട്ടെന്ന് തന്നെ അവൻ അവളിൽ നിന്നും മാറി ………
ഓഹോ തമന്നയുടെ കൂട്ട് വയറും കാണിച്ചോണ്ട് കിടക്കുവാ എന്നെ വശീകരിക്കാൻ …… അതിന് ഞാൻ ബാലു അല്ല മോളേ ഇന്ദ്രനാ…. ഇന്ദ്രൻ…. ഒരു നിമിഷം ഒന്ന് പതറി എന്നുള്ളത് സത്യമാ……….. എന്നും പറഞ്ഞ് വീണ്ടും അവളെ നോക്കിയപ്പോൾ അവന് വീണ്ടും ദേഷ്യം വന്നു…. ബെഡിലെ ഷിറ്റ് പിടിച്ച് ഒറ്റ വലി വേദന കൊണ്ട് കിടന്ന മയൂരി വഴുതി നിലത്തേക്ക് വീണു……

അമ്മേ ………… അവളുടെ വേദന കൊണ്ടുള്ള കരച്ചിൽ ആ വീട്ടിൽ മുഴുവൻ അലതല്ലി…… ഹാളിൽ ഇരുന്ന ഗൗരിയമ്മയും രുദ്രനും ആ മുറിയിലേക്ക് ഓടി……..
********************

വേദന കൊണ്ട് അവൾ പുളഞ്ഞു …. അസഹ്യ മായ ശരീര വേദനേക്കൾ അവളുടെ മുമ്പിൽ കാലന്റെ കൂട്ട് നിൽക്കുന്ന ഇന്ദ്രന്റെ പുച്ഛം നിറഞ്ഞ നോട്ടം ആണ് അവളിൽ കൂടുതൽ വേദന ഉണ്ടാക്കിയത്……..

എന്താടി കോപ്പേ നോക്കുന്നത് ….. ആരോട് ചോദിച്ചിട്ടാടി എന്റെ റൂമിൽ കേറിയത്????

നിന്റെ അമ്മുമ്മയുടെ എടുത്ത് ചോദിച്ചിട്ട് എന്ന് പറയണം എന്നുണ്ടായിരുന്നു… പക്ഷേ എന്റെയും അവന്റെയും same to same അമ്മുമ്മ ആയതു ണ്ട് അവന്റെ ഭാഗ്യം
(ആത്മ )

നിനക്ക് ചെവി കേൾക്കില്ലെടി…… നിന്നെ കാണരുത് എന്ന് വിചാരിച്ചാ ഇവിടേക്ക് വന്നത് തന്നെ…. എന്നിട്ട് ഇപ്പോൾ ശേ ….. എന്നും പറഞ്ഞ് അവൻ മുഖം തിരിച്ചു….

എടോ കാലാ……. ഞാൻ വേദന കൊണ്ട് ഇവിടെ കിടക്കുമ്പോൾ ആണോ നീ ഇവിടെ കിടന്ന് പട്ടിയുടെ കൂട്ട് കുരയ്ക്കുന്നത്……
അങ്ങനെ ഒരിക്കലും അവൾ പറയില്ലായിരുന്നു പക്ഷേ അത്ര മാത്രo വേദനയിൽ അവൾക്ക് വേറെ ഒന്നും തന്നെ അവനോട് പറയാൻ തോന്നിയില്ല….
(പിന്നെ വീണ് കിടക്കുമ്പോൾ ചിരിക്കുന്നത് നമ്മളുടെ ഒരു വീക്നെസ്സ് ആണല്ലോ…. 🙈)

അവളുടെ പറച്ചിൽ കേട്ട് അവന്റെ സർവ്വ നിയന്ത്രണം നഷ്ട്ടപ്പെട്ടു മുഷ്ട്ടി ചുരുട്ടി അവൻ അടുത്തേക്ക് വന്നതും അവൾ പേടിച്ച് പുറകോട്ട് വലിഞ്ഞു…..

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1