Thursday, December 19, 2024
Novel

നിനക്കായെന്നും : ഭാഗം 21

എഴുത്തുകാരി: സ്വപ്ന മാധവ്

ചേട്ടൻ പറയുന്നത് കേട്ടു ഞാൻ പയ്യനെ നോക്കി… ഞാൻ കാണുന്നത് സ്വപ്നമാണോ എന്ന് തോന്നി പോയി ബ്ലാക്ക് ഷർട്ടും അതിനു മാച്ചിങ് ആയ മുണ്ടും ഉടുത്തു ഭരത് സർ… എന്നത്തേയും പോലെ ആ ചുണ്ടിൽ എനിക്കായി പുഞ്ചിരി ഉണ്ട്… അമ്മയും ഉണ്ട് ഒപ്പം എന്നെ കണ്ടു പുഞ്ചിരിച്ചു ഞാൻ ചേട്ടനെ നോക്കിയപ്പോൾ അവിടെ ചിരി… അച്ഛന്റെയും അമ്മയുടെയും മുഖത്ത് എല്ലാം ചിരി … എല്ലാരും കൂടെ പ്ലാൻ ചെയ്തതാ എന്ന് മനസിലായി… ” ലെച്ചു എവിടെ? ” സാറിന്റെ മുഖത്ത് നോക്കി ചോദിച്ചു അപ്പോഴേക്കും ഭാനു പുറത്തു നിന്ന് മോളുമായി വന്നു… മോൾ എന്നെ കണ്ടതും ‘ ച്ചി ‘ എന്ന് വിളിച്ചു കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചു…

“അപ്പോൾ നമുക്ക് ഉറപ്പിക്കാമല്ലേ…? ” സാറിന്റെ അമ്മ എല്ലാരോടും ചോദിച്ചു ” മോളെ.. നിനക്ക് ചെക്കനെ ഇഷ്ടായോ… ഇല്ലേൽ വേറെ നോക്കാം ” എന്നെ നോക്കികൊണ്ട് ചേട്ടൻ പറഞ്ഞു.. ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ ചിരിച്ചുകൊണ്ടു മാറി നിന്നു… മോൾ സാറിന്റെ മടിയിൽ ഇരുന്നു എല്ലാരേയും നോക്കുന്നുണ്ട്… ആരും അവളെ മൈൻഡ് ചെയ്യാണ്ടു ചർച്ചയിൽ ആയോണ്ട് ചിണുങ്ങാൻ തുടങ്ങി…. ഞാൻ മോളെ എടുത്തോണ്ട് പുറത്ത് ഇറങ്ങി… അവർ തീരുമാനിക്കട്ടെ… സ്വപ്‌നങ്ങൾ യാഥാർഥ്യമായ സന്തോഷത്തിൽ ആയിരുന്നു… ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം നടക്കാൻ പോകുന്നു…

അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാ മോൾ ‘ ച്ചി ‘ എന്ന് വിളിച്ചു ദൂരെക്ക്‌ കൈചൂണ്ടി.. അവൾ കൈചൂണ്ടിയ ഭാഗത്തു നോക്കിയപ്പോൾ ഒരു തത്ത ഇരിക്കുന്നു… ഞങ്ങൾ അടുത്തേക്ക് പോയതും അത് പറന്നു പോയി.. അത് കണ്ടതും ലെച്ചു ചുണ്ട് പിളർത്തി കരയാൻ തുടങ്ങി പിന്നെ അവളെ പൂക്കളൊക്കെ കാണിച്ചു സമാധാനപ്പെടുത്തി.. അങ്ങനെ നിന്നപ്പോൾ അവർ പോകാൻ ഇറങ്ങി… ഭാനു വന്നു മോളെ എടുക്കാൻ കൈ നീട്ടി… ലെച്ചു ഒന്നൂടെ ഇറുക്കെ എന്നെ പിടിച്ചു തോളിൽ കിടന്നു ” അമ്പടി… നീ വരണില്ലേ… ഞങ്ങൾ റ്റാറ്റാ പോകുവാ ” ഭാനു ലെച്ചുനോട് പറഞ്ഞു റ്റാറ്റാ പോകുവാ എന്ന് പറഞ്ഞപ്പോൾ തലയുയർത്തി നോക്കി…

“ച്ചി ബാ… നമച് താത്ത ബോകാം.. ” ” ചേച്ചി വരണില്ല… മോൾ പൊയ്ക്കോ ” എന്നും പറഞ്ഞു ലെച്ചുനെ ഭാനുന്റെ കൈയിൽ കൊടുത്തു വരട്ടെ ഏട്ടത്തി എന്നും പറഞ്ഞു അവൾ കാറിൽ കേറി… “അച്ഛനോടു സംസാരിച്ചു എല്ലാം… പെട്ടെന്ന് എന്റെ മകൾ ആയി അവിടെ എത്തണം കേട്ടോ ” എന്നും പറഞ്ഞു തലയിൽ തലോടി അമ്മ കാറിൽ കേറി സർ കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു പോയി… ഒരു മാസം കഴിഞ്ഞുള്ള ഡേറ്റ് ആണ് തീരുമാനിച്ചത്…. സാറിന്റെ രണ്ടാംവിവാഹം ആയോണ്ട് അമ്പലത്തിൽ വച്ചു നടത്താൻ തീരുമാനിച്ചു രാത്രി പുറത്തു ഇരുന്ന് ചന്ദ്രനെ നോക്കി വിശേഷങ്ങൾ പറഞ്ഞോണ്ടിരിന്നു..

അപ്പോൾ അച്ഛൻ വന്നടുത്തു ഇരുന്നു “മോളെ… നിനക്ക് ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്താ നേരത്തെ പറയാത്തെ ? ” “അച്ഛാ… അത് സാറിനു ഇഷ്ടമല്ലായിരുന്നു… ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല … എന്റെ കല്യാണം ഉറപ്പിച്ചെന്ന്… ” “നിന്റെ ചേട്ടനാണ് എല്ലാം ശരിയാക്കിയത്.. രണ്ടുദിവസം മുന്നേ എന്നോട് പറഞ്ഞിരുന്നു… സന്തോഷമായില്ലേ..? ” “ഒരുപാട് ഒരുപാട് സന്തോഷമായി… ലെച്ചു മോളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… ” രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.. സന്തോഷം കാരണമായിരിക്കും… പിന്നെ പെട്ടെന്ന് കല്യാണത്തിനുള്ള സാരിയും ആഭരണങ്ങളും എടുത്തു… അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കല്യാണത്തിന് ക്ഷണിച്ചു…. ❤❤❤❤❤

കല്യാണദിവസം എത്തി… വൈൻ റെഡ് കളർ സാരി ആയിരുന്നു ഞാൻ ഉടുത്തതു… കയ്യിൽ രണ്ടു വളകൾ വീതം, ലക്ഷ്മി ദേവി മോഡൽ ജിമിക്കിയും, രണ്ടു നെക്‌ലേസ് ആയിരുന്നു എന്റെ ആഭരണങ്ങൾ… അമ്മയുടെയും അച്ഛന്റെയും അനുഗ്രഹങ്ങൾ വാങ്ങി ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു അവിടെ സാറും അവരുടെ ബന്ധുക്കളും എല്ലാം എത്തിയിട്ടുണ്ടായിരുന്നു… എന്റെ കൂട്ടുകാരും…. എല്ലാരും കളിചിരികളുമായി നിൽക്കുന്നു വൈറ്റ് കളർ ഷർട്ടും മുണ്ടുമാണ് സാറിന്റെ വേഷം താടിയൊക്കെ ചീകിയൊതുക്കി വച്ചിട്ടുണ്ട്… നെറ്റിയിൽ ഒരു ചന്ദനകുറിയുമുണ്ട്….

മോൾ പാവാടയും ഉടുപ്പുമായിരുന്നു… ഇച്ചിരി പൂവും വച്ചിട്ടുണ്ട്.. കണ്ണെഴുതി പൊട്ട് കുത്തി മോളെ കാണാൻ പ്രതേയ്ക ഭംഗിയായിരുന്നു.. അച്ഛന്റെയും അമ്മയുടെയും ഒപ്പം ഞാൻ അമ്പലത്തിൽ കേറി… സാറും ഞാനും ദേവിയെ തൊഴുത്തിട്ടു മണ്ഡപത്തിൽ ഇരുന്നു… മുഹൂർത്തം ആയിയെന്ന് പറഞ്ഞപ്പോൾ തീരുമേനി നൽകിയ പൂജിച്ച താലി സർ എന്റെ കഴുത്തിൽ കെട്ടി… കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ആ താലി സന്തോഷത്തോടെ സ്വീകരിച്ചു.. സിന്ദൂരവും ചാർത്തി തന്നു പരസ്പരം ഹാരം അണിഞ്ഞതിന് ശേഷം മൂന്ന് തവണ വലം വയ്ക്കാൻ പറഞ്ഞു.. ഒരുപാട് ആളുകളെ കണ്ടതുകൊണ്ടാകാം ലെച്ചു സാറിന്റെ കൈയ്യിൽ വരാൻ വേണ്ടി കരഞ്ഞു…

സർ ഇപ്പോ വരാം മോളെ എന്ന് പറഞ്ഞിട്ടും മോളുടെ കരച്ചിൽ നിന്നില്ല… ” സർ… പോയി മോളെ എടുക്ക് ” ഞാൻ സാറിനോട് പതുക്കെ പറഞ്ഞു… എന്നെ ഒന്ന് നോക്കിയിട്ട് മോളെ പോയി എടുത്തു… അച്ഛനെ ഇറുക്കെ പിടിച്ചു തോളിൽ കിടന്നപ്പോഴും ഇടയ്ക്കു എങ്ങേൽ കേട്ടു… സർ മോളെ പുറം തട്ടി ആശ്വസിപ്പിക്കുണ്ട്.. സർ എന്റടുത്തു വന്നു വലംകൈ ചേർത്തുപിടിച്ചു മൂന്നു തവണ അഗ്നിസാക്ഷിയായി വലം ചുറ്റി വന്നു… പിന്നെ നമ്മുടെ ചങ്ങായിമാരോടൊപ്പം ഫോട്ടോ എടുക്കലായി… മോളും ഞാനും സാറുമായിട്ടുള്ള ഒരുപാട് ഫോട്ടോ എടുത്തു… ഇടയ്ക്കു നമ്മുടെ പ്രണയജോഡികൾ സല്ലപിക്കുന്നുമുണ്ട്..

ഭക്ഷണമൊക്കെ കഴിഞ്ഞു ഇരുന്നപ്പോൾ.. ഇറങ്ങാറായി എന്ന് ആരോ പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി…. അച്ഛനും അമ്മയും ചേട്ടനെയും പിരിയാനുള്ള വിഷമം അത്രെയും നേരം ഒളിപ്പിച്ചത് മറനീക്കി പുറത്തു വന്നു… അവരുടെയും കണ്ണുകൾ നിറയുന്നെങ്കിലും എനിക്ക് വിഷമമാകാതിരിക്കാൻ “അടുത്ത് തന്നല്ലോ എപ്പോ വേണോ വന്നു കാണാല്ലോ… കരയാതെ സന്തോഷമായി ജീവിതം തുടങ്ങു “എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു ഞാൻ കരയുന്നത് കണ്ടു മോൾ സാറിന്റെ കയ്യിൽ നിന്ന് എന്റെ കൈയിലേക്ക് വന്നു.. ” ച്ചി.. കരയണ്ട… ” എന്നും പറഞ്ഞു കണ്ണീരൊക്കെ തുടച്ചു തന്നിട്ട് കവിളിൽ മുത്തം തന്നു….

എന്റെ കൂട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞു സാറിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു… കൂടെ ഞാൻ ഉള്ളതുകൊണ്ടാകും ലെച്ചു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്… ക്ഷീണിച്ചപ്പോൾ മടിയിൽ കിടന്നു മോൾ ഉറങ്ങി… ഞങ്ങൾ രണ്ടാളും നിശബ്തമായിരുന്നു …. വീടെത്തിയതും സർ മോളെ എടുത്തു എന്നോട് ഇറങ്ങാൻ പറഞ്ഞു… അമ്മ വിളക്കുമായി നടയിൽ ഉണ്ടായിരുന്നു… രണ്ടാളെയും ആരതി ഉഴിഞ്ഞു അമ്മ നിലവിളക്ക് എന്റെ കൈയ്യിൽ തന്നു… വിളക്ക്‌ പൂജമുറിയിൽ കൊണ്ടുവച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി “മോൾ ഈ വേഷമൊക്ക മാറി വാ… ”

ഭാനു മോൾക്ക് മുറി കാണിച്ചു കൊടുക്കെന്നു ഭാനുനോട് അമ്മ പറഞ്ഞു വാ ഏട്ടത്തിയെന്ന് വിളിച്ചോണ്ട് അവൾ മുകളിലെ മുറിയിൽ കൊണ്ടാക്കി… ആഭരണങ്ങൾ മാറ്റാൻ സഹായിച്ചു “ഏട്ടത്തി ഫ്രഷ് ആയിട്ട് താഴെ വാ ” എന്നും പറഞ്ഞു അവൾ പോയി ബെഡിൽ ലെച്ചു മോളെ കിടത്തിയിട്ടുണ്ട് രണ്ടു സൈഡിലും തലയണവച്ചു വീഴാതെ സർ കിടത്തിയിരിക്കുന്നു… റൂമിനോട്‌ ചേർന്നു ബാൽക്കണി ഉണ്ട്… ഡോർ തുറന്നു കിടപ്പുണ്ട്… സർ ചിലപ്പോൾ അവിടെ ആയിരിക്കും… കബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുത്തു മോളെ ഒന്ന് നോക്കിയിട്ട് കുളിക്കാൻ കേറി…

കുളിച്ചു ഇറങ്ങി കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ കഴുത്തിൽ കിടന്ന താലിയിലേക്ക് നോട്ടം പോയി… ഒരുപാട് സ്വപ്നം കണ്ടതാ സാറിന്റെ പേരിലുള്ള താലി… അത് ഇപ്പോ സഭലമായിരിക്കണ്… നെറുകയിൽ സിന്ദൂരത്തിന്റെ ചുവപ്പുണ്ട്… ഇപ്പോഴും സാറിന്റെ ഭാര്യയായി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല… സിന്ദൂര ചെപ്പിൽ നിന്ന് സിന്ദൂരം അണിയാൻ തുടങ്ങിയതും ബാൽക്കണിയിൽ നിന്ന് സർ അകത്തേക്ക് കേറി… ഞാൻ കണ്ണാടിയിലൂടെ സാറിനെ നോക്കി നിന്നു… ഒരുനിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തു… സിന്ദൂരചെപ്പുമായി ഞാൻ സാറിനെ നോക്കി നിന്നു…

സർ എന്നെ ഒന്ന് നോക്കിയിട്ട് ഡ്രെസ്സുമെടുത്തു കുളിക്കാൻ കയറി… ഒന്നും മിണ്ടാതെ പോയതു കണ്ടപ്പോൾ ഉള്ളു നീറി… ക്ഷീണം ആയിരിക്കുമെന്ന് കരുതി സിന്ദൂരം തൊട്ടിട്ടു മോളെ ഒന്നുടെ നോക്കിയിട്ട് ഞാൻ താഴേക്ക് പോയി… താഴെ അമ്മയും ഭാനുവും രണ്ടു അമ്മായിമാരും ഉണ്ടായിരുന്നു… എന്നെ കണ്ടതും അമ്മ ചിരിച്ചു അമ്മായിമാർ പരസ്പരം എന്നെ നോക്കി എന്തൊക്കെയോ പറയുന്നു… അവിടെ നിന്നാൽ ശരിയാകില്ല എന്ന് തോന്നി തിരിഞ്ഞതും ” മോൾക്ക് വീടൊക്കെ കാണിച്ചു കൊടുക്ക് ഭാനു ” എന്ന് ഭാനുനോട് അമ്മ പറഞ്ഞു… എന്റെ അവസ്ഥ മനസിലാക്കിയത് പോലെ അമ്മ എന്നെ കണ്ണടച്ച് കാണിച്ചു…

പിന്നെ ഞാനും ഭാനുവും കൂടെ വീട് മുഴുവൻ കണ്ടു… രണ്ടു നില വീടാണ്… താഴെ രണ്ടു റൂം, മുകളിൽ മൂന്ന് റൂം, ഒരു മുറിയിൽ മുഴുവൻ മോളുടെ കളിപ്പാട്ടങ്ങൾ ആണ്… ഇന്റീരിയർ ചെയ്തിട്ടുണ്ട്… ഫർണിച്ചർ വർക്കും അടിപൊളി ആയിരുന്നു… എല്ലാംകൊണ്ടും നല്ല ഭംഗിയുള്ള വീട്.. ” വീട് ഇഷ്ടായോ ഏട്ടത്തി? ” ” മ്മ്… ഇഷ്ടായി.. നന്നായി അറേഞ്ച് ചെയ്തിട്ടുണ്ട്… ” ” നമുക്ക് പുറത്ത് പറമ്പിൽ പോകാം… അവിടെ ഒരു കുഞ്ഞു പൂത്തോട്ടം ഉണ്ട് ” അങ്ങനെ ഭാനുനോട് സംസാരിച്ചു പറമ്പിലേക് പോയി… ഒരുപാട് സ്ഥലം ഒന്നുമില്ല… എന്നാലും ആവശ്യത്തിനുണ്ട്… ഒരു സൈഡിലായി ഒരുപാട് റോസാപൂക്കളുടെ തോട്ടം കണ്ടു.. ഞങ്ങൾ അങ്ങോട്ട്‌ നടന്നു ” ഇത് കൊള്ളാല്ലോ… നല്ല സുഗന്ധം പൂക്കളുടെ ”

” ഏട്ടന്റെ ഏരിയ ആണ്… ഏട്ടന് റോസ് ഭയങ്കര ഇഷ്ടമാണ്… കാണുന്നടുത്തെന്ന് വാങ്ങിക്കൊണ്ടു വന്നു …. നട്ടുവളർത്തി പരിപാലനം എല്ലാം ഏട്ടനാണ്… ” ” സാറിനു റോസ് ഇഷ്ടാണോ…? അത് പുതിയ അറിവാണ് ” സാറോ…? ” “ഈൗ… ഞാൻ ഇത്രെയും നാൾ സർ എന്നല്ലേ വിളിച്ചേ ” “അത് അപ്പോൾ അല്ലേ… നിങ്ങളുടെ കെട്ടു ഇന്ന് കഴിഞ്ഞു… മറന്ന് പോയോ? ” ” ഇല്ല… മാറ്റാം ” അങ്ങനെ അവളോട് സംസാരിച്ചു മുകളിലേക്ക് നോക്കിയപ്പോൾ ബാൽക്കണി കാണാം ഞങ്ങളുടെ റൂമിന്റെ… അവിടെ സർ ഏങ്ങോ നോക്കി നിൽക്കുന്നത് കണ്ടു.. ഇനി ഇയാൾക്ക് ഇഷ്ടമില്ലാതെ നിർബന്ധത്തിനു വഴങ്ങിയാണോ എന്നെ കെട്ടിയെ…?

“ഏട്ടത്തി പോകാം… എന്ത്‌ ആലോചിച്ചു നിൽകുവാ? ” “ഒന്നുല്ല… ” ഞങ്ങൾ അങ്ങനെ തിരിച്ചു വീട്ടിലേക്ക് പോയി അമ്മ ചായ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു… ഞങ്ങളും പോയി സഹായിച്ചു… അങ്ങനെ നിന്നപ്പോഴാ മോളുടെ കരച്ചിൽ കേട്ടത്… “മോളെ ലെച്ചു എണീറ്റു എന്ന് തോന്നുന്നു… എണീറ്റിട്ടു ആരെയും കണ്ടില്ലേൽ അവൾ കരയും.. മോൾ പോയി എടുത്തിട്ട് വാ ചായ കുടിക്കാം ” അമ്മ എന്നോട് പറഞ്ഞു ശരി അമ്മേ എന്നും പറഞ്ഞു റൂമിൽ പോയി.. അവിടെ അച്ഛനും മോളും എന്തോ കളിയിലാണ് ഞാൻ റൂമിലെത്തിയത് അറിഞ്ഞു സർ എന്നെ നോക്കിയിട്ട് പിന്നെയും മോളുമായി കളിച്ചു മോളെന്നെ കണ്ടു ‘ ച്ചി ‘എന്ന് വിളിച്ചു കൈ നീട്ടി…

മോളെ എടുത്തു ചായ ആയി എന്ന് സാറിനോട് പറഞ്ഞു താഴെ ഇറങ്ങി ” ലച്ചൂസ് എണീറ്റോ? ചിറ്റ എത്രനേരമായി മോളെ നോക്കുവാ ” ഭാനു മോളോട് പറഞ്ഞു ” ആന്നോ ചിത്തേ…? ” ചുണ്ട് പുറത്തേക്ക് ഉന്തി ചോദിച്ചു ” ആ മുത്തേ… നമക്ക് ചായ കുടിച്ചിട്ട് കളിക്കാം… അമ്മമ്മ എന്താ ഉണ്ടാക്കിയെന്ന് നോക്കിക്കേ.. ” എന്നും പറഞ്ഞു പാത്രം തുറന്ന്… അത് കണ്ടതും മോളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു ” പയപോയി… ” എന്നും പറഞ്ഞു കൈ കൊട്ടി ചിരിച്ചു എന്നിട്ട് എന്നെ നോക്കി ” ചച്ചി…. പയപൊയി ” എന്നും പറഞ്ഞു ചൂണ്ടി കാണിച്ചു ” മോളെ ചേച്ചി അല്ല… അമ്മ എന്ന് വിളിച്ചേ ” അമ്മ മോളോട് പറഞ്ഞു എന്നെ ഒന്ന് നോക്കിയിട്ട് ‘ ചേച്ചി ‘ എന്ന് വിളിച്ചു എന്റെ മൂക്കിൻ തുമ്പിൽ കടിചിട്ട് പൊട്ടി ചിരിച്ചു…

മോളുടെ അമ്മ എന്ന വിളി ഒരുപാട് ആഗ്രഹിച്ചത് കൊണ്ടാകാം.. മോൾ പിന്നെയും ചേച്ചി എന്ന് വിളിച്ചപ്പോൾ കണ്ണ് ചതിച്ചു… നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാൻ നോട്ടം മാറ്റിയതും ഞങ്ങളെ നോക്കി നിൽക്കുന്ന സാറിനെ കണ്ടു ” വാ ചായ കുടിക്കാം ” എന്നും പറഞ്ഞു അമ്മ ചായ എടുത്തു എല്ലാർക്കും കൊടുത്തു മോൾക് ചായ തണുപ്പിച്ചു കൊടുത്തു… ഇച്ചിരി പഴംപൊഴിയും വായിൽ വച്ചു കൊടുത്തു… ചായ കുടി കഴിഞ്ഞതും വിരുന്നുകാരെല്ലാം പോയി …. രാത്രിയുള്ള ആഹാരം ഉണ്ടാകാനും എല്ലാം സഹായിച്ചു ഞാൻ താഴെ നിന്നു… മോളും ഭാനുവും എന്തോ കാര്യായിട്ട് കളിയിൽ ആണ്…

കുറച്ചു കഴിഞ്ഞു ഭാനുന്റെ നിലവിളി കേട്ടു… പോയി നോക്കിയപ്പോൾ ലെച്ചു അവളുടെ പുറത്തു കേറിയിരുന്നു അടിക്കേം കടികേയും ചെയ്യുന്നു… ഭാനു ജീവനോടെ ഇണ്ട്… മോളെ പെട്ടെന്ന് പോയി എടുത്തു മാറ്റി മോൾ എന്റെ കൈയിൽ നിന്ന് ഇറങ്ങാൻ നോക്കുന്നുണ്ട്… നിലവിളി കേട്ടു അമ്മയും സാറും എത്തി… ” എന്താ ഇവിടെ രണ്ടും കൂടെ? ” അമ്മ ചോദിച്ചു “അമ്മമ്മ… ചിത്ത മോളെ ചീത്തകുത്തി എന്ന് പറഞ്ഞു ” എന്നു പറഞ്ഞു ചുണ്ട് കൂർപ്പിച്ചു ഇരിക്കുവാ “എന്തിനാടി എന്റെ മോളെ ചീത്തകുട്ടി എന്ന് പറഞ്ഞേ? ” ” അയ്യോ… അമ്മേ അത് ഒന്നുമില്ല… ഞങ്ങൾ ഫോണിൽ talking tom കളിക്കുവായിരുന്നു…

ഞാൻ ടോമിനോട് ഇവൾ ചീത്തകുട്ടി ആണെന്ന് പറഞ്ഞു… ഉടനെ ടോം അത് പോലെ പറഞ്ഞു… അപ്പോൾ എന്നെ കടിക്കാൻ തുടങ്ങിയതാ.. ” എന്നും പറഞ്ഞു ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് പതുക്കെ എണീറ്റു “എൻച്ച തോമിനോട് നാൻ ചീത്ത കുത്തി എന്ന് പറഞ്ഞില്ലേ ദി ” മോൾ ഭാനുനോട് ചോദിച്ചു ആഹ് പറഞ്ഞു ഇനിയും പറയും എന്ന് പറഞ്ഞു അവിടെ നിന്ന് ചിരിച്ചു ” ആഹ് പോട്ടെ മോളെ… നമുക്ക് ചിത്തന്നെ വെളിച്ചത് ഇരുത്തി ചോറ് കൊടുത്തിട്ട് ഇരുട്ടത് ഉറക്കാം ” ഞാൻ മോളോട് പറഞ്ഞു പിന്നെ എന്റെ തോളിൽ ചാഞ്ഞു കിടന്നു… സർ ഇതൊക്ക കണ്ടു ചിരിച്ചു നിന്നു രാത്രി ഭക്ഷണം കഴിച്ചിട്ട് മോളെ സർ റൂമിൽ കൊണ്ടു പോയി…

ഞാൻ അമ്മയെ സഹായിച്ചു അവിടെ തന്നെ നിന്നു… പണി കഴിഞ്ഞു റൂമിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മ കയ്യിൽ ഒരു ഗ്ലാസ് പാൽ തന്നിട്ട് ചിരിച്ചു ” ചടങ്ങുകൾ ഒക്കെ അത് പോലെ നടക്കട്ടെ.. മോൾ ഇത് കൊണ്ടു പൊയ്ക്കോ ” അപ്പോഴാ ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ എന്ന് ഓർമ വന്നേ… ഭാനു ഒരു കള്ളച്ചിരിയോടെ എന്നെ നോക്കിയിട്ട് ചെവിയിൽ പറഞ്ഞു ” all the best ഏട്ടത്തി ” അമ്മ നിൽക്കുന്നത് കൊണ്ടു മറുപടി പറയാതെ അവളെ ഒന്ന് നോക്കിയിട്ട് റൂമിലേക്കു പോയി മോൾ ഉറങ്ങിയിരുന്നു…

സർ അടുത്ത് കിടക്കുന്നു… എന്തോ ആലോചിച്ചു കിടക്കുവാ.. ഞാൻ പതുക്കെ ഡോർ അടച്ചു… ശബ്‌ദം കേട്ടു നോക്കിയിട്ട് എണീറ്റ് ഇരുന്നു സർ… ഞാൻ പാൽ ഗ്ലാസ്‌ അടുത്തുള്ള ടേബിളിൽ വച്ചിട്ട് മോളുടെ അടുത്ത് ഇരുന്നു… കൈ വായിൽ വച്ചു ഉറങ്ങുന്ന മോളെ നോക്കി ഇരുന്നു സാറിനോട് എന്തെക്കെയോ ചോദിക്കണമെന്നുണ്ട്… പക്ഷേ എന്തോ ഒരു ബുദ്ധിമുട്ട്…. ഇടക്ക് സാറിനെ നോക്കി.. സർ എന്നോട് എന്തോ പറയാനുണ്ട് എന്ന് മുഖം കണ്ടപ്പോൾ മനസിലായി കുറച്ചു നേരത്തെ നിശബ്തത മുറിച്ചു സർ “ശാരിക “എന്ന് വിളിച്ചു

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 20