Sunday, January 5, 2025
Novel

ശക്തി: ഭാഗം 8

എഴുത്തുകാരി: ബിജി

അവൻ മെല്ലെ അവൾക്കരികിലെത്തി അവൻ അവളെ പുണർന്നു ദിവസങ്ങൾക്കു ശേഷമുള്ള അവൻ്റെ സാമിപ്യത്തിൽ അങ്ങനെയൊരു നിമിഷം അവളും ആഗ്രഹിച്ചിരുന്നു. പക്ഷേ അവൻ്റെ വിരലുകൾ കൂടുതൽ കുസൃതി കാട്ടാൻ തുടങ്ങിയതും അവൾ എതിർത്തു. അവളുടെ എതിർപ്പുകളെല്ലാം ചുംബനങ്ങളാൽ അവൻ മറുപടി കൊടുത്തു കൊണ്ടിരുന്നു…..!!! പിന്നെ അവളും ഒന്നിനുമാകാതെ അവനു വിധേയായി അവനിലേക്ക് ലയിച്ചു ചേർന്നു. അവളുടെ താരുണ്യത്തെ അവൻ സ്വന്തമാക്കി…..!!

നേരം പുലർന്നു …..ലയ തകർന്നടിഞ്ഞ അവസ്ഥയിലായിരുന്നു പുലരുവോളം ഉറങ്ങാനാകെ പഴംന്തുണി കണക്കെ നിലത്ത് ചുരുണ്ടു കൂടികിടന്ന് അലമുറയിട്ട് കരഞ്ഞു. ലയയ്ക്ക് തന്റെ ശരീരത്തോടു തന്നെ വെറുപ്പു തോന്നി ഇന്നു താനാരാണ് തന്റെ ജീവനാണ് തന്നെ സ്വന്തമാക്കിയതെങ്കിലും തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല അച്ഛനെ ഓർമ്മ വന്നതും ഏങ്ങി ഏങ്ങി കരഞ്ഞു തന്റെ എന്തു കാര്യത്തിനും കൂടെ നിന്നിട്ട് താൻ ഇപ്പോൾ തിരികെ നല്കിയതോ ….!! കിടന്നുറങ്ങുന്ന ശക്തിയെ അവൾ നോക്കി.

താൻ പ്രാണനിലധികം സ്നേഹിക്കുന്ന പ്രണയത്തെ….. അത്രമേൽ പ്രീയമായവനെ നിനവുകളിലെല്ലാം തഴുകുന്നവനെ ഇന്നലെ വരെ ഈ മുഖം ഒന്നു കാണുവാൻ കൊതിയോടെ കാത്തിരുന്നു. വിളിക്കാതെയും കാണാതെയുമിരുന്ന നിമിഷങ്ങൾ ഹൃദയം തപം ചെയ്യുകയായിരുന്നു. ഈ സാമിപ്യത്തിനായി ഇന്നലെ നടന്നതു മാത്രം അങ്ങനെ ക്ഷമിക്കാൻ കഴിയുന്നില്ല.

ഒരു മിന്നിൽ തിളങ്ങുന്ന ഒരു സ്വപ്നമുണ്ടായിരുന്നു നെറുകയിൽ ചുവപ്പിച്ച സിന്ദൂരത്തിന്റെ തിളക്കവും ഏറ്റവും പവിത്രതയിൽ താന്റെ പാതിയിൽ ലയിക്കുന്ന നിമിഷം എല്ലാം എന്നെന്നേക്കുമായി നഷ്ടമായി ….. ലയ കണ്ണും മുഖവും വാശിയിൽ അമർത്തി തുടച്ചു. ഇനി എന്ത്???? തോറ്റിരിക്കുന്നു ലയ തോറ്റിരിക്കുന്നു ശക്തിയുടെ അടുത്തേക്ക് ചെന്നു. അവനെ ഒന്നു നോക്കി ഒരിറ്റു കണ്ണുനീർ അവന്റെ കൈത്തണ്ടയിൽ വീണതും അവനൊന്നു ഞരങ്ങിയിട്ട് വീണ്ടും ഉറങ്ങി ….

ലയ വേഗം പിൻതിരിഞ്ഞു….!! ലയ വേഗം തന്റെ ഡ്രെസ്സ് മാറി ബാഗ് എടുത്ത് പുറത്തേക്കിറങ്ങി ലിസിയോട് എന്തൊക്കെയോ പറഞ്ഞേൽപ്പിക്കുന്നുണ്ടായിരുന്നു. കല്ലിച്ച മുഖഭാവത്തോടെ അവൾ നാട്ടിലേക്ക് തിരിച്ചു…!! ഈ നേരമൊക്കെയും ഒന്നുമറിയാതെ ശക്തി നല്ല ഉറക്കമായിരുന്നു…!! ശക്തി ഉണർന്നതും സ്ഥലകാല ബോധമില്ലാത്തതുപോലെ ചുറ്റും നോക്കി ശക്തിക്ക് കടുത്ത തലവേദനയാൽ തല വെട്ടിപ്പൊളിയുന്നതുപോലെ തോന്നി താൻ എവിടെയാണെന്ന് മനസ്സിലായതും പെട്ടെന്ന് തന്നെ അവന്റെ ഓർമ്മകളിൽ ഇന്നലെ നടന്നതൊക്കെ ഓർമ്മവന്നു…!!

അവൻ ACയുടെ തണുപ്പിലും വെട്ടി വിയർത്തു ദൈവമേ….!! എന്തൊരു വൃത്തികെട്ടവനാ ഞാൻ എന്റെ പെണ്ണിനെ….! അവൾ എതിർത്തിട്ടും …… എന്റെ ജീവനാണവൾ…. അവളെ ഞാൻ….. ജീവിച്ചിരിക്കാൻ പോലും യോഗ്യതയില്ലാത്തവൻ മാനംകെട്ടവൻ…. ചെകുത്താൻ സ്വന്തം പെണ്ണിനോടു പോലും തെറ്റു ചെയ്തവൻ എങ്ങനെയാണ് നാളെ ജനങ്ങളെ സേവിക്കുന്നത്. ശക്തി വെന്തുരുകയാണ്…. തന്റെ പെണ്ണിനോട് ചെയ്ത തെറ്റിനെയോർത്ത്….!!

ലയ….. അവൾ…. എന്തിയേ…?? അവൻ അവിടെയെല്ലാം അന്വേഷിച്ചു പിന്നെ വേപൂഥോടെ താഴേക്കിറങ്ങി അവന്റെ കണ്ണൊക്കെ നിറഞ്ഞു തൂവി…. ലിസിയോട് അന്വോഷിച്ചതും നാട്ടിൽ പോയിന്നു പറഞ്ഞു ശക്തിക്കു മനസ്സിലായി അവൾ തന്നെ എത്രത്തോളം വെറുത്തുന്ന് തന്റെ ക്രൂരതയിൽ പാവം എത്ര വേദനിച്ചു കാണും ഇനി ഒരിക്കലും അവളെന്നെ സ്നേഹിക്കില്ലേ… എന്റെ ലയയെ എനിക്കു തിരിച്ചു കിട്ടില്ലേ…..!!

അവളില്ലാതെ അവളുടെ പുഞ്ചിരിയില്ലാതെ ആ മുഖത്തെ സൗമ്യത വീണ്ടും.. വീണ്ടും കാണാൻ അവൻ കൊതിച്ചു….!! തന്നെ കാണുമ്പോൾ ആ മിഴകളിൽ ഒളിപ്പിച്ചു വെയ്ക്കുന്ന പ്രണയത്തെ കാണാൻ വെമ്പൽ കൊണ്ടു… ശക്തി ഭ്രാന്തനെ പോലെ മുടിയിഴകൾ വലിച്ച് അലമുറയിട്ടു…!! അവളില്ലാതെ ശക്തിക്ക് നിലനിൽപ്പില്ല അവനും നാട്ടിലേക്ക് തിരിച്ചു….!! “””””””””””””””””””””””””'””””””‘””””””””””””””””””””” നീലു കൈയ്യിൽ പിടിച്ച അഡ്രസിലേക്ക് നോക്കി അപ്പോ ഇതു തന്നെ കാക്കിയുടെ മട…..ശ്രീലകം ഒരു ഇരു നില വീടിനു മുന്നിൽ നിന്ന് നീലു എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്…..!!

കാലം കുറേയായി വെള്ളം കുടിപ്പിക്കുന്നു. ഇന്നൊരു തീരുമാനത്തിലെത്തണം രണ്ടും കല്പിച്ചവൾഗേറ്റുതുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു…. പാവം നീലു….. കാക്കിയിട്ട് അവളെ വട്ടംചുറ്റിക്കുകയാണ് അവൾക്കൊന്നു കാണാനോ മിണ്ടാനോ അവനെ കിട്ടില്ല അവനു തോന്നുമ്പോൾ പ്രതൃക്ഷപ്പെടും ഇതിപ്പോൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു വട്ടമാണ് കണ്ടത് അന്നും കുറേ ഒലിപ്പിച്ചിട്ടു പോയി പിന്നെ പൊടിപോലും ഇല്ല. ഇപ്പോ നീലു തേടി പിടിച്ച് വന്നതാ ഈ കാണുന്നത്….!!!

ചെറിയൊരു വിറയലൊക്കെയുണ്ട് കക്ഷിക്ക് മെല്ലെ അവൾ കോളിങ് ബെല്ലടിച്ചു. ഡോർ തുറന്നത് ഒരു പതിനെട്ടു വയസ്സു തോന്നിക്കുന്ന പെൺ കൂട്ടിയാണ് ആ കൊച്ച് ആശ്ചര്യപ്പെട്ടു.. പറഞ്ഞു ഇതാരാ ഈ വന്നേക്കുന്നത് വാ….ചേച്ചീ…. കിളി പോയി നില്കുന്ന നീലുവിനേയും കൊണ്ട് അകത്തേക്ക് പോയി….. ചേച്ചി ഞാൻ ആരാധനന ….. ചേച്ചീടെ ആളുടെ അനിയത്തിയാ അമ്മേ ഇതാരാന്നു മനസ്സിലായോ…. നീലുവിനെ കണ്ടതുംഅകത്ത് ലിവിംഗ് ഏരിയയിൽ ഇരുന്ന ആ അമ്മ സന്തോഷത്തോടെ എഴുന്നേറ്റു വന്ന് അവളുടെ കൈ പിടിച്ചു.

നീലു ആകെ അമ്പരന്ന്‌ നില്ക്കുകയാണ്…. പേടിക്കേണ്ട അനി പറഞ്ഞ് ഞങ്ങൾക്കറിയാം മോളേ കണ്ടിട്ടും ഉണ്ട്….. ഞാൻ നന്ദിനി …. മോളുടെ സ്വഭാവം വച്ച് ഇങ്ങനെ എന്തേലും സംഭവിക്കുമന്ന് അവൻ പറഞ്ഞിരുന്നു…. നിലൂ വിളറിയ ചിരി ചിരിച്ചു മോളേ ഞങ്ങൾക്ക് ഇഷ്ടായിട്ടോ അവന് ഇത്തിരി അഹങ്കാരം കൂടുതലാ എന്റെ കൊച്ചിനെ കുറേയായി ഇട്ട് ചുറ്റിക്കുന്നു…. നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു. നല്ല ഉറക്കമാ ദാ….മുകളിൽ ലെഫ്റ്റ്‌ സൈഡിലുള്ള റൂമാണ്…. ബാക്കിയൊക്കെ മോളു കൊടുത്തോ ഞങ്ങള് കട്ട സപ്പോർട്ടാണ്…നന്ദിനി പറഞ്ഞു.

എന്നിട്ടും നീലു പരുങ്ങി നിന്നു… എന്റെ ചേച്ചിയെ ഞാൻ കൊണ്ടാക്കിത്തരാം…. അതും പറഞ്ഞ് ആരാധന അവളെ മുകളിൽ ഏട്ടന്റെ മുറിയിലേക്ക് ആക്കി…!! ഇതുവരെ കരുതി വച്ച ധൈര്യമെല്ലാം ചോർന്ന പോലെ അവൾ മെല്ലെ വാതിൽ തുറന്നു അപ്പോഴേ കാണാം…. നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണത്തിൽ അന്തവും കുന്തവും ഇല്ലാതെ ഉറങ്ങുന്ന കാക്കിയെ…..!! ഒരു കാല് ഗോകർണ്ണത്തിലാണേ ഒന്ന് കൊച്ചില്…..

ഓട്ട മത്സരത്തിന് തയ്യാറെടുക്കുന്ന പോലെയാ കിടപ്പ്. അവളൊന്നു പുഞ്ചിരിച്ചു എത്ര നാളായി ഒന്നു കണ്ടിട്ട് അവളു പോലുമറിയാതെ അവനരികിലേക്ക് നടന്നു. നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളെ മെല്ലെ തഴകി…..! ഉറക്കത്തിലും പോലീസ് ഉണർന്നു…..!! അവളുടെ കൈപിടിച്ച് വലിച്ചു ആരാടാ…. ദേഹത്ത് തൊടുന്നത്….അവളവന്റെ നെഞ്ചിലേക്ക് വീണതും…. അവൻ എതോ ഗുണ്ടയെ എടുത്തെറിയുന്ന പോലെ പാവം നീലുവിനെ തള്ളിയെറിഞ്ഞു….. അയ്യോ….!!!!! അമ്മേ…..

എന്റെ നടുവേന്നും പറഞ്ഞ് ഒള്ള ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടി നീലു എഴുന്നേറ്റിരുന്നു അലറി…..!!! കാലാ….. തന്നെന്താടോ തിന്നുന്നത് ഇരുമ്പുലക്കയോ….!! അനിരുദ്ധ് അവളെത്തന്നെ നോക്കിയിരുന്നു പോയി…. പിന്നെയാണവന് ബോധം വന്നത് പുല്ലേ നീയെന്താടി ഇവിടെ…. നീലുവാണേൽ എഴുന്നേൽക്കാൻ വയ്യാതെ അവനെയിരുന്ന് പ്‌രാകുകയാണ്…..!! ടീ….. കോപ്പേ നിന്നോടാരു പറഞ്ഞു ഇങ്ങോട്ട് ഒണ്ടാക്കാൻ കോളേജിലേ ചീളു പിള്ളേരോടു കാണിക്കുന്ന വേഷം കെട്ടൽ എന്റടുത്ത് എടുക്കരുത് കേട്ടോ…..!!!

താനങ്ങ് സർപ്രൈസ് ഉണ്ടാക്കിക്കൊണ്ടിരിക്കുവല്ലേ മിന്നൽ പോലെ കാണാൻ വരുക ഒരു വർഷമായി ഈ തിരുമോന്ത ദർശിച്ചിട്ട്….. ഭവാന് വല്ലതും ഓർമ്മയുണ്ടോ….!! തിരിച്ചും സർപ്രൈസ് ഇരിക്കട്ടേന്നു വച്ചു നീലു അരിശത്തോടെ പറഞ്ഞു…!! അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു….. മുട്ടറ്റം ഉള്ള ഷോർട്ട്സ് മാത്രമായിരുന്നു വേഷം അയ്യേ…… ഇയാളി ഉരുട്ടി കേറ്റിയ മസിലും കൊണ്ട് എങ്ങോട്ടാ….. പതിയെ പറഞ്ഞതെങ്കിലും അനി അത് കേട്ടു……

ആണുങ്ങളുടെ മുറിയിൽ കയറൂമ്പോൾ നിനക്ക് ഒന്നും തോന്നിയില്ലേ….!! നീലുവിനാണേൽ വേദന കാരണം എഴുന്നേൽക്കാൻ പറ്റാതെ മുഖം ചുളിക്കുകയാണ് അതു മനസ്സിലായതും അവൻ അവളെ കോരിയെടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ച് കട്ടിലിൽ കൊണ്ടിരുത്തി….. കൊച്ചെന്റെ കൈയ്യ്ക്ക് പണി ഉണ്ടാക്കും അല്ലേ…..!!! അനി പറഞ്ഞതും നീലുവിന്റെ കണ്ണു നിറഞ്ഞു അതേ കരഞ്ഞു മുഖം വീർപ്പിക്കേണ്ട എക്സാം കഴിഞ്ഞ് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം ട്ടോ സമയമുള്ളപ്പോൾ വന്ന് കാണാം പോകാനായി അവൾ എഴുനേറ്റതും …..

ഇടുപ്പിൽ അവന്റെ വിരലുകൾ ഇഴഞ്ഞു അവൻ അവളുടെ കണ്ണൂകളെ ചുണ്ടുകളാൽ തഴുകി…… അവളൊന്നു പിടഞ്ഞു കൊണ്ട് അവനെ തള്ളിനീക്കിയതും അവൻ കൂടുതൽ ആവേശത്തോടെ അവളെ തന്നിലേക്ക് ചേർത്ത് മൂക്കിലുരുമ്മി അവളുടെചുണ്ടുകളെ കൊരുത്തു വലിച്ചു…… നീലു അവനെ ശക്തിയായി തള്ളി മാറ്റി……!!! തെമ്മാടി……പ്പോലീസ് അതും പറഞ്ഞോണ്ടവൾ താഴേക്ക് ഓടി കുറേ നേരം അമ്മയോടും അനുരാധയോടും സംസാരിച്ചിട്ട് നീലു പോകാനായി ഇറങ്ങി…. അനിരുദ്ധ് അവളെ കൊണ്ടു വിടാനായി ഇറങ്ങി……!

ലയ വീട്ടിലെത്തി ആരോടും ഒന്നും മിണ്ടാതെ റൂമിനകത്തു കയറി ഡോർ ലോക്ക് ചെയ്തു നീലു പോയി വിളിച്ചിട്ടും റൂം തുറന്നില്ല ലയ അനുഭവിക്കുന്ന മാനസീക സംഘർഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു അവൾ ലൈറ്റ് പോലുമിടാതെ വേഷം പോലും മാറാതെ അവൾ കിടന്നു കണ്ണുകൾ എരിഞ്ഞു പുകയുന്നു…..!!! ശക്തി…… തന്റെ പ്രാണൻ……. താനവനെ വെറുക്കുകയാണോ…..!!! രുദ്രൻ വന്നതും ഭാമ വിവരങ്ങൾ പറഞ്ഞു….. രുദ്രൻ പോയി അവളെ വിളിച്ചു…….

രുദ്രന്റെ ശബ്ദം കേട്ടതും കണ്ണുകൾ നിഞ്ഞു തൂവി….!! മോനേ…. അച്ഛനെ വിഷമിപ്പിക്കാതെ തുറക്ക് എന്താ എന്റെ പൊന്നിന് എന്താണേലും അച്ഛനോടു പറയ്…… എന്തുണ്ടേലും അച്ഛൻ നോക്കാടി മോളു വിഷമിക്കാതെ ഇറങ്ങി വാ….. അച്ഛാ…. എനിക്കൊന്നു കിടക്കണം പിന്നെ വരാം അകത്തു നിന്ന് അവൾ പറഞ്ഞു രുദ്രൻ ഒന്നും മിണ്ടാതെ താഴേക്കു പോയി….. അവൾക്ക് എന്തോ വിഷമം ഉണ്ടെന്ന് മനസ്സിലായി അവളെ അത്രയ്കു തളർത്തുന്ന എന്തോ ഒന്ന്….. മറ്റാരേക്കാളും രുദ്രനത് മനസ്സിലാകും….!!

അച്ഛനെ വിഷമിപ്പിക്കുന്നതിൽ ലയയ്ക്കും വേദന തോന്നി പക്ഷേ അച്ഛനെ ഫേസ് ചെയ്യാൻ കഴിയുന്നില്ല……!! കാളിങ് ബെല്ലടിക്കുന്നതു കേട്ടാണ് രുദ്രൻ ഡോർ തുറന്നത് ശക്തി….. കണ്ണും മുഖവുമൊക്കെ ചുവന്ന്….. പ്രാകൃതനെപ്പോലെ…. അവന്റെ കണ്ണു നിറഞ്ഞിരിക്കുന്നു…. ലയ….. അവന്റെ ശംബ്ദം ഇടറിയിരുന്നു…..!! ശക്തി അകത്തു വാ….. എനിക്ക് ലയയെ ഒന്നു കാണണം…… ദയനീയമായി അവൻ പറഞ്ഞു നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം….??? രുദ്രൻ ചോദിച്ചു…..!! എനിക്ക് ലയയെ കാണണം അവൻ കൊച്ചു കുട്ടികളേപ്പോലെ വാശി പിടിച്ചു…. അപ്പോഴേക്കും ഭാമയും രാഗിണിയും നീലുവും അങ്ങോട്ടെത്തി…..!!

രുദ്രൻ ശക്തിയെ തന്റെ പ്രൈവറ്റ് റൂമിലേക്ക് കൊണ്ടുപോയി ഡോർ ലോക്ക് ചെയ്തു ശക്തി രുദ്രന്റെയടുത്ത് കണ്ണീരോടെ നടന്ന കാര്യങ്ങൾ പറഞ്ഞു. രുദ്രന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…… ശ്വാസം വിലങ്ങിയ മാതിരി ചെയറിലേക്കിരുന്നു….. സാർ….. എനിക്ക് ലയയെ വിവാഹം ചെയ്യണം ഈ നിമിഷം എങ്കിൽ ഈ നിമിഷം അടുത്ത ആഴ്ച ട്രെയിനിങ്ങ് തുടങ്ങുകയാണ് അതിന് മുൻപ് വിവാഹം നടക്കണം അവളൊരു നിമിഷം പോലും എന്റെ പേരിൽ ഉരുകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല…..

പറ്റിപ്പോയി ക്ഷമിക്കണം അവൻ കരഞ്ഞോണ്ട് രുദ്രന്റെ കാലിൽ വീണു രുദ്രൻ അവൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാനാകാതെ തളർന്നിരുന്നു ഒരാഴ്ചയ്ക്കുള്ളിൽ കല്യാണം നടത്താം കല്ലിച്ച മുഖഭാവത്തോടെ അത്രമാത്രം പറഞ്ഞ് രുദ്രൻ ഡോർ തുറന്ന് പുറത്തേക്ക് നടന്നു. സാർ എനിക്ക് ലയയെ ഒന്നു കാണണം….. ഞാനൊന്നു കണ്ടിട്ട് പൊയ്ക്കൊള്ളാം അല്ലെങ്കിൽ ഞാൻ ഹൃദയം പൊട്ടി മരിച്ചു ശക്തി പറഞ്ഞതും രുദ്രൻ മുകളിലേക്ക് ലയയുടെ റൂമിലേക്ക് കൈ ചൂണ്ടികാണിച്ചു ശക്തി അങ്ങോട്ടേക്ക് വേഗം പോയി ലയാ….

ഞാനാടാ…. ശക്തി നീയൊന്നു ഡോർ ഓപ്പൺ ചെയ്യ് എനിക്കൊന്നു സംസാരിക്കണം ശക്തിയുടെ ശബ്ദം കേട്ടതും ലയയുടെ തൊണ്ടക്കുഴിയിൽ നിന്ന് വല്ലാത്ത ഒരു ശമ്പ്ദം ഉയർന്നു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വാ പൊത്തി പിടിച്ച് കരഞ്ഞു. എത്ര കേണു പറഞ്ഞിട്ടും ലയ ഡോർ ഓപ്പൺ ചെയ്യുകയോ സംസാരിക്കുകയോ ചെയ്തില്ല നമ്മളു സ്നേഹിച്ചതല്ലേ മോളേ പറ്റിപ്പോയി…… എന്നോടു ക്ഷമിക്ക് നീ എന്നെ വെറുക്കല്ലേടി . എന്റെ ജീവനാടീ നീ….. ശക്തി ഡോറിനിട്ടിടിച്ച് കരഞ്ഞു പറഞ്ഞു.

അപോഴും ലയ ഒന്നും മിണ്ടിയില്ല ജീവശ്ഛവം പോലെ കണ്ണും തുറിച്ചവൾ ഇരുന്നു. രുദ്രൻ ശക്തിയെ കൂട്ടിട്ടു പോയി ഭാമയും രാഗിണിയും എന്താണ് നടക്കുന്നതെന്നറിയാതെ പരിഭ്രമിച്ചു. നീലുവും അവർക്കിടയിൽ എന്താണ് സംഭവിച്ചു എന്നറിയാതെ കുഴങ്ങി….!! അപ്പോഴാണ് ലയയുടെ മുറിയിൽ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടത് ശക്തി ഓടി മുറിയുടെ വാതിലിൽ എത്തി അപ്പോഴേക്കും രുദ്രന്യം എത്തി അവർ രണ്ടു പേരും വിളിച്ചിട്ടും ഒരനക്കവും ഇല്ല ശക്തിയും രുദ്രനും വാതിൽ തൊഴിച്ചു തുറന്നു.

മുകളിൽ ഫാനിലോട്ട് ഒന്നേ നോക്കിയുള്ളു അവർ കഴുത്തിൽ ഷാളിനാൽ കുടുക്കിട്ട് തൂങ്ങിയാടുന്ന രാഗലയ..!!!ശക്തിയും രുദ്രനും മരവിച്ച് നിന്ന് പോയി മോളേ…… രുദ്രൻ അലമുറയിട്ടു……!!!

തുടരും ബിജി

ശക്തി: ഭാഗം 7