Thursday, December 19, 2024
Novel

അറിയാതെ : ഭാഗം 34

എഴുത്തുകാരി: അഗ്നി

അത് കാണുന്തോറും അവളുടെ മനസ്സിൽ എന്തോ ഭയം കുമിഞ്ഞു കൂടി…പിന്നെ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അച്ഛനും അമ്മയും കൂടെയുള്ളതാണ് ഒരു ആശ്വാസം… ഇനി ഈ ഒളിച്ചുകളി അവസാനിക്കാൻ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ എന്നത് അവൾക്ക് ആശ്വാസമായിരുന്നു…എല്ലാം ഭംഗിയായി തന്നെ അവസാനിപ്പിക്കണമേ എന്നവൾ മനസ്സാലെ പ്രാര്ഥിച്ചുകൊണ്ടിരുന്നു…. കഴിഞ്ഞ ഏഴ് മാസങ്ങളായി താനും കുഞ്ഞുങ്ങളും ബാന്ദ്രയിലേക്ക് വന്നിട്ട്….കുഞ്ഞുങ്ങൾക്ക് ചില മാസങ്ങൾകൂടെ കഴിഞ്ഞാൽ മൂന്ന് വയസ്സാകും എന്നവൾ ഓർത്തു…. അവളുടെ ഓർമ്മകൾ ഏഴെട്ട് മാസം പിന്നിലേക്ക് പോയി…

@@@@@@@@@@@@@@@@@@@@ തനിക്ക് അപകടം പറ്റിയ സമയത്ത് തന്നെ നോക്കുവാനായി രാധ ദീദിയും ജാനമ്മയുമാണ് ഉണ്ടായിരുന്നത്…… എന്നാൽ ആയിടക്കാണ് രാധാ ദീദിയുടെ മൂത്ത മകന് ആക്സിഡന്റായി കിടപ്പിലായത്…അതേ സമയം തന്നെ രാധാകൃഷ്ണനഛന് സിംഗപ്പൂരിലേക്ക് അത്യാവശ്യമായി പോകേണ്ടി വന്നു…അതുകൊണ്ട് തന്നെ മഹി അവിടെ തനിയെ ആയതിനാലും മഹിയ്ക്ക് പരീക്ഷാ സമയം ആയതിനാലും ജാനമ്മയ്ക്ക് അങ്ങോട്ടേക്ക് പോകേണ്ട സാഹചര്യം ഉണ്ടായി.. നാട്ടിൽ വേറെ ആർക്കും വിവരം അറിയില്ലാത്തതിനാൽ എന്ത് ചെയ്യുമെന്ന് ഓർത്തിരിക്കുമ്പോഴാണ് മീര വന്ന് സ്വയം സഹായം വാഗ്ദാനം ചെയ്യുന്നത്…… തനിക്കത് എന്തോ വേണ്ട എന്ന് പറയുവാൻ തോന്നിയെങ്കിലും വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് മീരയില്ലാതെ കഴിയില്ലായിരുന്നു… രൂദ്രേട്ടന് അവധി എടുക്കാൻ കഴിയാത്ത അവസ്ഥ…ഏതോ കേസന്വേഷണം വേഗം പൂർത്തിയാക്കാനയുള്ള അവസാന വട്ട ശ്രമത്തിലുമായതുകൊണ്ട് അവസാനം മീരയെ തന്നെ ആശ്രയിക്കേണ്ടിയ സ്ഥിതി വന്നു…

അങ്ങനെ മീരയാണ് പിന്നീട് പകൽ സമയങ്ങളിലെല്ലാം തനിക്ക് കാവലായ്.. കൂട്ടായ് ഇരുന്നത്…..അവൾ ആശുപത്രിയിലേക്കുള്ള ജോലികൾ എന്റെ അടുക്കൽ ഇരുന്നാണ് ചെയ്തുകൊണ്ടിരുന്നത്…. രൂദ്രേട്ടൻ ജോലി കഴിഞ്ഞ് വന്നാൽ ചായ കൊടുക്കുന്നതും മറ്റും…അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവളാണ് ചെയ്തുകൊണ്ടിരുന്നത്…കൂടെ കുഞ്ഞുങ്ങളെയും നന്നായി തന്നെ ക്രഷിൽ നിന്നും വന്നുകഴിഞ്ഞാൽ നോക്കിയിരുന്നു.. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആളുടെ സ്വഭാവം മാറുവാൻ തുടങ്ങി…രൂദ്രേട്ടനെ എന്നിൽ നിന്നും തട്ടിയെടുക്കും എന്നുള്ള ഭീഷണി സ്വർത്തിലായിതീർന്നു സംസാരമെല്ലാം… ഏട്ടനോട് പറഞ്ഞെങ്കിലും ഏട്ടൻ അത് തള്ളിക്കളഞ്ഞു…

എന്റെ തോന്നൽ ആയിരിക്കും എന്ന് പറഞ്ഞെന്നേ സമാധാനിപ്പിക്കുകയാണുണ്ടായത്…. പക്ഷെ എന്റെ മനസ്സിനെ ഭയം കാർന്നതിന്നുകൊണ്ടേയിരുന്നു…ഒരിക്കലും രൂദ്രേട്ടൻ എന്നെ മറക്കുകയില്ല എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു…അതുകൊണ്ട് തന്നെ അവൾ എന്നെ കാണിക്കുവാൻ വേണ്ടി ഓരോന്നും ചെയ്തുകൊണ്ടേയിരുന്നു… ഒരിക്കൽ ഞാൻ വരുന്നത് കണ്ടപ്പോൾ തന്നെ അവളുടെ കണ്ണിൽ പൊടി പോയി എന്ന് പറഞ്ഞു ഏട്ടനെക്കൊണ്ട് അവളുടെ കണ്ണിൽ ഊതിച്ചു…പുറകിൽ നിന്നും നോക്കുന്നവർക്ക് അത് മറ്റൊരു കാര്യമായിട്ടെ തോന്നുകയുള്ളൂ… എങ്കിലും ഞാൻ അതെല്ലാം അവളുടെ തറ വേലകളായെ എടുത്തിരുന്നുള്ളൂ…

ഞങ്ങളെ തമ്മിൽ തെറ്റിക്കുവാനായി ഏട്ടനെയും അവളുടെയും തെറ്റായ രീതിയിലുള്ള ഫോട്ടോകൾ വരെ എനിക്ക് അയച്ചു തന്നിരുന്നു… അതെല്ലാം ഏട്ടന് കാണിച്ചുകൊടുത്തപ്പോഴും ഏട്ടൻ ഒരിക്കലും അതെല്ലാം മീരയാണ് അയച്ചത് എന്ന് ഞാൻ പറഞ്ഞത് വിശ്വസിച്ചിരുന്നില്ല…അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ വഴക്കുകളും ഉണ്ടായിട്ടുണ്ട്…. ഏട്ടന്റെയടുത്ത് അവൾ വളരെ നല്ലൊരു കൂട്ടുകാരിയായിട്ടായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്….അതുകൊണ്ട് തന്നെ ഞാൻ പറയുന്നതൊക്കെയും ഏട്ടന് വിശ്വസിക്കാൻ പ്രയാസകരമായിരുന്നു..

ഞാൻ പതിയെ പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങിയപ്പോഴേക്കും മീരയെ ആശുപത്രിയിലേക്ക് തിരിച്ചയയ്ക്കുവാൻ ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു…എന്നാൽ എന്തുകൊണ്ടോ അവൾ പോയിരുന്നില്ല… ഏട്ടൻ വന്ന് കഴിഞ്ഞാൽ പകുതി സമയവും എന്തെങ്കിലും പറഞ്ഞുകൊണ്ടവൾ ഏട്ടൻ വിളിച്ചുകൊണ്ട് പോകും…സാമിനും മിയയ്ക്കും നല്ല തിരക്കുള്ള സമയങ്ങളായിരുന്നു ..അതുകൊണ്ട് തന്നെ അവർക്കും എന്നെ സഹായിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ പോലും അതിന് കഴിഞ്ഞിരുന്നില്ല… ഞാൻ വെറുതെ കുഞ്ഞുങ്ങളോടൊപ്പം വർത്തമാനം പറഞ്ഞും അവരുടെ കുറുമ്പുകൾ കണ്ടുമെല്ലാം സമയം നീക്കിക്കൊണ്ടിരുന്നു…എന്തെങ്കിലും കാര്യങ്ങൾക്ക് രൂദ്രേട്ടനെ വിളിച്ചാലും ആദ്യം ഓടിയെത്തുക അവളായിരിക്കും…

അങ്ങനെ ഒത്തിരി മാനസീകമായി ഭീതി അനുഭവിച്ച നാളുകളായിരുന്നു അത്… ഒന്നര മാസത്തിന് ശേഷം എന്റെ കാല് ഭേദമായി…..എന്നാലും ഇടയ്ക്കിടെ മീര വരുന്നത് ഒരു പതിവാക്കിയിരുന്നു…അത് ഒഴിക്കാൻ നോക്കിയിട്ടും നടക്കുന്നില്ലയിരുന്നു… അങ്ങനെയിരിക്കെയാണ് ഒരു ദിവസം..അന്ന് ‘അമ്മ നാട്ടിൽ നിന്നും എത്തിയിട്ടില്ല…. അന്ന് ഒത്തിരി വൈകിയിട്ടും ഏട്ടൻ തിരിച്ചു വന്നില്ല….ഞാൻ മക്കളെ കിടത്തിയുറക്കി…സാമും മിയായും വരാം എന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടാ എന്ന് പറഞ്ഞവരെ തിരികെ അയച്ചു… സാധാരണ എത്ര വൈകിയാലും വിളിച്ചു പറയാറുള്ള രൂദ്രേട്ടൻ അന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം എന്നെ ഒന്ന് വിളിച്ചത് പോലുമില്ല…

അങ്ങോട്ട് വിളിച്ചു നോക്കിയെങ്കിലും ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നതെയില്ലായിരുന്നു… ആമിമോൾക്കാണെങ്കിൽ നല്ല പനിയായിട്ട് സാം വന്നൊരു ഇൻജക്ഷൻ വച്ചതിൽ പിന്നെയാണ് പനിയൊന്ന് കുറഞ്ഞതും അവളുറങ്ങിയതും…ആദിയെയും എങ്ങനെയൊക്കെയോ കിടത്തിയുറക്കുകയും ചെയ്തു… രാവിലെ മുതൽ മക്കളെ നോക്കി ക്ഷീണിച്ചതുകൊണ്ട് തന്നെ രൂദ്രേട്ടനെ കാത്തിരുന്ന് ഞാൻ സോഫയിൽ കിടന്നൊന്ന് മയങ്ങിപ്പോയി… കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…സമയം നോക്കിയപ്പോൾ പന്ത്രണ്ട് കഴിഞ്ഞിരുന്നു…

ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് മുഖം ഒന്ന് തുടച്ച് വാതിൽ തുറന്നതും കാണുന്നത് മീരയുടെ തോളിൽ ചാഞ്ഞു നിൽക്കുന്ന രൂദ്രേട്ടനെയാണ്… ഒരു നിമിഷം ഞാൻ വല്ലാതെയായെങ്കിലും പിന്നെ സംയമനം വീണ്ടെടുത്ത് ഇടയന്റെ തോളിൽ ഒന്ന് തട്ടി… ഏട്ടന്റെ അടുക്കൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വമിച്ചുകൊണ്ടിരുന്നു….എനിക്കാണെങ്കിൽ ആ മണം അടിച്ചിട്ട് വല്ലാത്ത മനം.പിരട്ടൽ ഉണ്ടായെങ്കിൽ പോലും ഞാൻ ഏട്ടനെ താങ്ങുവാനായി എന്റെ കൈകൾ ഉയർത്തി… “തൊട്ടുപോ…കരുത്……” ചെറിയ കുഴച്ചിലോടെ ഏട്ടൻ പറഞ്ഞു നിറുത്തി… മീരയുടെ മുഖത്ത് കാണുന്ന വിജയീഭാവം എന്നെ കൂടുതൽ ഭയപ്പെടുത്തി…..ഞാൻ എന്താണെന്നറിയാതെ ഏട്ടനെ താനെ നോക്കി നിന്നു…പിന്നീട് ധൈര്യം സംഭരിച്ചു ഏട്ടനോട് കാര്യം ചോദിച്ചു.. “രൂദ്രേട്ടാ…എന്താ….എന്താ പറ്റിയെ…”

“രൂദ്രേട്ടനോ…ആരുടെ രൂദ്രേട്ടൻ… ഹും..അത് ഞാൻ വിശ്വസിച്ചിരുന്ന….എന്നെ ചതിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്ന എന്റെ മറിയാമ്മ വിളിച്ചിരുന്ന പേര്… നീ പക്ഷെ സൈ..റ ആണ്…എന്റെ മറിയാമ്മ നീയല്ല…” അതും പറഞ്ഞുകൊണ്ടവൻ മീരയുടെ തോളിലേക്ക് ചാഞ്ഞു…മീരയാണെങ്കിൽ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….കൂട്ടത്തിൽ എന്നെ ഒന്ന് പുച്ഛിക്കാനും മറന്നിരുന്നില്ല… ശബ്ദം കേട്ടിട്ടാവണം സാമും മിയയും സഞ്ജുവും പുറത്തേക്കിറങ്ങിവന്നിരുന്നു…വരുൺ ഇപ്പോൾ വേറെ സ്ഥലത്താണ് താമസം ഒക്കെ…അതിനാൽ അവൻ ഉണ്ടായിരുന്നില്ല… അവർ വരുമ്പോൾ കാണുന്നത് മിയയുടെ തോളിൽ ചാരി നിന്ന് കുടിച്ചതിന്റെ കെട്ടിൽ പതം പറഞ്ഞുകൊണ്ടിരിക്കുന്ന കാശിയെയാണ്.. അവർ എല്ലാവരും കൂടെ ചേർന്ന് അവരെ അകത്തേയ്ക്കിരുത്തി…

ഞാൻ രൂദ്രേട്ടന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു….ആ കൈകളോട് എന്റെ കൈകൾ ചേർത്തു… പൊടുന്നനെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ കൈകൾ രൂദ്രേട്ടൻ തട്ടിയെറിഞ്ഞത്…. “ഛീ…എന്നെ ചതിക്കാൻ കൂട്ട് നിന്ന നീ എന്നെ തൊട്ട് പോകരുത്…..” ഞാൻ എന്താണ് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല…പെട്ടന്നുള്ള ഏട്ടന്റെ പെരുമാറ്റം എന്റെ മനസ്സിനെ വളരെയധികം വേദനിപ്പിച്ചു…കരച്ചിൽ തികട്ടി വന്നെങ്കിലും ഞാൻ അതിനെ അടക്കിപ്പിടിച്ചു… കാരണം.മീരയുടെ മുന്നിൽ കരയുന്നത് എന്റെ തോൽവിക്ക് സമമാകുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു… “ഏട്ടാ…കാര്യം പറ… അല്ലാതെ ഞാൻ എങ്ങനെ അറിയുവാനാ….” ഞാൻ ഒരൽപ്പം തളർച്ചയുടെ ചോദിച്ചു… മിയായാണെങ്കിൽ വാതിൽ അടച്ച് കുഞ്ഞുങ്ങളുടെ അടുക്കൽ പോയി കിടന്നിരുന്നു…

അവർ ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കാണാതിരിക്കുന്നതാണ് നല്ലത് എന്നവൾക്ക് തോന്നി… “എന്താണെന്നോ…എന്താണെന്നോ… നിനക്കറിയണമല്ലേ….പറഞ്ഞുതരാം..എല്ലാം…” അതും പറഞ്ഞുകൊണ്ട് ഏട്ടന്റെ ഷർട്ടിന്റെ ഉള്ളിൽ നിന്നും ഒരു കഷണം കടലാസ് എന്റെ നേരെ നീട്ടി… ഞാൻ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി…അത് തുറന്ന് നോക്കിയതും എന്റെ തല കറങ്ങുന്നതുപോലെ എനിക്ക് തോന്നി.. മനസ്സാ വാചാ കർമണാ അറിയാത്ത ഒരു കാര്യം തെളിവ് സഹിതം മുന്നിൽ നിൽക്കുമ്പോൾ ഏട്ടൻ തെളിവല്ലാതെ എന്ത് വിശ്വസിക്കും… മീരയുടെ മുഖത്ത് നോക്കിയപ്പോഴേക്കും മനസ്സിലായി അവളാണിതിന് പിന്നിൽ എന്നുള്ള കാര്യം… ഞാൻ വീണ്ടും അത് വായിച്ചു…

അതിന്റെ ഉള്ളടക്കം ഇന്നതായിരുന്നു : ഞാൻ പണ്ട് ഓവം ഡൊണേഷൻ ചെയ്ത സമയത്ത് എന്റെ സാമ്പിൾ ലഭിക്കുന്ന വ്യക്തിക്ക് ഇരട്ട കുഞ്ഞുങ്ങളോ അല്ലെങ്കിൽ അതിൽ കൂടുതൽ കുഞ്ഞുങ്ങളോ ഉണ്ടാകുകയാണെങ്കിൽ അതിൽ ഒരു കുഞ്ഞിനെ എനിക്ക് നൽകണമെന്നും പിന്നെ എന്റെ സാമ്പിൾ സ്വീകരിച്ച ദമ്പതികളുടെ പൂർണ്ണമായ വിലാസവും കൂടെ തരണമെന്നും ഞാൻ എഴുതിയ ഒരു രേഖ… അതിന് പിന്നിൽ ഞാൻ ചോദിച്ച കാര്യങ്ങളെല്ലാം…കുഞ്ഞിനെയുൾപ്പടെ എന്റെ കയ്യിൽ തന്നതിന്റെ വേറൊരു രേഖ… രണ്ട് രേഖകളിലും എന്റെ യഥാർത്ഥ ഒപ്പിനെ വെല്ലുന്ന രീതിയിലുള്ള കള്ള ഒപ്പും… അതായത് ഞാൻ എല്ലാം അറിഞ്ഞുകൊണ്ട്, കരുതിക്കൂട്ടി രൂദ്രേട്ടനെ ചതിച്ചു എന്നൊരു തോന്നൽ അവൾ രൂദ്രേട്ടനിൽ വളർത്തിയെടുത്തു…

ഞാൻ വെട്ടിവിയർത്തിരുന്നു….എന്റെ നിരപരാധിത്വം തെളിയിക്കുവാനായി ഒരു വഴിയും എന്റെ മുന്നിൽ തെളിഞ്ഞില്ല…കരയരുത് എന്ന് മനസ്സിനോട് പറഞ്ഞെങ്കിലും കണ്ണുകൾ അനുവദിച്ചില്ല… കണ്ണില്നിന്നും നീർച്ചാൽ കണക്കെ കണ്ണുനീർ പുറത്തേയ്ക്ക് വന്നുകൊണ്ടിരുന്നു… എന്ത് പറയണമെന്നും അറിയില്ല…പറഞ്ഞാൽ ഏട്ടൻ വിശ്വസിക്കുമോ എന്നും അറിയില്ല…. “സീ സൈറ…ഒരിക്കലെങ്കിലും നിനക്ക് എല്ലാം എന്നോട് തുറന്ന് പറയാമായിരുന്നു…പക്ഷെ ഇപ്പോൾ സമയം അതിക്രമിച്ചു…ഇനിയും എനിക്ക് നിന്നെ വിശ്വസിക്കാൻ താൽപര്യമില്ല… ഇനി ഞാൻ നിന്റെ കൂടെ ജീവിച്ചാലും ഒരിക്കലും എനിക്ക് നിന്നെ വിശ്വാസമുണ്ടാകുകയില്ല….ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകം തന്നെ പരസ്പര വിശ്വാസമാണ്…അത് നഷ്ടമായി….ഇനി എന്ത് എന്നെനിക്കറിയില്ല…. ഞാൻ പോകുന്നു…

മീരയെനിക്ക് അടുത്ത സ്ട്രീറ്റിൽ ഉള്ള ഒലീവ് അപർട്മെന്റസിൽ ഒരു ഫ്‌ളാറ്റ് ശെരിയാക്കിയിട്ടുണ്ട്…ഞാൻ അങ്ങോട്ടേക്ക് പോകുന്നു… എന്നും പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളെ ഞാൻ മറന്നിട്ടില്ല….നമ്മൾ പിരിഞ്ഞാലും കുഞ്ഞുങ്ങൾ പന്ത്രണ്ട് വയസ്സിന് ശേഷം എന്റെ കൂടെ കാണും…ജീവിക്കും എന്റെ മക്കളായി… അപ്പൊ ബൈ…ബൈ ഫോറെവർ….നിന്നോട് സംസാരിച്ചിട്ടാണെന്ന് തോന്നുന്നു…കുടിച്ച മദ്യത്തിന്റെ കെട്ടിറങ്ങി….

എന്തായാലും ഞാൻ പോകുന്നു…എനിക്ക് വയ്യെഡോ…”.. അത് പറഞ്ഞപ്പോഴേക്കും ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അതിന് ശേഷം ഇടയൻ അങ്ങോട്ട് പോയി…പിന്നീട് നാട്ടിലേക്ക് ട്രാൻസ്ഫെർ വാങ്ങി മീരയോടൊപ്പം നാട്ടിലേക്കും… അച്ഛനും അമ്മയും മഹിയും എന്റെ കൂടെ നിന്നു…മഹിയുടെ പഠനം കഴിയാത്തതിനാൽ അവൾ നാട്ടിൽ നിന്നു…അമ്മയും ഞാനും കുഞ്ഞുങ്ങളും കൂടെ ബാന്ദ്രയിലേക്ക് പൊന്നു… ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത് എന്നുള്ള കാര്യം ആകെ കുറച്ചു പേർക്കെ അറിയുകയുള്ളൂ….

(തുടരും…)

അറിയാതെ : ഭാഗം 35