Monday, April 29, 2024
Novel

അറിയാതെ : ഭാഗം 27

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

കുളി കഴിഞ്ഞ് തിരിച്ചു വന്ന കാശി കാണുന്നത് കുഞ്ഞുങ്ങളെ നേരെ കിടത്തുന്ന സൈറയെയാണ്…

അവൻ വേഗം അവളുടെ അടുക്കൽ ചെന്നിട്ട് കുഞ്ഞുങ്ങളുടെ ഇരു വശങ്ങളിലുമായി ഓരോ തലയിണകൾ വച്ചുകൊടുത്തു…

അവൾ പൊടുന്നനെ തിരിഞ്ഞുനോക്കിയായപ്പോഴായിരുന്നു കാശിയെ കണ്ടത്…അവനെ നോക്കിയതും അവൾക്ക് എന്ത് ചെയ്യണം എന്നറിയതെയായി…

കുളി കഴിഞ്ഞ് ഒരു ബാത് ടവൽ മാത്രമേ അവൻ ഉടുത്തിട്ടുണ്ടായിരുന്നുള്ളൂ…അവൾ അവനെ നോക്കാതെ മറ്റെങ്ങോട്ടോ നോട്ടം മാറ്റി…കാശിയുടെ ചുണ്ടുകളിൽ കുസൃതി ചിരി വിടർന്നു….

“ഇതെന്താടോ താൻ മറ്റെങ്ങോട്ടോ നോക്കി നിൽക്കുന്നെ…എനിക്കുള്ള വസ്ത്രം ഒന്നെടുത്ത് വച്ചായിരുന്നെങ്കിൽ കൊള്ളാമായിരുന്നു..”..കാശി സൈറയോടായി പറഞ്ഞു….

അവൾ അവനെ നോക്കാതെ വേഗം തന്നെ കബോർഡിൽ നിന്നും അവനായി ഒരു ബനിയനും ലുങ്കിയും എടുത്ത് വച്ച് തിരിഞ്ഞതും അവൾ അവന്റെ രോമാവൃതമായ നെഞ്ചിൽ തട്ടി നിന്നു…

“എന്താടോ നിനക്ക് നോക്കാൻ ഒരു മടി..ഞാൻ നിന്റെ ഭർത്തവല്യോ മറിയാമ്മോ….”..അവൻ ഒരൽപ്പം കുസൃതിയോടെ അവൾ വെളുപ്പിന് അവനോട് ചോദിച്ചതുപോലെ തന്നെ ചോദിച്ചു….

അവൾ ഉത്തരം.പറയാനാകാതെ വിക്കി…അവന്റെ സാമീപ്യം അവളെ അത്രമേൽ തളർത്തിയിരുന്നു….

അവൻ തല ഒന്ന് കുടഞ്ഞപ്പോൾ തലയിൽ അവന്റെ നിന്നുള്ള വെള്ളം സൈറയുടെ ദേഹത്തേയ്ക്ക് തെറിച്ചു….അതിൽ ചില വെള്ളത്തുള്ളികൾ അവളുടെ കഴുത്തിനോട് ചേർന്ന് തിളങ്ങി നിന്നു….ആ വെള്ളത്തുള്ളികൾ ഒപ്പിയെടുക്കുവാനായി അവന്റെ ചുണ്ടുകൾ വെമ്പൽ കൊണ്ടു..

അവന്റെ ഇടതു കൈ യാന്ത്രീകമായി അവളുടെ ഇടുപ്പിൽ മുറുകി….അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി…കാശിയെ തള്ളി മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല…

അവൻ പതിയെ അവളുടെ ദേഹത്തേക്ക് അമർന്നു…അവൾ അവന്റെ ശരീരത്തോട് ചേർന്നാണ് നിൽക്കുന്നത്…

അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയതറിഞ്ഞപ്പോൾ കാശിയുടെ ചൊടികളിൽ വീണ്ടും ഒരു കുസൃതി ചിരി വിടർന്നു….

അവൻ അവളുടെ ഇടുപ്പിലുള്ള പിടി മുറുക്കി തന്റെ വലം കൈ കൊണ്ട് പുറകിൽ കണ്ണാടിയുടെ മുന്നിലുള്ള സിന്ദൂരച്ചെപ്പ് തുറന്ന് അൽപ്പം സിന്ദൂരം എടുത്ത് അവളുടെ സിന്ദൂരരേഖയിൽ ചാർത്തി..

അവൾ ഇരു കണ്ണുകളുമടച്ചുകൊണ്ട് അവന് വിധേയയായി നിന്നു…അവൻ അവളുടെ നെറുകയിൽ അമർത്തി മുത്തി..

പൊടുന്നനെ തന്നെ തലയിൽ ചുറ്റിക്കെട്ടി വച്ചിരുന്ന സൈറയുടെ ടവൽ അഴിഞ്ഞുവീണു…അതോടൊപ്പം അവളുടെ മുടിയും അഴിഞ്ഞുവീണു…ആ മുടിയിൽ നിന്നും.ഉതിർന്നു വീണ മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും സുഗന്ധം അവന്റെ നാസികയിലേക്ക് എത്തിച്ചേർന്നു…

അത് അവനെ ഉന്മത്തനാക്കി….അവൻ അവളെ തിരിച്ചു നിറുത്തി…അവളുടെ മുടിയിൽ തന്റെ മുഖം പൂഴ്ത്തി…ആ ഗന്ധം അവൻ ആവാഹിച്ചെടുത്തു…. അവൻ പതിയെ അവളുടെ മുടി മാറ്റി….

അവൾ ഇട്ടിരുന്ന ടോപ്പിന്റെ ഒരു വശം അവൻ ചെറുതായി ഒന്ന് താഴ്ത്തി…..അവളുടെ പിൻകഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളെ ഒരു ആവേശത്തോടെ അവൻ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു…

സൈറ ഈ സമയം എല്ലാം ഒന്നും മിണ്ടാനാകാതെ നിൽക്കുകയായിരുന്നു..അവൾ തന്റെ കൈകൾ താൻ ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പിൽ അമർത്തി….ഒരുവേള കാശിയുടെ ചൂടും അവളിലേക്ക് പകർന്നിരിക്കണം….

അവൻ വീണ്ടും അവളെ തനിക്ക് അഭിമുഖമാക്കി നിറുത്തി…അവന്റെ കണ്പീലികൾ അവളുടേതുമായി കൊരുത്തു….പതിയെ അവൻ അവളുടെ നാസികയെ തന്റെ നാസികയാൽ തഴുകി…

അവന്റെ ചുണ്ടുകൾ തന്റെ ഇണയെ തേടിച്ചെന്നു…അത് അവളുടെ ചൊടിയോട് ചേരുവാൻ നിന്നതും ആദി ഉറക്കം വിട്ടുണർന്ന് കരഞ്ഞതും ഒന്നിച്ചായിരുന്നു..

സൈറ വേഗം തന്നെ കാശിയെ തള്ളി മാറ്റി ആദിയുടെ അടുക്കലേക്ക് ചെന്നു…അവൾ അവനെയെടുത്ത് തോളിലേക്ക് ചായ്ച്ചു…അവൻ അവളെ ചുറ്റിപ്പിടിച്ചു കിടന്നു…

അവൾ വേഗം തന്നെ ആമിയുടെ ഇരുവശങ്ങളിലുമായി തലയിണകൾ വച്ച ശേഷം കാശിയെ നോക്കാതെ കിട്ടിയ പാൽക്കുപ്പിയും എടുത്തുകൊണ്ട് താഴേക്ക് പോയി…കാശി വസ്ത്രം മാറുവാനായി ആദി കരഞ്ഞപ്പോഴേ ഡ്രസിങ് റൂമിലേക്ക് കയറിയിരുന്നു….

***************
***************

കാശി വസ്ത്രം മാറി പുറത്തേക്കിറങ്ങിയപ്പോൾ സൈറ പോയിരുന്നു…

അവൻ പതിയെ ആമിയുടെ അടുക്കൽ ചെന്ന് കിടന്നു…കുറച്ചു മുന്നെ നടന്ന കാര്യങ്ങൾ അവൻ ആലോചിച്ചു…

സൈറ…താൻ കണ്ട സ്വപ്നങ്ങളിലെ നായിക അവളാണെന്ന് അറിഞ്ഞപ്പോൾ മുതൽ ശ്രദ്ധിചു തുടങ്ങിയതാണ് അവളെ….

എന്നാലും പാത്തുവിന്റെ ഓർമ്മകളിൽ നിന്നും മുക്തമാകാൻ എന്റെ മനസ്സ് കൊതിച്ചിരുന്നില്ല…എന്നാൽ ആ മനസ്സിലേക്ക് ഒരു പുതുവസന്തമായ് വന്ന് നീ ചില്ലയൊരുക്കി…എന്റെ ഹൃദയമാകുന്ന വൃക്ഷത്തിൽ വന്ന് നീ കൂട് കൂട്ടി…എങ്കിൽ പോലും നിന്നെ ആ രീതിയിൽ കാണുവാൻ ഞാൻ കൂട്ടാക്കിയിരുന്നില്ല…..

പക്ഷെ വീണ്ടും വീണ്ടും എന്നെയും നിന്നെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അദൃശ്യമായ കണിക ഉണ്ടെന്ന് തോന്നിപ്പിക്ക തക്ക രീതിയിൽ വീണ്ടും ഞാൻ നിന്നോട് അടുത്തു..ഒരിക്കലും പിരിയാൻ കഴിയാത്ത രീതിയിൽ…

കഴിഞ്ഞ ദിവസം താൻ വീണ്ടും കണ്ട സ്വപ്നം….പാത്തു തന്റെ അടുക്കൽ വന്ന് തന്റെ തലയിൽ തലോടുന്നതും…ചേരേണ്ടതിനെയാണ് ചേർത്തുവച്ചിരിക്കുന്നതെന്ന് അവൾ വന്ന് എന്റെ കാതിൽ മന്ത്രിച്ചതും എല്ലാം എന്റെ മുന്നിൽ ഉണ്ട്…ഒന്ന് മാത്രം അവൾ പറഞ്ഞത് മനസ്സിലായില്ല…
“ചേരേണ്ടതാണ് ചേർത്തിരിക്കുന്നത്…”
എന്നുള്ളത് …..അത് മാത്രം എനിക്ക് മനസ്സിലായിട്ടില്ല..ഇതുവരെയും..

അവൻ പല കാര്യങ്ങളും ചിന്തിച്ചുകൊണ്ട് വീണ്ടും ഉറങ്ങിപ്പോയി….

***************
***************

സൈറ താഴെ ചെന്നെങ്കിലും അവൾക്ക് കുറച്ചു മുന്നേ നടന്ന കാര്യമോർത്ത് നാണം തോന്നി…അവകുടെ കവിളുകൾ ചുവന്നു വന്നു…

ഇത്രയും നാൾ തന്റെകൂടെ രൂദ്രേട്ടൻ നടന്നിട്ടും തോന്നാത്ത ഒരു വികാരം തന്നിൽ അദ്ദേഹത്തോട് ഉടലെടുക്കുന്നതായ്‌ അവൾ അറിഞ്ഞു…

അവളുടെ എന്തോ ആലോചിച്ചുകൊണ്ടുള്ള നിൽപ്പ് കണ്ടുകൊണ്ടാണ് മഹി കയറിവന്നത്…

“എന്താ.മോളെ നാത്തൂൻ ഡോക്ടറെ…പതിവില്ലാത്തൊരു ആലോചന….
ദേ കവിളൊക്കെ ചുവന്ന് തുടുത്തു നിൽക്കുന്നു…കാര്യമായെന്തെങ്കിലും കിട്ടിബോധിച്ചോ…”.

അവൾ സൈറയെ കളിയാക്കി…

സൈറ അവളെ തള്ളിമാറ്റി ആദിയുമായി അകത്തെ മഹിയുടെ മുറിയിലേക്ക് ചെന്നു…അവന്റെ വസ്ത്രം മാറിച്ചു അവനെ ഒന്ന് കുളിപ്പിച്ചെടുത്തു…

കൈകൊണ്ട് തന്നെ പല്ലും തേപ്പിച്ചുകൊടുത്തു..എന്നിട്ട് താഴെ അലക്കി അഴയിൽ വിരിച്ചിരുന്ന ഉണങ്ങിയ ഒരു ജോഡി വസ്ത്രം എടുത്ത് ആദിയെ ധരിപ്പിച്ചു..എന്നിട്ട് മഹിയുടെ കയ്യിലേക്ക് അവനെയും കൂടെ അവൾ കൊണ്ടുവന്ന പാലും കൊടുത്തതിന് ശേഷം സൈറ അടുക്കളയിലേക്ക് ചെന്നു…

അവിടെ അത്യാവശ്യം പണികൾ ഒതുക്കാനായി ജാനമ്മയെയും അവിടെ പണിക്ക് നിൽക്കുന്ന ശാരദാമ്മയെയും സഹായിച്ചശേഷം അവൾ പതിയെ ആ വീട് ചുറ്റിക്കാണാനായി ഇറങ്ങി…മഹിയും അവളുടെ കൂടെ കൂടി.. ആദി മഹിയുടെ കയ്യിലായിരുന്നു….

അഞ്ച് കിടപ്പുമുറികളോട് കൂടിയ വലിയൊരു വീടായിരുന്നു അത്…താഴെ മൂന്നും മുകളിൽ രണ്ടും….. വീടിന്റെ ഭൂരിഭാഗവും തടികൾ കൊണ്ടുള്ള വസ്തുക്കളാൽ നിറഞ്ഞിരുന്നു…

മുകളിലത്തെ കിടപ്പുമുറികളിൽ ഗ്രാനൈറ്റിന് പകരം തടി കൊണ്ടായിരുന്നു നിലം മുഴുവൻ പൊതിഞ്ഞിരുന്നത്…

അങ്ങനെ അവൾ എല്ലാം കണ്ട് തിരികെ വന്നപ്പോഴേക്കും കാശി ആമിയെ എടുത്തുംകൊണ്ട് താഴെ എത്തിയിരുന്നു….

അവൾ അവന്റെ മുഖത്തു നോക്കാതെ ആമിയെ ഒന്ന് ഫ്രഷ് ആക്കിയെടുത്ത് ആദിക്കും ആമിയ്ക്കും ഭക്ഷണം കൊടുത്തശേഷം അവരെ കളിപ്പാട്ടങ്ങൾക്ക് നടുവിലിരുത്തി ചില രോഗികളുടെ റിപോർട്ടുകൾ അടങ്ങിയ ഫയൽ ചെക്ക് ചെയ്യുവാനായി പോയി….കാശിയും ജോലിസംബന്ധമായ ചില കാര്യങ്ങളും…

***************
***************

അങ്ങനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു…ആദിയുടെയും ആമിയുടെയും കളിച്ചിരികൾ അവിടെ എല്ലായെപ്പോഴും നിറഞ്ഞു നിന്നിരുന്നു……കൂടെ സൈറയോടുള്ള കാശിയുടെ ചെറിയ ചെറിയ കുസൃതികളും…

രണ്ടാഴ്ച പെട്ടന്ന് തന്നെ കടന്ന് പോയി…ഇന്നവർ തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങിപോകുകയാണ്…കൂടെ മീരയും ജാനകിയുമുണ്ട്…

പോകുന്നതിന് മുന്നേ അവർ കുഞ്ഞുങ്ങളെയും കൊണ്ട് ശ്യാമുപ്പയെയും മീനമ്മയെയും അടക്കിയിരിക്കുന്ന, അവർ ആശുപത്രി തുടങ്ങാനായി വാങ്ങിയിരുന്ന ആ സ്ഥലത്തുള്ള അവരുടെ അസ്ഥിത്തറയിലേക്ക് ചെന്ന് വിളക്ക് വച്ച് പ്രാർത്ഥിച്ചു….ഒരു കാറ്റ് അവരെ തഴുകി കടന്ന് പോയി…അതിൽ ശ്യാമുപ്പയുടെയും മീനമ്മയുടെയും അനുഗ്രഹമുണ്ടെന്ന് അവൾക്ക് തോന്നി…

അവർ വൈകുന്നേരത്തെ ഫ്ളൈറ്റിന് ബാംഗ്ലൂരിലേക്ക് തിരിച്ചു..ഒരു മണിക്കൂർ കൊണ്ട് അവർ ബാംഗ്ളൂരിലെത്തി…

അവർ ജാനമ്മയെയും മീരയേയും സാമിന്റെയും മിയയുടെയും കൂടെ പറഞ്ഞുവിട്ടു…കൂടെ എല്ലാവരുടെയും ലഗ്ഗേജുകളും…

എന്നിട്ട് അവർ ഒരു ക്യാബ് എടുത്ത് പതിയെ പാത്തുവിന്റെ അടുക്കലേക്ക് ചെന്നു..എല്ലാം അന്ന് കണ്ടതുപോലെ തന്നെ വൃത്തിയായി കിടപ്പുണ്ടായിരുന്നു….

അവിടെച്ചെന്ന് പാത്തുവിനോട് സംസാരിച്ച ശേഷം അവർ മടങ്ങി…കുഞ്ഞുങ്ങൾ അവിടെയെല്ലാം കണ്ട് അവസാനം യാത്രാക്ഷീണം കാരണം ഫ്‌ളാറ്റിൽ എത്തിയപ്പോഴേക്കും ഉറങ്ങിയിരുന്നു..

***************
***************

കാശിയും സൈറയും അവർക്കായി രാധാകൃഷ്ണൻ വാങ്ങിയ ഫ്‌ളാറ്റിലേക്കാണ് ചെന്നത്…

അവിടെ ജാനമ്മ അപ്പോഴേക്കും അവർക്കുള്ള ഭക്ഷണമെല്ലാം ഒരുക്കിയിരുന്നു….സാം എല്ലാം വാങ്ങി വച്ചിരുന്നു…അതിനാൽ തന്നെ വേഗം അവർ നല്ല ചൂട് കഞ്ഞിയും പയറ് തോരനും പപ്പടവും ഉണ്ടാക്കിയിരുന്നു….

അതെല്ലാം കഴിച്ചിട്ട് അവർ അന്ന് രാത്രി സ്വസ്ഥമായി കിടന്നുറങ്ങി…അവരുടെ മുറിയ്ക്ക് നല്ല വലിപ്പമുണ്ടായിരുന്നതിനാൽ തന്നെ ഇവിടെയും ഒരു കിംഗ്‌ സൈസ് ബെഡ് തന്നെ ആയിരുന്നു…

അത് ഭിത്തിയോട് ചേർത്തായിരുന്നു ഇട്ടിരുന്നത്…എന്നിട്ട് കുഞ്ഞുങ്ങളെ ഭിത്തിയോട് ചേർത്ത് കിടത്തി സൈറയും കാശിയും ഒന്നിച്ചാണ് കിടന്നത്…അവൾ പതിയെ അവന്റെ നെഞ്ചിന്റെ താളം ശ്രവിച്ചു ഉറക്കത്തിലേക്ക് ചേക്കേറി…കൂടെ കാശിയും…

പിറ്റേന്ന് രാവിലെ സൈറയും കാശിയും അവരുടെ അവധി കുറച്ചുകൂടെ നീട്ടുവാനുള്ള അപേക്ഷയുമായി അവരവരുടെ ജോലിസ്ഥലങ്ങളിലേക്ക് പോയി…

കുഞ്ഞുങ്ങളുടെ കൂടെ ജാനമ്മയും രാധാ ദീദിയും ഉണ്ടായിരുന്നു….

സൈറയ്ക്ക് കാണേണ്ടിയിരുന്നത് മീരയെയായിരുന്നു…അവൾ മതിയെ മീരയുടെ ക്യാബിനിൽ ചെന്ന് വാതിലിൽ മുട്ടി…

“യെസ്.. കമിൻ….”
അകത്തുനിന്ന് ശബ്ദം കേട്ടതിനനുസരിച്ച് സൈറ പതിയെ അകത്തേയ്ക്ക് ചെന്നു…

സൈറയെ കണ്ടതും അവളുടെ മുഖം ഇരുണ്ടു….എന്നാലും അത് പുറത്തു വരാതിരിക്കുവാനായി മീര ശ്രമിച്ചു…അവൾ ഒരു പുഞ്ചിരി സൈറയുടെ നേരെ നീട്ടി സൈറയോട് ഇരിക്കുവാനായി പറഞ്ഞു..

സൈറ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് മീര തന്നെ പറഞ്ഞു തുടങ്ങി…

“എന്താടോ സൈറ….”…
ആ പുഞ്ചിരി കണ്ടപ്പോൾ താൻ കഴിഞ്ഞ ദിവസം കണ്ട മീരേച്ചി തന്നെയാണോ ഇതെന്ന് അവൾക്ക് തോന്നിപ്പോയി…

“അത്….”..സൈറ പറഞ്ഞു തുടങ്ങി..

“അത്..മീരേച്ചി..എനിക്ക് എന്റെ അവധി കുറച്ചുകൂടെ നീട്ടിയാൽ കൊള്ളാമായിരുന്നു…ഒരു ഒരാഴ്ച കൂടെ..അതിന് സാധിക്കുമോ…”..

“ഹം…വിവാഹാനുകൂല്യം ല്ലേ…
എന്തായാലും നോക്കട്ടെ…ഞാൻ തരാം..വേറെ എന്തെങ്കിലും…”

“ഇല്ലേച്ചി…”..സൈറ വിനയാന്വിതയായ് ഉത്തരം പറഞ്ഞു…

“എങ്കിൽ മോള് ചെല്ലൂട്ടോ…എനിക്ക് കുറച്ച് ജോലിയുണ്ട്..അതാ…”…

“ആ..എങ്കിൽ ശെരി…”. .
അതും പറഞ്ഞുകൊണ്ട് അവൾ യാത്രയായി….

അവൾ പോയതും മീരയുടെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു..

***************
***************

കാശിയ്ക്കും ലീവ് കിട്ടിയതുകൊണ്ട് അവർ ഇരുവരും തനിയെ അന്ന് വൈകുന്നേരം വരെ ബാംഗ്ലൂർ സിറ്റി ഒന്ന് കറങ്ങി…കുഞ്ഞുങ്ങൾ ഒരു ആറ് മണി വരെ രണ്ടുപേരെയും കാണാതെ അടങ്ങിയിരിക്കുമെന്ന് അവർക്കറിയാമായിരുന്നു…അതുകൊണ്ട് അവർ വൈകുന്നേരം അഞ്ചര ഒക്കെ കഴിഞ്ഞപ്പോഴാണ് അപർട്മെന്റിൽ എത്തിയത്…

അവർ അവരുടെ ഫ്ലോറിൽ എത്തിയതും സാമിന്റെയും മിയയുടെയും കൂടെ സംസാരിച്ചു നിൽക്കുന്ന ആളെ കണ്ട് സൈറ കാശിയുടെ കൈകളിൽ പിടി മുറുക്കി…അവളുടെ കണ്ണുകളിൽ വേറെ ഒരു ഭാവം നിറഞ്ഞു…

(തുടരും….)

അറിയാതെ : ഭാഗം 28