Sunday, January 5, 2025
Novel

നിന്നെയും കാത്ത്: ഭാഗം 43

രചന: മിത്ര വിന്ദ

ഒരു നിമിഷം മുന്നിൽ നിൽക്കുന്നവളെ നോക്കി എല്ലാം മറന്ന് മഹി അങ്ങനെ അവിടെ നിലയുറപ്പിച്ചു. അവന്റ നോട്ടത്തിൽ പെണ്ണിന് നാണം വന്നു.. “മഹിയേട്ടൻ വന്നിട്ട് ഒരുപാട് നേരം ആയോ ” ചെറിയ പതർച്ചയോടെ അവൾ ചോദിച്ചു.. “ഹേയ് ഇല്ല…. എത്തിയതേ ഒള്ളു ” അവൾക്ക് പിന്നാലെ അകത്തേക്ക് കയറിയിട്ട് മഹി ഡോർ ലോക്ക് ചെയ്ത്. “കുളിക്കുന്നുണ്ടോ ഏട്ടാ….. ഊണ് എടുക്കട്ടേ….” ഗൗരി ചോദിച്ചു.. “മ്മ്… കുളിച്ചിട്ട് വരാം….” അവൻ മുകളിലേക്ക് കയറി പോയി. “ഗൗരി…..” അല്പം കഴിഞ്ഞതും മഹിയുടെ വിളിയൊച്ച. “എന്തോ……” അവൾ മുകളിലേക്ക് ഓടി ചെന്നു. “മഹി അപ്പോൾ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു നിൽക്കുക ആണ്…” ഒരു ടവൽ മാത്രം ഉടുത്തിട്ടുള്ളു..

പെട്ടന്ന് അവനെ ആ വേഷത്തിൽ കണ്ടതും ഗൗരി തിരിഞ്ഞു നിന്നു. “എന്തിനാ വിളിച്ചേ ” തിരിഞ്ഞു നിന്നു ചോദിക്കുന്നവളെ കണ്ടതും മഹിയ്ക്ക് ചിരി പൊട്ടി. അവനിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നപ്പോൾ ഗൗരി തിരിഞ്ഞു നോക്കി. മഹിയുടെ നഗ്നമായ നെഞ്ചിൽ തട്ടി ആണ് പെണ്ണപ്പോൾ നിന്നത്. ഇരു കൈകൾ കൊണ്ടും മഹി അവളെ പൊതിഞ്ഞു തന്നിലേക്ക് ഒന്നൂടെ ചേർത്തു. മഹിയേട്ടാ…..അവന്റെ നെഞ്ചിലെ നനുത്ത രോമങ്ങൾ അവളുടെ കവിളിനെ ഇക്കിളി കൂട്ടി…. തന്റെ നെഞ്ചിൽ കിടന്ന് കുറുക്കുന്നവളെ കണ്ടതും അവൻ ഒന്നൂടെ ഇറുക്കി അവളെ ആസ്ലെഷിച്ചു….. അല്പം കുളിരോടെ നിന്ന തന്റെ ദേഹത്തേക്ക് തന്റെ നല്ല പാതിയിൽ നിന്നും ചെറു ചൂട് പകർന്നു വരുന്നത് മഹി അറിഞ്ഞു

“വിട്… എനിക്ക് വേദനിക്കുന്നു മഹിയേട്ടാ…” അവൾ വീണ്ടും കുറുകി. “എവിടെ ആണ് വേദനിച്ചേ…ഇവിടെയാണോ ..” അവന്റ കൈകൾ അവളുടെ ഇളം മാറിലേക്ക് നീങ്ങി.. പെട്ടന്ന് ഗൗരി അവന്റെ കൈയിൽ പിടുത്തം ഇട്ടു. “പിറന്നാൾ സദ്യ കഴിക്കണ്ടേ ഏട്ടാ… വരുന്നേ ” തന്നോട് കൊഞ്ചി പറയുന്നവളെ മതിവരാതെ അവൻ നോക്കി. അവളുടെ നെറ്റിത്തടത്തിലേക്ക് പടർന്നു കിടക്കുന്ന കുറു നിരകൾ അവൻ മാടി ഒതുക്കി… “ഞാൻ… എനിക്ക് പീരിയഡ് ആണ് ഏട്ടാ….. അത് കഴിഞ്ഞിട്ട് പോരേ ….” . മെല്ലെ അവൾ അവനോട് മന്ത്രിച്ചു. “എന്ത്…..”

അവൻ ചോദിച്ചതും ഗൗരി അവന്റെ നെഞ്ചിൽ തന്റെ നഖം കൊണ്ട് ഒന്ന് കോറി.. “അതിനു ഞാൻ ഒന്നും ചെയ്തില്ലലോ പെണ്ണേ നിന്നേ…. ചെ എന്നേ വെറുതെ തെറ്റിദ്ധരിക്കരുത് ഗൗരിക്കുട്ടി .. അത് പറഞ്ഞപ്പോൾ മഹിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. അവളുടെ കവിളിൽ വേദനിപ്പിക്കാനായി അവൻ ഒരു കടി വെച്ചു കൊടുത്തു. “ആഹ്……” അവൾ ഉച്ചത്തിൽ നിലവിളിച്ചു. “വേദനിച്ചോ…..” അവൻ ചോദിച്ചപ്പോൾ പെണ്ണൊന്നു പിണങ്ങി അല്പം മാറി നിന്നു. “ഈ ചെറിയ വേദന പോലും സഹിച്ചില്ലെങ്കിൽ എങ്ങനെ ആണ് എന്റെ ഗൗരി കുട്ട്യേ….. ഈ മഹിയേട്ടൻ കുറെ ബുദ്ധിമുട്ടും ”

. അവന്റ ശബ്ദം കാതിൽ പതിഞ്ഞതും പെണ്ണൊന്നു പൂത്തു ഉലഞ്ഞു പോയി. അവന്റ കൈവിട്ടിട്ട് അവൾ താഴേക്ക് ഓടി. “തട്ടി വീഴല്ലേ…….പെണ്ണേ…..” അവൻ വിളിച്ചു പറഞ്ഞു. തൊടിയിൽ നിന്നും രണ്ട് തൂശനില വെട്ടി കൊണ്ട് വന്നിട്ട് ഗൗരി അതിൽ ആണ് സദ്യ വിളമ്പിയത്. “ഇതെപ്പോ തുടങ്ങി എന്റെ ഗൗരി കുട്ട്യേ നിന്റെ പാചകം ഒക്കെ….” ഗൗരി വിഭവങ്ങൾ ഒന്നൊന്നായി നിരത്തിയപ്പോൾ മഹി അന്തിച്ചു പോയി. മറുപടി ആയി ഗൗരി ഒന്ന് ചിരിച്ചു. ആദ്യത്തെ ഉരുള ഉരുട്ടി ഗൗരി മഹിയിടെ നേർക്ക് നീട്ടി. അവൻ ചിരിച്ചു കൊണ്ട് വായ തുറന്നു. വളരെ ആസ്വദിച്ചു ഇരുന്നാണ് മഹി ഭക്ഷണം കഴിച്ചത്.

പായസവും സദ്യ വട്ടവും ഒക്കെ വളരെ രുചികരം ആയിരുന്നു.. മഹി അവളെ ഒരുപാട് അഭിനന്ദിച്ചു. ഗൗരി പുഞ്ചിരി യോട് കൂടി നിന്നതേ ഒള്ളു. സദ്യ ഒക്കെ കഴിഞ്ഞു കുറച്ചു സമയം അവൻ റസ്റ്റ്‌ എടുത്തു കൊണ്ട് താഴത്തെ നിലയിൽ ഇരുന്നു. ഗൗരി അപ്പോൾ മുറ്റത്തെ കോണിൽ നിന്ന ചെമ്പക മരത്തിന്റെ ചോട്ടിൽ നിന്നും ഒരു ചെറിയ കുട്ട നിറയെ ചെമ്പക പൂക്കൾ പെറുക്കി കൂട്ടുക ആയിരുന്നു. കൊഴിഞ്ഞു വീണവ ആണ് എല്ലാം… അവൾ തന്റെ ചാരെ വന്നപ്പോൾ ഒരു വശ്യ ഗന്ധം പടരുന്നതായി അവനു തോന്നി. ഗൗരിയോട് ഉള്ള പ്രണയം ഓരോ നിമിഷവും തന്റെ ഓരോ സിരകളിലും അലയടിക്കും പോലെ…… അവന്റെ ചിന്തകളിൽ പോലും ഗൗരി എന്ന ഭ്രാന്ത് പൂക്കുക ആയിരുന്നു.

“നോക്ക്യേ … എന്തൊരു മണം ആണെന്ന് ” അവൾ ഒരു ചെമ്പക പൂവ് എടുത്തു അവനു കൊടുത്തു.. “ഇതെന്തിനാ ഗൗരി ഇത്രയും പെറുക്കി എടുത്തത്…” അവനു കാതുകം തോന്നി. “വെറുതെ…. ഒരു രസത്തിന്….” അവനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ റൂമിലേക്ക് കയറി പോയി. “മഹിയേട്ടാ……” പെട്ടന്ന് എന്തോ ഓർത്തത് പോലെ ഗൗരി തിരിഞ്ഞു നിന്നു. “എന്താ പെണ്ണേ ” “നമ്മുടെ റൂമിലേക്ക് ഒന്ന് വരാമോ….” “എന്തിന് ” അവന്റ നെറ്റി ചുളിഞ്ഞു. “അതൊക്കെ ഉണ്ടെന്നേ… വരൂ ” ഗൗരി വേഗത്തിൽ സ്റ്റെപ് കയറി പോയി. മഹി നോക്കിയപ്പോൾ കണ്ടു തങ്ങളുടെ ബെഡ് റൂമിന്റെ അരികിൽ കിടക്കുന്ന മേശമേൽ അവൾ ആ ചെമ്പകപ്പൂക്കൾ എല്ലാം കൊണ്ടുപോയി വെച്ചിരിക്കുന്നത്.

അതിന്റെ അടുത്തായി ഒരു കവറും.. ഇതെന്താണ് എന്ന് അവനു സംശയം ഏറി. തുറന്നു നോക്കിയപ്പോൾ കണ്ടു ഒരു കുർത്തയും മുണ്ടും. അവൻ മുഖമുയർത്തി നോക്കിയപ്പോൾ ഗൗരി അവനെ നോക്കി നിൽക്കുക ആണ്. “ഇഷ്ടം ആയോ മഹിയേട്ടാ ” “ഇതു എനിക്കാണോ ഗൗരിയേ ” അവൻ അതു എടുത്തു തന്റെ ദേഹത്തേക്ക് വെച്ചു. “മ്മ്… അതേ…. എങ്ങനെ ഉണ്ട് മഹിയേട്ടാ ” “നന്നായിട്ടുണ്ട്… ഇതെപ്പോ വാങ്ങി ” “ഇന്നലെ ഉച്ചയ്ക്ക്….. പിറന്നാൾ ആയിട്ടു ഒന്നും മേടിക്കാഞ്ഞത് കൊണ്ട് എനിക്ക് ആകെ സങ്കടം ആയിരുന്നു… ലഞ്ച് ബ്രേക്ക്‌ ടൈമിൽ വേഗം പുറത്ത് പോയി.. എന്നിട്ട് മേടിച്ചതാ ”

“എന്തിനാ പെണ്ണേ ഇത്രയും കഷ്ടപ്പെട്ടത്…. ഇതിന്റെ ഒന്നും ആവശ്യം പോലും ഇല്ലായിരുന്നു ട്ടോ… നീ എനിക്ക് സദ്യ യും പായസവും ഒക്കെ വെച്ചു തന്നില്ലേ.. അതൊക്കെ ധാരാളം ” അവളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് തന്നിലേക്ക് ചേർത്തു പിടിച്ചു, മഹി അവളെ നോക്കി പറഞ്ഞു. “എന്റെ ഒരു സന്തോഷത്തിനല്ലേ മഹിയേട്ടാ….” മഹി ആണെങ്കിൽ അപ്പോളേക്കും അവൻ ഇട്ടിരുന്ന ഷർട്ട്‌ ഊരി മാറ്റി കുർത്ത ഇട്ടു. കറക്റ്റ് സൈസ് ആയിരുന്നു. അവൻ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു. “കൊള്ളാം കേട്ടോ…. എനിക്ക് ഒരുപാട് ഇഷ്ടം ആയി….” അവൻ ഗൗരി യുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു. “എന്റെ ഗൗരിക്കുട്ടിക്ക് ഇതിനു പകരമായി എന്ത് സമ്മാനം ആണ് വേണ്ടത്…..”

അവൻ അവളുടെ തുടുത്ത കവിളിൽ ഒന്ന് പിടിച്ചു വലിച്ചു. അപ്പോളേക്കും കാളിംഗ് ബെൽ ശബ്ധിച്ചു. “ഇതാരാ ഈ നേരത്തു ” മഹി ചെന്നു ഡോർ തുറന്നു. “ആഹ് കൃഷ്ണൻ മാമ ആയിരുന്നോ…. കേറി വാ ” .. സരസ്വതി ടീച്ചറുടെ ആങ്ങള ആണ്… ഇടയ്ക്ക് ഒക്കെ ഇങ്ങനെ ഒന്ന് കേറി ഇറങ്ങി പോവാനായി വരുന്നത് ആണ് ആള്. അമ്മ ഇവിടെ ഇല്ലെന്നും ഏട്ടന്റെ അടുത്ത് ആണെന്നും മഹി പറഞ്ഞപ്പോൾ ആണ് അയാൾ അറിഞ്ഞത്. “ശോ… ചേച്ചി ഈ കാര്യങ്ങൾ ഒന്നും എന്നോട് എന്നിട്ട് മിണ്ടിയില്ലല്ലോ…. എന്നാണ് പോയെ ” ഗൗരി കൊടുത്ത ചായ കുടിച്ചു ഓണ്ട് അയാൾ മഹിയോട് ചോദിച്ചു. “രണ്ട് മൂന്നു ആഴ്ച്ച ആയി അമ്മ പോയിട്ട്… ഞാനേ ഒന്ന് ഫോൺ വിളിക്കാം… കൃഷ്ണൻ മാമ നേരിട്ട് സംസാരിച്ചോളു ”

അവൻ ഫോൺ എടുത്തതും അയാൾ കൈകൊണ്ട് തടഞ്ഞു. “വിളിക്കേണ്ട മോനേ…. ഞാൻ വീട്ടിൽ ചെന്നിട്ട് സംസാരിച്ചോളാം ” ചെറിയ പരിഭവം ആളുടെ മുഖത്ത് നിഴലിച്ചു… അന്ന് പോവേണ്ട എന്ന് മഹിയും ഗൗരി യിം ഒരുപാട് പറഞ്ഞു എങ്കിലും സന്ധ്യ യോട് കൂടി അവരോടു യാത്ര പറഞ്ഞു കൊണ്ട് കൃഷ്‌ണമാമ ഇറങ്ങി… അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ടീച്ചറമ്മ മഹിയെ വിളിച്ചത്. അമ്മാവൻ വന്ന കാര്യം അവൻ അപ്പോളേക്കും അവരോട് പറഞ്ഞു. താൻ തിരികെ വിളിച്ചോളാം എന്നും പറഞ്ഞു കൊണ്ട് ഗൗരി യോട് കൂടി സംസാരിച്ചിട്ട് അവർ ഫോൺ വെച്ചു. കിടക്കാനായി ഗൗരി വന്നപ്പോൾ മഹി ഭയങ്കര ആലോചനയിൽ ആണ്..

താൻ മുറിയില്ക്ക് വന്നത് പോലും ആൾ അറിഞ്ഞിട്ടില്ല എന്ന് ഗൗരിക്ക് തോന്നി. “എന്താണ് സാറെ ഇത്രയും വലിയൊരു ആലോചന…..” ബെഡ് ഷീറ്റ് ഒക്കെ തട്ടി കുടഞ്ഞു നേരയാക്കി വിരിക്കുക ആണ് ഗൗരി.. അവൻ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല… ഗൗരി അവന്റെ അടുത്തേക്ക് ചെന്നു. “മഹിയേട്ടാ…..” അവന്റെ ചുമലിൽ അവൾ കൈ വെച്ചു. “എന്ത് പറ്റിന്നേ… എന്നോട് കൂടി പറയു ” പെട്ടന്ന് അവൻ എഴുനേറ്റ്…. എന്നിട്ട് അവളെ വാരിപുണർന്നു.. “ഇനി എത്ര ദിവസം കൂടി ഞാൻ കാത്തിരിക്കണം പെണ്ണേ… പറ്റുന്നില്ല ഗൗരി…… അത്രമേൽ നിനക്ക് കീഴ്പ്പെട്ടു പോയിരിക്കുന്നു ഞാന്…..” അവന്റ ശബ്ദം ആർദ്രമായി.. ഗൗരിയുടെ കൈകളും മെല്ലെ ഉയർന്നു. അവനെ തിരികെ പുണർന്നു കൊണ്ട് അവളും അങ്ങനെ നിന്നു. മഹി അവളുടെ മുഖം തന്റെ കൈകുമ്പിളിൽ എടുത്തു..

മിഴികൾ കൂമ്പി അടഞ്ഞിരിക്കുക ആണ് പെണ്ണിന്റെ.. അവൻ അവളുടെ നനവാർന്ന മിഴികളിൽ ആണ് ആദ്യം ഉമ്മ വെച്ചത്. അരുണ ശോഭ പോലെ തിളങ്ങുന്ന അവളുടെ കവിളുകളിൽ അവന്റെ മുത്തം പതിഞ്ഞതും പെണ്ണൊന്നു പിടഞ്ഞു. എന്തോ മൊഴിയുവാനായി തുടങ്ങിയ അവളുടെ വിറയാർന്ന അധരം നുകരുവനായി അവൻ അല്പം ഒന്നു മുഖം താഴ്ത്തി.. അവളുടെ കൈകൾ അല്പം കൂടി ബലത്തിൽ അവനിൽ മുറുകി. മെല്ലെ…..മെല്ലെ… അവളെ അല്പം പോലും നോവിയ്ക്കാതെ… അവൻ അവളുടെ അധരം നുകർന്നു കൊണ്ടേ ഇരുന്നു.

അവിടെ അവരുടെ ശ്വാസതാളങ്ങൾക്ക്മപ്പുറം എല്ലാം നിശബ്ദം ആയിരുന്നു. ഒരു വേള ഗൗരി അവനെ ഒന്ന് നോക്കി.. അവന്റെ കണ്ണുകളിൽ അത് വരെ കാണാത്ത ഒരു ഭാവം… മഹിയേട്ടാ…… ഞാൻ…പീരിയഡ്സ് ആയിരിക്കുവാ…അത് മറന്നു പോവല്ലേ… അല്പം കഴിഞ്ഞതും പെണ്ണ് അവനോട് മൊഴിഞ്ഞു.. “അറിയാം ഗൗരി…… നിനക്കായ്‌ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് പെണ്ണേ….” അവളിൽ നിന്നും അകന്നു മാറാൻ പോലും ആവാതെ മഹി അപ്പോളും അവളുടെ ഉടൽ തന്നിലേക്ക് ചേർത്തുകൊണ്ട് അവളോട് മറുപടി പറഞ്ഞു..…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…