അഷ്ടപദി: ഭാഗം 13
രചന: രഞ്ജു രാജു
“ആരും കൊതിക്കുന്നൊരാൾ വന്നു ചേരും എന്നാരോ സ്വകാര്യം പറഞ്ഞതവാം…..” പിന്നിൽ നിന്നും ഒരു മൂളിപാട്ട് കേട്ടതും കാത്തു ഞെട്ടി തിരിഞ്ഞു. ധരൻ.. അവനെ കണ്ടതും കാർത്തുന്റെ നെഞ്ചിടിപ്പ് ഏറി… അവളുടെ മുടിയിലെ തുളസി ക്കതിര് അല്പം കൂടി ഉള്ളിലേക്ക് തിരുകി വെച്ചു കൊണ്ട് അവളോട് ചേർന്നു നിൽക്കുക ആണ് ധരൻ അപ്പോള്.. കാച്ചെണ്ണയുടെയും തുളസിക്കതിരിന്റെയും മണം…. ഇതാണോ എന്റെ പെണ്ണിന്റെ മണം… ധരൻ അവളിലേക്ക് കുറച്ചൂടെ അടുത്തതും വേഗത്തിൽ കാർത്തു മുന്നോട്ട് നടന്നു. “ടി പെണ്ണേ.. ഇങ്ങനെ വേഗത്തിൽ നടക്കാതെ…
നമ്മൾക്ക് എന്തെങ്കിലും ഒക്കെ മിണ്ടീ പറഞ്ഞു പോകാന്ന് ” ധരൻ പറഞ്ഞത് ഒന്നും കേൾക്കാതെ അവൾ മുന്നോട്ട് നോക്കി നടന്നു. “അതേയ്…..ഒന്നു ഒതുങ്ങി തന്നാൽ ഞാൻ മുന്നോട്ട് കയറി പോയ്കോളാം…” അതു കേട്ടതും കാർത്തു ഒന്നു നിന്നു. രണ്ട് പേർക്ക് ഒരുമിച്ചു നടന്ന പോവാൻ ഉള്ള സ്ഥലം ഒക്കെ ഉള്ളതിനാൽ കാർത്തു അല്പം പിന്നിലേക്ക് മാറി നിന്നു കൊടുത്തു. പക്ഷെ മനഃപൂർവം അവളുടെ ശരീരത്തിലേക്ക് മുട്ടാനായി വന്നതും അവൾ പെട്ടന്ന് പിന്നോട്ട് മാറി.. ഇവനെ ഞാൻ ഇന്ന്…. അവൾക്ക് ദേഷ്യം വന്നു.. പെട്ടന്ന് ആണ് കാർത്തു ഒരു കാര്യം ഓർത്തത്.. “സാർ…” അവൾ ഉറക്കെ വിളിച്ചു. “എന്താ ”
“ഈ പാല് കൂടി കൊണ്ട് പൊയ്ക്കോളൂ… ഇതു നിങ്ങൾക്ക് ഉള്ളത് ആണ് ” . അവൾ അതു അവന്റെ നേർക്ക് നീട്ടി. “ആഹാ…. ഇതൊക്കെ ചെയ്യാൻ ഞാൻ നിന്റെ ആരാടി… കെട്ടിയോൻ ആണോ…. മര്യാദക്ക് കൊണ്ട് വന്നോണം ” അവളെ ഒന്നു കണ്ണുരുട്ടി കാണിച്ചു കൊണ്ട് ധരൻ വേഗത്തിൽ നടന്നു പോയി. ലക്ഷ്മി ആന്റി…. കാർത്തു അല്പം ഉച്ചത്തിൽ വിളിച്ചു. “ദാ വരുന്നു മോളെ….” അവർ അടുക്കള പ്പുറത്തേക്ക് ഇറങ്ങി വന്നു. “ഇന്ന് എന്തെ ഈ വഴിയ്ക്ക് ” അവർ ചോദിച്ചു. “അത്… ഇതിലോടെ ആണേലും വരാം ആന്റി… ” അവൾ തൂക്കു മൊന്ത ലക്ഷ്മി യുടെ കയ്യിലേക്ക് കൊടുത്തു. “അമ്മൂമ്മ എവിടെ “?
“അമ്മ പൂജാമുറിയിൽ ഉണ്ട്… പ്രാർത്ഥന ആണ് ” “മ്മ്…. എന്നാൽ ശരി.. നാളെ കാണാം ആന്റി ” അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി. *** ദേവമ്മേ…. ഈ പരിപാടി നടക്കില്ല കേട്ടോ.. കാർത്തു ദേഷ്യത്തിൽ കോലായിലേക്ക് കയറി.. “ന്തെ… എന്ത് പറ്റി ന്റെ കുട്ടിയ്ക്ക്.” നേര്യത്തിന്റ തുമ്പ് പിടിച്ചു ഒന്നു നേരെ ആക്കി ഇട്ടു കൊണ്ട് ദേവമ്മ കാർതൂന്റെ അരികിലേക്ക് വന്നു. “എനിക്ക് വയ്യാ .. എന്നും കാലത്തെ അവരുടെ വീട്ടിലേക്ക് എഴുന്നള്ളാൻ…. വേറെ ആരോടെങ്കിലും പറഞ്ഞോണം പാല് കൊണ്ട് പോയി കൊടുക്കാൻ…. ” മുഖം വീർപ്പിച്ചു കൊണ്ട് കാർത്തു ദേവമ്മായോടായി പറഞ്ഞു. “ശോ….എന്റെ കുട്ടിക്ക് ബുദ്ധിമുട്ട് ആണെങ്കിൽ പിന്നെ, നമ്മൾക്ക് വേറെ ആരെ എങ്കിലും വിടാംന്നേ…. ” “ദേവമ്മ കളിയാക്കുവാണോ ” കാർത്തു സംശയത്തോടെ അവരെ നോക്കി.
“ഹേയ്…. ഇതെന്താ മോളെ നീ ഇങ്ങനെ പറയുന്നേ….. ദേവമ്മ കാര്യം ആയിട്ട് തന്നെ ആണ് പറയുന്നേ ” “മ്മ്…..” അവൾ ഒന്നു മൂളി. അപ്പോളേക്കും കാർത്തൂന്റെ അമ്മ ഗിരിജ അവിടേക്ക് വന്നു. “എന്താ കാർത്തു… എന്തിനാ നീ ഒച്ച വെയ്ക്കുന്നെ ” “എനിക്ക് ഇനി പാല് കൊണ്ട് പോകാൻ ഒന്നും പറ്റില്ല… ആരാണ് എന്ന് വെച്ചാൽ കൊണ്ട് പോയി കൊടുത്തോണം നാളെ കാലത്തെ മുതല് “.. ” അതെന്താ രണ്ടുദിവസം പോയപ്പോഴേക്കും നിനക്കു മടുത്തോ “? “ഉവ്വ്… മടുത്തു….” ” എന്നുപറഞ്ഞാൽ കിലോമീറ്റർ താണ്ടിയാണോ നീ പാല് കൊടുത്തിട്ട് വരുന്നത്” ” അമ്മ എന്തിനാ എന്നോട് ഇങ്ങനെ കൊമ്പ് കോർക്കാനായി വരുന്നത്….
അത്ര നിർബന്ധച്ചാൽ അമ്മ തന്നെ അങ്ങ് കൊണ്ടുപോയി കൊടുക്കുക.. അല്ല പിന്നെ ” അതുകേട്ടതും വിമലയ്ക്ക് അരിശം വന്നു.. തർക്കുത്തരം പറയുന്നോടി അസത്തെ…. അവൾക്കിട്ട് അടിക്കുവാനായി വിമല കയ്യോങ്ങിയതും ദേവമ്മ പെട്ടെന്ന് കാർത്തുവിനെ പിടിച്ചുമാറ്റി…. ” വിമലേ…. ചെറിയ കാര്യങ്ങൾക്ക് കുട്ടിയെ അടിക്കാൻ ആണോ ഉടനെ തുടങ്ങുന്നത്…. മോൾക്ക് പറ്റില്ലെങ്കിൽ നാളെ രാവിലെ മുതൽ ഞാൻ പാല് കൊണ്ടുപോയി കൊടുത്തോളാം…. അപ്പോൾ പ്രശ്നം തീർന്നില്ലേ.” ദേവമ്മ വിമലയോട് പറഞ്ഞു ” ഏടത്തിയാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത്…
എന്നും കാലത്തെ അവിടെ വരെ പോയി എന്ന് കരുതി ഇവർക്ക് എന്തു സംഭവിക്കും…. പത്തുമിനിറ്റ് അല്ലേ ഉള്ളൂ ഇവിടുന്ന് അവിടെ വരെ നടക്കാൻ…. ” “എന്റെ അമ്മേ അതിന് ഞാൻ ഒരു തർക്കുത്തരവും പറഞ്ഞില്ലല്ലോ…. അമ്മയങ്ങ് നടന്നു പൊയ്ക്കോളൂ.. ഈ പൊണ്ണത്തടിയും അല്പം കുറയ്ക്കാം… കാലത്തെ തന്നെ ഒരു എക്സസൈസ് ആകും..” കാർത്തു അമ്മയെ നോക്കി കൊഞ്ഞനം കുത്തി.. എന്നിട്ട് ഓടിക്കളഞ്ഞു.. പതിവുപോലെ അന്നും അച്ചുവും കാർത്തുവും കൂടി ഒരുമിച്ചാണ് ബസ്റ്റോപ്പിലേക്ക് നടന്നുപോയത്.. രണ്ടാളും പാതിവഴി എത്തിയപ്പോൾ കണ്ടു, മുത്തശ്ശനോടൊപ്പം നടന്നുവരുന്ന മേനോൻ അങ്കിളിനെ…
അമ്പലത്തിൽ പോയിട്ടുള്ള വരവാണ്… “ഹായ് മക്കളെ ഗുഡ് മോർണിംഗ്….” മേനോൻ അവരെ വിഷ് ചെയ്തു.. തിരിച്ച് അവരും.. ” ഇന്ന് ലേറ്റ് ആയൊ രണ്ടുപേരും” അയാൾ വാച്ചിലേക്ക് നോക്കി… “ഇല്ല അങ്കിൾ ..ഞങ്ങൾ എന്നും ഈ സമയത്താണ് പോകുന്നത്…. ” അച്ചു പറഞ്ഞു. “ഓക്കേ ഓക്കേ… എങ്കിൽ താമസിക്കേണ്ട നടന്നോളൂ…” മേനോൻ അങ്കിളിനോടും മുത്തശ്ശനോടും യാത്ര പറഞ്ഞിട്ട് രണ്ടാളും വേഗത്തിൽ നടന്നു.. ” നിനക്കെന്താടി കാർത്തു ഇന്ന് ഭയങ്കര ദേഷ്യം…. ” മുഖം വീർപ്പിച്ച് നടന്നു പോകുന്നവളെ നോക്കി അച്ചു ചോദിച്ചു… ” എനിക്ക് വയ്യ എന്നും ആ വായിനോക്കിടെ ന്റെ വീട്ടിലേക്ക് പാലുമായി പോകുവാനായി”
“ങ്ങേ ആരുടെ കാര്യമാണ് നീ പറയുന്നത്” അച്ചുവിന് സംശയമായി “ധരൻ….അല്ലാതെ പിന്നെ വേറെ ആരാ…. അയാളുടെ വീട്ടിൽ അല്ലേടി പോത്തേ ഞാൻ പാലു കൊണ്ടുപോയി കൊടുക്കുന്നത്. ” ആ സാറ് വായ് നോക്കിയാണോടി…. ” “ആ എനിക്കറിയത്തില്ല…” ” പിന്നെ നീയല്ലേ ഇപ്പോൾ പറഞ്ഞത്” “എനിക്കിഷ്ടമല്ല അയാളെ…. അയാളുടെ വീട്ടിലേക്ക് പോകുന്നതും ഇഷ്ടമല്ല… അതുകൊണ്ട് പറഞ്ഞുപോയതാ” “ഓഹ് അങ്ങനെ….” “ആഹ്.. ഇപ്പോൾ മനസ്സിലായോ നിനക്ക്” “മ്മ്….. കുറേശെ ” “ഓഹ് ഭാഗ്യം ” പല്ല് കടിച്ചു പിടിച്ച് കൊണ്ട് കാർത്തു അനിയത്തിയെ നോക്കി…
“എടി ആ സാർ ഒരു പാവം അല്ലേ… വായിനോക്കി ആണെന്ന് ഒന്നും എനിക്ക് തോന്നിയിട്ടില്ല…. ആളൊരു ജന്റിൽമാൻ അല്ലേടി” “ദേ.. അച്ചു… മിണ്ടാതെ വരുന്നുണ്ടോ നീയ്…. അവളുടെ ഒരു ജെന്റില്മാന് വന്നേക്കുന്നു…..” അവളെ ഒന്നും നോക്കി പേടിപ്പിച്ചുകൊണ്ട് കാർത്തു മുന്നോട്ടു നടന്നു. *+++** ഓഫീസിൽ എത്തിയ്യപ്പോൾ അവന്തികയും ഗിരിയിം കൂടി ധരൻ സാറിന്റെ റൂമിലേക്ക് കയറി പോകുന്നത് കണ്ടു. കാർത്തു ആരെയും മൈൻഡ് ചെയ്യാതെ സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി. അല്പം കഴിഞ്ഞതും ഗിരി അവളുടെ അടുത്തേയ്ക്ക് വന്നു. ” കാർത്തികാ….”
“എന്താടോ…” “താൻ ഇന്ന് മുതൽ ടു വീക്സ് ധരൻ സാറിന്റെ റൂമിൽ ഇരുന്നു ജോലി ചെയ്യണം….” “ങ്ങേ… ഞാനോ ” കാർത്തു ചാടി എഴുന്നേറ്റു. “ഹ്മ്മ്.. അതേടോ ” “അത് എന്തിനു…. ” “സാറിന് പുതിയ പ്രൈവറ്റ് സെക്രട്ടറി ചാർജ് എടുക്കും വരെയും താൻ വേണം സാറിനെ ഹെല്പ് ചെയ്യാൻ……” “വാട്ട് യു മീൻ ഗിരി…..” “എടോ… തനിക്ക് കാര്യം പറഞ്ഞത് മനസിലായില്ലേ… ഇവിടെ എഫിഷന്റെ ആയിട്ടുള്ള സ്റ്റാഫ് താൻ അല്ലേ……. അപ്പോൾ താൻ വേണം സാറിനെ ഹെല്പ് ചെയ്യേണ്ടത്…” “അതൊന്നും നടക്കില്ല ഗിരി… നിങ്ങള് വേറെ ആളെ നോക്ക് ” “അതൊക്കെ താൻ നേരിട്ട് ചെന്ന് സാറിനെ ബോധിപ്പിക്കു കാർത്തിക….
എനിക്ക് അല്പം തിരക്കുണ്ട്…” അവൻ വെളിയിലേക്ക് ഇറങ്ങി പോയി. കാർത്തു ആണെങ്കിൽ ദേഷ്യം വന്നിട്ട് അടിമുടി വിറച്ചു.. ഇവൻ രണ്ടും കല്പ്പിച്ചു ആണല്ലോ. താൻ കുറച്ചു കൂടി ബോൾഡ് ആവണം.. ഇല്ലെങ്കിൽ ശരിയാവില്ല… അവൾ ഒന്നു നെടുവീർപ്പെട്ടു. കുറച്ചു കഴിഞ്ഞതും പ്യൂൺ മാത്യു ചേട്ടൻ കർത്തുവിന്റെ അടുത്തേക്ക് വന്നു. “മോളെ….” “എന്താ മാത്യു ചേട്ടാ…” “സാറ് വിളിക്കുന്നു….” ‘മ്മ്…. വന്നോളാം… ” അവൾ എഴുനേറ്റു. എന്നിട്ട് ധരന്റെ റൂമിന്റെ അടുത്തേക്ക് ചെന്നു . അവന്തികയും,ഗിരി യും ആയിട്ട് സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു ധരൻ… “സാർ മേ ഐ ”
“യെസ്….” അവൻ ഉറക്കെ പറഞ്ഞു. “സാർ….. വിളിച്ചോ ” “യാ…. കാർത്തിക ഇരിക്കൂ ” ധരൻ ചൂണ്ടി കാണിച്ച കസേരയിൽ അവൾ ഇരുന്നു. “കാർത്തിക…. ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് ഇത്രയും ദിവസം അല്ലേ ആയുള്ളൂ…. എനിക്ക് ഇവിടെ അത്ര പരിചയവും ഇല്ല… അനാമിക ആണെകിൽ ഓക്കെ ആയിരുന്നു…പക്ഷെ അവൾ പെട്ടന്ന് മടങ്ങി പോകുകയും ചെയ്തു… സോ… പുതിയ ഒരാളെ ഞാൻ നീയമിക്കുന്നത് വരെയും താൻ ഈ റൂമിൽ ഇരുന്നു ജോലി ചെയ്താൽ മതി…ഏറിയാൽ വൺ വീക്ക്….. അതിനു ഉള്ളിൽ പുതിയ ആള് വരും ”
കാർത്തു ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു. “തനിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടോ കാർത്തിക….”? അവന്തിക അവളെ നോക്കി.. ഇന്നലെ വന്ന ഇവൾക്ക് ഇത്രയും അധികാരം ആയോ… കാർത്തു ചിന്തിച്ചു.. “കാർത്തിക…എനി പ്രോബ്ലം ” ധരന്റെ ശബ്ദം “കുഴപ്പമില്ല സാർ……” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. അല്പം കഴിഞ്ഞതും ഗിരിയും, അവന്തിക യും കൂടി റൂമിനു വെളിയിലേക്ക് ഇറങ്ങി പോയി..….തുടരും……