Sunday, November 24, 2024
Novel

അഷ്ടപദി: ഭാഗം 1

രചന: രഞ്ജു രാജു

“എടി തുമ്പി…….. നേരം പോയി ട്ടോ… അമ്പലത്തിൽ ഒന്ന് പോയി തൊഴാൻ വല്യമ്മ പറഞ്ഞത് അല്ലേ…”

ചെറിയച്ഛന്റെ മോള് അഞ്ജന എന്ന അച്ചു വന്നു പിന്നിൽ നിന്നും വിളിച്ചപ്പോൾ തൊടിയിലെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ കയറി ഇരുന്നു മാങ്ങ പൊട്ടിക്കുന്ന തുമ്പി കീഴ്മേൽ ഒന്ന് നോക്കി..

“നേരം എത്ര ആയിടി….”

“7.30ആയി…. നിനക്ക് ഇനി കുളിക്കേണ്ടയോ “

“ഹമ്…. ഞാൻ വരുന്നടി…”

അവൾ ഊർന്നു താഴേക്ക് ഇറങ്ങി

എന്നിട്ട് രണ്ട് മൂന്ന് മാങ്ങാ അവളുടെ കൈലേക്ക് കൊടുത്തു.

ദേവി ചിറ്റേടെ കൈയിൽ കൊണ്ട് കൊടുക്ക്‌.. മാങ്ങാ ചമ്മന്തി അരയ്ക്കാൻ ആണ്..നിച്ചുകുട്ടന് ചോറും പൊതി കെട്ടാൻ…

അതും മേടിച്ചു കൊണ്ട് അഞ്ജന ഉമ്മറത്തേക്ക് കയറി.

തുമ്പി നേരെ പോയത് കുളത്തിലേക്ക് ആണ്.

വേഗണ് കുളത്തിൽ ഒന്ന് നീന്തി തുടിച്ചിട്ട് മറപ്പുരയിൽ പോയി വേഷം മാറി ഒരു പട്ടു പാവാടയും ഉടുത്തു അവൾ വേഗം പിന്നാമ്പുറത്തു കൂടി വീട്ടിലേക്ക് പ്രവേശിച്ചു.

“ഹാ…. എല്ലാം തൊട്ടു പിടിച്ചു അശുദ്ധി ആയി കിടക്കണത് ആണ്… ഈ കുട്ടിയേ കൊണ്ട് തോറ്റു…. ക്ഷേത്രത്തിൽ പോകേണ്ടത് അല്ലേ നിനക്ക്… വേഷം വരെയും മാറിയത് ആണ് “

മുത്തശ്ശി ദേഷ്യത്തിൽ തുമ്പിയെ ഒന്ന് നോക്കി പിറു പിറുത്തു.

അവളാണെങ്കിൽ അവരെ ഗൗനിക്കാതെ മുറിയിലേക്ക്പോയി.

കുറച്ചു പൌഡർ എടുത്തു മുഖത്ത് പൂശി…. ദേവി ചിറ്റ ഉണ്ടാക്കി തന്ന കരിമഷി എടുത്തു അല്പം  മോതിര വിരൽ കൊണ്ട് കണ്ണിൽ എഴുതി…

ചെറിയ നീറ്റൽ ഉണ്ടെങ്കിലും വല്ലാത്ത കുളിർമ..

വെള്ളക്കല്ലിന്റെ ഒരു പൊട്ടും തൊട്ടു, മുടിയെല്ലാം കൈ കൊണ്ട് കോതി കെട്ടു വിടുവിച്ചു.

എന്നിട്ട് നേരെ അമ്പലത്തിലേക്ക് നടന്നു.

ഇതു കാർത്തുമ്പി എന്ന് എല്ലാവരും കളിയാക്കി വിളിക്കുന്ന കാർത്തിക….എം ബി എ കഴിഞ്ഞിട്ട് Aabaaz innovations എന്ന കമ്പനി യിൽ വർക്ക്‌ ചെയുക ആണ് അവള്……വീട്ടിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ മതി അവിടേക്ക്.

.ഒരു കൂട്ട് കുടുംബം ആണ് അവരുടത്..

മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അവളും പിന്നെ ചെറിയച്ഛനു ചിറ്റമ്മയും 2 കുട്ടികളും……പിന്നെ അച്ഛൻ പെങ്ങളും ഉണ്ട്.. അവരുട ഭർത്താവ് മരിച്ചു പോയി..അതിൽ പിന്നെ തറവാട്ടിൽ ആണ് താമസം..

മൊത്തത്തിൽ 10
ആളുകൾ ഉണ്ട് അവിടെ..

എല്ലാവരും ആകെ സന്തോഷത്തിൽ ആണ്.

ഇന്ന് അവളുടെ പെണ്ണ് കാണൽ ചടങ്ങ് ആണ്…

 

ആദ്യം ആയിട്ട് നടക്കുന്ന പെണ്ണ് കാണൽ ചടങ്ങ് ആണ് തറവാട്ടിൽ..

രണ്ട് ദിവസം മുന്നേ ചെക്കൻ വരും എന്നറിയിപ്പ് കിട്ടിയതും ഒരുക്കങ്ങൾ ആരംഭിച്ചു.

ചെക്കൻ പട്ടാളത്തിൽ ആണ്.

അതു കേട്ടതും
വല്ലാത്ത ഭയം ആയിരുന്നു അവൾക്ക് അപ്പോൾ….

ഉറക്കം പോലും നഷ്ടമായത് പോലെ തോന്നി

പിന്നെ രാജ്യത്തിനു വേണ്ടി പോരാടുന്ന ധീര ജവന്റെ ഭാര്യ ആകുമല്ലോ എന്നോർത്തപ്പോൾ അവൾക്ക് ആ ഭയം മെല്ലെ മെല്ലെ അപ്രത്യക്ഷമയി..

കാലത്തെ അമ്പലത്തിലേക്ക് പോകുക ആണ് തുമ്പിയും അഞ്ജന എന്ന അച്ചുവും..

“കണ്ട പൂവിനോടും പുല്ലിനോടും കിന്നാരം പറഞ്ഞു നിൽക്കാണ്ട് വേഗം ഇങ്ങട് എത്തിക്കോണം രണ്ടാളും … കേട്ടല്ലോ പറഞ്ഞത് “

പടിപ്പുര കടന്നതും അച്ഛന്റെ മുന്നിലേക്ക് ആണ് ചെന്നത്.

 

“എന്താ അച്ഛാ കവറിൽ… ഹൽവ ഉണ്ടോ “

മറുപടി ആയി തുമ്പി അച്ഛന്റെ കൈയിൽ ഇരുന്ന വെള്ള കവറിലേക്ക് നോക്കി.

“ഹമ്… പോയിട്ട് വേഗം വാ…”

“അച്ഛാ… ഹൽവ മുഴോനും മുറിച്ചു വെച്ചു ആ ചെക്കനെയും കൂട്ടരെയും തീറ്റിച്ചു കളയരുത് എന്ന് അമ്മോട് ഒന്ന് പറയണേ….”

അവൾ ഉറക്കെ വിളിച്ചു പറഞ്ഞു

അച്ഛൻ ഒന്ന് നീട്ടി മൂളി കൊണ്ട് വീട്ടിലേക്ക് കയറി പോയി.

“ആഹ്… ഇന്ന് കളക്ഷൻ കുറവാണല്ലോ ടി… ആൽത്തറയിൽ ഒരൊറ്റ ഒരെണ്ണം പോലും ഇല്ല…”

തുമ്പി നിരാശയോടെ അനുജത്തിയെ നോക്കി..

അവൾ ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല.

ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ കണ്ടു ഇടയ്ക്ക കൊട്ടി പാടുന്ന കിച്ചൻ എന്ന് എല്ലാവരും വിളിക്കുന്ന കൃഷ്ണശങ്കറിനെ..

തുമ്പിയെ കണ്ടതും അവൻ മുഖം വെട്ടി തിരിച്ചു… അതിനും മുന്നേ അവൾ അവനെ നോക്കി ഒന്നു വെളുക്കനേ ചിരിച്ചു….എന്നിട്ട് ഒരു കണ്ണിറുക്കി കാണിച്ചു.

 

പെട്ടന്ന് അവൻ ചൊല്ലുന്ന കീർത്തനത്തിന്റെ വരി ഒന്ന് തെറ്റി.

ഒരു പിടച്ചിലോടെ വീണ്ടും അവൻ പാടി തുടങ്ങി.

അതു കണ്ടതും അടക്കി ചിരിച്ചു കൊണ്ട് തുമ്പി ശ്രീകോവിലിനു ഒന്ന് ചുറ്റി പ്രദക്ഷിണം വെച്ചു.

ഭഗവാന്റെ മുന്നിൽവന്നു നിന്ന ക്കൊണ്ട് അവൾ കണ്ണുകൾ അടച്ചു.

ന്റെ ശിവനെ…… എനിക്ക് വിധിച്ച ആൾ ആണെങ്കിൽ ഇന്ന് വരുന്ന ആ ധീര യോദ്ധാവിനെ എത്രയും പെട്ടന്ന് ഇങ്ങു തന്നേക്കണേ….
പിന്നേ…പുള്ളിക്ക് ഡ്യൂട്ടി ഇപ്പോള് . പഞ്ചാബിന്റെ ഏതോ അതിർത്തി പ്രദേശവൊ മറ്റൊ ആണെന്ന പറഞ്ഞത്… വിളഞ്ഞു കിടക്കുന്ന ഗോതമ്പ് പാടങ്ങൾ ഒക്കെ ഒന്ന് കാണണം…പറ്റുവാണേൽ അവിടെ നിന്നും സിക്കിം വരെയും പോകണം…. പിന്നെ കുളു, മണാലി…. അതു കഴിഞ്ഞു… കാശ്മീർ….. പിന്നെ… പിന്നെ സ്വിറ്റ്സർലൻഡ്….. അങ്ങനെ അങ്ങനെ….

പിന്നെ ഒരു കാര്യം… എനിക്ക് വിധിച്ചത് അയാള് അല്ല എങ്കിൽ… നിനക്ക് ഇതു താല്പര്യം ഇല്ലെങ്കിൽ
ഇതു വേണ്ടങ്കിൽ… ഇതു ഇവിടം കൊണ്ട് നിർത്തിയേക്കണം… Ok…. അപ്പോൾ സെറ്റ് അല്ലേ.

മിഴികൾ മെല്ലെ തുറന്നു കൊണ്ട് അവൾ ഭഗവാനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞതും അവൾ എന്തിലോ പോയി തട്ടി നിന്നു.

ഈശ്വരാ…. ഇതു ആരുടെ വിരിമാറ് ആണ്…

അവൾ മെല്ലെ മുഖം ഉയർത്തി.

ഒരു സുന്ദരനായ യുവാവ്……വെളുത്ത നിറം… നല്ല ഉയരോം….വെട്ടി ഒതുക്കിയ മുടിയും മീശയും…കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുക ആണ് അവൻ…

ഹോ… ഇതാരിതു.. ഇനി ആ പട്ടാളക്കാരൻ എങ്ങാനും വഴി തെറ്റി വന്നത് ആണോ ആവോ.

അവനെ നോക്കി നിന്നതും അച്ചു അവളുടെ കൈ തണ്ടയിൽ പിച്ചി.

“എന്താടി കോപ്പേ “

“പോകണ്ടേ നമ്മൾക്ക്… വല്യച്ഛൻ വഴക്ക് പറയും..”

 

അവളുടെ പിന്നാലെ ഓടുമ്പോളും കാർത്തു ഒന്നൂടെ തിരിഞ്ഞു നോക്കി…

പിന്തിരിഞ്ഞു നിന്നു പ്രാർത്ഥിക്കുക ആയിരുന്നു ആ യുവാവ് അപ്പോളും.

“ഈശ്വരാ… ആരിത്… ഈ നാട്ടുകാരൻ അല്ലെന്ന് തോന്നുന്നു…”

കാർത്തു ഉള്ളിലെ ആശങ്ക മറച്ചു വെച്ചില്ല..

“ആരുടെ കാര്യം ആണ് തുമ്പി നീയീ പറയുന്നേ…..”

അച്ചു നു സംശയം ആയി.

“നി കണ്ടില്ലേ അപ്പോ “

“ആരെ…”

“എടി…. ശ്രീക്കോവിലിന്റെ മുന്നിൽ തൊഴുതോണ്ട് നിന്ന ആ സുന്ദരനെ….”

“ആ… ഞാൻ ഒന്നും കണ്ടില്ലലോ…. നി വരാൻ നോക്ക്.. ചുമ്മ വായി നോക്കി നിന്നോളും “

അച്ചു അവളെ നോക്കി കണ്ണുരുട്ടി..

വിട്ടിൽ എത്തിയപ്പോൾ എല്ലാവരും ആകെ സങ്കടപ്പെട്ടു വാതിൽക്കൽ ഇരിക്കുന്നു.

“എന്താടി… ആകെ ശോകം ആണല്ലോ.. എന്തോ പറ്റി “

മുറ്റത്തേക്ക് കയറുമ്പോൾ കാർത്തു, മെല്ലെ അച്ചുനെ നോക്കി.

“പറഞ്ഞ പോലെ നേരാല്ലോ…സoതിങ് ഫിഷി…..”

അച്ചുവും പിറു പിറുത്തു..

“എന്താ ചിറ്റേ… എല്ലാവരും ഭയങ്കര ആലോചനയിൽ ആണല്ലോ “

താടിയ്ക്ക് കയ്യും കൊടുത്തു ഇരിക്കുന്ന മുത്തശ്ശനെ യും അച്ഛനെയും ഒക്കെ നോക്കി കൊണ്ട് അവർ രണ്ടാളും ചിറ്റയുടെ പിന്നിലേക്ക് ചെന്ന്.

അവർ പക്ഷെ ഒന്നും പറയാതെ നിന്നു..

“മുത്തശ്ശ…. എന്താ എല്ലാവരും ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നെ… ഒന്ന് പറയുന്നേ…..”

കാർത്തു ന്റെ ക്ഷമ നശിച്ചു.

“അത്…… എന്റെ കുട്ടി സങ്കടപ്പെടരുത്… നമ്മൾക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി…… പോട്ടെ… സാരല്യ “

കാർത്തൂന്റെ നെറുകയിൽ തഴുകി കൊണ്ട് അയാൾ പറഞ്ഞു.

“എന്റെ അച്യുതൻ നായരേ…. മനസിലാകുന്ന ഭാഷയിൽ പറയ്‌…. വെറുതെ മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ “

 

“അത്… മോളെ… ആ ചെക്കനു വേറെ ഒരു ആലോചന ഒത്തു വന്നെന്ന്.. അതുകൊണ്ട് അവർ ഇവിടേക്ക് മോളെ പെണ്ണ് കാണാനായി വരില്ലത്രേ….”

മുത്തശ്ശൻ അതു പറയുകയും കാർത്തു തുള്ളി ചാടി…

“ടി… അച്ചു…. വേഗം പോയി ജിലേബിയിൻ ലഡ്ഡുവും ഒക്കെ എടുത്തു കൊണ്ട് വാ…. ഹൽവ തീർക്കല്ലേ….. എനിക്ക് അത് മാത്രം മതി….”
..

ഡാൻസ് കളിച്ചു കൊണ്ട് അകത്തേക്ക് കയറി പോകുന്നവളെ നോക്കി എല്ലാവരും തലയിൽ കൈ വെച്ചു നിന്നു പോയി.

(പുതിയ കഥ ആണേ…. എല്ലാവരും വായിക്കാൻ ശ്രെമിക്കണം… നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആകും കേട്ടോ….. ഒരുപാട് സംഭവ മുഹൂർത്തങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല കേട്ടോ….. ❤️❤️❤️✍️✍️✍️സ്നേഹത്തോടെ )

തുടരും