Sunday, April 28, 2024
Novel

കൃഷ്ണരാധ: ഭാഗം 1

Spread the love

നോവൽ: ശ്വേതാ പ്രകാശ്


“”എന്റെ കള്ള കണ്ണാ നീ ശെരിക്കും കള്ളനാ എന്നെ ഇങ്ങനെ ഇങ്ങനെ പറ്റിച്ചോണ്ടിരിക്കലാണല്ലോ നിന്റെ പ്രിയം ആയിക്കോട്ടെ””രാധു എന്ധോക്കെയോ പരാതികൾ അവളുടെ കള്ള കണ്ണനോട് പറഞ്ഞോണ്ടിരുന്നു. കണ്ണുകൾ അടച്ചു തന്റെ കണ്ണനോട് എന്ധോക്കെയോ വഴക്കുകൾ പറഞ്ഞും ശാസിച്ചും അങ്ങിനെ കുറച്ചു നേരം അവൾ അവിടെ നിന്നും.ആ തിരുനടയിൽ നിൽക്കുമ്പോൾ അവൾക്കു പരിസരബോധം പോലും ഉണ്ടാവാറില്ല

Thank you for reading this post, don't forget to subscribe!

“”എന്താ രാധുട്ടി ഇന്നിത്ര പരിഭവം പറച്ചിൽ””അമ്പലത്തിലെ ശാന്തിയാണ്

“”ഏയ് ഒന്നുല്ലന്നെ ഇതിവിടെ സ്ഥിരല്ലേ””രാധു ചമ്മൽ മറച്ചു പറഞ്ഞു

“”ഇതാ പ്രസാദം വാങ്ങിച്ചോളൂട്ടോ””അവൾ കൈ നീട്ടി കൈ കുമ്പിളിൽ തീർദ്ധം വാങ്ങി കുറച്ചു വിരൽ തുമ്പിലൂടെ വായിലേക്ക് വിഴ്ച്ചു ശേഷം നെറുകയിൽ ഇറ്റിച്ചു ശാന്തി ഇലച്ചീന്തിൽ കുറച്ചു പ്രേസാദവും പുഷ്പ്പവും വെച്ചു കൊടുത്തു രാധു അതുവാങ്ങി നെറ്റിയിൽ തോട്ടു തന്റെ കണ്ണന്റെ പ്രേസാദം നെറ്റിയിൽ തോട്ടപ്പോൾ അവളുടെ നെറ്റിയിൽ ഒരു കുളിർ അനുഭവപെട്ടു ഒരു കാറ്റ് അവളെ തഴുകി പോയി അവളുടെ കുളിപ്പിന്നൽ പിന്നി ഇട്ട നീണ്ട ഇടതൂർന്ന മുടികൾ ആ കാറ്റിൽ പാറി കളിച്ചു അവളുടെ കണ്ണുകൾ വാലിട്ടെഴുതി ഇരുന്നു ആരു കണ്ടാലും നോക്കി നിന്നു പോകുന്ന രൂപമായിരുന്നു അവക്ക് രാധു പുറത്തേക്കു നടന്നു

ഇതാട്ടോ നമ്മുടേ കഥാ നായിക ശ്രീരാധ കൃഷ്‌ണേടത്തെ വിശ്വനാഥിന്റെ മകൾ ഒരു പഞ്ചപാവം എന്നു പറയില്ല അത്യാവശ്യം കുരുത്തകേടും കയ്യിൽ ഉണ്ട് ഇയാക്കൊരു ചേച്ചിയും ഉണ്ട് കേട്ടോ ആളൊരു പഞ്ചപാവം ശ്രീദേവി അമ്മയില്ലാത്തതു കൊണ്ട് നമ്മുടേ രാധുന്റെ അമ്മ കൂടിയാണ് ദേവി ആളൊരു ടീച്ചർ ആണ് കേട്ടോ പക്ഷേ നമ്മുടേ ദേവൂന് ഒരു ചെറിയ കള്ളത്തരം ഉണ്ട് കേട്ടോ ഒരു കോളേജിലെ മാഷും ആയി ചെറിയൊരു ഇഷ്ട്ടത്തിലാ

ശ്രീരാധ എന്നു പേരുള്ള കൊണ്ടാണോ എന്നറിയേലാ ഒടുക്കത്തേ കൃഷ്ണ ഭക്തയാ എന്ധോ പ്രശ്നം ഉണ്ടായിട്ടുണ്ട് അതുകൊണ്ടാട്ടോ കുറച്ചു മുൻപ് കൃഷ്ണ ഭഗവാനെ കിടന്നു വഴക്ക് പറഞ്ഞത് ഇനി നമുക്ക് കണ്ണാട്ടോ നമ്മുടേ രാധുന്റെ കഥ അവളുടെ ജീവിതത്തിൽ ഇനി എന്ധോക്കെ ഉണ്ടാകും എന്നു നമുക്കറിയാം

“”രാധ മോളേ ഇന്നേന്താ കണ്ണനോട് പറഞ്ഞേ””അമ്പലത്തിൽ തന്നെ ഉള്ള ഒരു വൃദ്ധ ആണ് നമ്മുടേ രാധുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് എന്നു കൂടി വേണമെങ്കിൽ പറയാം നങ്ങേലിഅമ്മ എന്നാണ് എല്ലാരും വിളിക്കുന്നെ എന്നാൽ യെഥാർത്ഥ പേരെന്തന്നു ആർക്കും അറിയില്ല

“”ഒന്നുല്ല എന്റെ നങ്ങേലി കുട്ടിയെ കള്ള കണ്ണന്റെ അടുത്തു എന്നും വരണതല്ലയോ ഞാൻ എന്ധെല്ലാവ അങ്ങേർക്കു വേണ്ടി ഞാൻ എന്ധെല്ലാം ചെയ്യുന്നേ പക്ഷേ എന്നെ ഇട്ടു പറ്റിക്കൽ അല്ലയോ ജോലി അതിനു കുറച്ചു വഴക്ക് പറയാൻ വന്നതാ നങ്ങേലിയുടെ ചുക്കി ചുളിഞ്ഞ കവിളിൽ പിടിച്ചു വലിച്ചു രാധു പറഞ്ഞു

“”എന്റെ നങ്ങേലി കുട്ടി എന്ധെലും കഴിച്ചോ””

“”ആ കഴിച്ചുലോ പടുത്തൊക്കെ കഴിയാറായില്ലേ എന്റെകുട്ടിടെ””

“”ആ അങ്ങനെ ഒരുവിധത്തിൽ കഴിയാറായി ഓഹ് ഇതൊക്കെ പഠിക്കാൻ എന്താ പാടെന്നറിയോ ഇട്ടെറിഞ്ഞു പോവാൻ തോന്നും””

“”അടിവാങ്ങും നിയ് പഠിച്ചാൽ അല്ലേ കുട്ടി എന്ധെങ്കിലും നേടാൻ കഴിയ വിദ്യയെ പരിഹസിക്ക നിയ്””രാധുവിന്റെ ചെവിയിൽ പിടിച്ചു നങ്ങേലി അമ്മ പറഞ്ഞു

“”ആഹ് നങ്ങേലി കുട്ടി എനിക്ക് വേദനിക്കണു””അവൾ ചിണുങ്ങി അവളുടെ മുഖം കണ്ടു നങ്ങേലി അമ്മ അവളുടെ ചെവിയിലെ പിടുത്തം അയഞ്ഞു

“”പൊ ഞാൻ പോവാ ഇനി മിണ്ടില്ല””അവൾ ഗർവിച്ചു മുൻപോട്ട് നടന്നു കുറച്ചധികം എത്തി കഴിഞ്ഞു അവൾ തിരിഞ്ഞു നോക്കി അവളെ തന്നെ നോക്കി പല്ലില്ലാത്ത മോണയും കാട്ടി ആ ആൽമരചുവട്ടിൽ നങ്ങേലി അമ്മ ഇരുപ്പുണ്ടാരുന്നു അവൾ തിരിഞ്ഞു ഓടി ചെന്നു ആ വൃദ്ധയുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു അവർ തിരിച്ചു അവളുടെ നെറ്റിയിൽ മുത്തി

“”പോവാ നങ്ങേലി കുട്ടി പിന്നെ കണാട്ടോ””അതും പറഞ്ഞു അവരുടെ അടുത്തു നിന്നും അവൾ നടന്നു

അല്പ്പം നടക്കാൻ ഉണ്ടാരുന്നു അവളുടെ വീട്ടിലേക്കു മുൻപോട്ടു നടന്ന അവളുടെ കയ്യിൽ ആരോ പിടിച്ചു വലിച്ചു കാറാൻ തുടങ്ങിയ അവളുടെ വാ ആ കൈകൾ അടച്ചു പിടിച്ചു അവളെ ഒരു ഇടവഴിയിലേക്കു അവളെകൊണ്ട് പോയി അവളെ ഒരു മതിലിനോട് ചേർത്തു നിർത്തി അവൾ പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചിരുന്നു അയാൾ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു അയാളുടെ മുഖത്തു ഒരു കള്ള ചിരി വിടർന്നു രാധു കണ്ണുകൾ മെല്ലെ തുറന്നു നോക്കിമുൻപിൽ നിൽക്കുന്ന ആളെ കണ്ടു അവളുടെ മനസ് ശാന്തമായി

“”എന്താ വിനുവേട്ടാ ഇതു ഞാൻ പേടിച്ചു പോയല്ലോ അതു മാത്രോ ആരേലും കണ്ടാൽ എന്താ ചെയ്യാ””

“”ഓ ആരേലും കണ്ടലിപ്പോ എന്താ നിന്നെ ഞാൻ കേട്ടാൻ പോവാന്ന് പറയും””

“”ആഹാ പറഞ്ഞതുവാ ഏട്ടനറിയാം നമ്മുടേ ഈ ബന്ധം രണ്ടു വീട്ടുകാരും സമ്മതിക്കില്ലെന്ന്””

“”എന്നു പറഞ്ഞു എനിക്ക് നിന്നെ വിടാൻ പറ്റോ വിടാൻ വേണ്ടി അല്ലാലോ ഒന്ന് രണ്ടു കൊല്ലം പുറകെ നടന്നു നിന്നെ വളച്ചെടുത്ത്””അത്രയും പറഞ്ഞു വിനു അവളെ ഇടുപ്പിലൂടെ ചുറ്റി തന്നോട് ഒന്നുകൂടെ ചേർത്തു പിടിച്ചു അവളിൽ ഒരു വിറയൽ കടന്നു പോയി അവന്റെ നോട്ടം അവളുടെ ചുണ്ടിൽ മുകളിൽ ഉള്ള മറുകിൽ ആയി അവന്റെ കൺട്രോൾ നഷ്ട്ടായി തുടങ്ങി അവൻ അവളുടെ ഇടുപ്പിലെ സാരി മാറ്റി അവന്റെ കൈകൾ അവിടെ അമർത്തി പിടിച്ചു അവൾ ഒന്ന് പിടച്ചു

“”വിനുവേട്ട വിട് എനിക്കു പോണം””അവൾ അവന്റെ കൈയിൽ കിടന്നു കുതറി അതൊന്നും അവൻ കേള്ക്കുന്നെ ഇല്ലാ അവൻ അവളുടെ ചുണ്ടിനു മുകളിൽ ഉള്ള മറുകിൽ അമർത്തി മുത്തി അവളുടെ കവിളുകൾ ചുവന്നു തുടുത്തു ശേഷം അവന്റെ ചുണ്ടുകൾ അവളുടെ ചുടിനോട് ചേരാനായി നീങ്ങിയതും അവൾ അവനെ തള്ളി മാറ്റി

“”വിനുവേട്ടാ വേണ്ടാട്ടോ അതൊക്ക കല്യാണത്തിന് ശേഷം””അതും പറഞ്ഞു മുൻപോട്ട് അവൾ ഓടിയതും നേരെ ചെന്നു ചാടിയത് ഒരു കാറിനു മുൻപിൽ ആയിരുന്നു

“”രാധു””വിനു അലറി

അവളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ ഒരു മതിലിൽ ഇടിച്ചു നിന്നും അവൾ കണ്ണു അടച്ചു ആ റോഡിൽ തന്നെ നിന്നും

(തുടരും )