അഖിലൻ : ഭാഗം 4
നോവൽ
എഴുത്തുകാരി: ഭദ്ര ആലില
നന്ദുട്ടാ..കണ്ണു തുറക്ക് .
ശാരിയുടെ ഭയം നിറഞ്ഞ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് .
എന്തു പറ്റി നിനക്ക്…
ഒന്നുല്ല . പെട്ടന്ന് ന്തോ പോലെ തോന്നി …
ഹമ് ..ഞാൻ അപ്പോഴേ പറഞ്ഞത് അല്ലെ ഒന്നും വേണ്ടന്ന്… അയാൾക് ഒരു ഭാര്യ ഉണ്ടാവുന്ന് ഞാൻ പറഞ്ഞത് അല്ലെ… കേട്ടില്ലല്ലോ..
എന്നിട്ട് ഇപ്പോൾ ഒരു സാരി കണ്ടപ്പോഴേക്കും ദേ കിടക്കുന്നു താഴെ.
അവളുടെ സ്വരത്തിൽ പരിഭവവും ദേഷ്യവും കലർന്നിരുന്നു .
എനിക്ക് ഒന്നുല്ലടാ … നോക്ക്…കണ്ടോ… ക്ക് ഒരു കുഴപ്പോമില്ല.
എങ്കിൽ വാ പോവാം.
ഞാൻ തിരിഞ്ഞു ഒന്ന് കൂടി മുകളിലേക്ക് നോക്കി… അവിടെ സ്ത്രീകൾ ആരോ ഉണ്ടെന്നു ഉറപ്പ് ആണ് അതാരായിരിക്കും .. എങ്ങനെ എങ്കിലും കണ്ടു പിടിക്കണം.
ആ സാരി എന്റെ ഉറക്കം കെടുത്തി എന്ന് തന്നെ പറയാം. എങ്ങനെ എങ്കിലും സാറിനെ കുറിച്ച് കൂടുതൽ അറിഞ്ഞെ പറ്റു .
ഡാ .. ഇനി നമ്മൾ ആരോടാ തിരക്കാ .?
ഇനി എന്തിനാ അതിന്റെ പുറകെ പോണേ … അത് വിട് നന്ദു.ഒടുക്കം എങ്ങും എത്താതെ ആവുമ്പോൾ ഉള്ള നിന്റെ സങ്കടം കാണാൻ വയ്യെനിക്. . നമുക്ക് അത് വേണ്ട.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ.
ഹമ്..
അപ്പോൾ ഇന്നത്തോടെ നമ്മൾ ആ കേസ് വിടുന്നു.ഓക്കേ അല്ലെ.
ഹമ്.
മൂളിയാൽ പോരാ.. ഇനി അയാളുടെ പിറകെ പോവില്ലന്ന് വാക്ക് തരണം എനിക്ക് . അവൾ മുന്നോട്ടു നീട്ടിയ കൈയിൽ കൈ ചേർത്ത് ഞാൻ വാക്ക് പറഞ്ഞു.
സമ്മതിച്ചു… നീ വണ്ടി എടുക്ക്.. പോവാം.
ശാരിയോട് അപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളു നിറയെ സാറിന്റെ മുഖമായിരുന്നു.
ഇനി ശാരി പറഞ്ഞത് പോലെ അയാൾക്ക് ഒരു ഭാര്യ ഉണ്ടെങ്കിലോ.. വേണ്ട..
ഒക്കെ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
പക്ഷേ മനസ് അനുസരണക്കേട് കാണിച്ചു കൊണ്ടേ ഇരുന്നു. കണ്ണും മനസും പലപ്പോഴും മലയാളം ഡിപ്പാർട്മെന്റ്ന് മുന്നിലൂടെ ഒഴുകി നടന്നു.
ക്ലാസ്സിൽ ശ്രെദ്ധിക്കാതെ സ്വപ്നം കണ്ടിരുന്നതിന്റെ പേരിൽ പലപ്പോഴും ക്ലാസ്സിൽ നിന്ന് പുറത്താക്കപെട്ടു. ഒടുവിൽ ക്ലാസ്സ് മാറാൻ തന്നെ ഞാൻ തീരുമാനിച്ചു.
പിറ്റേന്നതെ പുലരി ഒരുപാട് സന്തോഷം നിറഞ്ഞത് ആയിരുന്നു. പതിവിലും നേരത്തെ ക്ലാസ്സിൽ പോകാൻ റെഡി ആയ എന്നെ കണ്ടു ശാരി കണ്ണ് മിഴിച്ചു.
ഇന്ന് ന്താ ഇത്ര നേരത്തെ… എന്താ ഉദ്ദേശം.?
അതൊക്കെ ഉണ്ട് . നീ വാ .
ഞാൻ ഡിപ്പാർട്മെന്റ് മാറിയ കാര്യം ശരിയോട് പറഞ്ഞിരുന്നില്ല. പതിവിന് വിപരീതമായി ഞാൻ അവൾക്കൊപ്പം മലയാളവിഭാഗലെക്ക് കയറിയപ്പോൾ അവളെന്നെ അത്ഭുതത്തോടെ നോക്കി.
നീ ക്ലാസ്സിൽ പോകുന്നില്ലേ..
ഉണ്ടല്ലോ . ഞാൻ ഒരു കള്ളച്ചിരിയോട് പറഞ്ഞു.
എന്നാ പൊക്കൂടെ.. അവിടെ അല്ലെ നിന്റെ ക്ലാസ്സ്.
അല്ലല്ലോ…. ഇനി മുതൽ ഇതാ എന്റെ ക്ലാസ്.. മലയാളം ഫസ്റ്റ് ഇയർ ക്ലാസിനു മുന്നിലായിരുന്നു ഞങ്ങൾ അപ്പോൾ.
നീ ഡിപ്പാർട്മെന്റ് മാറിയോ..
ഉവ്വല്ലോ.
എന്താ ഉദ്ദേശം..
എന്ത് ഉദ്ദേശം … ഞാൻ ഒന്നുമറിയാത്ത വിധത്തിൽ ചോദിച്ചു.
അയ്യടാ ഒന്നും അറിയില്ല കള്ളി പൂച്ചക്ക്… ദേ കൊച്ചേ… ആ ഡ്രാക്കുളക്ക് പിന്നാലെ പോവാനാണ് ഉദ്ദേശമെങ്കിൽ പിന്നെ നിന്നെ രക്ഷിച്ചു എടുക്കാൻ ആരും ഉണ്ടാവില്ല കേട്ടോ.
വേണ്ട കേട്ടോ… ആ ഡ്രാക്കുളയെ ഒരു പാവം ഗന്ധർവ്വൻ ആക്കാൻ എനിക്കറിയാം..
ഹാ… കാണാം. മിക്കവാറും അയാള്ടെ കൈ കൊണ്ട് ചാവാൻ ആയിരിക്കും നിന്റെ വിധി.
അതൊന്നും ഇല്ല… നീ കണ്ടോ മോളെ.
അവളെ നോക്കി ഒരു ചെറു ചിരി ഒക്കെ ചിരിച്ചു കൊണ്ട് ഞാൻ ക്ലാസിൽ കയറി.
കൃഷ്‌ണേന്ദു അല്ലെ.. എന്നെ കണ്ടതും എല്ലാവരും എനിക്ക് ചുറ്റും കൂടി.
തനിക്കു ഭയങ്കര ധൈര്യം ആണല്ലോ.. അഖിലൻ സാറിന്റെ മുഖത്തു നോക്കി ഇരട്ടപേരൊക്കെ വിളിക്കാന്ന് വച്ചാൽ… അവർക്കെല്ലാം അത്ഭുതം ആയിരുന്നു.
എല്ലാവരുടെയും മുന്നിൽ എനിക്കപ്പോൾ ഒരു ഹീറോയുടെ പരിവേഷം ആയിരുന്നു.
അപ്പോൾ ക്ലാസിലെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ട് . ഇനി കാര്യങ്ങൾ എളുപ്പമായി. എനിക്ക് ഒരുപാട് സന്തോഷം തോന്നി.
ഞാൻ ഫസ്റ്റ് ബെഞ്ചിൽ തന്നെ സീറ്റ് ഉറപ്പിച്ചു. കയറി വരുമ്പോഴേ അയാൾ എന്നെ കാണണം അതായിരുന്നു എന്റെ ഉദ്ദേശം.
പക്ഷേ കരുതിയത് പോലെ ഒന്നും സംഭവിചില്ലെന്ന് മാത്രമല്ല അറ്റൻഡൻസ് രെജിസ്റ്ററിൽ എന്റെ പേര് വായിച്ചിട്ടു കൂടി അയാളിൽ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല.
ദുഷ്ടൻ … ഒന്ന് മൈൻഡ് ചെയ്യുന്നതു പോലുമില്ല. ഞാൻ സാറിന്റെ മുഖതു തന്നെ നോക്കി ഇരുന്നു. എന്തായാലും എന്നെ നോക്കുന്നില്ല… അപ്പോൾ ഞാൻ എങ്കിലും നോക്കണ്ടേ. ശ്രെദ്ധ പിടിച്ചു പറ്റാൻ ആവുന്നതു നോക്കിയിട്ടും നിരാശയായിരുന്നു ഫലം.
നോട്ട് പറഞ്ഞു തരുന്നതിന്റെ ഇടയിൽ ഒരിക്കൽ മാത്രം അയാൾ എന്റെ ഭാഗത്തേക്ക് വന്നു.
ഞാൻ പെട്ടന്ന് കൈ വച്ചു നോട്ട് മറച്ചു സത്യത്തിൽ പറഞ്ഞതിൽ പകുതിയും ഞാൻ എഴുതിയിട്ടുണ്ടായിരുന്നില്ല.
ബോയ്സ്ന്റെ ഭാഗത്തു ചെന്ന സാർ ആരോടോ കയർതു സംസാരിക്കുകയാണ് .
എപ്പോഴും ഒരേ ഭാവം… എന്താ ഒരു ദേഷ്യം.
ഞാൻ പറഞ്ഞത് അല്പം ഉറക്കെ ആയി പോയെന്ന് അയാളുടെ അലർച്ച കേട്ടപ്പോൾ ആണ് എനിക്ക് മനസിലായതു.
ഗേൾസിന്റെ സൈഡിൽ ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് വൺ.. സ്റ്റാൻഡ് അപ്പ്.
പൊട്ടൻ കടിച്ചതു പോലെ ഞാൻ ചാടി എഴുന്നേറ്റു.
നിനക്ക് എന്താ പറയാൻ ഉള്ളത് ?
ഞാൻ.. ഞാനൊന്നും പറഞ്ഞില്ല സാർ. തല കുനിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ഇവളെന്താ ഇപ്പോൾ പറഞ്ഞത് ..
സാർ അടുത്തിരുന്ന കുട്ടിയോട് ആയി ചോദിച്ചു.
വള്ളി പുള്ളി തെറ്റാതെ അവൾ എന്റെ ഡയലോഗ് സാറിന് മുന്നിൽ അവതരിപ്പിച്ചു. അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അയാളെ അത്രക് ഭയമായിരുന്നു എല്ലാവർക്കും.
തന്റെ നോട്ട് എവിടെ..?
ഞാൻ നോട്ട് എടുത്തു നീട്ടി. അത് തുറന്നു നോക്കിയതും അയാൾ അത് പുറത്തേക്കു വലിച്ചോരെറു കൊടുത്തു. എന്റെ ബുക്ക് ഗ്രൗണ്ടിലേക്ക് പറന്നു പോകുന്നത് ഞാൻ കണ്ടു.
ഇത് മാത്‍സ് ക്ലാസ് അല്ല..മലയാളം… മലയാളം ക്ലാസ് ആണ്…ആ ബോധം ഉണ്ടായിട്ട് താൻ ഇനി ക്ലാസ്സ്ൽ കയറിയാൽ മതി.
സാറിന്റെ വായിൽ നിന്ന് ഗെറ്റ് ഔട്ട് വരും മുൻപേ ഞാൻ ബാഗുമെടുതു ഇറങ്ങി. സെക്കന്റ് ഇയർ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അകത്തേക്ക് എത്തി നോക്കി .എല്ലാവരും അപ്പുറത്തെ കലാ പരിപാടിക്ക് കാതോർത്തു ഇരിക്കുകയായിരുന്നു.
എന്നെ ഗെറ്റ് ഔട്ട് അടിചെഡാ .. ഞാൻ ശാരിയോട് ആഗ്യം കാണിച്ചു. അവൾ ചിരി അടക്കാൻ വയ്യാതെ വാ തപ്പി പിടിച്ചു.
ക്ലാസ്സ് കഴിഞ്ഞ ബെൽ ശബ്ദം കേട്ടതും ഞാൻ നല്ല കുട്ടി ആയി അടങ്ങി നിന്നു. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ കടന്നു പോയപ്പോൾ എനിക്കാകെ ദേഷ്യം തോന്നി.
ഇങ്ങനെ ഒരു മുരടനെ ഞാൻ എങ്ങനെ പ്രേമിക്കാനാ… ഈശ്വരാ അങ്ങേർക്കു നല്ല ബുദ്ധി തോന്നണേ..
നൂറാവർത്തി ദൈവത്തെ വിളിച്ചു കൊണ്ട് ഞാൻ ഓഫീസിലേക്ക് ചെന്നു. മറ്റു സാറ്മാർ ക്ലാസ്സ് എടുക്കാൻ പോയിരുന്നതു കൊണ്ട് അഖിലൻ സാർ തനിച്ചു ആയിരുന്നു.
സാർ..
എന്താ.. ഗൗരവം കലർന്ന ശബ്ദം.
ഐ ലവ് യു…
പറഞ്ഞിട്ട് ഞാൻ ദൃതിയിൽ പുറത്തേക്കു നടന്നു.
ഒരു പിൻവിളി പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല.
പുറത്തു ഇറങ്ങിയിട്ട് ഞാൻ ഒളിഞ്ഞു നോക്കി. ബുക്ക്‌സ്ന്റെ ഇടയിൽ കളഞ്ഞു പോയത് എന്തോ തപ്പി എടുക്കുന്ന തിരക്കിൽ ആയിരുന്നു സാർ.
കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. സാറിനോട് അഖിലൻ സാറിന്റെ പെർമിഷൻ വാങ്ങാൻ പോയത് ആണെന്ന് കള്ളവും പറഞ്ഞു.
അന്ന് മുഴുവനും എന്റെ ഇഷ്ടം പറഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.
വൈകിട്ട് കോളേജ് വിട്ടു പോരും മുൻപ് ഞാൻ ഒരിക്കൽ കൂടി സാറിന് മുൻപിൽ ചെന്നു. എന്റെ ഇഷ്ടം ഒരു തമാശയല്ലെന്ന് പറയാൻ. പക്ഷേ . !!
(തുടരും )