Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഒരു ട്വീറ്റില്‍ തന്നെ ഇനി ചിത്രങ്ങളും വീഡിയോകളും ജിഫും ഒരുമിച്ച് പങ്കുവെക്കാം

ഒരൊറ്റ ട്വീറ്റിൽ ചിത്രങ്ങളും വീഡിയോകളും ജിഫും ഒരുമിച്ച് പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചു. ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഈ ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചർ അവതരിപ്പിക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി ഏപ്രിലിൽ എഞ്ചിനീയർ അലസാന്‍ട്രോ പലൂസി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ട്വിറ്റർ ഇക്കാര്യം സമ്മതിച്ചു. ഇതുവരെ മുകളിൽ സൂചിപ്പിച്ച മീഡിയാ ഫയലുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ട്വീറ്റിലേക്ക് മീഡിയ ഫയലുകൾ ചേർക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ട്വീറ്റ് കമ്പോസറിൽ നിങ്ങൾ കാണുന്ന ഫോട്ടോ ഐക്കണിൽ ക്ലിക്കുചെയ്യുക, നിങ്ങൾക്ക് ആവശ്യമുള്ള മീഡിയ ഫയലുകൾ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ ട്വീറ്റിൽ എണ്ണം അനുസരിച്ച് ഒരു ഗ്രിഡായി ക്രമീകരിക്കും. ഇങ്ങനെ ഒരു ട്വീറ്റിൽ നാല് മീഡിയ ഫയലുകൾ ചേർക്കാം.

എലോൺ മസ്കുമായി നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ട്വിറ്റർ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാം റീൽസിന്‍റെ മാതൃകയിൽ വീഡിയോകൾ കാണാൻ സാധിക്കുന്ന ഒരു ഫീച്ചർ ട്വിറ്റർ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളിൽ ബ്ലൂ സബ്സ്ക്രൈബർ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ട്വീറ്റുകളിൽ സ്റ്റാറ്റസ് ബാഡ്ജുകൾ ചേർക്കാനുള്ള സൗകര്യവും പരീക്ഷിക്കുന്നുണ്ട്.