Tuesday, December 3, 2024
HEALTHLATEST NEWS

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ;നിയമങ്ങൾ ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എഫ്എസ്എസ്എഐ നിയമങ്ങൾ കർശനമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ 28,906 സിവിൽ കേസുകളും 4,946 ക്രിമിനൽ കേസുകളുമാണ് ഫയൽ ചെയ്തത്. മുൻ എഫ്എസ്എസ്എഐ സിഇഒ അരുൺ സിംഗാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം രജിസ്ട്രേഷനും ലൈസന്‍സിനുമായി ആരോഗ്യവകുപ്പ് കടയുടമകളെ തുടര്‍ച്ചയായി ബോധവല്‍ക്കരിക്കുന്നുണ്ട് എന്നാണ് അധികാരികള്‍ പറയുന്നത്. 1,65,783 ലൈസന്‍സുകളും രജിസ്ട്രേഷനുകളുമാണ് ഇതുവരെ ചെറുകിടക്കാര്‍ക്കും ഭക്ഷ്യവില്‍പ്പന രംഗത്തുള്ളവര്‍ക്കും നല്‍കിയിട്ടുള്ളത്. ലേബലിംഗ് സംബന്ധിച്ചും നടപടികള്‍ കര്‍ശനമാക്കി.