Wednesday, November 12, 2025
GULFLATEST NEWS

ഡോ. എം.കെ മുനീറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ പതിച്ച പാസ്പോർട്ട് അദ്ദേഹത്തിന് അധികൃതരിൽ നിന്ന് ലഭിച്ചിരുന്നു.