Friday, January 16, 2026
GULFLATEST NEWSSPORTS

ലോകകപ്പ് മത്സരം; ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ ആപ്പ് വരുന്നു

ദോഹ: ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും.

ഹയ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ കുവാരി ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്ന് വ്യക്തമാക്കി.

ഇതിനെ തുടർന്ന് ഒക്ടോബർ ആദ്യം തന്നെ ഖത്തർ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഉടമയുടെ പേര് പൊതുജനങ്ങൾക്ക് മാറ്റുന്നതിനായി ഒരു ആപ്ലിക്കേഷൻ ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് കപ്പ് ടിക്കറ്റിന്‍റെ അതേ സംവിധാനം തന്നെ ആയിരിക്കും ഉപയോഗിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.