Friday, January 23, 2026
LATEST NEWSTECHNOLOGY

ലോകത്തിലാദ്യം; ഹൈഡ്രജന്‍ ഊര്‍ജത്തില്‍ തീവണ്ടി ഓടിക്കാന്‍ ജര്‍മനി

ലോകത്തിലാദ്യമായി പൂർണ്ണമായും ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ റെയില്‍ സംവിധാനം സ്ഥാപിച്ച് ജര്‍മനി. ലോവർ സാക്സണി സംസ്ഥാനത്ത് 15 ഡീസൽ ട്രെയിനുകൾക്ക് പകരമാണ് 14 ഹൈഡ്രജൻ തീവണ്ടികള്‍.

ജർമ്മൻ സർക്കാർ പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദല്‍ എന്ന നിലയ്ക്കാണ് ഹൈഡ്രജൻ ഊര്‍ജത്തിന് പ്രാധാന്യം നല്‍കുന്നത്. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമാണ് ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിച്ചത്. പ്രാദേശിക കമ്പനിയായ എല്‍.എന്‍.വി.ജി.ക്കാണ് നടത്തിപ്പ് ചുമതല.

വടക്കൻ നഗരങ്ങളായ കുക്സ്ഹാവന്‍, ബ്രമര്‍ഹാവന്‍, ബ്രമര്‍വോര്‍ഡ്, ബുക്സ്റ്റിഹ്യൂഡ് എന്നിവയെ ഈ സേവനം ബന്ധിപ്പിക്കും. 1000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ ട്രെയിനിന് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയുണ്ട്.