Tuesday, December 17, 2024
GULFLATEST NEWS

അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്ന രാജ്യം ഖത്തര്‍

ദോഹ: അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമായി ഖത്തർ. ലോകത്തിൽ നാലാം സ്ഥാനവും. അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമതെത്തിയതായി ഗ്ലോബൽ ഫിനാൻസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

യു.എ.ഇയാണ് ലോകത്ത് രണ്ടും ഏഴും സ്ഥാനങ്ങളിൽ. ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റ് സമ്പന്ന രാജ്യങ്ങൾ. ലക്സംബർഗ് ലോകത്തിൽ ഒന്നാം സ്ഥാനത്തും സിംഗപ്പൂർ രണ്ടാം സ്ഥാനത്തും അയർലൻഡ് മൂന്നാം സ്ഥാനത്തുമാണ്. 127-ാം സ്ഥാനത്താണ് ഇന്ത്യ. 

ഖത്തറിന്‍റെ എണ്ണ, വാതക ശേഖരം വളരെ വലുതാണ്. അതേസമയം, രാജ്യത്തെ ജനസംഖ്യ വളരെ കുറവാണ്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ആഡംബര മാളുകളും ഉള്ള ഈ രാജ്യം കഴിഞ്ഞ 20 വർഷമായി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് എന്ന് ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ടിൽ പറയുന്നു.