Sunday, May 5, 2024
LATEST NEWSTECHNOLOGY

ഡ്യുവോയും ഗൂഗിള്‍ മീറ്റും ലയിച്ചു; ആന്‍ഡ്രോയിഡ്, ഐ.ഓ.എസ്. അപ്‌ഡേറ്റുകള്‍ വന്നു തുടങ്ങി

Spread the love

ഗൂഗിളിന്‍റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാൻ വീഡിയോ കോളിംഗ് വിഭാഗത്തെ പ്രാപ്തമാക്കാനാണ് ഗൂഗിളിന്റെ ഈ നടപടി.

Thank you for reading this post, don't forget to subscribe!

ആപ്പിളിന്‍റെ ഫെയ്സ് ടൈമുമായി മത്സരിക്കാനാണ് ഡ്യുവോയെ ആദ്യം അവതരിപ്പിച്ചത്. ഐഫോണുകളിൽ ഫെയ്സ്ടൈം ഉപയോഗിക്കുന്നതുപോലെ ആൻഡ്രോയിഡ് ഒ.എസിന് അനുസൃതമായാണ് ഡ്യുവോ ലഭ്യമാക്കിയത്. അതേസമയം, കോൺഫറൻസുകൾ, മീറ്റിംഗുകൾ, വാണിജ്യ ഉപഭോക്താക്കളുടെ മീറ്റിംഗുകൾ തുടങ്ങിയ ഔദ്യോഗിക ആവശ്യങ്ങൾക്ക് മീറ്റ് ഉപയോഗിച്ചു.

ഈ വർഷം ജൂണിൽ ഗൂഗിൾ രണ്ട് പ്ലാറ്റ്ഫോമുകളും ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇപ്പോൾ, രണ്ട് ആപ്ലിക്കേഷനുകളെയും ബന്ധിപ്പിക്കുന്ന അപ്ഡേറ്റുകൾ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഇത് ഫോണുകളിൽ എത്തിത്തുടങ്ങിയതായാണ് റിപ്പോർട്ട്.