Wednesday, December 4, 2024
GULFLATEST NEWS

കുവൈറ്റിൽ പൊടിക്കാറ്റ്; ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ ചില തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച്ച കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡ് ഉപയോഗിക്കുന്നവരും കടലിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫോൺ 112 ൽ വിളിക്കാൻ മടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് എല്ലാവരോടും അഭ്യർത്ഥിച്ചു.