Sunday, December 22, 2024
Uncategorized

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ 38,280 രൂപയിലാണ് സ്വർണം വ്യാപാരം നടന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. 

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിൻ 10 രൂപ കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 4,775 രൂപയായി. ഇന്നലെ പവന് 10 രൂപയുടെ വർദ്ധനവുണ്ടായി.  18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. കുറഞ്ഞത് 10 രൂപയാണ്.  ഇതോടെ 18 കാരറ്റ് സ്വർണത്തിറെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 3,945 രൂപയായി.