Novel

💕നിനക്കായ്‌💕: ഭാഗം 7

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഒരുത്തൻ അർജുന് നേരെ പാഞ്ഞതും അവനെ ജോൺ കാല് കൊണ്ട് തടഞ്ഞു..അയാൾ താഴെ വീണു ഉരുണ്ടു നേരെ അർജുന്റെ കാൽ ചുവട്ടിൽ എത്തി.. അവനെ ഷർട്ടിൽ പിടിച്ചു പൊക്കി കൊണ്ട് അർജുൻ അവന്റെ മുഖത്തേക്ക് തല്ലി.. ജോണും സുധിയും വിനുവും എല്ലാം കാറിൽ നിന്നു ഇറങ്ങിയിരുന്നു.. ഗായത്രി ആ കാഴ്ച കണ്ടു പേടിച്ചു ഇരിക്കുകയായിരുന്നു.. അർജുന്റെ മുഖത്തു വിരിയുന്ന ദേഷ്യം കാണുമ്പോൾ തന്നെ അവൾക്കു കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.

അവന്റെ അടിയിൽ ഓരോരുത്തരും താഴെ വീണു കൊണ്ടിരുന്നു… അവസാനം എല്ലാവരും താഴെ വീണു എഴുനേൽക്കാൻ പോലും പറ്റാതെ ആയതും അവർ അടി നിർത്തി.. നിലത്തു വീണു വേദന കൊണ്ട് പുളയുന്ന ഒരുത്തനെ പിടിച്ചു അർജുൻ നേരെ നിർത്തി.. ആര് പറഞ്ഞിട്ട ഡാ… അർജുന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ഉള്ള ആരോഗ്യം പോലും അവനു ഉണ്ടായിരുന്നില്ല.. അർജുൻ അടിക്കാൻ വേണ്ടി വീണ്ടും കൈ ഓങ്ങിയതും.. ഇനി തല്ലല്ലേ.. ഹരി പറഞ്ഞിട്ട് ആണ്…

അയാൾ വേദനനിറഞ്ഞ സ്വരത്തോടെ പറഞ്ഞതും അർജുന്റെ കണ്ണുകൾ ഗായത്രിയെ നോക്കി… ഗായത്രി അർജുൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ നോട്ടം മാറ്റി താഴെ നോക്കി.. ഹരിയുടെ പേര് കേട്ടതും അർജുൻ അവന്റെ വയറ്റിൽ കാല് കൊണ്ട് ഒരു തോഴി കൂടി വച്ചു കൊണ്ട് അവനെ തള്ളി ഇട്ടു.. കാറിൽ വന്നു കയറിയ അർജുൻ ഗായത്രിയെ നോക്കിയതേ ഇല്ല.. അവൻ ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിൽ തീർത്തു.. ഗായത്രി പിടിച്ചു ഇരുന്നു.. അവൾക്ക് അറിയാമായിരുന്നു അത് തന്നോട് ഉള്ള ദേഷ്യം ആണെന്ന്..

എങ്കിലും അവളുടെ മനസ്സിൽ ഹരി തനിക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ആയിരുന്നു.. എന്തോ അതെല്ലാം ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സങ്കടം തോന്നി.. ജോണും സുധിയും വിനുവും എല്ലാം അടിയുടെ ക്ഷീണം കാരണം ഉറങ്ങിയിരുന്നു.. എതിരെ വന്ന വണ്ടിയുടെ ഫ്ലാഷ് ലൈറ്റ് അടിച്ചപ്പോൾ ആണ് അർജുന്റെ നോട്ടം ഗായത്രിൽ എത്തിയത്.. അവളുടെ സാരീ മുൻഭാഗം നനഞ്ഞിരിക്കുന്നു.. അത് കണ്ടു അർജുൻ ഗായത്രിയെ നോക്കുമ്പോൾ കണ്ണുകൾ അടഞ്ഞു പോകുന്നത് തടഞ്ഞു നിർത്താൻ പാട് പെടുന്ന ഗായത്രിയെ ആണ് കണ്ടത്…

അടുത്ത കണ്ട ടൗണിൽ അർജുൻ കാർ നിർത്തി.. പക്ഷെ ഗായത്രിയും മറ്റുള്ളവരും ഒന്നും അറിഞ്ഞില്ല..അർജുൻ കാറിൽ നിന്നും ഇറങ്ങി അടുത്ത ഒരു ടെക്സ്റ്റൈൽസിൽ കയറി.. കുറച്ചു കഴിഞ്ഞു വന്നു വീണ്ടും കാർ എടുത്തു..ഗായത്രി ക്ഷീണം കാരണം നല്ല ഉറക്കത്തിൽ ആയിരുന്നു.. സീറ്റിൽ തല ചരിച്ചു വെച്ചു ഉറങ്ങുന്ന ഗായത്രിയെ നോക്കി അർജുൻ കാർ ഓടിച്ചു.. അവളുടെ പൊട്ടിയ ചുണ്ടുകൾ കണ്ടു അവയിൽ പതിയെ വിരലുകൾ കൊണ്ട് തലോടി..

ഗായത്രി ഒന്ന് നരങ്ങി.. അർജുൻ അവളെ തന്നെ നോക്കി ഇരുന്നു പോയി… രണ്ടു വർഷം നീ ഇല്ലാതെ..നീ എന്നെ വെറുത്താലും എന്റെ കൂടെ വേണം നീ.. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും ഗായത്രി.. ഒരിക്കൽ നീ എന്നെ സ്നേഹിക്കും.. അത് വരെ ഞാൻ കാത്തിരിക്കും.. അവളോട്‌ ഉള്ള പ്രണയം നിറഞ്ഞു വന്നതും അവനിൽ ഒരു തരം വികാരം ഉണർന്നു.. അർജുൻ ബാക്കിലേക്ക് നോക്കുമ്പോൾ എല്ലാവരും ഉറക്കം.. അർജുൻ കാർ റോഡിന്റെ ഓരം ചേർന്നു പതിയെ ഓടിച്ചു.. അവളുടെ മുഖം ലക്ഷ്യം വച്ചു അവന്റെ മുഖം അടുത്തു..

അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിളകൾ അവന്റെ മുഖത്തേക്കും പറന്നു വീണു.. അവളുടെ പൊട്ടിയ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർക്കാൻ ഒരുങ്ങിയതും… ഡാ മതി.. നിന്റെ ആക്രാന്തം.. അർജുൻ വേഗം തന്നെ നേരെ ഇരുന്നു.. ജോൺ ചിരിച്ചു.. അത് കേട്ട് സുധിയും ഉണർന്നു.. ജോൺ നമുക്ക് ഇന്ന് രാത്രി ഇവിടെ സ്റ്റെ ചെയ്യാം.. ഭയങ്കര ടയേർഡ്.. നിനക്ക് ടയേർഡ് കാണും… അർത്ഥം വച്ചു ഉള്ള സുധിയുടെ വാക്കുകൾ കേട്ട് അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു..

അർജുൻ ഗായത്രിയെ നോക്കി.. അവളുടെ മുഖം കാണുന്തോറും അവളോട്‌ ഒരു തരം ഭ്രാന്ത് നിറയുന്നത് പോലെ തോന്നി അവനു… അജു.. കുറച്ചു മാറി ഒരു ലോഡ്ജ് ഉണ്ട്.. രാത്രി അവിടെ നിന്നിട്ട് രാവിലെ പോകാം അല്ലെ… അത് തന്നെയാ ഞാനും പറഞ്ഞത്… നിന്റെ ഉദ്ദേശം വേറെ ആണെന്ന് ഞങ്ങൾക്ക് അറിഞ്ഞൂടെ… ജോൺ പറഞ്ഞു അനുസരിച്ചു അവർ ആ ലോഡ്ജിൽ എത്തി.. കാർ നിർത്തിയതും ജോൺ ഇറങ്ങി കൗണ്ടറിൽ പോയി സംസാരിച്ചു… പിന്നെ അർജുന്റെ അടുത്തേക്ക് വന്നു..

ഡാ… റൂം ഉണ്ട്.. എടാ.. നല്ല ലോഡ്ജ് അല്ലെ.. ഫാമിലി ഒക്കെ… കണ്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ല.. നീ വാ.. സുധി വിനുവിനെ കുത്തി പൊക്കി കൊണ്ട് പോയി..അർജുൻ ഗായത്രിയെ എങ്ങനെ ഉണർത്തും എന്ന് ആലോചിച്ചു.. അവളുടെ ഉറക്കം കണ്ടു അവനു വിളിക്കാൻ തോന്നിയില്ല..അവളുടെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി ഇരുന്നു കൊണ്ട് അർജുൻ അവളെ വിളിച്ചു.. ഗായത്രി.. ആ വിളി കേട്ടതും ഗായത്രി ഒന്ന് നരങ്ങി.. പിന്നെ മനസ്സിലൂടെ ഓരോ കാര്യങ്ങൾ കടന്നു പോയതും ഗായത്രി ഒരു ഞെട്ടലോടെ ഉണർന്നു ചുറ്റും നോക്കി..

അടുത്ത് ഇരിക്കുന്ന അർജുനെ കണ്ടതും അവൾ പേടിയോടെ പുറകിലേക്ക് നീങ്ങി.. അവളുടെ ഓരോ ഭാവങ്ങളും നോക്കി കാണുകയായിരുന്നു അർജുൻ… ഇറങ്… എവിടേക്ക്.. ഞാൻ എങ്ങോട്ടും ഇല്ല.. ഞാൻ ഒരു കാര്യം ആദ്യമേ പറയാം.. ഞാൻ പറയുന്നത് എന്താണോ അത് കേട്ടോളണം.. അല്ലെങ്കിൽ നിന്റെ ഈ കവിളിൽ നിന്നും എന്റെ കയ്യിന്റെ പാട് മായില്ല.. അർജുൻ പറയുന്നത് കേട്ട് ഗായത്രി വേഗം രണ്ടു കവിളും പിടിച്ചു..

അത് കണ്ടു ചിരിച്ചു കൊണ്ട് അർജുൻ കാറിൽ നിന്നും ഇറങ്ങി.. ഗായത്രിയും വേറെ വഴി ഇല്ലാതെ ഇറങ്ങി അവന്റെ അടുത്ത് പോയി നിന്നു.. രണ്ടു കീയുമായി സുധി അർജുന്റെ അടുത്ത് വന്നു.. ഒരു കി അവനു കൊടുത്തു സുധി പോയി.. അർജുൻ ഗായത്രിയെ നോക്കി വരാൻ പറഞ്ഞു കൊണ്ട് സ്റ്റെപ് കയറി.. ഗായത്രി ചുറ്റും നോക്കി അവന്റെ പുറകിൽ നടന്നു.. അർജുന്റെ കൂടെ ആണ് രാത്രി തങ്ങുന്നതെന്ന് മനസ്സിലായതും ഒരു തരം വെപ്രാളം തോന്നി അവൾക്കു.. എതിർക്കാൻ ഉള്ള ശക്തിയോ കഴിവോ തനിക് ഇല്ല എന്നവൾ മനസ്സിലക്കി..

കണ്ണുകൾ ഒലിച്ചു ഇറങ്ങിയത് അർജുൻ കാണാതെ അവൾ തുടച്ചു… മുറി തുറന്നു അർജുൻ അകത്തു കയറിയിട്ടും ഗായത്രി പുറത്തു തന്നെ നിന്നു.. അവൾക്കു പേടിയും ദേഷ്യവും സങ്കടവും എല്ലാം തോന്നി.. അർജുൻ തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ നിന്ന് സാരീ തുമ്പ് കയ്യിൽ ചുറ്റി വെപ്രാളത്തോടെ നിൽക്കുന്ന ഗായത്രിയെ ആണ് കണ്ടത്.. എന്താ.. അവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ..

ഗായത്രി ദയനീയമായി അർജുനെ നോക്കി..അർജുൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് ഇട്ടു വാതിൽ അടച്ചു കുറ്റി ഇട്ടു.. ഗായത്രിക്ക് ഹൃദയമിടിപ്പ് വല്ലാതെ കൂടി… അർജുൻ അവളിലേക്ക് അടുക്കുംതോറും ഗായത്രി വിയർക്കാൻ തുടങ്ങി.. ഡ്രസ്സ്‌ അഴിക്കല്ലേ… അർജുൻ പതിയെ പറഞ്ഞതും ഗായത്രി ഞെട്ടലോടെ പുറകിലേക്ക് നീങ്ങി.. അവളുടെ ഉരുണ്ടു വന്ന കണ്ണുകൾ കണ്ടു അർജുന് ചിരി വന്നു.. നിന്റെ സാരിയിൽ വെള്ളം അല്ലെ.. അത് മാറുന്നില്ലേ എന്ന ചോദിച്ചത്…

ഗായത്രി അപ്പോൾ ആണ് സാരിയിലേക്ക് നോക്കിയത്.. മുൻഭാഗം നന്നായി നനഞ്ഞിട്ടുണ്ട്.. അവൾ അർജുനെ നോക്കുമ്പോൾ അർജുൻ തന്റെ കയ്യിൽ ഉള്ള ഒരു കവർ അവൾക്ക് നേരെ നീട്ടി.. ഗായത്രി അത് വാങ്ങാൻ മടിച്ചു.. ഇത് ഇട്ടോ തല്ക്കാലം.. ഗായത്രി അപ്പോളും വാങ്ങാതെ തന്നെ നിന്നു.. അത് കണ്ടതും അർജുന് ദേഷ്യം വന്നു.. അവൻ ആ കവർ ബെഡിലേക്ക് വലിച്ചെറിഞ്ഞു..

നിന്നോട് ഞാൻ കുറച്ചു മുന്നേ എന്താടി പറഞ്ഞത്.. നീ എന്നെ കൊണ്ട് ചെയ്യിച്ചേ അടങ്ങു എന്ന വാശി ആണോ… ഗായത്രി അവൻ പറഞ്ഞ കാര്യം ഓർത്തതും വേഗം ആ കവർ എടുത്തു കൊണ്ട് ബാത്രൂമിൽ പോയി.. അർജുൻ ദേഷ്യത്തിൽ ബെഡിൽ ഇരുന്നു.. പാന്റിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു വലിച്ചു.. ബാത്‌റൂമിൽ കയറി ഗായത്രി ഒരു തേങ്ങലോടെ നിന്നു.. അത് ഒരു പൊട്ടിക്കരച്ചിൽ ആവാൻ അധിക സമയം വേണ്ടി വന്നില്ല..

കുറച്ചു മുൻപ് തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ എല്ലാം ഓർത്തു അവൾ നിലവിളിച്ചു.. ആരെ കാണരുത് എന്ന് ആഗ്രഹിച്ചോ അയാളുടെ കൂടെ ആണ് എന്നത് അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. അർജുനെ വെറുക്കാൻ ഒരു നൂറു കാരണങ്ങൾ മനസ്സിൽ നിറയുമ്പോളും അവനെ സ്നേഹിക്കാൻ ഒരായിരം കാര്യങ്ങൾ നിറഞ്ഞു വരുന്നുണ്ടെന്ന് അവൾക്ക് തോന്നി.. അർജുന്റെ ഇപ്പോഴത്തെ രൂപവും ഭാവവും എല്ലാം അവളിൽ ദേഷ്യവും ഒപ്പം പേടിയും ഉണ്ടാക്കി..

വാതിലിൽ മുട്ട് കേട്ടതും ഗായത്രി വേഗം കുളിച്ചു ഡ്രസ്സ്‌ എടുത്തു ഇട്ടു.. അവൾ പുറത്തു ഇറങ്ങിയതും അർജുൻ അവളെ രൂക്ഷമായി നോക്കി.. നീ കരയുകയായിരുന്നോ… ഗായത്രി ഒന്നും മിണ്ടാതെ നനഞ്ഞ സാരീ കസേരയിൽ വിരിച്ചിട്ടു.. അർജുൻ ദേഷ്യത്തിൽ വന്നു അവളെ പിടിച്ചു വലിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.. ചോദിച്ചത് കേട്ടില്ലേ.. എനിക്ക് കരയാനും ചിരിക്കാനും നിങ്ങളുടെ അനുവാദം വേണോ.. ഗായത്രിക്കും ദേഷ്യം വന്നിരുന്നു.. അവൾ അവന്റെ കൈകൾ കുടഞ്ഞു എറിഞ്ഞു..

പക്ഷെ അർജുൻ കൂടുതൽ ബലത്തിൽ അവളെ വീണ്ടും പിടിച്ചു.. ചിരിക്കാൻ ആരുടെ അനുവാദം വേണ്ട.. പക്ഷെ കരയാൻ എന്റെ അനുവാദം വേണം.. ഞാൻ നിങ്ങളുടെ അടിമ ഒന്നും അല്ല.. നിങ്ങൾ പറയുമ്പോൾ ചിരിക്കാൻ കരയാനും ഒന്നും… നീ ചെയ്യും.. അല്ലെങ്കിൽ നഷ്ടം നിനക്ക് മാത്രം ആവും.. എന്ത് നഷ്ടം.. ഇനി എന്താണ് എനിക്ക് നഷ്ടം വരാൻ ഉള്ളത്..എന്റെ കുടുംബം ജീവിതം എല്ലാം നിങ്ങൾ തന്നെ നശിപ്പിചില്ലേ.. സ്വന്തം എന്ന് പറയാൻ ആകെ ഉണ്ടായിരുന്ന അച്ഛനെ പോലും നിങ്ങൾ വെറുതെ വിട്ടില്ല..

നിങ്ങൾ കാരണം ആണ് എന്റെ അച്ഛൻ മരിച്ചത്.. അതിനേക്കാൾ ഒരു നഷ്ട്ടവും എനിക്ക് വലുത് അല്ല.. ദേഷ്യം നുരഞ്ഞു പൊന്തിയ അർജുൻ ദേഷ്യത്തിൽ ഭിത്തിയിൽ ഇടിച്ചു.. മുറിവുകൾ നിറഞ്ഞ കൈകളിൽ ശക്തമായ പ്രഹരം വീണ്ടും രക്തം വരാൻ കാരണമായി.. ഗായത്രി അവന്റെ ദേഷ്യം കണ്ടു കണ്ണടച്ച് പിടിച്ചു.. ഡി പുല്ലേ…നിനക്ക് ഒരു വിചാരം ഉണ്ട് നീ പറയുന്നത് മാത്രം ആണ് ശരി എന്ന്..

അത് എന്റെ അടുത്ത് എടുക്കല്ലേ… ഗായത്രി അവന്റെ കണ്ണിലെ ചുവപ്പും കഴുത്തിലെ നരമ്പുകളും കണ്ടു ഒന്ന് പേടിച്ചു.. അർജുനു അപ്പോളും അവൾ പറഞ്ഞ വാക്കുകളിൽ ഉള്ള ദേഷ്യം ആയിരുന്നു… കയ്യിലെ മുറിവിൽ നിന്നും രക്തം ഒലിക്കാൻ തുടങ്ങിയതും അർജുൻ ബെഡിൽ കിടന്ന ഒരു ഷീറ്റ് എടുത്തു കീറി കയ്യിൽ കെട്ടി.. അവൻ ചെയുന്ന പ്രവർത്തിയിൽ എല്ലാം തന്നോട് ഉള്ള ദേഷ്യം ആണെന്ന് ഗായത്രിക്ക് തോന്നിയിരുന്നു.. മുറിവ് കെട്ടി കഴിഞ്ഞു അർജുൻ ഗായത്രിയെ ഒന്ന് നോക്കി മുറിയിൽ നിന്നും പുറത്തു പോയി.. ഗായത്രി നിന്ന നിൽപ്പിൽ തന്നെ നിന്നു കരഞ്ഞു..

തന്റെ വിധിയെ പഴിച്ചു കൊണ്ട് അവൾ നിലത്തേക്ക് ഊർന്നിറങ്ങി… അർജുൻ ജോണിന്റെ റൂമിനു വെളിയിൽ വന്നു വാതിലിൽ മുട്ടി.. വിനു ആണ് വാതിൽ തുറന്നത്.. അർജുൻ അകത്തു കയറിയതും എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി.. കണ്ണുകൾ ചുവന്നു ആകെ ദേഷ്യത്തിൽ ആയിരുന്നു.. സുധി അവന്റെ അടുത്ത് വന്നു ഇരുന്നു… എന്താ ഡാ.. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ… നീ ഒരു കുപ്പി സംഘടിപ്പിക്ക്.. ഇവിടെ അതൊന്നും പറ്റില്ല.. പിന്നെ നിന്റെ കൂടെ ഗായത്രി ഉണ്ട്..

അവൾ ഇങ്ങനെ ഉള്ള നിന്റെ സ്വഭാവം ഒന്നും അറിയണ്ട… എനിക്ക് തല ആകെ പൊളിയുന്നത് പോലെ തോന്നുന്നു.. എങ്ങനെ എങ്കിലും ഒരെണ്ണം.. അത് തടയാൻ ശ്രമിക്കുന്ന സുധിയെ ജോൺ തടഞ്ഞു.. ജോൺ സുധിയോട് വാങ്ങി വരാൻ വേണ്ടി പറഞ്ഞു… അർജുൻ തലയിൽ പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.. അജു.. അവൾക്കു നിന്നെ മനസ്സിലാവാൻ ഒരുപാട് സമയം എടുക്കും.. അത് വരെ നീ ക്ഷമിച്ചേ പറ്റു.. പിന്നെ അവൾ നിന്നെ വെറുക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്..

അതെല്ലാം അവൾ മനസ്സിലാക്കുന്ന അന്നേ അവൾ നിന്നെ സ്നേഹിക്കു.. അവളുടെ അച്ഛൻ മരിക്കാൻ കാരണം ഞാൻ ആണെന്ന അവൾ പറയുന്നത്… സാഹചര്യം അതായിരുന്നല്ലോ.. നിന്നെ പേടിച്ചല്ലേ അവൾ അദ്ദേഹത്തെ അവസാനമായി കാണാൻ പോലും വരാതിരുന്നത്.. സത്യം എല്ലാം തെളിയുന്നത് വരെ നീ നിന്റെ ദേഷ്യം കുറയ്ക്കണം.. അല്ലെങ്കിൽ അവൾ വീണ്ടും നിന്നെ വിട്ടു പോകും.. അത് ഇനി എന്റെ മരണം കൊണ്ടേ ഉണ്ടാവു.. സുധി വന്നതും അർജുൻ അവന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി..

ഗ്ലാസ്സുമായി വന്ന വിനു കാണുന്നത് കുപ്പിയോടെ വായിലേക്ക് മദ്യം ഒഴിക്കുന്ന അർജുനെ ആണ്.. ഡാ മതി.. അതിന്റെ മുക്കാൽ ഭാഗവും കുടിച്ചതിനു ശേഷം അർജുൻ എഴുന്നേറ്റു.. സുധി വാങ്ങി വന്ന ഭക്ഷണം അർജുന്റെ കയ്യിൽ കൊടുത്തു.. തല്ലാൻ ഒന്നും നിൽക്കണ്ട.. നല്ല സ്വഭാവത്തിൽ കൊടുക്ക്.. അവൾ കഴിച്ചോളും.. അർജുൻ ഒന്ന് മൂളി വാതിൽ ലക്ഷ്യം വച്ചു നടന്നു..അർജുൻ മുറിയിൽ എത്തിയതും കണ്ടു നിലത്തു ഇരുന്നു മുട്ടിൽ തല വെച്ചു കിടക്കുന്ന ഗായത്രിയെ..

ഭക്ഷണം മേശയിൽ വെച്ചു അവൻ അവളുടെ അടുത്ത് ചെന്നു മുട്ട് കുത്തി ഇരുന്നു.. ഗായത്രി… അവന്റെ വിളിയിൽ തന്നെ ഗായത്രി തല പൊക്കി അവനെ നോക്കി.. അവനിൽ നിന്നും വന്ന ഗന്ധവും കണ്ണുകളിലെ ചുവപ്പും എല്ലാം അവൻ മദ്യപിച്ചിരിക്കുന്നു എന്ന് അവൾക്ക് മനസിലായി.. അവൾ അറപ്പോടെ അവനിൽ നിന്നും മുഖം തിരിച്ചു… ഭക്ഷണം കഴിച്ചു കിടന്നോ.. അർജുൻ അത് പറഞ്ഞു കൊണ്ട് എഴുനേറ്റു ബാത്രൂമിൽ പോയി.. ഗായത്രി വേഗം എഴുന്നേറ്റു ബെഡിൽ നിന്നും ഒരു ഷീറ്റ് എടുത്തു നിലത്തു വിരിച്ചു അതിൽ ചുരുണ്ടു കൂടി…

ഫ്രഷ് ആയി പുറത്തു ഇറങ്ങിയ അർജുൻ കാണുന്നത് നിലത്തു കിടക്കുന്ന ഗായത്രിയെ ആണ്.. അവന്റെ നോട്ടം മേശയിൽ ഉള്ള ഭക്ഷണപൊതിയിൽ എത്തിയതും ദേഷ്യം അരിച്ചു കയറി.. അർജുൻ ഗായത്രിയുടെ അടുത്ത് വന്നു അവളെ കയ്യിൽ കോരി എടുത്തു ബെഡിൽ ഇട്ടു.. ഗായത്രി ഞെട്ടി പുറകിലേക്ക് നീങ്ങി.. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എന്ന്.. നീ ആയിട്ട് അടി ഇരന്നു വാങ്ങരുത്.. എനിക്ക് ഭക്ഷണം വേണ്ട… നീ അത് കഴിച്ചിട്ടേ ഇന്ന് ഉറങ്ങു…

അർജുൻ ഭക്ഷണം എടുത്തു കൊണ്ട് അവളുടെ കയ്യിൽ വച്ചു കൊടുത്തു.. അടുത്ത് കിടന്ന കസേര നീക്കി അതിൽ ഇരുന്നു അവൾക്കു നേരെ കാലുകൾ നീട്ടി വച്ചു.. അത് മുഴുവൻ കഴിക്ക്.. എനിക്ക് വിശപ്പ് ഇല്ല… ഗായത്രി.. അത് കഴിക്ക്… ഗായത്രി അപ്പോളും അത് കഴിക്കാതെ തന്നെ ഇരുന്നു.. അവളുടെ ഇരുപ്പ് കാണുന്തോറും അർജുന് ദേഷ്യം ആളി കത്തി.. അർജുൻ എഴുന്നേറ്റു കസേര കാല് കൊണ്ട് ഒരു തട്ട് കൊടുത്തു.. അത് ചുമരിൽ തട്ടി തെറിച്ചു.. ഗായത്രി പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു.. ലാസ്റ്റ് ആൻഡ് ഫൈനൽ.. നീ കഴിക്കുന്നോ..

അർജുന്റെ ഭാവം കണ്ടു ഗായത്രി തല ആട്ടി വേഗം തന്നെ ആ പൊതി തുറന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.. കണ്ണുകൾ നിറഞ്ഞു ഒഴുകി വായിൽ എത്തി.. അവൾ തേങ്ങലോടെ വേഗം വേഗം അത് കഴിച്ചു കൊണ്ടിരുന്നു.. അത് കണ്ടു അർജുന് ദേഷ്യം കുറച്ചു കുറഞ്ഞെങ്കിലും അവളുടെ കരച്ചിൽ കണ്ടു വീണ്ടും ദേഷ്യം തോന്നി.. മര്യാദക്ക് കണ്ണ് തുടച്ചോ.. അല്ലെങ്കിൽ ഗായത്രി നീ വിചാരിക്കുന്നതിലും അപ്പുറം നീ കാണേണ്ടി വരും.. ഗായത്രി വേഗം കണ്ണുകൾ തുടച്ചു ഭക്ഷണം കഴിച്ചു..

അവനെ നോക്കാതെ എഴുന്നേറ്റു പോയി കൈ കഴുകി വന്നു.. അർജുൻ അവളെ തന്നെ നോക്കി ബെഡിൽ ഇരുന്നു.. ഗായത്രി അവിടെ നിന്ന് പരുങ്ങുന്നത് കണ്ടു അർജുൻ.. ഇനി എന്നെ അടുത്ത ദേഷ്യം പിടിപ്പിക്കാൻ ഉള്ള വഴി നോക്കണ്ട.. ബെഡിൽ കയറി കിടന്നോ… ഗായത്രി ഒന്നും മിണ്ടാതെ ബെഡിൽ ഓരം ചേർന്നു കിടന്നു.. അർജുൻ എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു ബെഡിൽ കിടന്നു..ആ നിമിഷം ഗായത്രിയുടെ ഹൃദയം വല്ലാതെ മിടിച്ചു.. അവൾ പേടിയോടെ കിടന്നു..

കുറച്ചു നേരം അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് അർജുൻ ഉറങ്ങിക്കാണും എന്ന് കരുതി ഗായത്രി ആശ്വാസത്തിൽ കിടന്നു.. കുറച്ചു കഴിഞ്ഞു വയറിലൂടെ ഒരു സ്പർശനം പോലെ തോന്നിയതും ഗായത്രി ഞെട്ടി എഴുനേൽക്കാൻ നോക്കിയതും അർജുൻ അവളുടെ മുകളിൽ കിടന്നു..അവളുടെ രണ്ടു കൈകളും പിടിച്ചു വച്ചു കൊണ്ട് അർജുൻ അവളുടെ മുഖത്തോട് അവന്റെ മുഖം അടുപ്പിച്ചു..ഗായത്രി അവന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..

അടങ്ങി കിടന്നോ..അല്ലെങ്കിൽ ഒരു ഉമ്മ കൊണ്ട് അവസാനിപ്പിക്കേണ്ടത് ഞാൻ മറ്റു പലതിലും അവസാനിപ്പിക്കും.. ഗായത്രി പേടിച്ചു കണ്ണുകൾ നിറച്ചു അവനെ നോക്കി.. ആ ചെറിയ വെളിച്ചത്തിലും അവളുടെ കണ്ണുകൾ കാണുമ്പോൾ തന്നെ നഷ്ടം ആവുന്നത് പോലെ തോന്നി അർജുന്..ഉള്ളിൽ ഉണരുന്ന വികാരം ശമിപ്പിക്കാൻ അവൻ പാട് പെട്ടു.. എന്നാൽ ഗായത്രി ഒരേ സമയം ദേഷ്യത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന അർജുന്റെ പ്രവർത്തിയെ കുറിച്ച് ഓർത്തു..അർജുന്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞതും അവൾ പൊള്ളി പിടഞ്ഞു…….….. (തുടരും)

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.