Monday, December 23, 2024
TECHNOLOGY

സ്മാര്‍ട്‌ഫോണുകളുടെയെല്ലാം പ്രാധാന്യം നഷ്ടപ്പെടുമെന്ന് നോക്കിയ സിഇഒ

2030 ഓടെ സ്മാർട്ട്ഫോണുകൾ ഏറ്റവും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക് പറഞ്ഞു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“2030 ഓടെ, 6 ജി നെറ്റ്‌വർക്ക് നിലവിൽ വരും, അപ്പോഴേക്കും സ്മാർട്ട്ഫോൺ ഇന്നത്തെപ്പോലെ സാധാരണ ആശയവിനിമയ ഉപകരണമാകില്ല,” അദ്ദേഹം പറഞ്ഞു. അത്തരം സാങ്കേതിക വിദ്യകൾ നമ്മുടെ ശരീരത്തിൽ നേരിട്ട് നിർ മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ചും അത് എങ്ങനെ സംഭവിക്കുമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല.