രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ 13.24 ലക്ഷം വീഡിയോകൾ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തെന്ന് യൂട്യൂബ്. അമേരിക്ക, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പിന്നിൽ. എന്നാൽ അവയെക്കാൾ രണ്ടിരട്ടി വീഡിയോകൾ വിവിധ കാരണങ്ങളാൽ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തു.
യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ എൻഫോഴ്സ്മെന്‍റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. യുഎസിൽ 445,148 വീഡിയോകൾ മാത്രമാണ് യൂട്യൂബ് നീക്കം ചെയ്തത്. ഇന്തോനേഷ്യയിൽ നിന്ന് 427,748, ബ്രസീലിൽ നിന്ന് 222,826, റഷ്യയിൽ നിന്ന് 192,382, പാകിസ്ഥാനിൽ നിന്ന് 1,30,663 വീഡിയോകളും നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മൊത്തം വീഡിയോകളുടെ 30 ശതമാനം നീക്കം ചെയ്തപ്പോൾ, അക്രമാസക്തമോ ഗ്രാഫിക് ഉള്ളടക്കമുള്ളതോ ആയ 20 ശതമാനം വീഡിയോകൾ നീക്കം ചെയ്തു. 14.8 ശതമാനം നഗ്നതയോ ലൈംഗികതയോ ഉള്ളതാണ്. 11.9 ശതമാനം ആരോഗ്യത്തിന് ഹാനികരമോ അപകടകരമോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.