Saturday, December 21, 2024
GULFLATEST NEWS

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം

അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. താമസ രേഖകൾ ഇല്ലാത്തവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവർ എന്നിവരെയാണ് നാടുകടത്താറുള്ളത്.

ഇതുവരെ അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്നവരെ പിടികൂടുമ്പോൾ നാടുകടത്താനുള്ള ചെലവ് യു.എ.ഇ സർക്കാരാണ് വഹിച്ചിരുന്നത്. എന്നാൽ നാടുകടത്തപ്പെടുന്നവരിൽ നിന്ന് ഇതിന്‍റെ ചെലവ് ഈടാക്കുമെന്ന് പുതിയ ഭേദഗതിയിൽ പറയുന്നു. ഇതിനുപുറമെ, രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.