Sunday, December 22, 2024
LATEST NEWSTECHNOLOGY

വാട്ട്സ്ആപ്പിൽ പലചരക്ക് സാധനങ്ങള്‍ വാങ്ങാം; സേവനം ആരംഭിച്ച് ജിയോമാര്‍ട്ട്

മുംബൈ: മെറ്റയും ജിയോ പ്ലാറ്റ്ഫോമ്സും സംയുക്തമായി വാട്ട്സ്ആപ്പിൽ ഷോപ്പിംഗ് സൗകര്യം ആരംഭിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് ജിയോമാർട്ടിൽ നിന്ന് വാട്ട്സ്ആപ്പ് ചാറ്റ് വഴി സാധനങ്ങൾ വാങ്ങാൻ കഴിയും.

ജിയോമാർട്ടിലെ എല്ലാ പലചരക്ക് സാധനങ്ങളും ഈ സൗകര്യം ഉപയോഗിച്ച് വാങ്ങാം. വാട്ട്സ്ആപ്പ് ചാറ്റിലൂടെ,സാധനങ്ങൾ തിരഞ്ഞെടുത്ത് കാർട്ടിൽ ഇടാനും പണം നൽകി സാധനങ്ങൾ വാങ്ങാനും സാധിക്കും.

“ഇന്ത്യയിൽ ജിയോയുമായി ഒരു പങ്കാളിത്തം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വാട്ട്സ്ആപ്പിലെ ആദ്യ എൻഡ്-ടു-എൻഡ് ഷോപ്പിംഗ് അനുഭവമാണിത്. ചാറ്റില്‍ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇത്തരത്തിലുള്ള ചാറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് ഇത് തുടക്കമാവും”, മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.