ആഗോള വ്യാപാര വളര്‍ച്ച കുറയുമെന്ന് ലോകവ്യാപാര സംഘടന; ഇന്ത്യയ്ക്ക് തിരിച്ചടി
ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) അതിന്‍റെ 2023 ലെ ആഗോള വ്യാപാര പ്രവചനം പരിഷ്കരിച്ചു. 3.4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനം ആക്കിയാണ് വളര്‍ച്ചാ അനുമാനം കുറച്ചത്. 2022 അവസാനത്തോടെ ആഗോള വ്യാപാരം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഈ വർഷത്തെ വ്യാപാര വളർച്ച 3 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി ഉയർന്നു. “വികസിത രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങളിലെ മാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ അനുമാനങ്ങളിൽ അനിശ്ചിതത്വമുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. റഷ്യ-ഉക്രൈൻ പ്രതിസന്ധിയുടെ പ്രത്യാഘാതം വ്യാപാര മേഖലയിൽ തുടരും.
ആഗോളതലത്തിൽ വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ നഗോസി ഒകോൻജോ-ഇവെല പറഞ്ഞു. ആഗോള ജിഡിപി ഈ വർഷം 2.8 ശതമാനം വളരുമെന്നും 2023 ൽ ഇത് 2.3 ശതമാനമായി കുറയുമെന്നും ഡബ്ല്യുടിഒ കണക്കാക്കുന്നു.