Wednesday, September 10, 2025
LATEST NEWSSPORTS

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്:  ലോങ്ജമ്പില്‍ മലയാളിതാരം ശ്രീശങ്കര്‍ ഫൈനലില്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ ലോങ്ജമ്പില്‍ മലയാളിതാരം ശ്രീശങ്കര്‍ ഫൈനലില്‍. രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ എട്ട് മീറ്റർ ദൂരം താണ്ടിയാണ് ഫൈനലിൽ എത്തിയത്. രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാ മത്സരങ്ങൾ നടന്നത്. ആകെ 12 പേരാണ് ഫൈനലിലെത്തിയത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ശ്രീശങ്കറിന്‍റെ സ്ഥാനം. ആകെ ഏഴ് പേർ എട്ട് മീറ്റർ അകലം കണ്ടെത്തി.

ഇതേ ഇനത്തിൽ പങ്കെടുത്ത മുഹമ്മദ് അനീസ് യഹിയ, ജെസ്വിൻ ആൽഡ്രിൻ ജോൺസൺ എന്നിവർ ഫൈനലിൽ നിന്ന് പുറത്തായി. ജെസ്വിൻ 7.79 മീറ്ററും യഹിയ 7.73 മീറ്ററും നേടി.

പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് മുകുന്ദ് സാബ്ലെ ഫൈനലിൽ കടന്നു. ഹീറ്റ്സിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ്‌സ് മൂന്നിലാണ് താരം പങ്കെടുത്തത്