Wednesday, August 20, 2025
LATEST NEWSSPORTS

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയിൽ തന്നെ നീരജ് ഫൈനൽ ഉറപ്പിച്ചു. ആദ്യ ശ്രമത്തിൽ 88.39 മീറ്റർ ദൂരമാണ് നീരജ് ജാവലിൻ പായിച്ചത്. ഫൈനൽ എൻട്രിക്ക് ആവശ്യമായ കുറഞ്ഞ ദൂരം 83.50 മീറ്റർ ആയിരുന്നു. 88.39 മീറ്ററാണ് നീരജിന്‍റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരം.

ഇതാദ്യമായാണ് നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച രാവിലെ 7.05നാണ് ഫൈനൽ മത്സരം.