Thursday, January 23, 2025
LATEST NEWSSPORTS

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ; ഫ്രെഡ് കെര്‍ളി വേഗമേറിയ പുരുഷ താരം

യൂജിൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം. ഞായറാഴ്ച നടന്ന ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്കൻ അത്ലറ്റുകൾ സ്വന്തമാക്കി. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രെഡ് കെര്‍ളിയാണ് വേഗമേറിയ പുരുഷതാരം.

മാർവിൻ ബ്രാസി 9.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. 9.88 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ട്രായ്വൺ ബ്രോമെൽ വെങ്കലം നേടിയത്.

1983 ലും 1991 ലും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ എല്ലാ മെഡലുകളും അമേരിക്ക സ്വന്തമാക്കിയിരുന്നു.