Sunday, May 5, 2024
LATEST NEWSTECHNOLOGY

പ്ലാസ്റ്റിക് തിന്ന് കടല്‍ ശുചീകരിക്കുന്ന യന്ത്രമീന്‍

Spread the love

ചൈന : ചൈനീസ് ശാസ്ത്രജ്ഞർ കടൽ വൃത്തിയാക്കുന്നതിന് മൈക്രോപ്ലാസ്റ്റിക് ഭക്ഷണം കഴിക്കുന്ന യന്ത്രമീനിനെ വികസിപ്പിച്ചു. ചൈനയിലെ സിഷുവാന്‍ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് മീനിനെ വികസിപ്പിച്ചെടുത്തത്. ഈ മീനിന്റെ രൂപത്തിലുള്ള ഈ റോബോട്ടുകള്‍, ഒരു ദിവസം സമുദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. ഏകദേശം 40 യന്ത്രമത്സ്യങ്ങൾ 30 ഡിസൈനുകളിലായി വികസിപ്പിച്ചെടുത്തു.

Thank you for reading this post, don't forget to subscribe!

പുറത്തുനിന്ന് നിയന്ത്രിക്കാൻ കഴിയുന്ന യന്ത്രമത്സ്യങ്ങൾക്ക് 1.3 സെന്‍റീമീറ്റർ നീളമുണ്ട്. ശരീരം ഒരു മത്സ്യത്തെപ്പോലെ മൃദുലവും മിനുസമാർന്നതുമാണ്. പോളിയുറേഥേന്‍ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ യഥാർത്ഥ മത്സ്യങ്ങൾ വിഴുങ്ങിയാലും, അവ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.