വനിത സൂപ്പർ ലീഗ്; ഫിക്‌സ്ച്ചറുകൾ പുറത്ത് വന്നു
ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് ഫിക്‌സ്ച്ചറുകൾ പുറത്തുവന്നു. സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന വനിതാ സൂപ്പർ ലീഗിലെ ആദ്യ മത്സരം ടൂർണമെന്‍റിന് മുന്നോടിയായുള്ള വലിയ പോരാട്ടമായിരിക്കും. ലണ്ടൻ ഡെർബിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെൽസി വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ സീസണിൽ ഒരു പോയിന്‍റിന് കിരീടം നഷ്ടപ്പെട്ട ആഴ്സണൽ വനിതകൾ അവരുടെ ആദ്യ മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി വനിതകളെ നേരിടും. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ടോട്ടൻഹാം ഹോട്സ്പർ മത്സരവും ആദ്യ ദിനം വലിയ പോരാട്ടമാണ്.
വനിതാ ചാമ്പ്യൻഷിപ്പ് നേടി പുതുതായി വനിതാ സൂപ്പർ ലീഗിൽ പ്രവേശിക്കുന്ന ലിവർപൂൾ വനിതകൾ അവരുടെ ആദ്യ മത്സരത്തിൽ റെഡ്ഡിംഗിനെ നേരിടും. ആഴ്സണലും ടോട്ടൻഹാം നോർത്ത് ലണ്ടൻ ഡെർബിയും യഥാക്രമം സെപ്റ്റംബർ 25,26, മാർച്ച് 25,26 തീയതികളിൽ കളിക്കും. ജനുവരി 14/15, മെയ് 20/21 ദിനങ്ങളിൽ ആണ് എല്ലാവരും കാത്തിരിക്കുന്ന കിരീടം പോലും നിർണയിക്കാവുന്ന ആഴ്‌സണൽ, ചെൽസി പോരാട്ടം. ജനുവരി 15/16 നു ആവും ലീഗിലേക്ക് തിരിച്ചെത്തിയ ലിവർപൂളും വൈരികൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം. സെപ്റ്റംബർ 11 നു തുടങ്ങുന്ന വനിത സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് മെയ് 28 നു ആവും തിരശീല വീഴുക. ഇത്തവണ വനിതാ സൂപ്പർ ലീഗിൽ ഉയരുന്ന പ്രധാന ചോദ്യം സമീപകാലത്തായി ചെൽസിയുടെ ആധിപത്യം തടയാൻ ആഴ്സണലിന് കഴിയുമോ എന്നതാണ്.