Tuesday, December 24, 2024
LATEST NEWSSPORTS

ആവേശമത്സരവുമായി വനിതാ ഫൈനല്‍: ആകാംഷയോടെ രോഹിതും ടീമും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ആകാംഷയോടെ കളി കണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ പുരുഷ ടീം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ചാം ടി20 കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു രോഹിത്തും ടീമും. എന്നാല്‍ അവസാന ഓവറുകളിലേക്ക് നീങ്ങിയ വനിതാ ഫൈനലിന്‍റെ ആവേശവും ആകാംക്ഷയും ഇവര്‍ക്കുമുണ്ടായിരുന്നു. 

മത്സര ശേഷം പുരുഷ ടീം ഡ്രസിംഗ് റൂമില്‍ കൂട്ടംകൂടിയിരുന്ന് വനിതകളുടെ ഫൈനല്‍ കണ്ടു. രോഹിക് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ വനിതകളുടെ ഫൈനല്‍ കാണുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കലാശപ്പോരിന്‍റെ എല്ലാ സമ്മര്‍ദവും ആകാംക്ഷയും താരങ്ങളുടെ മുഖത്ത് വ്യക്തമാണ്. ഇന്ത്യന്‍ പുരുഷ ടീം വനിതകളുടെ മത്സരം കാണുന്നു’ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. നിമിഷനേരത്തിനുള്ളില്‍ ഇതു വൈറലാകുകയും ചെയ്തു.