Monday, March 10, 2025
LATEST NEWSSPORTS

വനിതാ യൂറോ കപ്പിന് ഇംഗ്ലണ്ടിന്റെ വിജയത്തോടെ തുടക്കം

ഓൾഡ് ട്രാഫോർഡ്: വനിതാ യൂറോ കപ്പ് ഇംഗ്ലണ്ടിന്‍റെ വിജയത്തോടെ ആരംഭിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രിയയെ തോൽപ്പിച്ചു. 68,000 ത്തിലധികം വരുന്ന കാണികൾക്ക് മുന്നിൽ ഇംഗ്ലീഷ് നിര നന്നായി കളിച്ചെങ്കിലും വലിയ സ്കോർ നേടാൻ കഴിഞ്ഞില്ല.

16-ാം മിനിറ്റിൽ ബെത് മേഡിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. ആഴ്സണൽ താരത്തിന്‍റെ ഗോൾ വിജയത്തിന്‍റെ നിർണ്ണായക ഗോളായി മാറി. ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്‍റെ സമ്പൂർണ ആധിപത്യം കണ്ടിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ഓസ്ട്രിയ കൗണ്ടറുകളിലൂടെ പൊരുതി. പക്ഷേ, പരാജയം ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞില്ല.

നാളെ നടക്കുന്ന മത്സരങ്ങളിൽ നോർത്തേൺ അയർലൻഡ് നോർവേയെ നേരിടും.