Sunday, December 22, 2024
LATEST NEWSSPORTS

വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ താരം അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിനോട് വിടപറയും. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബൗളര്‍മാരിലൊരാളായ ജൂലന്‍ സെപ്റ്റംബര്‍ 24 ന് ലോര്‍ഡ്‌സില്‍ തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കും. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ഇപ്പോഴും ജൂലന്റെ കൈയ്യില്‍ ഭദ്രമാണ്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 352 വിക്കറ്റുകളാണ് ജൂലന്‍ വീഴ്ത്തിയത്. 2022 ഏകദിന ലോകകപ്പിനുശേഷം ജൂലന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും താരം പങ്കെടുത്തിരുന്നില്ല. ജൂലന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് നേരത്തേ വിരമിച്ചിരുന്നു. 2018-ലാണ് താരം അവസാനമായി ട്വന്റി 20 കളിച്ചത്. 2021 ഒക്ടബോറില്‍ അവസാന ടെസ്റ്റ് മത്സരത്തിലും കളിച്ചു. 39 കാരിയായ ജൂലന്‍ 19-ാം വയസ്സിലാണ് ഇന്ത്യന്‍ ടീമിലിടം നേടിയത്. രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ജൂലന്‍ 12 ടെസ്റ്റുകളിലും 68 ട്വന്റി 20യിലും 201 ഏകദിനത്തിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു.