Sunday, December 22, 2024
LATEST NEWSSPORTS

വനിതാ കോപ അമേരിക്കയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ

വനിതാ കോപ്പ അമേരിക്കയിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ബദ്ധവൈരികളായ അർജന്‍റീനയെ 4-0ന് തോൽപിച്ച് ബ്രസീൽ. ഏറ്റവും കൂടുതൽ വനിതാ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീലിനെ എതിർത്ത് നിൽക്കാൻ പോലും അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. ബ്രസീലിനായി ലിൽ ഡാ സിൽവ ഇരട്ടഗോൾ നേടി.

28-ാം മിനിറ്റിലും 58-ാം മിനിറ്റിലും ലെയിൽ ഡാ സിൽവയാണ് ഗോൾ നേടിയത്. 35-ാം മിനിറ്റിൽ പെനാൽ റ്റിയിലൂടെ ബിയാട്രീസും ബ്രസീലിനായി ഗോൾ നേടി. 87-ാം മിനിറ്റിൽ ഡെബിനയാണ് ബ്രസീലിന്‍റെ വിജയഗോൾ നേടിയത്. ബ്രസീലിനൊപ്പം വെനസ്വേല, പെറു, ഉറുഗ്വേ എന്നിവരും ഗ്രൂപ്പ് ബിയിലുണ്ട്. എട്ട് വനിതാ കോപ്പ അമേരിക്കകളിൽ ഏഴിലും ബ്രസീൽ ഇതുവരെ ജയിച്ചിട്ടുണ്ട്.