Friday, January 3, 2025
LATEST NEWSTECHNOLOGY

ഏറ്റെടുക്കലില്‍നിന്ന് പിന്മാറി; മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

സാൻ ഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച ശതകോടീശ്വരനായ ബിസിനസുകാരൻ എലോൺ മസ്കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധതമാണ് ട്വിറ്ററെന്നും ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെട്ട് ടെയ്‌ലോ പറഞ്ഞു.

കരാർ പൂർത്തിയായില്ലെങ്കിൽ, കരാർ പ്രകാരം ബ്രേക്ക്-അപ്പ് ഫീസായി മസ്ക് ഒരു ബില്യൺ ഡോളർ നൽകേണ്ടി വരും.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെച്ചൊല്ലിയുള്ള തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമായത്. ട്വിറ്ററിന്‍റെ മൊത്തം അക്കൗണ്ടുകളുടെ 5 ശതമാനത്തിൽ താഴെ മാത്രമേ വ്യാജമാണെന്ന കമ്പനിയുടെ വാദം വിശ്വസിക്കാൻ മടിച്ച മസ്ക്, വ്യാജ അക്കൗണ്ടുകളിൽ കൃത്യമായ കണക്കുകൾ നൽകാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.