Saturday, December 28, 2024
LATEST NEWSTECHNOLOGY

വിന്‍ഡോസ് 8.1 സേവനം അവസാനിപ്പിക്കുന്നു

വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സേവനം അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് 8.1 2023 ജനുവരി 23 മുതൽ നിർത്തലാക്കും. ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉടൻ ലഭിക്കും.

2016 ജനുവരി 12ന് കമ്പനി വിൻഡോസ് 8ൻറെ പിന്തുണ അവസാനിപ്പിച്ചിരുന്നു. വിൻഡോസ് 8.1ൻറെ പിന്തുണ 2023 ജനുവരി 10ന് അവസാനിക്കും. ഈ തീയതികൾക്ക് ശേഷം, മൈക്രോസോഫ്റ്റ് 365 ആപ്ലിക്കേഷനുകൾ വിൻഡോസ് 8 അല്ലെങ്കിൽ വിൻഡോസ് 8.1 ൽ ലഭ്യമാകില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വിൻഡോസിൻറെ പുതിയ പതിപ്പിലേക്ക് മാറാൻ കമ്പനി നിർദ്ദേശിക്കുന്നു.

മുമ്പ് വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകള്‍ ഏറ്റവും പുതിയ വിന്‍ഡോസ് 11 ലേക്ക് മാറുവാന്‍ യോഗ്യമാവില്ല. എന്നാല്‍ അവ വിന്‍ഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവും. വിന്‍ഡോസ് 10 ന്റെ ഫുള്‍ വേര്‍ഷന്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.